Homeചർച്ചാവിഷയം

പൗരത്വനിര്‍മ്മിതി പാഠപുസ്തകങ്ങളിലൂടെ

ലോകത്തിന്‍റെ നാനാഭാഗങ്ങളിലുമുള്ള പൗരന്മാരുടെ സജീവ ജനാധിപത്യപങ്കാളിത്തത്തെ വിദ്യാര്‍ത്ഥിസമൂഹത്തിലേക്കെത്തിക്കുന്നതില്‍ പൗരത്വവിദ്യാഭ്യാസത്തിന്‍റെ പങ്ക് വളരെ വലുതാണ്. വിദ്യാര്‍ത്ഥികളില്‍ പൗരത്വത്തെ സംബന്ധിച്ച അറിവ് നല്‍കുന്നതിലും പാഠപുസ്തകങ്ങള്‍ വളരെ വലിയ പങ്ക് വഹിക്കുന്നുണ്ട്. ജനാധിപത്യ വ്യവസ്ഥയുടെ അവിഭാജ്യഘടകങ്ങളായി മാറാനും അതില്‍ പങ്കാളികളാവാനും അതുവഴി ഓരോ വ്യക്തിക്കും സാധ്യമാകുന്നു എന്നതും ശ്രദ്ധേയമാണ്. രാഷ്ട്രപുരോഗതിക്കായി ഓരോ വിദ്യാര്‍ത്ഥിയും തങ്ങളുടെ സംഭാവനകള്‍ നല്‍കുന്നതിനുതകുന്ന തരത്തില്‍ അവരുടെ അവകാശങ്ങള്‍, കടമകള്‍ എന്നിവയെയെല്ലാം പൗരത്വവിദ്യാഭ്യാസം ഓര്‍മ്മിപ്പിക്കുകയും ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നുണ്ട്.എന്‍.സി.ഇ.ആര്‍.ടിയിലെ സിവിക്സ് പാഠപുസ്തകങ്ങള്‍ ഒരു പൗരന്‍ എന്ന നിലയില്‍ ഓരോ വിദ്യാര്‍ത്ഥിയിലും രൂപപ്പെടുത്തേണ്ട മൂല്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നവയാണ്. കൂടാതെ യുക്തിപൂര്‍വ്വമായ പെരുമാറ്റം, കൂടെയുള്ളവരോട് കാണിക്കേണ്ട അനുകമ്പ,തങ്ങളോടും കുടുംബത്തോടും സമൂഹത്തോടും ചെയ്യേണ്ട കടമകള്‍ എന്നിവയെയെല്ലാം പൗരത്വവിദ്യാഭ്യാസ പുസ്തകങ്ങളുടെ ഉള്ളടക്കത്തിന്‍റെ ഭാഗമാണ്.
കേവലം ഒരു പൗര/നായിരിക്കുക എന്നതിലല്ല മറിച്ച് മികച്ച ഒരു പൗര/നായി മാറുക ഇതിനുതകുന്ന മേന്മകള്‍ സൃഷ്ടിച്ചെടുക്കുന്ന തരത്തില്‍ സ്വയം പ്രതിഫലിപ്പിക്കുക എന്നതാണ് പ്രധാനം. രാജ്യത്തിന്‍റെ പരമോന്നതമായ നിയമങ്ങള്‍ അനുസരിക്കുക, സ്വതാല്‍പ്പര്യങ്ങളെക്കാള്‍,
രാജ്യ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക, സ്വന്തം രാജ്യത്തില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങളെയും, അരക്ഷിതാവസ്ഥകളെയും കുറിച്ച് ബോധവാന്മാരാവുക എന്നിങ്ങനെയാകുന്നു ആ മേന്മകള്‍.അതുപോലെ പഠിതാക്കളോട് തങ്ങളുടെ അവകാശങ്ങളെയും, കര്‍ത്തവ്യങ്ങളെയും കുറിച്ച് ബോധവാന്മാരായിരിക്കുവാന്‍ പൗരത്വ വിദ്യാഭ്യാസം അനുശാസിക്കുന്നുണ്ട്. പാഠപുസ്തകങ്ങള്‍ പ്രതിഫലിപ്പിക്കുന്നതും അത്തരത്തില്‍ ഓരോ പൗരനും നിറവേറ്റേണ്ട കടമകളെയും, സ്വായത്തമാക്കേണ്ട അവകാശങ്ങളെയും കുറിച്ചു തന്നെയാണ്.
