Homeചർച്ചാവിഷയം

സ്ത്രീ സൗഹൃദപരമായ സിനിമ മേഖല

മിനി മോഹന്‍

കോവിഡാനന്തര കാലഘട്ടത്തിലേക്ക് കടന്നുവന്ന ന്യൂ നോര്‍മ്മല്‍ എന്ന പുതിയ സന്തുലനാവസ്ഥയെക്കുറിച്ച് ഏറെ ചര്‍ച്ച ചെയ്യുന്ന സമയമാണെല്ലോ? സാമൂഹികവ്യവസായിക സാമ്പത്തിക ആരോഗ്യ തുടങ്ങിയ എല്ലാ ട്രേഡിംഗ് മേഖലകളും പുതിയ നയ രൂപീകരണങ്ങളുമായി മുന്നോട്ടു പോകുമ്പോള്‍ ഇന്ത്യന്‍ സാമ്പത്തികത്തിന്‍റെ നല്ലൊരു പങ്കും വഹിക്കുന്ന സിനിമ മേഖല ഇത്തരം നയപരമായ എന്തെങ്കിലും ഇടപെടലുകളില്‍ എവിടെയെങ്കിലും ഉണ്ടോ? സിനിമ തൊഴില്‍ മേഖലയായും തൊഴിലിടമായും അംഗീകരിക്കുവാന്‍ കഴിയാത്ത അവസ്ഥയില്‍ ഇന്നും തുടരുമ്പോള്‍ Post Pandemic New Normal Cinema മേഖലയെ പുനര്‍ഃവിചിന്തനം അനിവാര്യമാണ്.
ഏതു തൊഴില്‍ ഇടവും സ്ത്രീസൗഹൃദ്ദവും സുരക്ഷയും ആരോഗ്യ പ്രതിരോധകരവും ആയിരിക്കണം എന്ന് അന്താരാഷ്ട്ര തൊഴില്‍ നിയമങ്ങള്‍ ഈ മേഖലയില്‍ നടപ്പിലാക്കപ്പെടുന്നുവോ?

