Homeചർച്ചാവിഷയം

വെറും തെളിവുകൾ അല്ല, അടയാളങ്ങളും

സ്തുനിഷ്ഠതയും വസ്തുതാപരതയും സൂചിപ്പിക്കുന്നതും യഥാർത്ഥ സംഭവങ്ങളെ ചിത്രീകരിക്കുന്നതുമായ ചലച്ചിത്രകലാരൂപമായാണ് ഡോക്യുമെന്‍ററി കരുതപ്പെടുന്നത്. അത് ക്യാമറയുടെ റിയലിസവുമായി ബന്ധപ്പെട്ടിരിക്കുന്നു- ക്യാമറയുടെ സത്യസന്ധമായ വശം കലാരൂപമായി മാറിയത് പോലെ! ഡോക്യുമെന്‍ററിയെ  ആധികാരികമായ യാഥാർത്ഥ്യവും, ‘ലോകത്തിലേക്കുള്ള ജാലകമാ’യും  കാണുന്നത് അതിനെ ഒരു “തെളിവായി” കണക്കാക്കുന്നതിൽ/പരിഗണിക്കുന്നതിൽ വളരെയധികം സഹായിക്കുന്നു. മൂന്ന് പതിറ്റാണ്ട് ഏറിയ യുദ്ധത്തിനൊടുവിൽ, പറഞ്ഞറിയിക്കാന്‍ പറ്റാത്ത വയലിൻസിന്‍റെ ഇപ്പുറത്ത്നിൽക്കുന്ന, അധികാരത്താൽ  ഉടമ്പടി ചെയ്യപ്പെട്ട നിശബ്ദതയുടെ അന്തരീക്ഷത്തിലുള്ള വർത്തമാനകാല ശ്രീലങ്കയിലെ, പ്രതിഷേധത്തിന്‍റെ തെളിവുകൾ കാണിക്കാൻ കഴിയുന്ന ചുരുക്കം ചില ബദൽ മാർഗങ്ങളിലൊന്നായി ഡോക്യുമെന്‍ററി മാറിയിരിയ്ക്കുന്നു. ചാനൽ ഫോർ ഡോക്യുമെന്‍ററി ‘Sri Lanka’s Killing Fields’ (ശ്രീലങ്കയുടെ മരണപ്പാടങ്ങൾ) ഇതിനൊരു ഉദ്ദാഹരണമാണ്.