ജനാധിപത്യത്തിനുള്ളില്‍ നിലകൊള്ളുന്ന പൗരത്വം കേവലം ഒരു കടമ മാത്രമല്ല, മറിച്ച് ഇന്ത്യന്‍ ഭരണഘടന ജാതി, മത, ലിംഗ ഭേദമെന്യേ ഉറപ്പുനല്‍കുന്ന അവകാശങ്ങളാണ്. ഈ അവകാശങ്ങള്‍ ഓരോ പൗരനിലും വ്യക്തിത്വ രൂപീകരണത്തില്‍ കാരണങ്ങളാകുന്നു (ജയാല്‍ 2013:2). വ്യത്യസ്ത രീതിയില്‍ രൂപകല്‍പ്പന ചെയ്യപ്പെടുന്ന ഇത്തരം പാഠപുസ്തകങ്ങള്‍ക്ക് പൗരത്വ സങ്കല്പങ്ങളിലും, രാജ്യത്തെക്കുറിച്ചുള്ള വിചിന്തനങ്ങളിലും മാറ്റം കൊണ്ടുവരാന്‍ സാധിക്കും എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? 2005 ലെ നാഷണല്‍ കരിക്കുലം ഫ്രെയിംവര്‍ക്ക് (എന്‍ സിഎഫ്)
ഇത്തരം സമൂലമായ മാറ്റങ്ങള്‍ കൊണ്ടുവന്നതിന് വൈജ്ഞാനികളുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു (ഭാര്‍ട്ട: 2010:13). എന്‍ സി എഫ്ന്‍റെ നിഗമനത്തില്‍, പൗരത്വവിദ്യാഭ്യാസം അരികുവത്കരിക്കപ്പെട്ട സമൂഹങ്ങളോടുള്ള കാഴ്ചപ്പാടുകളെ സാമൂഹികനീതി, മനുഷ്യാവകാശം എന്നീ തലങ്ങളില്‍, വിമര്‍ശനാത്മക അദ്ധ്യാപനവും അത്തരത്തില്‍ വരുന്ന മറ്റു പ്രശ്നങ്ങളും കൂട്ടിച്ചേര്‍ത്തുകൊണ്ടുള്ള വീക്ഷണത്തിലൂടെയാണ് രൂപകല്പന ചെയ്യപ്പെട്ടിരിക്കുന്നത്. ഒപ്പം നമ്മുടെ രാഷ്ട്രത്തെ വൈവിധ്യമാര്‍ന്ന രീതിയില്‍ സങ്കല്‍പ്പിക്കുന്നതിനും, ലിംഗപരമായ ആശങ്കകള്‍ക്ക് ഊന്നല്‍ നല്‍കുന്നതിനും ശ്രമം നടത്തിയിട്ടുണ്ട്. കാലാനുസൃതമായി സമഭാവന ചെയ്യപ്പെടുന്ന പുത്തന്‍ കാഴ്ചപ്പാടുകള്‍ എത്രത്തോളം പ്രത്യക്ഷമാകുന്നുണ്ടെന്ന് ‘ലുക്കിംഗ് എറൗണ്ട്’ പോലുള്ള സാമൂഹികശാസ്ത്രപാഠപുസ്തകങ്ങളെയും ‘സോഷ്യല്‍ ആന്‍ഡ് പൊളിറ്റിക്കല്‍ ലൈഫ് സീരീസ് ‘ തുടങ്ങിയ പുസ്തകങ്ങളെയും സംക്ഷിപ്തമായ പരിശോധനയിലൂടെ വിശകലനം ചെയ്തുകൊണ്ട് പ്രതിപാദിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്. പാഠ്യപദ്ധതി മാറ്റങ്ങള്‍ പാഠപുസ്തകങ്ങളിലൂടെ പ്രതിഫലിക്കുന്നുണ്ടെങ്കിലും, അദ്ധ്യാപന പ്രക്രിയക്ക് പരിവര്‍ത്തനം ഉണ്ടാകുമ്പോള്‍ മാത്രമേ അവ പൂര്‍ണമാകുന്നുള്ളു. അദ്ധ്യാപകന്‍റെ സജീവമായ ഇടപെടലുകള്‍ കൊണ്ട് മാത്രമേ ഇത് സാധ്യമാകുകയുള്ളു.അതുകൊണ്ടുതന്നെ ഈ ലേഖനം ഒരു അദ്ധ്യാപകന്‍ ഭാവി പൗരന്മാരെ വളര്‍ത്തുന്നതില്‍ വഹിക്കുന്ന നിര്‍ണായക പങ്കും പരിശോധിക്കുന്നുണ്ട്.

സമഭാവന ചെയ്യപ്പെടുന്ന രാഷ്ട്രം
എത്തരത്തില്‍ ആണോ രാഷ്ട്രത്തെ നാം സമഭാവന ചെയ്യുന്നത്, അപ്രകാരമാണ് പാഠപുസ്തകങ്ങളിലെ പൗരത്വ നിര്‍മ്മിതി പ്രതിഫലനം ചെയ്യപ്പെടുന്നത്.
നിയമാനുസൃതമായി ഈ സങ്കല്പത്തില്‍ ഉള്‍ക്കൊള്ളപ്പെടുന്നത് ആരെല്ലാമാണ്? എപ്രകാരമാണ്? ഇതിനു വെളിയില്‍ നില്‍ക്കുന്നവര്‍ ആരെല്ലാം?
ഈ ചോദ്യങ്ങളെല്ലാം തന്നെ വിമര്‍ശനാത്മകമായി വിലയിരുത്തപ്പെടേണ്ടിയിരിക്കുന്നു. ഇന്ത്യന്‍ സമൂഹത്തില്‍ നിലകൊള്ളുന്ന പുരുഷാധിപത്യവും, സാമൂഹികവും സാംസ്കാരികവുമായ ബഹുസ്വരതയും പ്രതിപാദനം ചെയ്യാത്തതില്‍’നാഷണല്‍ കരിക്കുലം ഫ്രെയിംവര്‍ക്ക് ഫോര്‍ സ്കൂള്‍ എഡ്യൂക്കേഷന്‍’വിഭാഗവും, ഇംഗ്ലീഷ്, സാമൂഹിക ശാസ്ത്രം പാഠപുസ്തകങ്ങളും വിമര്‍ശനം നേരിട്ടിരുന്നു. ഇതിന് ബദലായി, ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥയില്‍ നിലകൊള്ളുന്ന സാംസ്കാരിക ബഹുസ്വരതയെ വിഭാവന ചെയ്യുന്ന ഒരു വിദ്യാഭ്യാസ സമ്പ്രദായത്തെ മുന്നോട്ടുവെക്കുന്നുണ്ട്. ദൃഢമായൊരു വിദ്യാഭ്യാസ മാതൃക ഉണ്ടാക്കിയെടുക്കേണ്ടതിന്‍റെ
അവശ്യകതയും, അതുവഴി ഊട്ടിയുറപ്പിക്കപ്പെടേണ്ട ജനാധിപത്യ രാഷ്ട്രീയ വ്യവസ്ഥിതിയും ഇവിടെ ഉന്നയിക്കപ്പെടുന്നുണ്ട്. മതേതരത്വത്തിലും, തുല്യതയിലും, ബഹുസ്വരതയിലും നിര്‍മ്മിതമായ ഒരു സാമൂഹികനീതി തന്മൂലം ഭാരതത്തില്‍ വിഭാവന ചെയ്യപ്പെടാന്‍ സഹായകമാവുന്നു. ‘ലുക്കിംഗ് അറൌണ്ട്’ (എല്‍ എ)’സോഷ്യല്‍ ആന്‍ഡ് പൊളിറ്റിക്കല്‍ ലൈഫ്’ (എസ് പി എല്‍) എന്ന സീരീസിലെ പുസ്തകങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ തന്നെ സമൂഹത്തില്‍ വസിക്കുന്ന ആളുകളെയും, അവരുടെ സാമൂഹികവും, സാമ്പത്തികവും, സാംസ്കാരികവുമായ ജീവിതത്തെ പ്രതിപാദിക്കുന്നത് കാണാന്‍ സാധിക്കും. രാജ്യത്തിന്‍റെ ഗ്രാമീണ മേഖലകള്‍ മുതല്‍ മുംബൈ മെട്രോ നഗരം വരെ എന്ന തരത്തില്‍ ഇന്ത്യന്‍ പൗരത്വത്തെ വിവക്ഷിക്കപ്പെടുന്നു.
