Homeചർച്ചാവിഷയം

സ്ത്രീയും ബുദ്ധചിന്തയും

സ്ത്രീകളുടെ സ്ഥാനം തുല്യമായ അളവില്‍ സ്ഥാപിക്കുന്ന രീതിയാണ് ബുദ്ധമതത്തിലെ ധര്‍മ്മം. ബുദ്ധമതത്തില്‍ ധര്‍മ്മം ഒരു തത്വമാണ്. ബുദ്ധന്‍ പ്രഖ്യാപിച്ചത് എന്തെന്നാല്‍ ‘ധര്‍മ്മം’ എല്ലാ സമയത്തും എല്ലാ വ്യക്തികള്‍ക്കും പൊതുവായുള്ള സാര്‍വത്രിക സത്യമാണ്. മനുഷ്യന്‍റെ അസ്തിത്വം ദുരിതവും വേദനയും നിറഞ്ഞതാണെന്ന് അദ്ദേഹം തന്‍റെ ശിഷ്യന്മാരോട് ആവര്‍ത്തിച്ചു പറഞ്ഞു. ഈ ദുരിതത്തില്‍ നിന്നും വേദനയില്‍ നിന്നും മുക്തി നേടുക എന്നതാണ് നമ്മുടെ അടിയന്തര ധര്‍മ്മം. അതുകൊണ്ടുതന്നെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളെ മറികടക്കാനും സ്ത്രീകള്‍ ബുദ്ധന്‍റെ പാത പിന്തുടരുന്നു. ഈ ചിന്ത പിന്തുടരുകയും ലൗകിക ദുഖങ്ങളില്‍ നിന്ന് രക്ഷ നേടുകയുമാണ് പല സ്ത്രീകളും ചെയ്തത്.

ബുദ്ധിസത്തിന്‍റെ നാല് മഹനീയ സത്യങ്ങള്‍ ഇനങ്ങനെയാണ്. ദുഃഖം എന്നൊന്ന് ഉണ്ട്. ദുഖത്തിന് കാരണമുണ്ട്. ദുഃഖം നിമാര്‍ജനം ചെയ്യാനാകും. ദുഃഖത്തിന്‍റെ കാരണത്തിന്‍റെ നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള മാര്‍ഗം വഴിയാണ് ഇത് സാധ്യമാകുന്നത്. ഇങ്ങനെയുള്ള കാര്യാ കാരണ ചിന്തയുടെ അഥവാ യുക്തിയുടെ രീതിയാണ്, നമ്മള്‍ സാധാരണ പറയുന്ന ആപ്തവാക്യമായ ‘ആഗ്രഹങ്ങളാണ് ദുഖങ്ങള്‍ക്കു കാരണം’ എന്നത്.

ബുദ്ധന്‍ ആവര്‍ത്തിച്ച മനുഷ്യന്‍റെ യാഥാര്‍ഥ്യം, ദുരിതത്തില്‍ നിന്നും വേദനയില്‍ നിന്നും മുക്തി നേടുക എന്നതാണ് നമ്മുടെ അടിസ്ഥാന കടമ എന്ന തത്വചിന്ത, സ്ത്രീകളില്‍ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. എന്നുമാത്രമല്ല ബുദ്ധിസ്റ്റ് ഫെമിനിസചിന്തകളിലൂടെയും, സ്ത്രീ സന്യാസികള്‍, ആത്മീയ അടിയന്തര കടമ നടപ്പിലാക്കാന്‍ തുടക്കം കുറിച്ചു.

ബുദ്ധമതം ഉപേഖയില്‍ വിശ്വസിക്കുന്നു. ഉപേക്ഷ അഥവാ ഉപേഖ എന്നത് തുല്യതയുടെ തത്ത്വമാണ് . പഴയ കാലങ്ങളിലെ തൊട്ടുകൂടായ്മയ്ക്കും തീണ്ടു കൂട്ടായ്മയ്ക്കും ജാതി-മത വേര്‍തിരിവിനുമെല്ലാം വ്യത്യസ്തമായിരുന്നു ഉപേഖ. ഉപേഖ എല്ലാവരിലും തുല്യ മനോഭാവമാണ് ഉദ്ദേശിക്കുന്നത്. ബുദ്ധമതക്കാര്‍ എല്ലാവരിലും തുല്യ മനോഭാവവും സമൂഹത്തില്‍ തുല്യതയും പരിഗണിക്കുന്നു. ഓരോ മനുഷ്യരും അടിസ്ഥാനപരമായി വ്യത്യാസമന്യേ ഉള്ളവരാണെന്ന് ബുദ്ധമതം വിശ്വസിക്കുന്നു. ഈ വിശ്വാസവും പരിഗണനയും മറ്റു അസമത്വ കാഴ്ചപ്പാടില്‍ നിന്നും വേറിട്ടു നില്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇവിടെ സ്ത്രീകളെ മാറ്റിനിര്‍ത്തപ്പെടുക ഇല്ല.