യുദ്ധം കഴിഞ്ഞ് രണ്ട് വർഷത്തിന് ശേഷം, 2011 ലാണ് ഡോക്യുമെന്‍ററി പുറത്തിറങ്ങിയത്. മഹിന്ദ്ര രാജപക്ഷെയുടെ സർക്കാർ ആധിപത്യം നിലനിൽക്കെ, ശരിയായ അനുരഞ്ജന മാർഗ്ഗങ്ങൾ സ്വീകരിക്കാതെ വികസനം എന്ന പ്രഭാഷണവിദ്യ ദുരുപയോഗം ചെയ്ത് war crimes ന്‍റെ ഉത്തരവാദിത്തത്തിൽ നിന്ന് വിട്ടുനിൽക്കുന്നതിനെതിരെ അന്താരാഷ്ട്ര തലത്തിൽ വിമർശനം ഉയരുന്നതിൽ ചാനൽ 4 ഡോക്യുമെന്‍ററി നിർണായക പങ്കുവഹിച്ചു. വിവിധ ദേശീയ നയതന്ത്ര ഉദ്യോഗസ്ഥർക്കായി യു എന്നിൽ പ്രദർശിപ്പിച്ച ഡോക്യുമെന്‍ററി യു എൻ വിദഗ്ദ്ധരുടെ പാനലിന്‍റെ അന്തിമ റിപ്പോർട്ടിൽ തീർച്ചായായും സ്വാധീനം ചെലുത്തിയിട്ടുണ്ട് . അന്വേഷണാത്മക ഡോക്യുമെന്‍ററിയുടെ വിഭാഗത്തിൽ പെടുന്ന ‘Srilanka’s Killing Fields’ , സൈനികർ ഉപയോഗിക്കുന്ന മൊബൈൽ ഫോണിൽ നിന്ന് ലഭിച്ച ഫൂട്ടേജുകളുടെ ഉപയോഗത്തിൽ ശ്രദ്ധിക്കപ്പെട്ടു. ലൈംഗിക അതിക്രമങ്ങളുടെയും പീഡനത്തിന്‍റെയും സിംഹള സൈനികർ പിടിച്ചെടുത്ത  ‘ട്രോഫി വീഡിയോകൾ, ‘തമിഴ് കടുവകളുടെ വീര ചൂഷണങ്ങൾ’ എന്നിവ മുന്നോട്ടു കൊണ്ടുവരാനായി LTTE ക്യാമറമാൻ ചിത്രീകരിച്ചതായിരുന്നു ഈ  ഫൂട്ടേജുകൾ. എന്നാൽ തമിഴ് ജനതയുടെ ദുരവസ്ഥ തുറന്നു കാണിക്കാൻ ഇവ  സഹായിച്ചു. ഡോക്യൂമെന്‍ററിയിൽ ഉൾപ്പെടുത്തിയ LTTE  പ്രെസ്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിലെ പ്രശസ്‌ത ടീവി അവതാരിക ഇസിപ്രിയയുടെ മേൽ നടന്ന ലൈംഗികാതിക്രമത്തിന്‍റെയും എക്സിക്യൂഷന്‍റെയും വീഡിയോ ലോകമനസ്സാക്ഷിയുടെ വേരുകളെ പിടിച്ചു ഉലച്ചു. War Crimes ന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ശ്രീലങ്കൻ സർക്കാരിനുമേൽ അന്താരാഷ്ട്ര സമ്മർദ്ദം ഉയർന്നുവന്നു. ആ ഡോക്യുമെന്‍ററി സിനിമ ശ്രീലങ്കയുടെ വാർ  ക്രൈമിനെ കുറിച്ചുള്ള ഒരു   അനുപേക്ഷണീയമായ തെളിവായി മാറി. ഡോക്യുമെന്‍ററിയെ പറ്റിയുള്ള ഈ ലേഖനത്തിൽ ശ്രീലങ്ക കേന്ദ്രികൃതമായി നിർമിക്കപ്പെട്ട രണ്ടു ഡോക്യുമെന്‍ററികൾ ഞാൻ പരിശോധിക്കാൻ ആഗ്രഹിക്കുന്നു- ലീന മണിമേഖലയുടെ ‘വൈറ്റ് വാൻ സ്റ്റോറീസ്’(White Van Stories); സുമതി ശിവമോഹന്‍റെ “ഇംഗിരുന്തു: ഇവിടെയും ഇപ്പോഴും” (Ingiruntu-Here and Now).  സ്ത്രീകൾ സംവിധാനം നിർവഹിച്ച കൃതികൾ എന്നതിൽ ഉപരി, ശ്രീലങ്കയുടെ യുദ്ധാനന്തര യാഥാർഥ്യങ്ങളിൽ ഇപ്പോഴും വേട്ടയാടുന്ന രണ്ട് പ്രശ്നങ്ങളെ ഉന്നയിക്കുന്നതിലാണ് ഇവയുടെ പ്രസക്തി. ഡോക്യുമെന്‍ററിയെ തെളിവായി കണക്കാക്കുന്ന  പൊതുവായ ധാരണയെ രസകരവും വ്യത്യസ്തവുമായ രണ്ട് വിധത്തിൽ അവർ നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നു.

