Homeവാസ്തവം

പ്രണയം-ജീവിതം, ജീവിതം-പ്രണയം

ഡോ.ജാന്‍സി ജോസ്

 

പ്രണയം ജീവിക്കാനുള്ള ഊര്‍ജം നല്‍കുന്ന ഒന്നാണല്ലോ. എന്നാല്‍ എന്താണ് പ്രണയം എന്നോ എന്തിനാണ് പ്രണയം എന്നോ ആര്‍ക്കും അറിയില്ല തന്നെ. ഇതൊന്നുമറിയാതെയാണ് പലരും പ്രണയിക്കുന്നത് എന്നു പറയാതെ വയ്യ. എന്തെങ്കിലുമൊരു ആകര്‍ഷണം തോന്നിയാല്‍ പ്രണയത്തില്‍പ്പെട്ടുപോകുന്ന പതിവാണ് കണ്ടു വരുന്നത്. സ്റ്റേണ്‍ ബര്‍ഗിന്‍റെ ട്രയാങ്കള്‍ തിയറിയില്‍ ശാരീരീരിക സാമീപ്യം (Intimacy), പരസ്പരധാരണയോട് കൂടിയ വിശ്വാസം(ഇീാാശാലേിേ), ലൈംഗികപരമായ തൃഷ്ണ (Commitment) എന്നിവയാണ് പ്രണയത്തെ മുന്നോട്ട് കൊണ്ട് പോകുന്ന ഘടകങ്ങള്‍ എന്നു പറയുന്നുണ്ട്. ഈ മൂന്നു ഘടകങ്ങളും കൂടിയാലേ പ്രണയത്തിന്‍റെ മാധുര്യം ആസ്വദിക്കാനാവൂ.ഏതെങ്കിലും ഒന്നിനു വേണ്ടി നിലകൊള്ളുന്ന പ്രണയം സന്തോഷിപ്പിക്കുകയോ നിലനിര്‍ത്തുകയോ ഇല്ല.
പ്രണയം വരുന്ന വഴി ആര്‍ക്കുമറിയില്ല എന്നതാണ് സത്യം. പക്ഷേ ഒന്നറിയാം, പ്രണയം ധ്വനിപ്പിക്കുമ്പോള്‍ മാത്രം പ്രണയം ഉണ്ടെന്നറിയുന്നവരും അല്ലാതെ അറിയുന്നവരും ധാരാളമുണ്ട്. പ്രണയം പ്രായത്തിന്‍റെ കുഴപ്പമാണ് എന്നു പറഞ്ഞിരുന്ന കാലമെല്ലാം പോയി. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും പ്രണയിക്കാമെന്ന കാലം വന്നിരിക്കുകയാണ് പ്രണയിക്കുന്നവരോട് നമുക്ക് ചെയ്യാനുള്ളതെന്താണ് എന്നാലോചിക്കേണ്ട സമയം വന്നിരിക്കുന്നു. എല്ലാം തികഞ്ഞ പ്രണയങ്ങളെ അംഗീകരിക്കുകയും നമ്മുടെ പ്രതീക്ഷക്കൊത്തുയരാത്ത പ്രണയങ്ങളെ നിരാകരിക്കുകയും ചെയ്യുകയാണോ നം ചെയ്യേണ്ടത്? അതോ ഏതു പ്രണയത്തേയും അംഗീകരിച്ച് ജീവിക്കാന്‍ പറഞ്ഞയയ്ക്കുകയാണോ ചെയ്യേണ്ടത്? ആലോചിക്കണം, ആലോചിക്കേണ്ട സമയമായിരിക്കുന്നു. കാരണം പ്രണയം മൂലം ജീവിതം പോയവരും ജീവന്‍ പോയവരും ഏറെയുണ്ട്. എല്ലാവര്‍ക്കും ജീവിക്കാനുള്ള അവസരമൊരുക്കുക എന്നതാണു നമ്മുടെ കടമ.

 

 

 

 

 

 

ഡോ.ജാന്‍സി ജോസ്

എഴുത്തുകാരി

COMMENTS

COMMENT WITH EMAIL: 0