(ദ സ്റ്റോറി ബോര്‍ഡ് ഓഫ് ശാന്തി, എസ് പി എല്‍), ആന്ധ്ര പ്രദേശിലെ കുര്‍നോല്‍ പോലുള്ള അര്‍ദ്ധ-നാഗരിക അനുഭവങ്ങള്‍ മുതല്‍ (ദ സ്റ്റോറി ഓഫ് സ്വപ്ന എസ് പി എല്‍ കക 105), മധ്യപ്രദേശിലെ ഗ്രാമീണ ഉള്‍പ്രദേശങ്ങള്‍ വരെ (ദ സ്റ്റോറി ഓഫ് തവാ മാത്സ്യ സംഘ എസ് പി), ഒറീസ്സയിലെ ആദിവാസി മേഖലയെയും ഇതില്‍ വീക്ഷിക്കാനാവുന്നതാണ് (ദ സ്റ്റോറി ബോര്‍ഡ് ഓഫ് ടാടു എസ് പി എല്‍). ഭക്ഷണം, പാര്‍പ്പിടം, വസ്ത്രം എന്നിങ്ങനെ നിരവധി ജീവിത രേഖകളെക്കുറിച്ചും, പ്രതിപാദിക്കുന്നുണ്ട്. നമ്മള്‍ കഴിക്കുന്ന ഭക്ഷണം,’ദ ഫുഡ് വീ ഈറ്റ്’ എന്ന പാഠഭാഗത്തില്‍ കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള ഭക്ഷണ രീതികളെക്കുറിച്ച് വിവരിക്കുന്നുണ്ട്. മറ്റൊരു പാഠഭാഗമായ ‘എ ഹൗസ് ലൈക് ദിസ്’ എന്നതില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഉള്ള ഗൃഹങ്ങളെ കുറിച്ച് വിവരിക്കപ്പെടുന്നുണ്ട്. ബുപെന്‍ (ആസ്സാം), നസീം (ശ്രീനഗര്‍), ചാമേലി (മണാലി), കണ്‍ഷിറാം (രാജസ്ഥാന്‍), മിട്ടാലി (ദില്ലി) എന്നിങ്ങനെ ഭൂപ്രദേശങ്ങള്‍ക്കും, പാരിസ്ഥിതികമായ ആവശ്യകതകള്‍ക്കും അനുസൃതമായി ഒരോ പാര്‍പ്പിടങ്ങളും നിര്‍മ്മിക്കപ്പെടുന്നതിന്‍റെ രീതികളും ഇവിടെ വിവരിക്കപ്പെടുന്നു. വിദ്യാര്‍ത്ഥികളെ സ്വാധീനിക്കുന്ന തരത്തില്‍ എഴുത്തും, ചിത്രങ്ങളും ഉള്‍ക്കൊള്ളുന്നവയാണ്
ഈ പാഠപുസ്തകങ്ങള്‍. നേടിയെടുക്കുന്ന വിജ്ഞാനത്തെ, മനസ്സില്‍ ചിത്രീകരിക്കാന്‍ സഹായകമാവുന്ന തരത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഈ പുസ്തകങ്ങള്‍ ലഭ്യമാവുന്നത്. പാഠപുസ്തകങ്ങളിലെ സാമൂഹിക അന്തരീക്ഷത്തെ ബഹുമതസ്വഭാവമുള്ളതായി വിവക്ഷിക്കപ്പെടാവുന്നതാണ്. ഇതില്‍ നല്‍കിയിരിക്കുന്ന ഉദാഹരണങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തപ്പെടേണ്ടിയിരിക്കുന്നു. വിവിധ ന്യൂനപക്ഷങ്ങളെ പരാമര്‍ശിക്കുന്നത് ശ്രദ്ധേയമാണ്. ആന്‍വാരി എന്ന മുസ്ലിം സ്ത്രീ (അലക്കുകാരി), മെലാനി എന്ന ക്രിസ്ത്യന്‍ വിഭാഗക്കാരി ( വീട്ടുജോലിക്കാരിയായ സ്ത്രീ), ജസ്പ്രീത് എന്ന സിഖ്, ഉയര്‍ന്ന മധ്യവര്‍ഗ്ഗക്കാരിയായ സ്ത്രീ എന്നിങ്ങനെ നാനാ മതവിഭാഗങ്ങളെ ഈ പാഠപുസ്തകങ്ങള്‍ പ്രതിനിധീകരിക്കുന്നു. നിലനില്‍ക്കുന്ന ഏകതാനമായ ഇന്ത്യന്‍ ജാതി-മത വ്യവസ്ഥയെ വെല്ലുവിളിക്കുന്ന രീതിയിലാണ് പാഠപുസ്തകങ്ങള്‍ നിലകൊള്ളുന്നത്.വൈവിധ്യപൂര്‍ണ്ണമായ ഇന്ത്യന്‍ സാമൂഹിക സാംസ്കാരിക ധ്രുവങ്ങളെ ഈ വിജ്ഞാന ശേഖരങ്ങള്‍ പ്രതിധ്വനിപ്പിക്കുന്നുണ്ട്.

