‘ശിഖണ്ഡിയെന്ന വിളി ഒരു തെറ്റാണോ?’
‘ദൈവം തന്ന ലിംഗവുമായി ജീവിച്ചാല്‍ പോരേ…’
‘ശസ്ത്രക്രിയ നടത്തിയാല്‍ തിലോത്തമയൊന്നും ആവില്ല’
പൊതുസമൂഹത്തിന് ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളോടുള്ള മനോഭാവത്തിന് ഒരു ഏകദേശ ഭൂപടം മനസ്സിലാക്കാന്‍ അടുത്തിടെ നടന്ന സോഷ്യല്‍മീഡിയ ചര്‍ച്ചകളിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ മതിയാകും. കൊല്ലാനും ഊരുവിലക്കാനുമുള്ള ആഹ്വാനങ്ങള്‍ക്കൊപ്പം തന്നെ ട്രാന്‍സ് സ്വത്വം രോഗമാണെന്നാണയിട്ട് ചികിത്സ നിര്‍ദ്ദേശിക്കുന്നവരും ധാരാളമുണ്ട്. ഐക്യപ്പെടുന്ന പോസ്റ്റുകളില്‍ പോലും ‘അക്കൂട്ടര്‍’ എന്ന അപരവത്കരണവും സഹതാപവും മുഴച്ചു നില്‍ക്കുന്നത് കാണാം. സിസ് ഹെറ്ററോ നോട്ടങ്ങളില്‍ നിന്ന് പുറത്ത് കടന്നുള്ള ഉള്‍പ്പെടുത്തലിലേക്കും ചേര്‍ന്നുനില്‍ക്കലിലേക്കും പൊതുസമൂഹത്തിന് ഇനിയുമൊരുപാട് ദൂരം സഞ്ചരിക്കാനുണ്ട് എന്ന് തന്നെ പറയാം.
നന്നേ ചെറുപ്പം മുതലേ നേരിട്ടിട്ടുള്ള പരിഹാസങ്ങളുടെയും വിവേചനങ്ങളുടെയും കഥ മിക്ക ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും പറയാനുണ്ടാകും. വളരുംതോറും ആണിനും പെണ്ണിനും മാത്രമായി കെട്ടിയുറപ്പിച്ച സമൂഹവ്യവസ്ഥിതിയില്‍ ഇടങ്ങള്‍ ചുരുങ്ങി വരുന്നു. പൊതുസ്ഥലങ്ങളിലെ ടോയ്ലറ്റ് സൗകര്യങ്ങളും ഹോസ്റ്റലുകളും തൊട്ടേ ഇത് തുടങ്ങുന്നുണ്ട്. പ്രാര്‍ത്ഥനയും യോഗയും വ്യായാമങ്ങളും മുതല്‍ ഷോക്കും ബാധയൊഴിപ്പിക്കലും വരെ ചികിത്സയായി നല്‍കുന്നവര്‍ ഇന്നും കുറവല്ല. മനസ്സിനിണങ്ങിയ ജീവിതത്തിലേക്ക് എത്താന്‍ സഹായിക്കുന്ന ഹോര്‍മോണ്‍ ചികിത്സയും ലിംഗമാറ്റ ശസ്ത്രക്രിയയും പോലും ഈയടുത്തകാലം വരെ ‘പൂര്‍ണരാ’യ ആണിനെയും പെണ്ണിനെയും ഉണ്ടാക്കിയെടുക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. നോട്ടത്തിലെയും നില്‍പ്പിലെയും നടത്തത്തിലെയുമൊക്കെ ആണത്തവും പെണ്ണത്തവും അളന്നു തൂക്കി സര്‍ജറിക്ക് യോഗ്യരായവരെ തിരഞ്ഞെടുക്കാനും ട്രാന്‍സ് വ്യക്തിത്വം വെളിപ്പെടുത്താതെ ജീവിക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനുമുളള മെഡിക്കല്‍ ഗേറ്റ് കീപ്പര്‍മാര്‍ 21-ാം നൂറ്റാണ്ടിന്‍റെ തുടക്കം വരെ യൂറോപ്പിലും അമേരിക്കയിലുമൊക്കെ സജീവമായിരുന്നു. വ്യക്തിയുടെ മാനസികവും ശാരീരികവുമായ ഉള്ള ആരോഗ്യത്തിന് അപ്പുറം സമൂഹത്തിന്‍റെ സങ്കല്‍പങ്ങള്‍ക്ക് പരിക്കേല്‍ക്കാതെ കാത്തുസൂക്ഷിക്കാനുള്ള ഈ പ്രവണത ഇന്നും നമ്മുടെ നിയമങ്ങളുടെയും നിലപാടുകളുടെയും ഒക്കെ അടിയൊഴുക്കായി തുടരുന്നുണ്ട്.
