ലൈംഗികത ഒരു സ്വാഭാവിക മനുഷ്യ ചോദനയാണ്. വിശപ്പും ദാഹവും പോലെ. പക്ഷെ ഈ നൈസര്‍ഗിക ചോദനകളുടെ സാക്ഷാല്‍ക്കാരത്തിന് വേണ്ടി വഴിവിട്ട മാര്‍ഗങ്ങള്‍ തേടാത്ത ജീവിയെയാണ് മനുഷ്യര്‍ എന്ന് പറയുക. ഇതര ജീവികളെ അപേക്ഷിച്ച് മനുഷ്യരുടെ സവിശേഷത അവള്‍/അവന്‍ ഇതരരുടെ താല്‍പര്യങ്ങളെയും ഇംഗിതങ്ങളെയും കൂടി മാനിക്കുന്നു എന്നതാണ്. തന്‍റെ നൈസര്‍ഗിക ചോദനകള്‍ക്കായി ഇതര മനുഷ്യരെ മുറിപ്പെടുത്തുന്നവനെ മനുഷ്യന്‍ എന്ന് അഭിസംബോധന ചെയ്യുക വയ്യ.അതിനെയാണ് അതിക്രമം എന്ന് പറയുക. അതിക്രമം ശാരീരികമായ കടന്നുകയറ്റമാവണമെന്നില്ല. അന്യരുടെ ഇഷ്ടങ്ങള്‍ക്കെതിരായ ഏത് ഇടപെടലും അതിക്രമമാണ്. പ്രലോഭനം, ഭീഷണി, അനുനയം, ബലപ്രയോഗം എന്നിങ്ങനെ ഏത് വിധേനയും അന്യരുടെ ഇഷ്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് മനുഷ്യവിരുദ്ധമാണ്.പണ്ട് ഇഷ്ടമുണ്ടായിരുന്നു എന്നത് അനിഷ്ടം തോന്നുന്ന വേളയില്‍ കടന്നുകയറ്റം നടത്താനുള്ള ന്യായമല്ല.കാരണം ഇഷ്ടാനിഷ്ടങ്ങള്‍ മാറി മാറി വരുന്നത് മാനവികമായ ഒരു സവിശേഷതയാണ്.
ഈ സവിശേഷതയെ മാനിക്കല്‍ മനുഷ്യ ബാധ്യതയുമാണ് സ്വാര്‍ത്ഥമോഹങ്ങള്‍ക്കായി ഈ ബാധ്യതയെ സൗകര്യം പോലെ മറികടക്കുന്നവരെ കര്‍ക്കശമായി തന്നെ പരുവപ്പെടുത്തിയേ പറ്റൂ. ഇല്ലെങ്കില്‍ സ്വാര്‍ത്ഥമോഹികള്‍ക്ക് അതൊരു പ്രചോദനമാവും.
സംസ്കാരം എന്നാല്‍ ….
സമൂഹത്തിന്‍റെയും അതിലെ അംഗങ്ങളുടെയും പൊതുവായ സുസ്ഥിതിക്ക് വേണ്ടിയുള്ള ആഗ്രഹവും പ്രവര്‍ത്തനസന്നദ്ധതയുമാണ് സംസ്കാരം. മനുഷ്യനന്മക്ക് വേണ്ടി സമര്‍പ്പിതമനസ്സോടെ പ്രവര്‍ത്തിക്കുന്നവരാണ് സാംസ്കാരിക പ്രവര്‍ത്തകര്‍. അങ്ങിനെയുള്ളവരില്‍ ആക്രമികളുണ്ടാവുന്നത് ഒട്ടും നിസ്സാരമല്ല.സാധാരണ മനുഷ്യരുടെ മനുഷ്യവിരുദ്ധ പ്രവൃത്തികള്‍ നമുക്ക് മാപ്പാക്കാം. പക്ഷെ സാംസ്കാരിക പ്രവര്‍ത്തകന്‍റെ അതിക്രമങ്ങളെ നിര്‍ദ്ദാക്ഷണ്യം കൈകാര്യം ചെയ്യുക തന്നെ വേണം
കടന്നുകയറ്റങ്ങള്‍ക്കെതിരേ….