സാംസ്കാരികവൈവിധ്യവും സാമ്പത്തിക അസമത്വവും
സാംസ്കാരികവൈവിധ്യം ഉള്ളിലുടനീളം ഒരു ശക്തിസ്രോതസ്സായി ചിത്രീകരിക്കുകയും അത് വഴി സാമ്പത്തിക അസമത്വങ്ങളെയും സാമൂഹിക സാംസ്കാരിക അസ്വാരസ്യങ്ങളെയും അവഗണിക്കുകയും ചെയ്തിരുന്ന എന്‍സിഇആര്‍ടിയുടെ ചില മുന്‍കാല(1975 – 2004) പാഠപുസ്തകങ്ങളില്‍ നിന്ന് വ്യത്യസ്തമായി, വൈവിധ്യത്തെ എല്‍.എ , എല്‍. പി. എല്‍ പരമ്പരകള്‍ പ്രശ്നവല്‍ക്കരിക്കുന്നുണ്ട്. അതിന്‍റെ ഗുണമേന്മകള്‍ ചൂണ്ടിക്കാണിക്കുന്നതോടൊപ്പം തന്നെ വൈവിധ്യങ്ങളില്‍ നിന്നുയര്‍ന്നുവരുന്ന സാമൂഹിക- സാമ്പത്തിക ഭിന്നതകള്‍ക്കും അവ മുഖേന അസമത്വങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും വഴിയൊരുക്കുന്നതിലേക്കും ശ്രദ്ധ തിരിക്കുന്നുണ്ട്. ഉദാഹരണത്തിന്, നാം കഴിക്കുന്ന ഭക്ഷണം എന്ന പാഠം ധഎല്‍. എ ക:3642പ തുടങ്ങുന്നത് വിവിധ പശ്ചാത്തലങ്ങളില്‍ നിന്നുള്ള ഒരു സംഘം കുട്ടികള്‍ ചേര്‍ന്ന് തങ്ങള്‍ തലേ ദിവസം രാത്രി കഴിച്ച ഭക്ഷണത്തെ പറ്റി ചര്‍ച്ച ചെയ്യുന്ന ചിന്തോദ്ദീപകമായ ചിത്രത്തോട് കൂടിയാണ്. പല കുട്ടികളും പൂരി, പായസം, ഓംലെറ്റ്, മീന്‍, പരിപ്പ്, ചോറ് എന്നിവയൊക്കെ ആസ്വദിച്ചതിനെപ്പറ്റി പറയുമ്പോള്‍ ഒരു കുട്ടി പങ്കുവെക്കുന്നത് തന്‍റെ അമ്മ ജോലിക്ക് പോകുന്ന വീട്ടില്‍ നിന്നും കിട്ടിയ ബാക്കിയായ നൂഡില്‍സിന്‍റെ രുചിയെ കുറിച്ചാണ്. എന്നാല്‍ മറ്റൊരു കുട്ടിക്ക് പറയാനുള്ളതാകട്ടെ അവളുടെ വീട്ടില്‍ ഒരു ഭക്ഷണവും പാകം ചെയ്യാതിരുന്നതിനെ പ്പറ്റിയാണ്. ഈ ചര്‍ച്ച അടിവരയിട്ട് കാണിക്കുന്നത് സാംസ്കാരിക വൈവിധ്യത്തെയും അതോടൊപ്പം തന്നെ സമൂഹത്തില്‍ നിലനില്‍ക്കുന്ന ഭീകരമായ അസമത്വങ്ങളെയുമാണ്. ഈ ചിത്രത്തെ തുടര്‍ന്നുള്ളത് ഈ വിഷയത്തില്‍ ആഴത്തിലുള്ള ഒരു ചര്‍ച്ചയ്ക്ക് വഴിയൊരുക്കുന്ന ചിന്തോദ്ദീപകമായ ചോദ്യങ്ങളുടെ ഒരു ശ്രേണിയാണ്.
ഒരു കുട്ടിയുടെ വീട്ടില്‍ ഒരു ഭക്ഷണവും പാകം ചെയ്യപ്പെട്ടില്ല എന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകാം. എന്തായിരിക്കും കാരണം? വിശന്നിരിക്കുകയും എന്നാല്‍ കഴിക്കാന്‍ ഒന്നുമില്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥയിലൂടെ നിങ്ങള്‍ എപ്പോഴെങ്കിലും കടന്നുപോയിട്ടുണ്ടോ? ഉണ്ടെങ്കില്‍ എന്തുകൊണ്ട് ?
ഗ്രാമ-നഗര പ്രാന്തങ്ങളെ ഒന്ന് പ്രശാന്തസുന്ദരവും മറ്റൊന്ന് പ്രശ്നങ്ങള്‍ നിറഞ്ഞതുമായ ദ്വന്ദങ്ങളായി ചിത്രീകരിക്കുന്നതിന് പകരം വര്‍ഗ-ജാതി അധികാരശ്രേണികളാല്‍ തരംതിരിക്കപ്പെട്ട വിവിധ താല്‍പര്യങ്ങളുടെ ക്രയവിക്രയങ്ങളും സംഘര്‍ഷങ്ങളും സംഭവിക്കുന്ന പ്രതികൂല ഇടങ്ങളായിട്ടാണ് ഈ പാഠപുസ്തകങ്ങള്‍ പ്രതിനിധീകരിക്കുന്നത്.പശ്ചാത്തലം ഗ്രാമീണമോ നാഗരികമോ ആണെങ്കിലും എല്‍.എ ,എല്‍.പി പരമ്പരകളിലെ ആളുകളെ നാനാവിധ സാമൂഹികശ്രേണിയിലെ വ്യത്യസ്ത ജീവിതസാഹചര്യങ്ങളില്‍ നിന്നുള്ളവരെ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഭിമാനത്തോടെയുള്ള ഒരു ജീവിതം എന്ന മൗലിക അവകാശത്തെ നിറവേറ്റുവാന്‍ ഇരുമണ്ഡലങ്ങളിലെയും സാധാരണ പൌരന്മാര്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങളെയും ഈ പാഠപുസ്തകങ്ങള്‍ പ്രതിപാദിക്കുന്നുണ്ട്.