മനുഷ്യര്‍ തുല്യരാണ്. സ്ത്രീകള്‍ക്ക് പ്രസക്തി കുറവാണ് എന്ന വലിയ സത്യം തുറന്നുകാണിച്ചു, അതിനെ ഊര്‍ജ്ജമാക്കാന്‍ കഴിഞ്ഞാലാണ് മനുഷ്യര്‍ എന്നും ഒരുപോലെയാവുക. സ്ത്രീകളിലും പുരുഷന്മാരിലും ഒരേ സുഖവും ദുഃഖവുമാണ്. ഏതൊരു ദുഃഖത്തിനും കാരണമുണ്ടായിരിക്കും അതുപോലെ ദുഃഖം മറികടക്കാനുള്ള വഴിയും ഉണ്ടായിരിക്കും. സ്ത്രീകള്‍ അവരുടെ കടമ നടപ്പിലാക്കാന്‍ നിര്‍വാണത്തിലൂടെ ശ്രമിച്ചു. പണ്ടുമുതല്‍ക്കേ സ്ത്രീകള്‍ അനുഭവിച്ചു പോരുന്ന പ്രയാസങ്ങളും ദുരിതങ്ങളും ഒരു നിഴല്‍പോലെ എങ്കിലും പ്രദര്‍ശിപ്പിക്കപ്പെടാത്തതാണ്. പുരുഷന്മാര്‍ അവരുടെ ദുഃഖത്തിനു കാരണം തേടുകയും ആനന്ദം കണ്ടെത്തുകയും ചെയ്യുമ്പോള്‍ സ്ത്രീകള്‍ക്ക് നിറവേറ്റാന്‍ കഴിയാതെ വന്നു. സ്ത്രീ അമ്മയായും ഭാര്യയായും ജീവിതത്തില്‍ അരങ്ങേറിയപ്പോള്‍ സ്ത്രീ എന്ന വ്യക്തിയുടെ മൂല്യമായ ചിന്തകളും കഴിവുകളും അവളില്‍ ഒതുങ്ങിപ്പോയി.
സ്ത്രീ മൂല്യങ്ങളും ധര്‍മ്മങ്ങളും പ്രകടമാക്കാന്‍ ബുദ്ധമതം പിന്‍ബലം ആയിട്ടുണ്ട് എന്ന് നമുക്ക് പറയാന്‍ കഴിയും. അതിനുദാഹരണമായി ആദ്യത്തെ ബുദ്ധഭിക്ഷുണികളുടെ കൃതിയായ തേരീഗാഥയിലെ ഒരു ഭാഗം നമുക്ക് നോക്കാം:
‘സുമംഗലയുടെ അമ്മ മകനെ അഭിസംബോധന ചെയ്യുന്നു- “തികച്ചും സ്വതന്ത്രനായ പ്രിയനേ, തികച്ചും മുക്തനായ പ്രിയനേ, ഞാനും വേണ്ടവിധം പാത്രങ്ങളില്‍ നിന്ന് സ്വതന്ത്രയായി , ലജ്ജയില്ലാത്ത എന്‍റെ ഭര്‍ത്താവ്, അവന്‍ ജോലി ചെയ്തിരുന്ന സണ്‍ഷെയ്ഡ് പോലും, ഒരു പാമ്പിനെപ്പോലെ നാറുന്ന എന്‍റെ പാത്രം പോലും എന്നെ വെറുക്കുന്നു. ഞാന്‍ ദേഷ്യവും ലൈംഗികതയോടുള്ള അഭിനിവേശവും നശിപ്പിച്ചപ്പോള്‍, മുള പിളരുന്ന ശബ്ദം എന്നെ ഓര്‍മ്മിപ്പിച്ചു, ഞാന്‍ ഒരു മരത്തിന്‍റെ ചുവട്ടില്‍ ചെന്ന് ‘അയ്യോ സന്തോഷം’ എന്ന് ചിന്തിച്ചു, ആ സന്തോഷത്തിനുള്ളില്‍ നിന്ന് ഞാന്‍ ധ്യാനിക്കാന്‍ തുടങ്ങി. മറ്റൊരു ഭാഗം : സംഘ’ വീടു ഉപേക്ഷിച്ച്, പുറപ്പെടുന്നു, മകനെയും, കന്നുകാലികളെയും, പ്രിയപ്പെട്ടതെല്ലാം ഉപേക്ഷിച്ച്, ആഗ്രഹം, കോപം, അജ്ഞത എന്നിവ ഉപേക്ഷിച്ച്, അവയെല്ലാം ഉപേക്ഷിച്ച്, ആഗ്രഹം വേരോടെ പിഴുതെറിയുന്നു.
ഞാന്‍ ശാന്തയായി, ഞാന്‍ സ്വതന്ത്രയാണ് ‘.

