കേരളത്തിൽ കുറച്ചു ശതമാനം ആളുകളെങ്കിലും സ്ത്രീയുടെ വ്യക്തിത്വവും ലൈംഗികതയും ചർച്ച ചെയ്യുകയും അംഗീകരിച്ചു കൊടുക്കുകയും ചെയ്യുന്നുണ്ട് എന്നതിൽ ഞാൻ അഭിമാനം കൊള്ളുന്നുണ്ട്. ഭൂരിപക്ഷം മുഴുവൻ ആളുകളും തങ്ങൾക്കിഷ്ടം പോലെ കൈകാര്യം ചെയ്യാവുന്ന വസ്തുക്കളാണ് സ്ത്രികൾ എന്ന് ഉറച്ചു വിശ്വസിക്കുന്നവരാണ്. സ്ത്രീനഗ് നത ഒളിഞ്ഞുകാണാൻ ആഗ്രഹിക്കുന്നവർ പോലും ആവശ്യാനുസരണം വസ്ത്രം ധരിച്ചു നടക്കുന്ന സ്ത്രീകളെ അപമാനിക്കുന്നതിന് അളവില്ല താനും. നമ്മുടെ സമൂഹത്തിന്റെ പൊതുബോധം പെണ്ണിന് സെക്സില്ലാതെ ജീവിക്കാൻ പറ്റില്ല എന്നു തന്നെയാണ്. അതു കൊണ്ടു തന്നെയാണല്ലോ ഏതെങ്കിലും വാർത്തകളിൽ പെണ്ണിന്റെ സാന്നിദ്ധ്യമുണ്ടാകുമ്പോൾ എല്ലാം ഒഴിവാക്കി അവളെ ഒരു ലൈംഗിക വിതരണ കമ്പനിയായി കാണുന്നത്.
ഞാനിത് പറയാൻ കാരണം ലൈംഗികാക്രാന്തം പെണ്ണുങ്ങളിൽ കൂടുതലാണ് എന്നു വിശ്വസിക്കുന്ന ഭൂരിഭാഗത്തെ ചൂണ്ടിക്കാണിക്കാനല്ല. പെണ്ണിന് ആണിന്റെ തുണയുണ്ടെങ്കിൽ എല്ലാം തികഞ്ഞു എന്നു വിശ്വസിക്കുന്നവരേപ്പോലെ തന്നെ പെ ണ്ണിന്റെ സ്വാതന്ത്ര്യം എന്നത് സെക്സിലുള്ള സ്വാതന്ത്ര്യം തന്നെയാണ് എന്നു വിശ്വസിക്കുന്ന വിഭാഗത്തെ തുറന്നു കാണിക്കാനാണ്.സെക്സ് അടിച്ചമർത്തുക വഴി സ്ത്രികൾ വലിയ പ്രശ്നക്കാരാകുന്നു എന്ന് ഏറെപ്പേരും വിശ്വസിക്കുന്നുണ്ട്. സ്ത്രീകൾക്ക് ഏറ്റവും അവശ്യം വേണ്ടത് ലൈംഗിക സ്വതന്ത്ര്യമാണ് എന്നു വിശ്വസിക്കുന്നത് പെണ്ണുങ്ങളേക്കാൾ കൂടുതൽ ആണുങ്ങളാണ് എന്നതാണ് ഇവിടുത്തെ തമാശ. സ്ത്രീ ആഗ്രഹിക്കുന്നത് തന്റെ ഇഷ്ടം പോലെ സ്വാതന്ത്ര്യം അനുഭവിക്കാനാണ്. മറ്റുള്ളവരുടെ ചട്ടക്കൂടിൽ നിന്ന് അവർ പറയുന്ന സ്വാതന്ത്യം അനുഭവിക്കാനല്ല.
ഈ പുരോഗമന ചിന്ത കൊണ്ട് പെൺ സ്വാത ന്ത്ര്യത്തിന്റെ വക്താക്കളാകുന്നവരുടെ ലാഭം എന്താണെന്നു നോക്കിയാൽ തങ്ങൾക്ക് ആവശ്യാനുസരണം സെക്സ് ലഭിക്കും എന്നതാണ് എന്നു കാണാം. ഒരു ബുദ്ധിമുട്ടുമില്ലാതെ സെക്സ് കിട്ടുന്ന ഇക്കൂട്ടർ, പെണ്ണുങ്ങൾ സെക്സിനു വേണ്ടി മറ്റിടങ്ങൾ തേടുമ്പോൾ സ്വഭാവം മാറുന്നു. സദാചാരത്തിന്റെ വക്താക്കളാവാൻ ഇവർക്കു മടിയൊന്നുമില്ല. കുടുംബ പ്രശ്നം കാരണം പുറത്തു പോകേണ്ടി വന്ന ഒരു പെണ്ണിന്റെ കഥ കേട്ടാൽ നിങ്ങളും ഞെട്ടിപ്പോവും!. പുറത്താക്കപ്പെട്ട അവൾക്ക് താമസിക്കാനൊരിടമോ, ഭക്ഷണമോ ഒന്നുമില്ലാതെ അങ്ങോട്ടുമിങ്ങോട്ടും ഓടി നടക്കുമ്പോൾ നമ്മളൊക്കെ അവൾക്കു വേണ്ടി എന്തു ചെയ്യാനാണ് ആഗ്രഹിക്കുക? ഇവിടെ, അവളെ അറിയാവുന്ന കുറേപ്പേർ കൂടിയിരുന്ന് ആലോചനായോഗം നടത്തി തീരുമാനമാകാതെ വിഷമിച്ച് വിയർക്കുന്നു. എന്ത് ഉത്തരവാദിത്തുള്ള ആളുകൾ !!! അവർ ചർച്ച ചെയ്തത് “ആ പെണ്ണിന്റെ ലൈംഗികദാരിദ്യത്തെക്കുറിച്ചായി രുന്നു. . സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടി നടക്കുന്ന ഇത്തിരി കുഞ്ഞന്മാരുടെ ഈ സപ്പോർട്ട് നമുക്ക് ആവശ്യമുണ്ടാ? ഓരോരുത്തർക്കും അവനവന്റെ സ്വാതന്ത്ര്യത്തെ നേടിയെടുക്കാൻ കഴിഞ്ഞാൽ പോരേ?? മതീല്ലേ? അതു മതി.
|
COMMENTS