മഹാനടി
(1928 നവംബര്‍ ഏഴാം തീയതി റിലീസ് ആയ വിഗതകുമാരന്‍ എന്ന സിനിമയിലെ നായിക പി.കെ റോസിക്ക് ഈ കവിത സമര്‍പ്പിക്കുന്നു)
നായികയായിരിക്കെയുള്ളിലെ
ദുഃഖം മറച്ചവളുടെ
മുഖം നിലാവണിഞ്ഞിരുന്നു.
ഉള്ളില്‍ കണ്ണീര്‍ എരിയും നേരത്തും
അവളുടെ മുഖമൊരു ശ്കതമായ ചിരി വിരിയിച്ചിരുന്നു.
മുന്നിലെ തിരശ്ശീല വീഴുമ്പോള്‍
അവള്‍ക്കുള്ളിലൊരു മൗനം
വിതുമ്പിയിരുന്നു.
കയ്യടികള്‍ ഏറ്റു വാങ്ങും നേരത്തും
അരങ്ങില്‍ നിന്ന് തന്‍റെ
ഹൃദയത്തിലേക്കുള്ള ദൂരം
വലുതാണെന്നവള്‍ അറിഞ്ഞിരുന്നു.
ജീവിതം മറ്റൊരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമയായി
മാറും നേരത്തുമവള്‍ അതിലെ
ജയിച്ച നായികയായി അരങ് വാണു.
ഒരു യക്ഷി കഥ
(സൂചിതം: മലമ്പുഴയിലെ പ്രശസ്തമായ യക്ഷി പ്രതിമ)
ഇന്നവള്‍ വെറും പ്രതിമയല്ല,
മുത്തശ്ശി കഥയിലെ നായികയല്ല,
കാലം മെല്ലെ പോകും തോറും
ആരോ നോക്കി നില്‍ക്കെയവളിലെ
അടക്കി വച്ച എതിര്‍പ്പ്
ദംഷ്ട്രകളായി കിളിര്‍ത്തു.
മുടി വിടര്‍ത്തിയാടുന്ന
പനമരം പോലെയവളുടെയുള്ളില്‍
പൊടുന്നനെ പ്രതിഷേധത്തിന്‍റെ നഖങ്ങള്‍ വളര്‍ന്ന് .
ഒടുക്കമവളൊരു മാറ്റത്തിന്‍റെ ചിരിയായി മാറി.
COMMENTS