തിരോധാനം പ്രത്യക്ഷമാവുന്ന വൈറ്റ് വാൻ സാക്ഷ്യങ്ങൾ

2009 ലെ യുദ്ധം അവസാനിച്ചതിനുശേഷം, ശ്രീലങ്കയിൽ കാണാതായ ആയിരക്കണക്കിന് മനുഷ്യരുടെ കുടുംബങ്ങൾ മഹീന്ദ രാജപക്ഷ സർക്കാരിനോട് ഉത്തരവാദിത്തം ആവശ്യപ്പെട്ട് മുന്നോട്ട് വന്നു.  ശ്രീ ലങ്കൻ സർക്കാർ ആരോപണം നിഷേധിക്കുകയോ അതിനെ നിസ്സംഗതയോടെ കൈകാര്യം ചെയ്യാനോ ആണ് ശ്രമിച്ചത്. ഉദാഹരണത്തിന്, 2009 ൽ കാണാതായവരുടെ പ്രശ്നത്തെ അഭിമുഖീകരിച്ചപ്പോൾ രാജപക്ഷ പറഞ്ഞിരുന്നു: “വീട്ടുകാരുടെ അറിവില്ലാതെ മധുവിധുവിനായി പോയ ചിലരെയാണ് കാണാതായതായി കണക്കാക്കിയിരിക്കയുന്നത്. കുട്ടികൾ അപ്രത്യക്ഷരാണെന്ന് മാതാപിതാക്കൾ പരാതി നൽകിയിട്ടുണ്ട്, എന്നാൽ വാസ്തവത്തിൽ, അവർ വിദേശത്തേക്ക് പോയിട്ടുണ്ടെന്ന് ഞങ്ങൾ കണ്ടെത്തി.… ഈ തിരോധാന പട്ടികകളെല്ലാം വെറും കള്ള കണക്കുകളാണ്.” കാണാതായവരുടെ വിവരങ്ങൾ ആവശ്യപ്പെട്ട് 200 ഓളം പേർ, അവരുടെ അമ്മമാരും ഭാര്യമാരും , 2011 ൽ ജാഫ്‌നയിൽ തെരുവിലിറങ്ങി. യുദ്ധാനന്തര പശ്ചാത്തലത്തിൽ നിരന്തരമായ സമ്മർദ്ദം ചെലുത്തിയപ്പോൾ, അദ്ദേഹത്തിന്‍റെ സർക്കാറിനു ‘തിരോധാന ആരോപണങ്ങൾ’ മനസില്ലാമനസോടെ അംഗീകരിക്കേണ്ടി വന്നു. “നീതി, സത്യം, നഷ്ടപരിഹാരം “എന്നിവ ആവശ്യപ്പെട്ട് ജാഫ്‌നയിലും കൊളംബോയിലും കാണാതായവരുടെ കുടുംബങ്ങളുടെ ചരിത്രപരമായ പ്രതിഷേധം ലീന മണിമേഖല ‘വൈറ്റ് വാൻ സ്റ്റോറീസ്’ൽ ചിത്രീകരിച്ചു. അവരുടെ പ്രിയപ്പെട്ടവർ മടങ്ങിവരുന്നതുവരെ “സമാധാനമില്ല” എന്ന് പ്രഖ്യാപിച്ചു. കിഴക്ക്, തെക്ക്, വടക്ക് പ്രവിശ്യകളിൽ തിരോധാന കഥകൾ പങ്കുവെച്ച ഏഴ് സ്ത്രീകളെ അവർ പിന്തുടർന്നു. ഭരണകൂടത്തെയും അതിന്‍റെ നയങ്ങളെയും വിമർശിക്കുന്ന മാധ്യമപ്രവർത്തകരും കാണാതായവരിൽ ഉൾപ്പെട്ടതിനാൽ മാധ്യമങ്ങള്‍ വലിയ തോതിൽ വിലക്ക് ഏർപ്പെടുത്തിയ സമയത്താണ് ഡോക്യുമെന്‍ററി ചിത്രീകരിച്ചത്. തമിഴ് പ്രദേശങ്ങളിലെ സൈനിക അധിനിവേശവും ലങ്കയിലെ പ്രസ് സെൻസർഷിപ്പും കണക്കിലെടുത്ത് ഈ സിനിമ പ്രധാനമായും രഹസ്യമായിയാണ് ചിത്രീകരിച്ചത്. നിർബന്ധിത തിരോധാനത്തിന്‍റെ ഭീകരതയുടെ പ്രതീകാത്മകവും യഥാർത്ഥവുമായ തെളിവാണ് വൈറ്റ് വാൻ. അർദ്ധരാത്രിയിലും പകൽ വെളിച്ചത്തും മന്യുഷ്യരെ  വെളുത്ത വാനിൽ യുദ്ധമുറയുടെ ഭാഗമായി തട്ടിക്കൊണ്ടുപോയി. ഇതിൽ തമിഴരും സിംഹളരും മുസ്ലിംങ്ങളും സ്ത്രീകളും ആണുങ്ങളും കുട്ടികളും എന്ന വേണ്ട പല വിഭാഗത്തിൽ പെട്ടവരുണ്ട്. എന്നിരുന്നാലും ഡോക്യുമെന്‍ററി തങ്ങളുടെ പ്രിയപ്പെട്ടവരെ കാത്തിരിക്കുന്നവരുടെ ജീവിതാനുഭവങ്ങളെയും നിരന്തരമായ പോരാട്ടത്തിന്‍റെ ഭാഗമായി പലരും സ്വീകരിച്ച ധൈര്യത്തേയും പ്രകാശിപ്പിക്കുന്നു. തിരോധാനം പ്രത്യക്ഷമാവുന്ന വൈറ്റ് വാൻസാക്ഷ്യങ്ങളിൽ തെളിവുകൾ പലവിധമാണ്. അപ്രത്യക്ഷനായ സിംഹള കാർട്ടൂണിസ്റ്റ് പ്രഗീത് ഏക്നലിഗോഡയ്ക്ക് വേണ്ടി തെരുവിൽ കൗമാരക്കാർ വരച്ച ഗ്രാഫിറ്റി മുതൽ ഭർത്താവിന്‍റെ ശബ്ദത്തിൽ ഭാര്യ സൂക്ഷിക്കുന്ന കാസറ്റുകൾ വരെ.