എല്‍.എ, എല്‍.പി പരമ്പരകളിലെ കര്‍ഷകസമുദായം തന്നെ ആഴത്തില്‍ വിഭജിക്കപ്പെട്ടത്തിന്‍റെ ഉദാഹരണമാണ്. സമ്പന്നരായ ഭൂവുടമകളെയും (രാമലിംഗം) ചെറുകിട കര്‍ഷകരെയും (ശേഖര്‍) അന്നന്നത്തെ അന്നത്തിന് അധ്വാനിക്കുന്ന ഭൂരഹിതരായ കാര്‍ഷികതൊഴിലാളികളെയും (ധനു, തുളസി) ഉള്‍ക്കൊള്ളുന്ന സമൂഹമാണത്. ഗ്രാമീണ സമ്പദ് വ്യവസ്ഥ ,നെയ്ത്ത്, മീന്‍പിടിക്കല്‍, കന്നുകാലി മേയ്ക്കല്‍ (പാഠം 22, പാഠം 8) തുടങ്ങിയ കര്‍ഷകേതര പ്രവര്‍ത്തനങ്ങളെയും ആശ്രയിച്ചിരിക്കുന്നതായി കാണിക്കുന്നു. കര്‍ഷകരെ പോലെയുള്ള ഗ്രാമീണപൗരര്‍ അനുഭവിക്കുന്ന കൃഷിനാശം, കടക്കെണിയെ തുടര്‍ന്നുള്ള ആത്മഹത്യ (ശേഖര്‍, എസ്.പി.എല്‍ 1:70 ക്രോപ് ഫെയിലിയര്‍, ടെപ്റ്റ് & സൂയിസൈഡ്) തുടങ്ങിയ പ്രശ്നങ്ങളെയും എടുത്തുകാണിക്കുന്നുണ്ട്.
എല്‍.എ, എല്‍.പി പരമ്പരകളിലെ നഗരഭൂപ്രകൃതിയെ പ്രതിനിധീകരിക്കുന്നത് അംബരചുംബികളോ മിന്നല്‍വേഗത്തില്‍ പായുന്ന വാഹനവ്യൂഹമോ മോടിയേറിയ ആശുപത്രികളോ ഷോപ്പിങ് മാളുകളോ മാത്രമല്ല, വൃത്തിഹീനമായ തൊഴിലാളിവര്‍ഗത്തിന്‍റെ അയല്‍ക്കൂട്ടങ്ങളും, തിങ്ങിനിറഞ്ഞ സര്‍ക്കാര്‍ ആശുപത്രികളും വഴിയോരത്തെ തട്ടുകടകളും കൂടിയാണ്. വിവിധ സാമൂഹിക-സാമ്പത്തിക ശ്രേണിയില്‍ നിന്നുള്ള ജനങ്ങള്‍ നഗരത്തിന്‍റെ ആവാസവ്യവസ്ഥയെ രൂപപ്പെടുത്തുന്നു. ഇവിടെ വന്‍കിട വ്യവസായികളും ഉയര്‍ന്ന മധ്യവര്‍ഗക്കാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മധ്യവര്‍ഗക്കാരുമെല്ലാം താഴ്ന്ന മധ്യവര്‍ഗക്കാരുമായും ഫാക്ടറി തൊഴിലാളികള്‍ പോലുള്ള തൊഴിലാളി വര്‍ഗവുമായും വഴിയോരക്കച്ചവടക്കാര്‍, അനാഥര്‍, ഭൂരഹിതര്‍, റിക്ഷ തൊഴിലാളികള്‍, കലാകാരന്മാര്‍, തെരുവുകുട്ടികള്‍ തുടങ്ങിയവരുമായും ഇടപഴകി ജീവിക്കുന്നതായി കാണിക്കുന്നു. നഗരത്തിലെ ജനങ്ങള്‍ വൃത്തിഹീനമായ ജീവിതാന്തരീക്ഷം (ദ സ്റ്റോറി ബോര്‍ഡ് ഓഫ് കാന്ത), ജലംപോലുള്ള പ്രാഥമിക അവശ്യങ്ങളുടെ ദൗര്‍ലഭ്യം (നന്ദിത മുംബൈ, ക്ലാസ്സ്:4; കേസ് സ്റ്റഡി ഓഫ് ദ് പീപ്പിള്‍ ഓഫ് ചെന്നൈ), ഭവനരാഹിത്യം തുടങ്ങി അവരുടേതായ പ്രശ്നങ്ങളെ നേരിടുന്നതും ചിത്രീകരിച്ചിരിക്കുന്നു.

ജെന്‍ഡര്‍ സംബന്ധമായ ആശങ്കകള്‍ രേഖപ്പെടുത്തുമ്പോള്‍
എന്‍ സി ഇ ആര്‍ ടി സിവിക്സ് പാഠപുസ്തകങ്ങള്‍ (2002-2004)രണ്ട് ലിംഗഭാഗങ്ങളെ പ്രതിനിധാനം ചെയ്യുന്നുണ്ടെങ്കിലും, അതിലെ ചിത്രങ്ങള്‍ ലിംഗപരമായ തൊഴില്‍ വിവേചനം മുന്‍ നിര്‍ത്തുന്നുണ്ട്. സരോജിനി നായിഡു, വിജയലക്ഷ്മി പണ്ഡിറ്റ് മുതലായ പ്രമുഖ സാമൂഹിക സ്ത്രീ പ്രതിനിധികളെ ഒഴിച്ചുനിര്‍ത്തിയാല്‍, ശേഷിച്ച വരുന്ന ഒട്ടുമിക്ക സ്ത്രീ പ്രതിനിധികളെയും പരി- പാലനത്തിന്‍റെയും, ശുശ്രൂഷയുടെയും പ്രതി രൂപങ്ങളായാണ് ഇവ പ്രതിനിധാനം ചെയ്തിരിക്കുന്നത്.