2013 ലാണ് ഓക്സ്ഫോര്‍ഡ് ഡിക്ഷണറിയില്‍ ‘ട്രാന്‍സ്ഫോബിയ’ എന്ന വാക്ക് ഉള്‍പ്പെടുത്തുന്നത്. എന്നാല്‍ നൂറ്റാണ്ടുകളായി ട്രാന്‍സ് സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന അവഗണനയും പരിഹാസവും അധിക്ഷേപങ്ങളും വെറുപ്പും ഒക്കെ ഇതിലുള്‍പ്പെടും. തെരുവിലെ തുറിച്ചു നോട്ടങ്ങളില്‍ തുടങ്ങി സ്ക്രീനിലെ തമാശകളിലും ലോകത്തിന്‍റെ പലഭാഗങ്ങളിലായി നടന്ന് വരുന്ന ആക്രമണങ്ങളിലും കൊലപാതകങ്ങളിലും വരെ പരോക്ഷമായും പ്രത്യക്ഷമായും ട്രാന്‍സ്ഫോബിയ കടന്നുവരുന്നുണ്ട്. കുടിയേറ്റക്കാരോടും വിദേശികളോടും തോന്നുന്ന വെറുപ്പിനെ കുറിക്കാന്‍ സെനോഫോബിയ എന്ന വാക്ക് ഉപയോഗിക്കാറുണ്ട്. പല രീതിയിലും ഇതിന് സമാന്തരമായ മനോഭാവമാണ് ട്രാന്‍സ്ഫോബിയ.
തന്നില്‍നിന്ന് വ്യത്യസ്തരായവരോടുള്ള വെറുപ്പിനും അകല്‍ച്ചക്കും കാരണമായി സൈക്കോളജിയില്‍ പറയുന്ന സിദ്ധാന്തമാണ് സോഷ്യല്‍ ഐഡന്‍റിറ്റി തിയറി. ചുറ്റുമുള്ളവരെ പല പല വിഭാഗങ്ങളാക്കി തരംതിരിച്ച് കാണാനും അതിനനുസരിച്ച് ഇടപഴകാനുള്ള പ്രവണത മനുഷ്യരില്‍ അന്തര്‍ലീനമാണ്. ജാതിയും മതവും രൂപവുമൊക്കെ ഇത്തരത്തിലുള്ള ശ്രേണികളും ഗ്രൂപ്പുകളുമുണ്ടാക്കാന്‍ നമ്മളുപയോഗിക്കാറുണ്ട്. വ്യത്യസ്തരായവരോട് അകല്‍ച്ചയും സാദൃശ്യമുള്ളവരോട് അടുപ്പവും തോന്നുന്ന ഗോത്ര സ്വഭാവത്തിന്‍റെ ബാക്കിപത്രമായിരിക്കാം ഇത്. പലപ്പോഴും ബോധപൂര്‍വമല്ലാതെ തന്നെയുള്ള ഈ ശ്രേണിവല്‍ക്കരണത്തിന് അടിസ്ഥാനമാകുന്നത് മുഖഭാവങ്ങളോ മുടിയുടെ നിറമോ സംസാരരീതിയോ തുടങ്ങി എപ്പോഴെങ്കിലും മനസ്സില്‍ കയറിക്കൂടിയ വാര്‍പ്പ് മാതൃകകള്‍ ആയിരിക്കും. ഇത്തരം ചട്ടക്കൂടുകള്‍ ആരെങ്കിലും പൊളിച്ചെഴുതാന്‍ ശ്രമിച്ചാല്‍ മനസ്സ് അതിനെ വായിച്ചെടുക്കുന്നത് സ്വന്തം വ്യക്തിത്വത്തിന്‍റെ ഏതെങ്കിലും അടരുകള്‍ക്ക് നേരെയുള്ള ഭീഷണി ആയിട്ടാണ്. ‘റശശെേിരശ്ലേിലൈ വേൃലമ’േ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.
