ഇടതുപക്ഷ വിദ്യാർത്ഥി യുവജന പ്രസ്ഥാനത്തിലൂടെ 1970 കളുടെ രണ്ടാം പകുതിയിൽ 7 ാം ക്ലാസ്സിൽ പഠിക്കുമ്പോൾ – അടിയന്തിരാവസ്ഥ കാലത്ത് പൊതുരംഗത്തേക്ക് വന്നു. ശാസ്ത്രസാഹിത്യപരിഷത്ത് , സാക്ഷരത പ്രസ്ഥാനങ്ങളിൽ സജീവമായിരുന്നു. തുടർന്ന് സ്ത്രീപക്ഷ രാഷ്ട്രീയത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കേരള സ്ത്രീവേദി പ്രസ്ഥാനത്തിന്റെ മുൻനിര പ്രവർത്തകയായി. പരിസ്ഥിതി പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്നു. രാഷ്ടീയo , കല , സാഹിത്യം, കൃഷി, സാങ്കേതികവിദ്യ തുടങ്ങിയ എല്ലാത്തിനെയും സ്ത്രീപക്ഷത്തു നിന്നുകൊണ്ട് ഇടപെടാൻ ശ്രമിക്കുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആദ്യത്തെ വനിതാ കലാജാഥ സംഘാടകരിൽ ഒരാളായിരുന്നു. 1989 ൽ എറണാകുളത്ത് സ്ത്രീ സാഹിത്യക്യാമ്പ് സംഘടിപ്പിച്ചു. കൂത്താട്ടുകുളത്ത് വച്ച് നടന്ന സ്ത്രീ നാടക ക്യാമ്പ് ഡയറക്ടർ ആയിരുന്നു . 1998 – 99 കാലത്ത് സ്ത്രീകളായ അഭിഭാഷകർ , ഡോക്ടർമാർ , നഴ്സുമാർ , എഴുത്തുകാരികൾ, മത്സ്യത്തൊഴിലാളികൾകഥകളി , സിനിമ നാടകo , സാങ്കേതികരംഗത്ത് പ്രവർത്തിക്കുന്നവർ ഇവരുടെ പ്രത്യേക പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ ശ്രമിച്ചിരുന്നെങ്കിലും പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഈ കാഴ്ചപ്പാടിന്റെ ഭാഗമായി ലൈബ്രറി ,ഫിലിം സൊസൈറ്റി, നാടകം രംഗങ്ങളിലും പ്രവർത്തിക്കുന്നു. ടിവി റേഡിയോ അച്ചടി മാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നു. കെൽട്രോൺ എന്നുപറയുന്ന പൊതുമേഖലാ സ്ഥാപനത്തിൽ മാനേജരായി ജോലിചെയ്യുന്നു. എറണാകുളം ജില്ലയിൽ കാക്കനാട് താമസം.
COMMENTS