തൊഴില്‍മേഖലയും തരം തിരിവുകളില്‍
സാംസ്കാരിക തൊഴിലിടം എന്നു നിശ്ചയിക്കപ്പെടുന്ന ഇടം ആയ സിനിമാ മേഖല നിര്‍വചന ആശയ മൂടുപടത്തില്‍ ഒതുക്കി പുരോഗമനാത്മകമായ യാതൊരു നയ രൂപീകരണത്തിലും ഭാഗഭാക്കാകാതെ ഉപരിപ്ലവമായ രസരീതി ശാസ്ത്രത്തിലും മൂലധന ക്രമീകരണത്തിലും മാത്രം ഊന്നി നിന്നു ചര്‍ച്ച ചെയ്യുവാനാണ് സാംസ്കാരിക പ്രമുഖര്‍ എന്നും തത്പരര്‍ ആയിരുന്നിട്ടേയുള്ളൂ. തൊഴില്‍ സരണിയിലെ ഫ്രീ ലാന്‍സര്‍ എന്ന പദവിയില്‍ വളരെ കുറഞ്ഞ അംഗങ്ങള്‍ മാത്രം പണിയെടുക്കുകയും (തിരക്കഥ, സംവിധാനം) ബാക്കി എല്ലാം ഓഡീഷന്‍ തുടങ്ങി തിയറ്റര്‍ വരെയെത്തുന്ന എല്ലാ ഇടങ്ങളിലും മള്‍ട്ടി സ്ട്രക്ചര്‍ എംപ്ലോയിമാരാല്‍ നിയന്ത്രിക്കപ്പെടുന്ന ഒരു സര്‍വ്വീസ് മേഖലയാണ് യഥാര്‍ത്ഥത്തില്‍ സിനിമവ്യവസായ മേഖലയും . ആര്‍ട്ടിസ്റ്റിക്ക് ഹൗസ് സിനിമ നിര്‍മ്മാണവും. വ്യവസായ മേഖലകളുടെ കോര്‍പ്പറേറ്റ് വത്കൃതമായ അവസ്ഥയും നിയോ ലിബറല്‍ പോളിസികളും മറ്റു ഏത് മേഖലയേയും പലതട്ടില്‍ ആക്കിയതുപോലെ സിനിമാ വ്യവസായ മേഖലകളുടെ കോര്‍പ്പറേറ്റ് വത്കൃതമായ അവസ്ഥയും നിയോലിബറല്‍ പോളിസികളും മറ്റ് ഏതു മേഖലയും പല തട്ടില്‍ ആക്കിയത് പോലെ സിനിമ വ്യവസായത്തെയും പലതരത്തില്‍ ചെറുകിട വന്‍കിട തൊഴില്‍ ദാതാക്കള്‍ ആണ് സൃഷ്ടിച്ചത്. ഓഡിഷന്‍ മുതല്‍ തിയേറ്റര്‍ കളക്ഷന്‍ വരെയുള്ള എല്ലാ മേഖലയിലും ടെക്നീഷ്യന്മാരും കായിക അധ്യായന പ്രിയരും എല്ലാം ഇന്‍റലക്ച്വറല്‍ എക്സലന്‍സി ആണ്. തെരഞ്ഞെടുക്കപ്പെടേണ്ടത് എന്നയിടത്താണ് ്റലുീശോെ , അപ്രമേയമായ അധികാരശ്രേണി വൈഭവം എന്നീ അധികാര പ്രയോഗങ്ങളിലൂടെ ഈ മേഖല കടന്നു പോകുന്നത്. നടന വൈഭവങ്ങളുടെ രസ കൂട്ടായ്മയില്‍ കടന്നുകൂടുന്ന വഴിമാറി സഞ്ചാരങ്ങള്‍ എല്ലാം ഈ മേഖലയിലെ പ്രാഥമിക ഉന്നമനം തൊഴില്‍പരമായ സാംസ്കാരിക നിലവാരം ഉയര്‍ത്തി നിര്‍ത്തുക എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്നില്ല. എന്ന് നിലവില്‍ സിനിമ മേഖലയ്ക്ക് വേണ്ടി ഉണ്ടായിട്ടുള്ള ഓരോ നിയമങ്ങളെയും എടുത്ത് പരിശോധിച്ചാല്‍ കാണുവാന്‍ കഴിയും. നിര്‍മ്മാതാവിന്‍റെ സ്വതന്ത്ര അവകാശത്തിന്മേല്‍ കെട്ടിപ്പൊക്കിയ ഓരോ നിയമങ്ങളിലും കരാര്‍ എന്നത് വലുതും ചെറുതുമായ എല്ലാ കലാ ടെക്നീഷ്യന്മാര്‍ക്കും കീഴാള പ്രാതിനിധ്യവും അവകാശവും മാത്രമാണ് നല്‍കിയിട്ടുള്ളത്.