ജെന്‍ഡറിന്‍റെ കാര്യമെടുത്താല്‍ ചെറുപ്പം മുതലേ പറഞ്ഞ് പഠിപ്പിച്ച പേരും വേഷവും തുടങ്ങി മുടിയുടെ നീളവും കളിപ്പാട്ടവും വരെയുള്ള തെരഞ്ഞെടുപ്പുകള്‍ക്ക് അത് മാനദണ്ഠമാവുന്നുണ്ട്. ഇതൊന്നും കൂടാതെ മതവിശ്വാസവും സ്വത്ത് വിഭജനവും എല്ലാം ജെന്‍ഡര്‍ ബൈനറിയുമായി കെട്ടുപിണഞ്ഞു കിടക്കുന്നു. അങ്ങനെ നോക്കുമ്പോള്‍ ഒരു ട്രാന്‍സ് വ്യക്തി സമൂഹത്തിലെ പരമ്പരാഗത ജെന്‍ഡര്‍ സങ്കല്‍പ്പങ്ങള്‍ക്ക് നേരെ ഉയര്‍ത്തുന്ന റശശെേിരശ്ലേിലൈ വേൃലമേ ചെറുതൊന്നുമല്ല.
ആണും പെണ്ണും കൃത്യമായ രീതികളില്‍ ഒതുങ്ങി ജീവിക്കേണ്ടവരാണ് എന്ന് കരുതുന്നവരെ ഈ തിരുത്തിയെഴുത്തലുകള്‍ വല്ലാതെ അലോസരപ്പെടുത്തും. അങ്ങനെ സ്വന്തം ഐഡന്‍ററ്റി ചോദ്യംചെയ്യപ്പെടുന്നു എന്ന തോന്നലില്‍ നിന്നാണ് ട്രാന്‍സ്ഫോബിയയുടെ ഉത്ഭവം.
വലതുപക്ഷ ചായ്വും മതമൗലികവാദവും മുറുകെപ്പിടിക്കുന്നവരില്‍ ട്രാന്‍സ്ഫോബിയ കൂടുതലായി കണ്ടു വരുന്നു എന്ന് തെളിയിക്കുന്ന പഠനങ്ങളുണ്ട്. ണവശുുശിഴ ഴശൃഹ എന്ന പുസ്തകത്തില്‍ ട്രാന്‍സ് ഫോബിയയുടെ അടിവേരുകളായി ജൂലിയ സെര്‍ണോ വിശേഷിപ്പിക്കുന്നത് ലിംഗപരമായ വേര്‍തിരിവിനെയാണ്. ഈ നിരീക്ഷണങ്ങളെയൊക്കെ ടീരശമഹ കറലിശേ്യേ വേലീൃ്യയുമായി ചേര്‍ത്ത് വായിക്കാവുന്നതാണ്. ബൈനറി സങ്കല്‍പത്തില്‍ നിന്ന് വിട്ടു നടക്കുന്ന രശെ സ്വത്വമുള്ളവരും ഇതേ രീതിയില്‍ റശശെേിരശ്ലേിലൈ വേൃലമേ ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ നീലയുടെയും പിങ്കിന്‍റെയും അതിരുകളെ ഒരുപോലെ ചോദ്യം ചെയ്യുന്ന ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ കൂടുതല്‍ അധിക്ഷേപങ്ങള്‍ നേരിടുന്നതായി കാണാം. ആണത്തത്തിന്‍റെ കെട്ടുപാടുകള്‍ പൊള്ളയാണെന്ന് ജീവിച്ചു കാണിക്കുന്ന ട്രാന്‍സ് സ്ത്രീകള്‍ പരക്കെ നിലനില്‍ക്കുന്ന സ്ത്രീ വിരുദ്ധതയെ കൂടി അതിജീവിക്കുന്നവരാണ്. ‘പെണ്‍വേഷം കെട്ടിയവര്‍’, ‘ടവല ാലി’, ‘ംീാലി ംശവേ ുലിശ’െ തുടങ്ങിയ പ്രയോഗങ്ങളും , ‘ട്രാന്‍സ്വുമണ്‍ ശരിക്കും സ്ത്രീയാണോ’ എന്ന ക്ലബ്ഹൗസ് തലക്കെട്ടുമൊക്കെ ഈ രീതിയിലുള്ള ഠൃമിാശെീഴ്യെി്യക്ക് ഉദാഹരണങ്ങളാണ്.