എസ്.പി.എല്‍. സീരീസ് ഒന്നില്‍ സ്ത്രീകള്‍ പുരുഷ പൗരന്മാര്‍ക്ക് തുല്യമായ ഇടം പങ്കിടുന്നതായി പറയുന്നുണ്ട്. പണ്ഡിറ്റ് രാമഭായി, റോക്കെയ്യാ സഖാവത് ഹോസൈന്‍ തുടങ്ങിയ പ്രധാനപ്പെട്ട സ്ത്രീകളുടെ സംഭവനകള്‍ ചര്‍ച്ച ചെയ്യപ്പെടുന്നതിനൊപ്പം വിജയിച്ച ചില സ്ത്രീകളുടെ നേട്ടങ്ങള്‍ക്കപ്പുറം പോകാനുള്ള ഒരു വ്യത്യസ്ത ശ്രമം നടത്തുന്നുണ്ട്. വിവിധ സാമൂഹിക അന്തരീക്ഷത്തില്‍ നിന്നുള്ള സാധാരണ സ്ത്രീകള്‍ അവരുടെ കുടുംബത്തിന്‍റെ വരുമാനത്തിലും, സമൂഹത്തിന്‍റെയും രാഷ്ട്രത്തിന്‍റെയും സാമൂഹിക സാമ്പത്തിക വികസനത്തിനും സജീവമായി സംഭാവന ചെയ്യുന്നതിന്‍റെ ഉദാഹരണങ്ങള്‍ പാഠപുസ്തകങ്ങളില്‍ നിറഞ്ഞിരിക്കുന്നുണ്ട്. സാധാരണ ഒരു വീട്ടമ്മ (ശബ്നം ബാനു) എന്നുള്ളതിന് അപ്പുറം തോട്ടിപ്പണി, മീന്‍ പിടുത്തം (അരുണ) വീട്ടു ജോലിക്കാരി (മെലാനി) അലക്കുകാരി (അന്‍വരി) തേനിച്ച വളര്‍ത്തല്‍ (അനിത, ഘഅ കകക:38, ഫാക്ടറി തൊഴിലാളി പോലുള്ള തൊഴില്‍ എടുക്കുന്ന, വരുമാനമുള്ള ഒരു അംഗമായി അവരെ ചിത്രികരിക്കുന്നു. അദ്ധ്യാപിക (മഞ്ജിത് കൗര്‍), സര്‍ക്കാര്‍ ജീവനക്കാരി (യാസ്മിന്‍), ബിസ്സിനസ് സംഭരക (വന്ദന), അഭിഭാഷക(കമല റോയ്) തുടങ്ങി സ്ത്രീകള്‍ നിരവധി തൊഴിലുകളിലും ഏര്‍പ്പെട്ടിരിക്കുന്നതായി കാണാം.
ജോലി ചെയ്യുന്ന സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പലവിധ കഥകളിലൂടെ ആവിഷ്കരിക്കപ്പെടുന്നുണ്ട്. ഭൂരഹിതയും, അതെ സമയം കര്‍ഷക തൊഴിലാളിയും ആയ തുളസിയുടെയും, കൃത്യമായ വരുമാനം ഇല്ലാതെ, കുറഞ്ഞ വേതനത്തില്‍ ജോലി ചെയുന്ന ഫാക്ടറി തൊഴിലാളിയായ നിര്‍മലയുടെയും കഥകളുടെ ആവശ്യകതയും സൂചിപ്പിക്കുന്നുണ്ട്.
എസ്.പി.എല്‍. സീരിസില്‍ എങ്ങനെയാണ് ജന്‍ഡര്‍ സ്റ്റീരിയോടൈപ്പിംഗ് എങ്ങനെയാണ് ഒരു സാമൂഹ്യ നിര്‍മ്മിതി ആകുന്നതെന്ന് മനസിലാക്കാനുള്ള ഒരു ഇടം നല്‍കപ്പെട്ടിട്ടുണ്ട്. ജന്‍ഡര്‍ സ്റ്റീരിയോടൈപ്പിങ്ങിലൂടെയും, വീട്ടമ്മ, പരിപാലക തുടങ്ങിയ പരിവേഷങ്ങള്‍ നല്‍കിയും സ്ത്രീയെ എങ്ങനെ തരംതാഴ്ത്തി ചിത്രികരിക്കുന്നുണ്ടെന്ന് ഒരു അപ്പര്‍ -മിഡില്‍ ക്ലാസ് വീട്ടമ്മയായ ജെസ്പ്രീതിന്‍റെയും, ഒരു വേലക്കാരിയായ മെലാനിയുടെയും കഥയിലൂടെ വെളിപ്പെടുന്നുണ്ട്. അതുപോലെ വീട്ടുജോലിയുടെ മാന്യതയും, ശ്രേഷ്ഠതയും ഊന്നിപ്പറയാന്‍ ഒരു ശ്രമം നടത്തിയിട്ടുണ്ട്.
ഇ.വി.എസ് ടെക്സ്റ്റ് ബുക്കുകളില്‍ ഒന്നില്‍, ദീപാലി (വര്‍ക്ക് വീ ഡൂ) എന്ന ഒരു പെണ്‍കുട്ടിയെപ്പറ്റി പറയുന്നുണ്ട്. ഒരു പച്ചക്കറി കച്ചവടക്കാരന്‍റെയും വീട്ടുജോലിക്കാരിയുടെയും മൂത്ത മകള്‍ ആയ ദീപാലിയില്‍ ആണ് വീടിന്‍റെ മുഴുവന്‍ ഉത്തരവാദിത്തവും നിഷിപ്തമായിരിക്കുന്നത്. അവളുടെ മാതാപിതാക്കള്‍ ജീവിതത്തിന്‍റെ രണ്ട് അറ്റം കൂട്ടി കഷ്ടപെടുമ്പോള്‍, വീട്ടിലെ പാചകം തൊട്ട് ശുചീകരണവും, ഇളയ കുട്ടികളെ പരിപാലിക്കുന്നത് വരെ ദീപാലിയാണ്. അത്രയും ശക്തമായ ഈ കഥ ജീവിതത്തിന്‍റെ കഠിനമായ യഥാര്‍ഥ്യത്തെ പറ്റിയും ദാരിദ്ര്യം പെണ്‍കുട്ടികളെ എങ്ങനെ വിദ്യാഭ്യാസത്തില്‍ നിന്നും മാറ്റിനിര്‍ത്തുന്നു എന്നതും പറയുന്നു. പാഠപുസ്തകങ്ങള്‍ പിന്നെ ചര്‍ച്ച ചെയ്യുന്നത് പുരുഷന്മാരില്‍ നിന്നും വൃത്യസ്തമായി സ്ത്രീകള്‍ എങ്ങനെയാണ് വീട്ടു ജോലിയും, ജോലി ഭാരവും കൊണ്ട് ഇരട്ട ഭാരം അനുഭവിക്കുന്നത് എന്നാണ്. ഇത് മനസിലാക്കാന്‍ ഹരിയാനയിലും, തമിഴ്നാട്ടിലും നടത്തിയ സര്‍വ്വേയെ പറ്റി പരാമര്‍ശിക്കുന്നു. ഗാര്‍ഹിക പീഡനം, സ്ത്രീധനമരണം തുടങ്ങിയ ലിംഗപരമായ വിവേചനങ്ങളെ പറ്റിയുള്ള ഉദാഹരണങ്ങളും പരാമര്‍ശിക്കപ്പെടുന്നുണ്ട്.