സിനിമ കാഴ്ച അവകാശമായി ചോദിച്ചു സിനിമാശാലകള്‍ തങ്ങളുടെ സൗകര്യത്തിനു ആവണമെന്ന് 1926 കൊല്ലം പട്ടണത്തിലെ ഫാക്ടറി വനിതാ തൊഴിലാളികളുടെ അവകാശം ചോദിച്ചു വന്നു എങ്കിലും സിനിമയിലെ അണിയറയില്‍ സ്ത്രീ പ്രാതിനിധ്യം വേണമെന്ന് ആവശ്യം ഉന്നയിക്കാന്‍ സ്ത്രീകള്‍ക്ക് ഇടമില്ലാത്ത ഇടമായി സിനിമ അണിയറകള്‍ നിറഞ്ഞുനില്‍ക്കുകയായിരുന്നു. സിനിമ ഡിസ്ട്രിബ്യൂഷന്‍ , തിയേറ്റര്‍ നികുതി എന്നിവയില്‍ മാത്രം ഊന്നിയുള്ള ചര്‍ച്ച മാത്രമായി സിനിമാ മേഖല ഒതുങ്ങി നില്‍ക്കുക. പല മേഖലകളിലും പേരിനു പോലും സ്ത്രീപ്രാതിനിധ്യം ഉണ്ടാക്കുവാനുള്ള സംവരണ ഇടങ്ങളാണ് സിനിമയും സാഹിത്യത്തിലെന്ന പോലെ സിനിമയിലും സ്ത്രീകളുടെ ഇടം കൃത്യമായി നേടിയെടുക്കാനായി പ്രയത്നിച്ചും കൊണ്ടിരിക്കുകയാണ്. ചലിച്ചു കൊണ്ട് തുടങ്ങിയ ചിത്രത്തിന്‍റെ ചരിത്രത്തില്‍ രക്തസാക്ഷിയാകേണ്ടി വന്നതും സിനിമ സ്ത്രീ തൊഴിലാളിയായ സ്ത്രീയാണ് എന്നതും ചരിത്രപരമായ വര്‍ഗ്ഗ ലിംഗ സത്യമാണ്. സിനിമയിലെ പിന്നണി ഗായികയായ പി.ലീലയും സരോജിനിയുമെല്ലാം വര്‍ഗ്ഗ ലിംഗ അസമത്വം നേരിട്ട സ്ത്രീ തൊഴിലാളികളായിരുന്നു . മിസ് കുമാരി യിലേക്ക് എത്തുമ്പോള്‍ അത് വര്‍ഗ്ഗ ലിംഗ അസമത്വത്തില്‍ നിന്നും ദളിത ലിംഗ വിവേചനങ്ങളുടെ അളവുകോലുകളുടെ വിടവുകളോളം വലുതാവുകയാണ് ചെയ്തത്. മൂലധന വിതരണം നടത്തുന്ന എന്‍റര്‍ടെയ്ന്‍മെന്‍റ് സെക്ടര്‍ ആയ ഇവന്‍റ് മാനേജ്മെന്‍റ് പോലും തൊഴില്‍മേഖലയെ ഡിഫൈന്‍ ചെയ്ത് തൊഴിലാളി അവകാശങ്ങളേയും വേതന നിര്‍ണയവും തൊഴിലിട ലൈംഗിക മാനസികപീഡനം നിയമങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുവാനും തയ്യാറായിട്ടും കോടതികള്‍ മൂലധന നിക്ഷേപം നടത്തുന്ന സിനിമ ഇന്‍ഡസ്ട്രി ഇന്നും തൊഴില്‍ നിയമങ്ങള്‍ ചര്‍ച്ചചെയ്യുകയോ രൂപീകരിക്കുകയോ നിയമങ്ങള്‍ നടപ്പിലാക്കുവാനോ ഉള്ള പ്രാഥമിക നടപടികള്‍ക്കു പോലും തയ്യാറാവാന്‍ ധൈര്യം കാണിക്കാത്തത്.