സമൂഹം ഒരുപാടു പുരോഗതി പ്രാപിച്ചു.സമൂഹമാധ്യമങ്ങള്‍ വളരെ സാധാരണക്കാര്‍ക്കു വരെ നിത്യജീവിതത്തില്‍ നിന്ന് ഒഴിച്ചുകൂടാനാവാത്ത മേഖലയായി മാറി. സ്ത്രീബോധവല്‍ക്കരണം, ശാക്തീകരണം എന്നിവ പണ്ടത്തേക്കാള്‍ തകൃതിയായി നടക്കുന്നു. ഫെമിനിസ്റ്റുകളും വനിതാവകാശ പോരാളികളും, സംഘടനകളും വര്‍ദ്ധിച്ചുവരുന്നു.എല്ലാം റെഡിയായി എന്നു നിനയ്ക്കാന്‍ വരട്ടെ! നൂറ്റാണ്ടുകളായി സമൂഹത്തിന്‍റെ സാരഥ്യം കയ്യില്‍ പിടിക്കുന്നവരില്‍ വലിയൊരു വിഭാഗത്തിന് എന്തുമാറ്റമാണുണ്ടായത്? ഉദാഹരണത്തിന് ,പോലീസുകാര്‍, അധ്യാപകര്‍, ജഡ്ജിമാര്‍, സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ എന്നിവരിലധികവും ഉള്‍പ്പെടുന്ന പുരുഷവിഭാഗത്തിന് എന്തു മനോഭാവവ്യതിയാനമാ (അശേേൗറേമഹ രവമിഴലെ)ണുണ്ടായത്? നമ്മളെന്നും ക്ലാസ്സെടുത്തതും ബോധവല്‍ക്കരിച്ചതും പെണ്‍മക്കളെ, സ്ത്രീകളെ ആയിരുന്നു എന്ന കാര്യം മറക്കരുത്! പുരുഷാധിപത്യ വ്യവസ്ഥിതിയുടെ സകല പ്രിവിലേജിലും ജീവിച്ചു വന്ന പുരുഷന്‍ ഒരു തൊഴിലിടത്തിലെത്തിയാല്‍ പൊടുന്നനെ അവന് എന്തു മാറ്റമാണുണ്ടാവുക! തഥൈവ എന്നു തന്നെയാവുമല്ലോ ഉത്തരം. അത്തരം അവസ്ഥയെ മറികടക്കാനാണ് പ്രവര്‍ത്തന പദ്ധതി തയ്യാറാക്കേണ്ടത്. ഇല്ലെങ്കില്‍ എത്ര വലിയ സോഷ്യല്‍ മീഡിയ ക്യാമ്പെയ്നുകള്‍ നടത്തിയിട്ടും കാര്യമില്ല. കുറ്റവാളികള്‍ ഹോട്ടലില്‍ നിന്ന് ചായ കുടിച്ചിറങ്ങുന്ന ലാഘവത്തോടെ ഇറങ്ങിപ്പോരും. നീതി നിഷേധത്തിന്‍റെ വേദന നിരന്തരമനുഭവിക്കുന്ന ഒരു പാട് സ്ത്രീകളുടെ നെഞ്ചകം സമ്മര്‍ദ്ദത്താല്‍ വിങ്ങിപ്പൊട്ടും.
മീറ്റു ക്യാമ്പയിനിലൂടെ അടിസ്ഥാന വര്‍ഗ്ഗ സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ക്ക് തങ്ങളുടെ ശരീരത്തില്‍ അധികാരക്കൊടി നാട്ടാന്‍ ശ്രമിക്കുന്നവരെ വെളിച്ചത്തിലേക്കു കൊണ്ടുവരാന്‍ കുറേയൊക്കെ സാധിക്കുന്നുണ്ട്. പക്ഷേ ലൈംലൈറ്റില്‍ നിലകൊള്ളുന്ന സ്ത്രീവാദികള്‍ (?) തന്നെ പല കാരണങ്ങളാലും ഭിന്നിപ്പിക്കപ്പെട്ട് രണ്ടും മൂന്നും ചേരികളായിത്തീര്‍ന്ന് എതിര്‍പ്പിന്‍റെ ശക്തി കുറയുന്നു.പുരുഷാധിപത്യത്തിനു മാറിടം വളര്‍ന്നാലെന്ന പോലെ ചിലര്‍ അതിജീവിതക്കെതിരായിത്തീരുന്നത് മറ്റൊരു ദൗര്‍ഭാഗ്യമാണ്.