നിര്‍മ്മിക്കപ്പെടുന്ന പൗരത്വം
മുന്‍ വര്‍ഷങ്ങളിലെ എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകങ്ങളില്‍ (1975-2004) പൗരത്വം എങ്ങനെയാണ് ചുമതലകള്‍ എന്ന രീതിയില്‍ കണക്കാക്കുകയും അവകാശങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളെ കുറച്ചു കാണിക്കുകയും ചെയ്യുന്നത് എന്ന് മുകളില്‍ പരാമര്‍ശിക്കുന്നുണ്ട്.
ഒരു രാഷ്ട്രത്തിന്‍റെ നിര്‍മാണത്തിന് സംഭാവന നല്‍കുന്നതിനുതകുന്ന തരത്തില്‍ ഗുണഗണങ്ങള്‍ വികസിപ്പിച്ചെടുക്കാനും അതുവഴി ഒരു ഉത്തരവാദിത്തമുള്ള, കര്‍ത്തവ്യബോധമുള്ള ഒരു പൗരനായി മാറാനും അത് വിദ്യാര്‍ത്ഥികളെയും ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കുന്നു. മാത്രമല്ല ഈ പാഠപുസ്തകങ്ങളില്‍ സ്റ്റേറ്റ് എപ്പോഴും അചഞ്ചലനായ, പിതൃത്വസ്വഭാവമുള്ള പരോപകാരിയായും എപ്പോഴും പൗരന്മാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന വ്യവസ്ഥയായും ചിത്രികരിക്കുന്നുണ്ട്. അതുകൊണ്ട് സ്റ്റേറ്റ് മെഷീനറിയുടെ പ്രവര്‍ത്തനത്തില്‍ സംഭവിക്കാവുന്ന വീഴ്ചകള്‍ /അപാകതകളെപ്പറ്റിയും, അല്ലെങ്കില്‍ അത്തരം വിടവുകള്‍ എങ്ങനെയാകും ജനാധിപത്യത്തില്‍ സര്‍ക്കാര്‍ അഭിസംബോധന ചെയ്യുക എന്നതിനെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ക്ക് ചെറിയ ഒരു സാധ്യത നിലനില്‍ക്കുന്നുണ്ട്.

വെല്ലുവിളിക്കപ്പെടേണ്ട സാമൂഹിക അസമത്വം
എസ്.പി.എല്‍. സീരിസില്‍ പൗരത്വം നിര്‍വചിക്കപ്പെട്ടിരിക്കുന്നത് പൗരന്‍റെ അവകാശങ്ങളുടെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ടാണ്. കേവലം രാഷ്ട്രീയ അവകാശങ്ങള്‍ക്ക് അനുസൃതമായി മാത്രമായി പൗരത്വത്തെ നിര്‍വ്വചിക്കാതെയും ഒരു പൗരന്‍റെ സാമൂഹിക സ്ഥാനം പരിഗണിക്കാതെയും പ്രായപൂര്‍ത്തിയായ എല്ലാ പൗരന്മാരെയും വോട്ട് രേഖപ്പെടുത്താന്‍ പ്രാപ്തരാകുക എന്ന ഉദ്യമമാണ് നടക്കുന്നത്. മറ്റൊരു വിധത്തിലുള്ള ഈ സമത്വത്തിന്‍റെ അടിസ്ഥാനത്തെ ഒരു പൗരന്‍റെ ജീവിതത്തില്‍ നിലകൊള്ളുന്ന സാമൂഹിക സാമ്പത്തിക യാഥാര്‍ഥ്യങ്ങളും അസമത്വങ്ങളും വ്യത്യസ്യങ്ങളും ചോദ്യം ചെയ്യുന്നുണ്ട്.

ഉത്തരം പറയേണ്ട ഭരണകൂടം
എസ്.പി.എല്‍. പാഠപുസ്തകങ്ങളില്‍, സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് ഉണ്ടാകുന്ന വിവിധ പ്രവര്‍ത്തനങ്ങളുടെ വീഴ്ചയും, അതുവഴി പൗരന്മാരുടെ ആവശ്യമായ അവകാശങ്ങള്‍ നഷ്ടപെടുന്നതിന്‍റെയും നിരവധി ഉദാഹരണങ്ങള്‍ ഉള്‍പെടുത്തിട്ടിയിട്ടുണ്ട്. ചില കഥകളില്‍ സ്റ്റേറ്റിന്‍റെ നിരുത്സകവും മനഃപൂര്‍വമായ മനോഭാവവും കാണാം. (ഫാക്ടറി തൊഴിലാളികളുടെയും, പൗരന്മാരുടെയും സുരക്ഷ ഉറപ്പു വരുത്തുന്നതില്‍ ഉള്ള സ്റ്റേറ്റിന്‍റെ പരാജയം – (ഭോപ്പാല്‍ ഗ്യാസ് ദുരന്തത്തിന്‍റെ ഫോട്ടോസ്). ചില സന്ദര്‍ഭങ്ങളില്‍ സ്റ്റേറ്റ് പൗരന്മാരുടെ അവകാശങ്ങള്‍ക്ക് മേല്‍ കടന്നു കയറാന്‍ ബോധപൂര്‍വമായ നടപടികള്‍ സ്വീകരിക്കുന്നതും കാണാം (തവാ മത്സ്യ സംഘന്‍റെ കഥയിലെ വനവാസികളുടെ പോലെ).