മറ്റ് ഏതു തരം സിസ്റ്റത്തെ പോലെ തന്നെ ഇവിടെയും കോടികള്‍ മുതല്‍ മുടക്കുന്നവനും. പരസഹായത്താലും ലോണുകള്‍ മുഖാന്തരം ഇന്‍വെസ്റ്റ് ചെയ്യുന്നവനും. കോടികള്‍ക്ക് കരാര്‍ ഉണ്ടാക്കുന്നവരും ദൈനംദിന വേതനം നിശ്ചയിക്കപ്പെടുന്നവനും എന്ന അന്തരം നിലനില്‍ക്കുന്ന മള്‍ട്ടി സ്ട്രക്ച്ചറല്‍ ഇന്‍ഡസ്ട്രി തന്നെയാണ് സിനിമ ഇന്‍ഡസ്ട്രിയും തട്ടുകളും തലങ്ങളും തിരിക്കേണ്ട ആവശ്യകത ഇവിടെയുണ്ട്. കോര്‍പ്പറേറ്റ് മൂല്യബോധവും റാഡിക്കല്‍ മൂല്യബോധവും ഒരുമിപ്പിക്കേണ്ടതും ഏകോപിപ്പിക്കാന്‍ ആവശ്യമായ സമീപന നയം രൂപീകരിക്കേണ്ടതുണ്ട്. സെക്ടോറിയല്‍ വേതന തൊഴില്‍ അവകാശങ്ങള്‍ നിര്‍ണ്ണയിക്കപ്പെടേണ്ടതുണ്ട്. ലിംഗ, വര്‍ഗ്ഗ, സംരക്ഷണ നിയമങ്ങള്‍ ഉറപ്പുവരുത്തേണ്ടതുണ്ട്. തൊഴില്‍ സുരക്ഷാ മാനദണ്ഡങ്ങളില്‍ ലിംഗബോധത്തില്‍ ഊന്നിയുള്ള ആരോഗ്യപരിരക്ഷ . സുരക്ഷിത തൊഴിലിട പ്രോട്ടോകോളുകള്‍ രൂപീകരിക്കേണ്ടതുണ്ട് . (കീറത്തുണി മറച്ചു കൊടുക്കല്‍ അല്ല പരിരക്ഷ എന്ന മനോഭാവം മാറണം. പരിഷ്കൃത സാമൂഹിക ബോധങ്ങള്‍ നിര്‍ണയിക്കപ്പെടണം) പ്രൊഫഷണല്‍ ജോബ് കോണ്‍ട്രാക്ട് ഉണ്ടാവുകയും കോണ്‍ടാക്ട് ഒബ്ലിക്ട് ആയിരിക്കുകയും വേണം. തൊഴില്‍ സംരക്ഷണ നടപടിക്രമങ്ങള്‍ നടപ്പിലാക്കേണ്ടതും ആവശ്യമായ സ്കില്‍ അപ്ഗ്രേഡേഷന്‍ നടപ്പിലാക്കേണ്ടതും ആവശ്യമാണ്. വിലപേശല്‍ എന്നതില്‍ നിന്നും മാറി സംരക്ഷിത വര്‍ഗ്ഗ അവകാശബോധം സൃഷ്ടിക്കപ്പെടണം.

ക്രിമിനല്‍ പശ്ചാത്തലങ്ങള്‍, സീരിയലൈസ്ഡ് ക്രൈം എന്നീ പശ്ചാത്തലമുള്ളവര്‍ക്ക് തൊഴിലിട പ്രവേശന നിഷേധങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദേശം നല്‍കുന്ന മോഡ്യൂള്‍ പ്രസിദ്ധീകരിച്ച നടപ്പിലാക്കണം.

 

  •  സ്ത്രീസൗഹൃദ തൊഴിലിട പരിശീലനങ്ങള്‍ നടപ്പിലാക്കണം.
  • ഏതുതരം വയലന്‍സും ലൊക്കേഷനുകള്‍ തുടര്‍ തൊഴില്‍ സ്ഥലങ്ങള്‍ ഇവിടങ്ങളില്‍ ഉണ്ടാകുവാനും ആവര്‍ത്തിക്കാനും അവസരങ്ങള്‍ ഉണ്ടാകരതും.
  •  സൈബര്‍ പരിരക്ഷ ഉറപ്പുവരുത്തുന്നു.
  •  ഐസിസി 28 വനിതാ ചെയറിന്‍റെ നേതൃത്വത്തില്‍ നടപ്പിലാക്കുക .
  •  ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പൊതുസമൂഹത്തില്‍ ചര്‍ച്ച ക്കു വയ്ക്കുകയും ലിംഗനീതി നിര്‍ദ്ദേശങ്ങള്‍ പരാതി നല്‍കിയവര്‍ക്ക് പൊതു നിര്‍ദ്ദേശങ്ങള്‍ കൂടി സ്വാംശീകരിച്ച് നടപ്പിലാക്കാനും ശ്രദ്ധിക്കുക .
  •  പെന്‍ഷന്‍ഫണ്ട് (സാംസ്കാരിക പെന്‍ഷന്‍ഫണ്ട്) സിനിമ മേഖലയ്ക്ക് പ്രത്യേകമായി അനുവദിക്കുക .
  • സിനിമാമേഖലയിലെ സഹജസ്വഭാവം പരിഗണിച്ച് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുക.
  • തദ് അനുസരണമായി ടാക്സ്, softile, പ്രോഫിറ്റ് വെല്‍ഫെയര്‍ ഫണ്ട് മാറ്റിവയ്ക്കുക.
  • സിനിമാ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ഇടം നല്‍കുക.