പ്രണയത്തിനും, കേവല ലൈംഗികതയ്ക്കും വേണം ഒരു പരസ്പരാകര്‍ഷണം. ഈ ആകര്‍ഷണം തോന്നിയാല്‍ രണ്ടു മനുഷ്യ ജീവികള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നു. അത് സ്വാഭാവികവുമാണ്. സാഹിത്യ സാംസ്കാരിക രംഗത്ത് മരണം വരെ അമരത്തും അണിയത്തും വിഹരിക്കുന്നവര്‍ ആ രംഗത്തെ വളര്‍ച്ചയല്ലാതെ കാലത്തിന്‍റെ വളര്‍ച്ച അറിയാതെ നിത്യഹരിതരെന്നു നിനച്ചു പോകുന്നത് വലിയ കഷ്ടമാണ്. പിന്തുടരുന്ന സംസ്കാരത്തില്‍ നിന്നുയിര്‍ കൊണ്ട വിവേകം കൊണ്ട് സമയ കാല സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് തന്‍റെ ചോദനകളെ നിയന്ത്രിച്ചു പോന്നു. ആ കര്‍ഷണം തോന്നുന്നയുടന്‍ ശരീരത്തിനുമേല്‍ കടന്നാക്രമണം പൊതുവേ നടത്താറില്ല സ്ത്രീകള്‍ . ഇത്തരമൊരു ഘട്ടം ഘട്ടമായുള്ള സോഷ്യലൈസേഷനും ചില പാഠഭേദങ്ങളുള്ളതായി കാണാം അടുത്തിടെ വ്യത്യസ്ത മണ്ഡലങ്ങളില്‍ നിന്നുയര്‍ന്നു വന്ന മീറ്റു ആരോപണങ്ങള്‍ പഠിക്കുമ്പോള്‍ അതാണ് മനസ്സിലാകുന്നത്. അതിജീവിതമാര്‍ക്കൊപ്പം നിലകൊള്ളുകയും ഏതുന്നതതാനായാലും മേലില്‍ ആവര്‍ത്തിക്കാതിരിക്കാനും, മറ്റുള്ളവര്‍ക്ക് കൂടി മാതൃകയാകും വിധം ശിക്ഷ കൊടുക്കാന്‍ വേണ്ട സംവിധാനത്തെ ചലിപ്പിക്കാന്‍ തക്ക പ്രവര്‍ത്തനങ്ങള്‍ക്ക് സ്ത്രീ സംഘടനകളും സ്ത്രീവാദികളും ഒരുമിച്ച് കൂടിയാലോചിക്കുകയുമാണ് വേണ്ടത്. ഏതെങ്കിലും സാംസ്കാരിക രംഗത്ത് എത്തിപ്പെടാന്‍ ആ മണ്ഡലത്തിലെ മഹാഭൂരിപക്ഷത്തിന്‍റെ സഹായമോ അഭിപ്രായമോ സ്ത്രീകള്‍ക്ക് വേണ്ടി വന്നേക്കാം. പ്രത്യേകിച്ചും ഇരട്ട കീഴാളത്തമനുഭവിക്കുന്ന അടിസ്ഥാന വര്‍ഗ്ഗ സ്ത്രീകള്‍ക്ക്. അവളുടെ ശരീരം പ്രതിഫലമായിക്കണ്ടു കൊണ്ട് സഹായം നല്‍കുന്നത് ഒരു സംസ്കാരത്തിനും നിരക്കാത്തതാണ്. പരിണാമദശകളില്‍ പിന്നോട്ടായിപ്പോകുന്നവര്‍ക്കു വേണ്ടി ഇനി പുതു പാഠങ്ങളാണ് നമ്മള്‍ നിര്‍മ്മിക്കേണ്ടതും പഠിപ്പിക്കേണ്ടതും.
COMMENTS