ഈ ലേഖനം എഴുതപ്പെടുമ്പോഴും കാണാതായവരുടെ കുടുംബങ്ങൾ 1000 ദിവസത്തിലേറെയായി പ്രതിഷേധത്തിലാണ് എന്നത് 2013- യിൽ നിർമി
ക്കപ്പെട്ട  ഈ ഡോക്യുമെന്‍ററിയെ ഇന്നും പ്രസക്തമാക്കുന്നു. 2015 ൽ യുഎൻ മനുഷ്യാവകാശ സമിതിയിൽ സമർപ്പിച്ച പ്രതിബദ്ധതകൾ ഉൾപ്പെടെയുള്ള നീതി ആവശ്യങ്ങളെ എതിർത്ത ഗോതബയ രാജപക്ഷെ അധികാരത്തിൽ വന്നത് സ്ഥിതി കൂടുതൽ വഷളാക്കിയിട്ടുണ്ട്. സർക്കാർ നിരീക്ഷണത്തിന്‍റെ വർദ്ധനവിലും ‘മദർസ് ഓഫ് ദി ഡിസാപ്പിയർഡ് ‘ എന്ന സംഘം പൊതു പ്രതിഷേധം നടത്താൻ കഴിയാത്തത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പുതിയ അഡ്മിനിസ്ട്രേഷൻ ഈ അമ്മമാരോട് അവരുടെ മീറ്റിംഗുകളുടെ ഭാഗമായത് ആരാണെന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ആവശ്യപ്പെടുമ്പോൾ, കാണാതെയായവരുടെ വിവരങ്ങൾ അറിയുവാനുള്ള അവകാശത്തെക്കുറിച്ച് ഈ സ്ത്രീകൾ നമ്മളെ ഓർമ്മിപ്പിക്കുന്നു. ദുർബലതയുടെയും പ്രതിരോധത്തിന്‍റെ യും മനുഷ്യാവകാശ ലംഘനത്തിന്‍റെയും തെളിവായി ലീന മണിമേഖലയിയുടെ ഡോക്യുമെന്‍ററിയുടെ പ്രാധാന്യം നിലനിൽക്കുന്നു.