മെഡിക്കല്‍ സമൂഹത്തിലെ ട്രാന്‍സ്ഫോബിയ അധികമൊന്നും ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ലാത്ത വിഷയമാണ്. ടെക്സ്റ്റ് ബുക്കുകള്‍ ഇന്നും ജന്‍ഡറിന്‍റെ വിവിധ തലങ്ങളെപ്പറ്റിയൊക്കെ സംസാരിക്കുന്നതില്‍ പതിറ്റാണ്ടുകള്‍ പുറകിലാണെന്ന് മാത്രമല്ല പലപ്പോഴും സദാചാര പ്രസംഗങ്ങളെ ശാസ്ത്രീയതയായി കെട്ടിയെഴുന്നള്ളിക്കാറുമുണ്ട്. ഇന്ത്യയിലെ ഡോക്ടര്‍മാരില്‍ ഇന്നും ലിംഗ-ലൈംഗിക ന്യൂനപക്ഷ സമൂഹങ്ങളിലൊന്നില്‍ പെടുന്ന രോഗികള്‍ നേരിടുന്ന പ്രശ്നങ്ങളെ പറ്റി വ്യക്തമായി അറിയുന്നവര്‍ വളരെ കുറവാണ്. കണ്‍വേര്‍ഷന്‍ തെറാപ്പിയുള്‍പ്പെടെയുള്ള കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നിലക്കാത്തതിന് ഇതൊരു പ്രധാന കാരണമാണ്. എങ്കിലും അറിവില്ലായ്മക്കപ്പുറം ട്രാന്‍സ്ഫോബിയയെ കൂടുതലായും ഭരിക്കുന്നത് മതവിശ്വാസങ്ങളുമായും സാംസ്കാരിക സങ്കല്പങ്ങളുമായുമൊക്കെ കെട്ടുപിണഞ്ഞ് കിടക്കുന്ന ജന്‍ഡര്‍ ചിന്തകളാണ് എന്ന് തന്നെ പറയാം. സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ വ്യാപകമായി ചര്‍ച്ചകളും ബോധവത്കരണവും നടക്കുമ്പോഴും മാറിചിന്തിക്കാന്‍ പലര്‍ക്കും കഴിയാത്തതിന്‍റെ കാരണവും ഇത് തന്നെയാണ്. ഇക്കൂട്ടര്‍ തങ്ങളുടെ വിശ്വാസങ്ങള്‍ക്കുതകുന്ന രീതിയില്‍ ശാസ്ത്രത്തെ വളച്ചൊടിക്കുന്നതും സാധാരണ കാഴ്ചയാണ്. അടിസ്ഥാനരഹിതമായ പഠനങ്ങളും കാലഹരണപ്പെട്ട ടെക്സ്റ്റ്ബുക്കുകളുമൊക്കെ ഇവരിതിന് ആയുധമാക്കാറുണ്ട്. അഭിപ്രായം പറഞ്ഞതൊരു ഡോക്ടര്‍ ആണ് എന്നത് കൊണ്ട് മാത്രം അതിന് സാധുത കിട്ടുകയും മറിച്ചൊന്ന് ചിന്തിക്കുക പോലും ചെയ്യാതെ അതേറ്റെടുക്കുകയും ചെയ്യുന്ന സന്ദര്‍ഭങ്ങളും സര്‍വസാധാരണമാണ്.
