Homeകവിത

ഉജ്ജ്വലമായ കാഴ്ചകള്‍

ഞാന്‍ ഒരു കവിയാണ്.
ദയവായി മൈക്ക് തരൂ.
ഞാന്‍ പരിഹരിക്കാന്‍ ആഗ്രഹിക്കുന്ന പ്രശ്നങ്ങള്‍ ഒരുപാടുണ്ടെനിക്കു ചുറ്റും
ലിംഗവൈവിധ്യങ്ങളെ കൊല്ലുന്നതില്‍ നിന്നവ ആരംഭിക്കുന്നു.

എന്‍റെ ഹൃദയമിടിപ്പ് സവിശേഷമാണ്
നിങ്ങള്‍ വിചാരിക്കുന്നതുപോലെ അല്ല, എന്നാല്‍ അവ
സാധാരണയായ ഒന്ന് പോലെയും അല്ല,
ഞാന്‍ ചോദിക്കുന്നു…
എന്തുകൊണ്ട്? എന്തുകൊണ്ട്? എന്തുകൊണ്ട്?
തെറ്റിദ്ധരിക്കപ്പെടുന്ന സ്വത്വങ്ങള്‍ നമ്മുടെ ഉള്ളില്‍ തന്നെ ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.
എന്നാല്‍ ട്രാന്‍സ് മനുഷ്രരെ തരംതാഴ്ത്തിയതിന് ശേഷം എന്തിനാണ് വീണ്ടും ആക്രമണം?
എന്തുകൊണ്ടാണ് അവരുടെ സ്വത്വത്തോടെ ജീവിക്കാനുള്ള വിശ്വാസം തകര്‍ക്കുന്നത്?

പലരും സമൂഹത്തില്‍ ജീവിക്കുന്നു.
ജീവിതവുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുന്നു.
എന്നാല്‍ ഞങ്ങളുടെ ട്രാന്‍സ് സഹോദരങ്ങളെ ഒരു പട്ടം പോലെ അകറ്റി മാറ്റുന്നു.
ഒരു ലിംഗ-നിഷ്പക്ഷ ലോകത്തേക്ക് അവരെ അപ്രത്യക്ഷമാക്കുന്നു.
കടലിലെ അന്തര്‍വാഹിനി പോലെ
ഒരു പക്ഷി പറന്ന് അകന്ന പോലെ
വേഗത്തില് ചലിക്കുന്ന ട്രെയിന്‍ പോലെ
ഭക്തിയില്‍ ഭക്തനെപ്പോലെ.

‘ക്വിയര്‍’ എന്ന പദം തന്നെ ഒരു രക്ഷപ്പെടലാണ്,
ഈ ‘വ്യാജ’ ലിംഗ ബൈനറി സമൂഹത്തില്‍ നിന്ന്
അവരുടെ അനുഭവങ്ങള്‍ നമ്മെ സമ്പന്നമാക്കുന്നു.
ഒരിക്കലും സംഭവിക്കാന്‍ ഇടയില്ലാത്ത സംഭവങ്ങള്‍ താനും.

അവരെല്ലാം ഒറ്റയ്ക്കാണ്,
ഇരുണ്ട രാത്രി എന്ന പോലെ,
പ്രീ-ട്രാന്‍സിഷന്‍ ഘട്ടത്തില്‍ നിന്ന് പുറത്തുവരുന്നു,
ഒറ്റപ്പെട്ടുപോയ ചില അലഞ്ഞുതിരിഞ്ഞവരെ പോലെ,
തനിച്ചായിരിക്കുന്നത് എത്ര വേദനാജനകമാണ് അറിയാമോ?

മനസ്സിലാക്കി വരുമ്പോള്‍,
ഞാന്‍ പതിയെ സ്വത്വസങ്കല്‍പങ്ങളില്‍ നിന്ന്
തെന്നിമാറുന്നു,
അവരുടെ അനുഭവങ്ങളില്‍ പിടിച്ചുകയറുന്നു
കൂടാതെ ക്വിയര്‍ വാക്യത്തിന്‍റെ താളത്തിനൊപ്പം പാടുന്നു.
അവര്‍ അസ്വസ്ഥതയോടെ കരയുന്നു.
പക്ഷേ ഇപ്പോഴും സഹജാവബോധത്തോടെ ചിരിക്കുന്നു.
അതിനെ അഭിനന്ദിക്കുക.