ഇംഗിരുന്ത്”- സംഭാഷണത്തിന്‍റെ ഒരു സിനിമ

ദേശീയതയെക്കുറിച്ചുള്ള (സിംഹളയും തമിഴും) വിവേകമാർന്നതും വികാരഭരിതവുമായ വിമർശനങ്ങൾ ഉന്നയിച്ചതിനു പേരു കേട്ടയാളാണ്‌ ശ്രീലങ്കയിൽ നിന്നുള്ള പ്രശസ്ത കവയത്രിയും അക്കാദമിഷ്യനുമായ സുമതി ശിവമോഹൻ. “ബ്രോക്കൺ പാൽമിറ” രചിച്ചതിന്‍റെ പേരിൽ LTTE യാൽ വധിക്കപ്പെട്ട രജനി തിരനഗാമ, എന്ന ആക്ടിവിസ്റ്റിന്‍റെ സഹോദരി കൂടിയായ സുമതി ശിവമോഹൻ അസാധാരയായ ഒരു സ്ത്രീയാണ്. നമ്മുടെ നിലപാടുകൾക്കും വഴികൾക്കും അസ്വസ്ഥതയുണ്ടാക്കുന്ന ഒരു ജീവിത രാഷ്ട്രീയത്തെ മനസിലാക്കാനും കാഴ്ചപ്പാടിലേക്ക് സ്വയം തുറക്കാനുമുള്ള പ്രേരണയിൽ നിന്നാണ് ‘ഇംഗിരുന്ത്’ സൃഷ്ടിക്കപ്പെട്ടത്. നമ്മൾ അല്ലാത്തവരെയും നമ്മളിൽ ഇല്ലാത്തവരെയും മനസിലാക്കാനുള്ള ബോധപൂർവമായ ശ്രമമാണിത്. എന്നിരുന്നാലും, തന്‍റെ ശബ്ദത്തിൽ അവരുടെ ജീവിതാനുഭവങ്ങൾ കേൾക്കുന്നതിനുപകരം അവരുടെ ശബ്ദങ്ങൾ കേൾക്കാൻ ശ്രമിക്കുകയാണ് വേണ്ടതെന്നും ശിവമോഹൻ മനസ്സിലാക്കുന്നു. അതുകൊണ്ടാണ് അവർ ‘ഇംഗിരുന്തി’നെ ‘ഒരു ‘സംഭാഷണ സിനിമ’ എന്ന് വിശേഷിപ്പിക്കുന്നത്. വടക്കും കിഴക്കും കേന്ദ്രീകരിച്ചുള്ള പ്രബലമായ വംശീയ യുദ്ധത്താൽ മാറ്റിനിർത്തപ്പെട്ട മലയഹ തമിഴർ ഒരു സമുദായമാണ് ഇംഗിരുത്തിന്‍റെ വിഷയം.

ശ്രീലങ്കയിലെ മലയഹ തമിഴ് സമൂഹത്തിന്‍റെ ചരിത്രം ദക്ഷിണേഷ്യയിലെ കൊളോണിയൽ ചൂഷണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ, ബ്രിട്ടീഷുകാർ മധ്യ ശ്രീലങ്കയിലെ Kandyan രാജ്യത്തിലെ വനങ്ങളിലെ നിക്ഷേപ സാധ്യതകൾ മനസിലാക്കി തുടങ്ങി. 1840-ൽ ക്രൗൺ ലാൻഡ്സ് കയ്യേറ്റ ഓർഡിനൻസ് പാസായതോടെ ബ്രിട്ടീഷുകാർ മലയോര രാജ്യങ്ങളിൽ തങ്ങളുടെ സംരംഭത്തിന് വഴിയൊരുക്കി. ആദ്യത്തെ തോട്ടക്കാർ ദക്ഷിണേന്ത്യയിൽ നിന്ന് തമിഴ് തൊഴിലാളികളെ  ഇറക്കുമതി ചെയ്തു. കരീബിയൻ, ഫിജി, മൗറീഷ്യസ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെ പഞ്ചസാരത്തോട്ടങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇൻഡന്റഡ് (indentured) തൊഴിലാളികളായി ഇന്ത്യക്കാർ വന്നുചേർന്നത് ശ്രീലങ്കയിലെയും മലേഷ്യയിലെയും കോഫി, തേയില, റബ്ബർ തോട്ടങ്ങളിൽ ജോലി ചെയ്യുന്നതിനുള്ള ഇന്ത്യക്കാരുടെ കുടിയേറ്റം കങ്കാനികൾ (സൂപ്പർവൈസർമാർ) എന്ന ഉപകോൺ‌ട്രാക്ടർമാരുടെ സംവിധാനത്തിലൂടെ കൈമാറി.