ബൈനറിയുടെ രണ്ടറ്റങ്ങളിലേക്ക് ആട്ടിപ്പായിക്കാന്‍ പൊതു സമൂഹം ശ്രമിക്കുമ്പോഴും ഇതിലൊന്നില്‍ കടന്നുചെന്നാലും ട്രാന്‍സ് വ്യക്തിയുടെ സ്വത്വം നിരന്തരം കീറിമുറിക്കപ്പെട്ടുകൊണ്ടിരിക്കും. ‘മൂന്നാംലിംഗം’ എന്ന പ്രയോഗം, ഒരാളുടെ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് മുന്‍പും പിന്‍പും ഉള്ള ഫോട്ടോകള്‍ തേടിപ്പിടിക്കാനുള്ള വ്യഗ്രത, ഡെഡ് നെയിംസ് തിരഞ്ഞുപിടിച്ചു ഉപയോഗിക്കാന്‍ പുരോഗമനവാദികള്‍ പോലും കാട്ടുന്ന വാശി തുടങ്ങിയവയൊക്കെ ഇതിന്‍റെ ഭാഗമാണ്. ട്രാന്‍സ് സൗഹൃദമായി കാണപ്പെടുന്ന ഇടങ്ങളില്‍ പോലും ഒളിഞ്ഞും തെളിഞ്ഞും ഇങ്ങനെ ട്രാന്‍സ് ഫോബിയ കടന്ന് വരുന്നതായി സൂക്ഷ്മനിരീക്ഷണത്തില്‍ മനസ്സിലാക്കാം.
മിക്കപ്പോഴും ട്രാന്‍സ് വ്യക്തികള്‍ നേരിടുന്ന വിവേചനം പല ലെയറുകളിലായി ഉള്ളതാണ്. മതവും ജാതിയും നിറവും രൂപവും ഒക്കെ അതിലുള്‍ച്ചേര്‍ന്നിരിക്കുന്നു. അതുകൊണ്ട് തന്നെ ഒറ്റ നിയമം കൊണ്ടോ ഒറ്റരാത്രികൊണ്ടോ ട്രാന്‍സ് വിരുദ്ധത പൊളിച്ചെഴുതപ്പെടില്ല. എല്ലാ മേഖലകളിലും വ്യക്തമായ ശ്രേണികളായി ഈ വിവേചനം ഇന്നും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇത് തിരുത്തിയെഴുതലുകളുടെ കാലമാണ്. ലോകാരോഗ്യ സംഘടനയുള്‍പ്പെടെ ചരിത്രപരമായ മാറ്റങ്ങള്‍ക്ക് തയാറായി കഴിഞ്ഞു. വീട്ടിലെ മുതിര്‍ന്നവര്‍ മുഴുവന്‍ എതിര്‍ത്ത് സംസാരിച്ചപ്പോഴും ഒപ്പമുണ്ടെന്ന് ആണയിട്ട സ്കൂള്‍ കുട്ടികളെപ്പറ്റി ഒരു സുഹൃത്ത് പറഞ്ഞതോര്‍മ്മയുണ്ട്. തുറന്ന് ചിന്തിക്കുന്ന ഓരോ വ്യക്തിയും വര്‍ഷങ്ങളായി ട്രാന്‍സ് കമ്യൂണിറ്റി നടത്തിവരുന്ന അവകാശപ്പോരാട്ടങ്ങളുടെ വിജയമാണ്. അതിനിയും മുന്നേറുക തന്നെ ചെയ്യും. മാറേണ്ടതും മാറ്റം വരുത്തേണ്ടതും നമ്മുടെ ചിന്തകള്‍ക്കാണ്.
“History ins’t something you look back at and say it was inevitable, it happens because people make decisions that are sometimes very impulsive and of the moment, but those moments are cumulative realities.”- Marsha. P. Johnson
ഡോ. ശ്രേയ മറിയം സലിം
ജൂനിയര്‍ റെസിഡന്‍റ്
ഡിപ്പാര്‍ട്മെന്‍റ് ഓഫ്
സൈക്യാട്രി
ഗവണ്മെന്‍റ് മെഡിക്കല്‍
കോളേജ് തിരുവനന്തപുരം
COMMENTS