സംഘടനാ സ്വാതന്ത്ര്യം നല്‍കുക. സ്ത്രീ പ്രാതിനിധ്യം സമസ്ത മേഖലകളിലും 1/3 എങ്കിലും തുടക്കത്തിലും തുടര്‍ന്ന് 50:50എന്ന അനുപാതത്തില്‍ ഉറപ്പുവരുത്തുക. മാറിയ ലോകത്തെ യഥാര്‍ത്ഥ സ്ഥിതിഗതികള്‍ നിരീക്ഷണം ചെയ്ത ആവശ്യങ്ങളും അവകാശങ്ങളും മനസ്സിലാക്കി അവയെ സമാര്‍ജ്ജിക്കുവാന്‍ ഒത്തു പരിശ്രമിക്കുക .

മറ്റുള്ളവര്‍ വാദിച്ച് പ്രശ്നങ്ങള്‍ പരിഹരിക്കും എന്നല്ല ഉണര്‍ന്നു രാഷ്ട്രീയ സ്വാതന്ത്ര്യത്തിനായി പോരാടുകയും പുരുഷന്മാരുടെ അനുഭാവം ആനുകൂല്യവും ചോദിച്ചു വാങ്ങുകയും ചെയ്യേണ്ടതാണ്. ഡബ്ല്യുസിസി സമരങ്ങള്‍ ഒക്കെയും അകവും പുറവും ഉള്ള ഉള്‍രാഷ്ട്രീയ ബോധങ്ങള്‍ ആണ് . വൈവിധ്യമുള്ളതും ഇവയെല്ലാം സഹജരെ രാഷ്ട്രീയ ബോധ്യമുള്ളവരായി ഉയര്‍ത്തിക്കൊണ്ടോ വരുന്നുണ്ട്. സാമ്പത്തിക നേട്ടങ്ങള്‍ക്കതീതമായി ചിന്തിക്കുവാനും പഠിക്കുവാനും ചര്‍ച്ചകള്‍ക്ക് വേദി ഒരുക്കുവാനും മാറ്റങ്ങള്‍ക്ക് വേണ്ടി യുള്ള തുറവി ഉണ്ടാക്കുവാനും സഹായകരമായിട്ടുണ്ട് . അടച്ച മുറിയിലെ മീറ്റിങ്ങുകളില്‍ നിന്നും ഇറക്കി പൊതു വേദിയിലേക്ക് നാവുകളെ ഉയര്‍ത്തുവാനും ചോദ്യ മറുചോദ്യങ്ങളായി പൊതുസമൂഹത്തിന്‍റെ ചിന്താമണ്ഡലങ്ങളില്‍ ചെറുതും വലുതുമായ സംവാദങ്ങള്‍ ഉയര്‍ത്തുവാനും ഉള്ള ശേഷി വര്‍ധിപ്പിക്കുന്നുണ്ട് . മൂലധന നിക്ഷേപങ്ങളില്‍ സൂക്ഷ്മതയോടെ നടക്കണം എന്ന ആശങ്ക ഉണര്‍ത്തി കൊണ്ടുവരുവാനും കഴിഞ്ഞത് സ്ത്രീ സിനിമ പോരാളികള്‍ക്ക് അഭിമാനിക്കാവുന്നതാണ്.

കെട്ടകാലത്തിലെ പ്രത്യാശാനന്തര കാലം ഏകതാനതയുടെ വാതായനങ്ങള്‍ ആകാം.

 

(അധ:സ്ഥിതരുടെ അവകാശപ്പോരാട്ടങ്ങളില്‍ മുന്നണിപ്പടയാളിയാണ്. രാജ്യത്തിനകത്തും പുറത്തുമുള്ള ട്രേഡ് യൂണിയനുകളോട് ചേര്‍ന്ന് എല്ലാ തുറകളിലുമുള്ള        പൗരാവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നു.)

COMMENTS

COMMENT WITH EMAIL: 0