Homeചർച്ചാവിഷയം

സ്ത്രീവിരുദ്ധതയില്‍ നിന്നും പുറത്തുകടക്കേണ്ട സിനിമാതൊഴില്‍

ദിയ സന

ലോകത്താകമാനം സ്ത്രീകള്‍ അവരുടെ കുടുംബത്തിനകത്തും പുറത്തും വിവേചനം അനുഭവിക്കുന്നുണ്ട്. ആധുനിക സമൂഹത്തില്‍ കുടുംബസങ്കല്‍പ്പം ഉണ്ടാകുന്നത് തന്നെ സുരക്ഷിതത്വ ബോധത്തെ ചൊല്ലിയാകുമ്പോഴും അപ്രകാരമുള്ള സുരക്ഷിതത്വം സ്ത്രീയെ അടിച്ചമര്‍ത്തി കെട്ടിപൊക്കിയെടുത്തിട്ടുള്ളതാണെന്നതിലാണ് ഈ ആധുനികതയിലെ സ്ത്രീവിരുദ്ധതയുടെ ആഴം മനസ്സിലാക്കാന്‍ കഴിയുന്നത്. പ്രത്യുത്പാദനപ്രകൃയയില്‍ സ്ത്രീയാണ് പൂര്‍ണ്ണ പങ്ക് വഹിക്കേണ്ടതായി വരുന്നത്. അതിനാല്‍ തന്നെ, കുഞ്ഞുങ്ങളെ വളര്‍ത്താനും, കുടുംബ കാര്യങ്ങള്‍ നോക്കാനും, അതുവഴി പൂര്‍ണ്ണമായും പുരുഷ നിയന്ത്രണ കുടുംബത്തിലെയും അതുവഴി സമൂഹത്തിലെയും നടത്തിപ്പുകാരി എന്ന തസ്തികയിലേക്ക് മാത്രമായി സ്ത്രീ ചുരുങ്ങാന്‍ നിര്‍ബന്ധിതയായി മാറുന്നു. മുന്‍പ്, ഒഴിച്ച് നിര്‍ത്താന്‍ കഴിയാത്ത ഇടങ്ങളില്‍ മാത്രമാണ് സ്ത്രീകളെ പുരുഷനിയന്ത്രിത സമൂഹം പരിഗണിച്ചിരുന്നത്. പിന്നീട് ആത്മാഭിമാന ബോധമുള്ള സ്ത്രീകള്‍ തങ്ങളുടെ സ്പേസുകള്‍ ബലപ്രയോഗത്തിലൂടെ പുരുഷനില്‍ നിന്നും പിടിച്ചെടുത്തു തുടങ്ങിയതിലൂടെ, കലിപൂണ്ട പാട്രിയാര്‍ക്കിയില്‍ വ്യവസ്ഥിതി സ്ത്രീകളെ കൃത്യമായി ചട്ടം ചെയ്ത് മാറ്റി നിര്‍ത്തല്‍ പരിശീലിച്ചു. ഫിസിക്കലി മാറ്റി നിര്‍ത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ അവര്‍ പ്രതിഫലത്തിലും, തൊഴിലിടത്തിലെ സ്ഥാനമാനങ്ങളിലുമായി അത്തരം വിവേചനം അവഗണനയ്ക്ക് പകരമായി പ്രയോഗിക്കാന്‍ തുടങ്ങി.


നായകന് പ്രേമിക്കാനും, കാണികളില്‍ കുളിര് കോരിയിടനായുള്ള ടൂള്‍ ആയും സ്ത്രീ ശാരീരത്തെ സിനിമയില്‍ ഉപയോഗിക്കുന്നതിലുള്ള ശരികേടിനെ കുറിച്ച് ചിന്തിക്കാന്‍ സ്വയം പ്രഖ്യാപിത സ്ത്രീപക്ഷ സിനിമാ പ്രവര്‍ത്തകര്‍ക്ക് പോലും സാധിയ്ക്കുന്നില്ലായെന്നത് ഗുരുതരമാണ്. സ്ത്രീ തൊഴിലാളികള്‍ക്ക് പ്രതിഫലത്തിനപ്പുറം ആത്മാഭിമാനത്തെ മുറിപ്പെടുത്തുന്ന മറ്റു പല വിട്ടുവീഴ്ച്ചകള്‍ക്കും തയ്യാറാകേണ്ടി വരുന്നതും, അതിനെ തുറന്ന് പറയുന്നവരെ മാറ്റി നിര്‍ത്തുന്നതും, പരസ്യമായ ബഹിഷ്ക്കരണ ആഹ്വാനങ്ങള്‍ മുഴക്കി ഒറ്റപ്പെടുത്തുന്ന പ്രവണതയും നിരുത്സാഹപ്പെടേണ്ടതാണ്. പാരമ്പര്യവാദികളായ സിനിമാ പ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്ന അഡ്ജസ്റ്റ്മെന്‍റ് മ്യൂച്ചല്‍ പിന്തുണയുടെ അടിസ്ഥാനത്തിലാണ് ഇത് തുടര്‍ന്നു പോരുന്നതെന്ന് കൊണ്ട് തന്നെ അതിനെതിരെ സംഘടിതമായി എതിര്‍ക്കുകയും നീതി നടപ്പില്‍ വരുത്തേണ്ടതുമുണ്ട്.

 

 

(സാമൂഹ്യപ്രവര്‍ത്തക, നടി, മോഡല്‍)

COMMENTS

COMMENT WITH EMAIL: 0