സ്ത്രീ അന്നും ഇന്നും മാറ്റപ്പെടുന്നവള്‍, അവളെ സമൂഹം നിയന്ത്രിക്കുമ്പോള്‍, സ്ത്രീ തന്‍റെ ആത്മീയതയും വ്യക്തിത്വത്തെയും തടങ്കല്ലുകളില്‍ നിന്ന് വലിച്ചു മാറ്റി തുറന്നെടുക്കുന്നു. അവളുടെ ജീവിതം അര്‍ത്ഥമുള്ളതാക്കാന്‍. സ്ത്രീ തിരിച്ചറിയുന്നു, അവരുടെ വ്യക്തിത്വത്തെ എങ്ങനെ സൃഷ്ടിക്കുന്നുവെന്ന്. ധര്‍മ്മങ്ങളിലൂടെ എല്ലാം ഉള്‍ക്കൊള്ളുന്ന അടിസ്ഥാന ഘട്ടങ്ങളെ കുറിച്ച് സ്ത്രീ അറിയുന്നു. സ്ത്രീയുടെ ശരീരത്തിനും ആത്മാവിനും വെളിച്ചമേകാന്‍ എന്തുകൊണ്ടും ധര്‍മ്മമാര്‍ഗങ്ങളിലൂടെ കഴിയുന്നു എന്ന് ഇതിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. മനുഷ്യന്‍റെ ആത്മീയത ഒന്നുകൊണ്ടും അളക്കാന്‍ കഴിയുന്നതല്ല. മനസ്സും. അത് സ്വതന്ത്രമാണ്. നിയന്ത്രിക്കാന്‍ കഴിയാത്തത്ര സ്വതന്ത്രനാക്കുന്നു.

തേരീഗാഥ ആദ്യത്തെ ബുദ്ധ സ്ത്രീകളുടെ കവിതകളാണ്. അവയില്‍ ഓരോ ഭാഗവും വായിക്കുമ്പോള്‍ മനസ്സിലാക്കാം ബുദ്ധമതവും തത്വചിന്തയും സ്ത്രീ ജീവിതത്തില്‍ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ടെന്ന്. ലിംഗ വ്യത്യാസങ്ങളുടെ അതിശക്തമായ സ്വാധീനത്തിലാണ് സംഘ സമ്പ്രദായം തന്നെ പ്രവര്‍ത്തിക്കുന്നത്. ഭിക്ഷുണികള്‍ സ്വതന്ത്ര പൗരന്മാരുമായി വളരെ അടുത്ത് നില്‍ക്കുന്നവരും വിമോചിതരായ ആത്മാക്കളുമായിരുന്നു. ശ്രേഷ്ഠമായസ്ഥാനം അവര്‍ക്കുണ്ടായിരുന്നു. സ്ത്രീ മനോഭാവത്തിനും അവരുടെ തത്വചിന്തകള്‍ക്കും സ്ഥാനമുള്ളതാണെന്ന് തെളിയിക്കാന്‍ സാധിക്കുന്നു.

ഹര്‍ഷിദ യു.
ബി എ ഫിലോസഫി
അവസാന വര്‍ഷ വിദ്യാര്‍ത്ഥിനി
ശ്രീ കേരളവര്‍മ്മ കോളേജ്

COMMENTS

COMMENT WITH EMAIL: 0