തിരുനെൽവേലി, തഞ്ചാവൂർ, മധുര ഗ്രാമങ്ങളിൽ നിന്നുള്ള താഴ്ന്ന ജാതിക്കാരായ തമിഴർ അസാധ്യമായ  യാത്ര അതിജീവിച്ചാണ് ദ്വീപിലെത്തി മധ്യ പ്രവിശ്യയിലെ മലയോരത്ത് കാപ്പിത്തോട്ടങ്ങൾ  സൃഷ്ടിച്ചത്. അത് പിന്നെ തേയില തോട്ടങ്ങൾ ആയി മാറുന്നു. സിലോണിന്‍റെ സമ്പദ്‌വ്യവസ്ഥയിൽ മികച്ച സംഭാവന നൽകിയിട്ടും, അവരെ പുതുതായി രൂപീകരിച്ച ശ്രീലങ്കയിൽ പൗരരായി കണക്കാക്കിയില്ല. പൗരത്വത്തിനും മാന്യമായ അധ്വാനത്തിനായുള്ള അവരുടെ പോരാട്ടങ്ങളെ ഇതിഹാസകാവ്യ രൂപത്തിൽ സുമതി ശിവമോഹൻ വിവരിക്കുന്നു.

മലയഹ തൊഴിലാളിവർഗ സമൂഹത്തിന്‍റെ ഉയർന്ന തലത്തിലുള്ള രാഷ്ട്രീയ അവബോധം, പ്രത്യേകിച്ച് സ്ത്രീകളുമായുള്ള സംഭാഷണങ്ങൾ, തന്നെ ബാധിച്ചതായി സുമതി ശിവമോഹൻ ഓർമ്മിക്കുന്നു. അവർ ഇപ്രകാരം അതിനെ അടയാളപ്പെടുത്തുന്നു  “ചരിത്രം, ഡോക്യുമെന്‍ററി, റൊമാൻസ്, മെലോഡ്രാമ എന്നിവ സമന്വയിപ്പിക്കുന്ന ഒരു ഭാഷ ഞാൻ  ആ സമൂഹത്തിനകത്തും എന്‍റെ ഉള്ളിലും തിരഞ്ഞു. സംഭാഷണങ്ങൾ തിരഞ്ഞെടുത്ത് ഞാൻ  ആ സമൂഹവുമായി എന്നെ സമന്വയിപ്പിക്കാൻ ശ്രമിച്ചു ’. മലയഹ സമൂഹവുമായി ചേർന്ന് പ്രവർത്തിച്ചാണ് അവർ ഇത് നിർമ്മിക്കുന്നത്. അഭിനയത്തിന്‍റെയും ഉൽ‌പാദന സാങ്കേതികതയുടെയും പ്രധാന സവിശേഷതകളിൽ‌ കമ്മ്യൂണിറ്റിയിലെ നിരവധി അംഗങ്ങളെ പരിശീലിപ്പിച്ചു പാർശ്വവത്കരിക്കപ്പെട്ട ഒരു സമൂഹത്തിന്‍റെ ചരിത്രം സ്ത്രീകളുടെ മൂന്ന് രൂപങ്ങളിലൂടെ അവർ വിവരിക്കുന്നു.

പ്രത്യേകിച്ച് സംസാരിക്കാൻ കഴിയാത്ത ഉപേക്ഷിക്കപ്പെട്ട അനാഥയായ എസ്തർ വള്ളി ഇതിലെ ഒരു പ്രധാന കഥാപാത്രമാണ്. ഒരു കയറ്റുമതി സമ്പദ്‌വ്യവസ്ഥയുടെ അടിമയായ് കരുതപ്പെടുന്ന ഒരു സമൂഹത്തിന് ചുറ്റുമുള്ള ‘നിശബ്ദത’യുടെ ഒരു രൂപകമാണ് അവൾ. ശ്രീലങ്കയിലെ അറിയപ്പെടുന്ന സാമൂഹിക നിരീക്ഷികയായ  പ്രൊഫസർ നെലോഫർ ഡി മെൽ എഴുതുന്നു “കഠിനമായ തൊഴിൽ, ദാരിദ്ര്യം, രാഷ്ട്രീയ വിശ്വാസവഞ്ചനയുടെ പാരമ്പര്യം എന്നിവയിൽ എസ്തർ വള്ളി തന്‍റെ സമുദായത്തെ രൂപഭേദം വരുത്തുന്നു. ടോണി മോറിസന്‍റെ Beloved ഇനെപോലെ അവൾ ഞങ്ങളെ വേട്ടയാടുന്നു, ഒപ്പം സിനിമയിൽ മനസാക്ഷിയുടെ ശബ്ദമായി നിൽക്കുകയും ചെയ്യുന്നു”.

