Homeവാസ്തവം

വിനായകനെ വായിക്കുമ്പോള്‍

വിനായകന്‍ തുറന്ന ഒരു പുസ്തകമാണോ എന്നതൊന്നും നമ്മുടെ വിഷയമല്ല. വിനായകന്‍ എന്തു പറഞ്ഞു എന്നതും നമ്മുടെ വിഷയമല്ല.കേരളത്തിലെ സകലമാന പ്രബുദ്ധ സ്ത്രീക്ഷേമമൊയ്ലാളിമാരുടെയും കൈയിലിരിപ്പും മനസ്സിലിരിപ്പും എല്ലാവര്‍ക്കും മനസ്സിലാക്കാന്‍ കഴിഞ്ഞു എന്നതാണ് ഈ വിഷയം കൊണ്ട് നമുക്ക് ഉണ്ടായ നേട്ടം. കണ്‍സന്‍റ് ചോദിക്കുന്നവരും ചോദിക്കാത്തവരും, നടന്നത് തുറന്നു പറഞ്ഞവരും പറയാത്തവരും നാട്ടിലുണ്ടാവും. എല്ലാ പെണ്ണുങ്ങളും തങ്ങള്‍ക്കു വഴങ്ങണമെന്നു ശഠിക്കുന്നവരും ആഗ്രഹിക്കുന്നവരും ഉണ്ടാവും.പെണ്ണുങ്ങളെ ബലാല്‍സംഘം ചെയ്യാനുളള അധികാരവും തങ്ങള്‍ക്കുണ്ടെന്നു വിശ്വസിക്കുന്ന അനവധി പുംഗവന്‍മാരും ഇവിടെയുണ്ട്. വിനായകന്‍ അര്‍ഥമാക്കിയത് എന്താണെന്ന് വിനായകന് മാത്രമേ അറിയൂ.തമാശയതല്ല,അത് വിനായകന് തന്നെ അറിയില്ല എന്നതാണ്.
മുഖത്തുനോക്കി സെക്സിനുവരുന്നോ എന്നുചോദിച്ചാല്‍ മുഖംനോക്കി അടികൊടുക്കാന്‍ കൈക്കെല്ലുളളവരായിരിക്കണം പെണ്ണുങ്ങള്‍. എനിക്കു മനസ്സിലാവാത്ത ഒരുകാര്യം സ്ത്രീകളെ ബഹുമാനിക്കാനറിയാവുന്ന ആരാരുണ്ട് എന്നതാണ്. നമ്മള്‍ ഏതേതെല്ലാം തരത്തില്‍ സംസ്കാരം പഠിപ്പിച്ചു? സമത്വം പഠിപ്പിച്ചു? പുരോഗമനവും വികസനവും കൊണ്ടുവന്നു? അവസാനം വന്നപ്പോള്‍ പഠിച്ചവരും പഠിപ്പിച്ചവരും എല്ലാം തഥൈവ. അടിസ്ഥാനപരമായ കാഴ്ചപ്പാട് ഇല്ലെങ്കില്‍ ഒരുമാറ്റവും ഉണ്ടാവില്ല. അതുകൊണ്ടുതന്നെയാണ് അതിജീവിതയുടെ കൂടെ നില്‍ക്കാതെ കുറ്റം ചെയ്തവരുടെ കൂടെ നില്‍ക്കാനുളള മനസ്സുണ്ടാവുന്നതും.നമ്മള്‍ പടവെട്ടി പടവെട്ടി മുന്നോട്ടു പോവുകതന്നെ ചെയ്യും.തുല്യതയുടെ അളവുകോല്‍ പാകപ്പെടുംവരെ.

 

 

 

 

 

ഡോ.ജാന്‍സി ജോസ്

COMMENTS

COMMENT WITH EMAIL: 0