മഴവില്‍ തണലില്‍ ജീവിക്കുന്നത് ഒരു അനുഭവമാണ്,
മറ്റുള്ളവരില്‍ ഏറ്റവും മികച്ചതായവര്‍
കാരണം ആ ഛായയില്‍ ജീവിക്കുന്നവര്‍ സൃഷ്ടിക്കുന്നത്-
യഥാര്‍ത്ഥവും ബൈനറി-ഇതര ലോകവുമാണ്.

ട്രാന്‍സ് മനുഷ്യരും ബൈനറിയില്‍ ഉള്‍പ്പെടാത്തവരും,
ദൈവങ്ങളുടെ ഏറ്റവും മികച്ച സൃഷ്ടികളാണ്,സംശയമില്ല.
നിലവിലുള്ള വ്യവസ്ഥകള്‍ക്ക് അതീതമാണ്.
അവര്‍ നമ്മുടെ ഇടയില്‍ തന്നെ മറ്റു എന്തിനേക്കാളും
വിലപ്പെട്ടവരുമാണ്,
ദൈവങ്ങള്‍ക്ക് മാജിക് ചെയ്യാന്‍ കഴിയുമെന്നതിന്‍റെ
മഹത്തായ തെളിവ്.

ട്രാന്‍സ് അനുഭവങ്ങള്‍ക്കിടയിലൂടെ വായിക്കുമ്പോള്‍,
ജീവിതം ഒരുപാട് പഠിപ്പിക്കും,
സന്തോഷവും അപമാനവും വേദനയും എല്ലാം സമ്മിശ്രമാണ്.
അവര്‍ നിങ്ങളെ ഉള്‍വനത്തിലേക്ക് കൊണ്ടുപോകും,
അവിടെ പുതിയ ആകാശവും മഴവില്ല് തെളിഞ്ഞു നില്‍ക്കുന്ന
ഏറ്റവും ഉയര്‍ന്ന കൊടുമുടിയും കാണും
സ്ഥലം അജ്ഞാതമാണ്, പക്ഷേ എപ്പോഴും ശാന്തമാണ്.

എന്‍റെ വാദം, കൊടുമുടിയിലെത്തും വരെ
നീതി തേടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
നമ്മള്‍ ഓരോരുത്തര്‍ക്കും ട്രാന്‍സ് സഹോദരിമാരും
സഹോദരങ്ങളും പങ്കാളികളും സുഹൃത്തുക്കളും ഉണ്ടാവണം.
സ്നേഹത്തിന്‍റെ കെട്ടുറപ്പില്‍ നിന്ന് നമുക്കെല്ലാവര്‍ക്കും
ഒരു പൊതു നിലയിലേക്ക് വരാം.
ആ ലിംഗദ്രാവകസ്വത്വങ്ങള്‍
മനോഹരങ്ങളായ പൂക്കളുകളാണ്,
അതിന് പൂര്‍ണ്ണമായ പരിചരണവും
ഏകാഗ്രതയും ആവശ്യമാണ്.

നമ്മള്‍ ഇത് എപ്പോള്‍ ചെയ്യും?
നമ്മുടെ സഹജീവികളെ എത്ര നാള് വരെ പീഡിപ്പിക്കും?
‘സമൂഹം’ എന്ന് പക്വത പ്രാപിക്കും?
ഇപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ക്ക് അറിയണമെന്നുണ്ടോ?
ഇവ എന്നെ ആഴത്തില്‍ വേദനിപ്പിക്കുന്നു,
എനിക്ക് ഉള്ളില്‍ ചോര പൊടിയുന്നുണ്ട്,
രക്തം ഉള്ളില്‍ നിന്ന് കട്ടപിടിക്കുന്നു.
എന്‍റെ മരണത്തിലും ഞാന്‍ എഴുതും,
ഞാന്‍ ഒരു കവിയാണ്.

 

രാജാത്തി ജോണ്‍സണ്‍

ഗവേഷക വിദ്യാര്‍ത്ഥിനി കേരള സര്‍വ്വകലാശാല, തിരുവനന്തപുരം

 

COMMENTS

COMMENT WITH EMAIL: 0