മലയഹ തമിഴരെക്കുറിച്ച് സംസാരിക്കാനുള്ള ശ്രമത്തിൽ, സുമതി ശിവമോഹൻ ബോധപൂർവ്വം സിനിമയുടെ രൂപത്തെക്കുറിച്ച് ചിന്തിക്കുകയായിരുന്നു. ഡോക്യുമെന്‍ററി ഇഫക്റ്റിനായി അവർ ശ്രമിച്ചു. ഡോക്യുമെന്‍ററിയുടെ യഥാർത്ഥ സംഭവങ്ങളെ ചിത്രീകരിക്കുന്നതായ ആശയത്തെക്കുറിച്ച്  ചോദ്യം ചെയ്യൽ കൂടിയാണ് ഇംഗിരുന്ത്.  ഫ്രീ കാമറ ആണ് അവർ ഇതിൽ ഉപയോഗിക്കുന്ന ടെക്‌നിക്. അത് കാര്യങ്ങൾ “അവ” ആയി പിടിച്ചെടുക്കും, പക്ഷെ യഥാർത്ഥത്തിൽ ഓരോ സീനും നമ്മൾ‌ സങ്കൽപ്പിക്കുന്നതിൽ കൂടുതൽ‌ ശ്രദ്ധാപൂർ‌വ്വം ആസൂത്രണം ചെയ്തതായിരിക്കാം. ഒരു കാലത്ത് ഡോക്യുമെന്‍ററിയിൽ പ്രചാരത്തിലുണ്ടായിരുന്ന പുനരാവിഷ്ക്കരണം (Reenactment) എന്ന ടെക്നിക് അവർ ഉപയോഗിക്കുന്നു. ഒരു അദൃശ്യ സമൂഹത്തിന്‍റെ പ്രതിരോധത്തിന്‍റെ വിവരണ രീതിയായി തെളിവുകളേക്കാൾ, ഈ ഡോക്യുമെന്‍ററി മാറുന്നു. തോട്ടം തമിഴർ കൂലിക്ക് വേണ്ടി ഈ lock down കാലഘട്ടത്തിൽ പോലും പോരാടുമ്പോൾ, പഴയകാല ലേബർ യൂണിയൻ നേതാവ് മീനാക്ഷി അമ്മ കവിത ചൊല്ലുന്നുതിന്‍റെ പുനരാവിഷ്ക്കരണം (reenactment) സുമതിയുടെ  ഏറ്റവും പ്രധാനപ്പെട്ട ടൂളായി വരുന്നു. അവ തെളിവുകൾക്കപ്പുറം, അടയാളങ്ങൾ  കൂടി ആവുന്നു

“പായ്മരകപ്പലേറി വന്തായ്/ ഇതിനിടയിൽ പലപേർ ഉയിരേ തന്തോം”

“നിങ്ങൾക്കായി ഞങ്ങൾ കാടുകൾ തെളിച്ചു/ നന്ദികെട്ടവരാകരുത് നിങ്ങൾ”

 

(ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സർവകലാശാല
യിലെ വിമൻസ് സ്റ്റഡീസ് സെന്‍ററിലെ പോസ്റ്റ് ഡോക്ടറൽ ഫെലോയായ അപർണ ഈശ്വരന്‍റെ പ്രവർത്തനം ജൻഡറും ദേശീയതയുമാണ്.)

 

COMMENTS

COMMENT WITH EMAIL: 0