വീണ്ടെടുക്കുന്ന അവകാശങ്ങള്‍
പാഠപുസ്തകങ്ങളില്‍ ശ്രദ്ധേയമായതെന്തെന്നാല്‍ പൗരന്മാരുടെ അവകാശങ്ങളെ പറ്റിയോ അല്ലെങ്കില്‍ എങ്ങനെ അത്തരം അവകാശങ്ങള്‍ വ്യക്തികള്‍ക്കും, ഗ്രൂപ്പുകള്‍ക്കും നിഷേധിക്കപ്പെടുന്നു എന്നുള്ള ചര്‍ച്ചകളിലോ മാത്രം പരിമിതമല്ല പൗരത്വത്തിന്‍റെ പ്രാതിനിധ്യം. പകരം അത്തരം ചര്‍ച്ചകള്‍ എങ്ങനെയാണ് പൗരരുടെ അവകാശങ്ങളെ തിരിച്ചറിയാനും, വീണ്ടെടുക്കാനും സാധിക്കുക എന്ന തരത്തിലാണുള്ളത്. ഒരു പൗരന്‍ അയാളുടെ സാമൂഹിക വര്‍ഗ്ഗത്തിനു അപ്പുറം നിന്നുകൊണ്ട് അവരുടെ പ്രാതിനിധ്യം നിര്‍വ്വഹിക്കുകയാണ്. ഉദാഹരണത്തിന് സ്ത്രീകള്‍ വ്യത്യസ്തമായ രീതിയില്‍ അവരുടെ അവകാശങ്ങളെ വീണ്ടെടുക്കാന്‍ നിലവിലുള്ള സാമൂഹിക മാനദണ്ഡങ്ങളെയും, മുന്‍വിധികളെയും (രാമഭായി) വെല്ലുവിളിച്ചുകൊണ്ട് തികഞ്ഞ ഇച്ഛാശക്തിയിലൂടെ തങ്ങളുടെ ആഗ്രഹങ്ങളെ നേടിയെടുക്കാന്‍ ശ്രമിക്കുന്നതായി കാണിക്കുന്നു (ലക്ഷ്മി ലക്ര). നിരവധി സന്ദര്‍ഭങ്ങളില്‍, പൗരന്മാര്‍ നിയമസഹായം തേടുകയും പോലീസ് പോലുള്ള സംസ്ഥാന സ്ഥാപനങ്ങളുടെ ഇടപെടല്‍ ആവശ്യപ്പെടുകയും ചെയുന്നുണ്ട് (തന്‍റെ ഭൂമി കയ്യേറിയ അയല്‍ക്കാരനെതിരെ ലോക്കല്‍ പോലീസ് സ്റ്റേഷനില്‍ എകഞ രജിസ്റ്റര്‍ ചെയ്ത മോഹന്‍റെ കഥ. തങ്ങളുടെ അവകാശങ്ങള്‍ തടസപ്പെടുമ്പോള്‍ എല്ലാം അവര്‍ ജുഡീഷ്യറിയെ സമീപിക്കുന്നു. ഒരു കര്‍ഷക തൊഴിലാളി ആയ ഹക്കീം ഷെയ്ഖ് ഒരു ഗുരുതരമായ അപകടത്തിനു ശേഷം സര്‍ക്കാര്‍ ആശുപത്രിയില്‍ തന്‍റെ ചികിത്സ നിഷേധിച്ചതിനെതിരെ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയുണ്ടായി.

കൂട്ടായ പ്രവര്‍ത്തനം
പൗരന്മാരുടെ മൗലികാവകാശങ്ങള്‍ വീണ്ടെടുക്കാനുള്ള മറ്റൊരു ശരിയായ മാര്‍ഗമെന്ന നിലയില്‍ സഹകരണ സംഘങ്ങളും, സാമൂഹിക പ്രസ്ഥാനങ്ങളും രൂപീകരിക്കുക തുടങ്ങിയ കൂട്ടായ പ്രവര്‍ത്തനങ്ങളെ പാഠപുസ്തകങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. പാഠപുസ്തകങ്ങളില്‍ വിദ്യാസമ്പന്നരായ മധ്യവര്‍ഗ്ഗവും അല്ലെങ്കില്‍ സമൂഹത്തിലെ ഉയര്‍ന്ന മധ്യവര്‍ഗ്ഗവും സാമൂഹിക വിവേചനത്തിനെതിരെ നടത്തിയിട്ടുള്ള പോരാട്ടങ്ങളെ പറ്റി പരാമര്‍ശിക്കുന്നുണ്ട് (ഉദാ: ലോയേഴ്സ് കളക്റ്റീവും, ദേശിയ വനിതാ കമ്മിഷനും ഗാര്‍ഹിക പീഡന നിയമം നിയമമാക്കാന്‍ നടത്തിയ പോരാട്ടം ടജഘ ?: 46-48). ചിലപ്പോഴെല്ലാം, സാധാരണ പൗരന്മാര്‍, പ്രത്യേകമായി അരികുവത്കരിക്കപ്പെട്ട് ജീവിക്കുന്നവര്‍ നടത്തുന്ന പൊതുറാലികളും, പ്രതിഷേധ ജാഥകളും, പൊതുജനങ്ങള്‍ക്കുള്ള ഹിയറിങ്ങുകളും, ധര്‍ണകളും, തീയേറ്റര്‍, പാട്ട്, എഴുതുകള്‍ എന്നിവയിലൂടെ നടത്തുന്ന പരിപാടികള്‍, അവരുടെ കൂട്ടായ മുന്നണി എന്നിവയെല്ലാം പ്രത്യേകം ആകര്‍ഷകമായി പരാമര്‍ശിക്കുന്നുണ്ട്. പാഠപുസ്തകങ്ങളില്‍ പരാമര്‍ശിച്ചിട്ടുള്ള ചില പ്രധാന ഉദാഹരണങ്ങളാണ് ‘തവാ മത്സ്യസംഘി’ന്‍റെ കുടിയൊഴിപ്പിക്കപ്പെട്ട മധ്യപ്രദേശിലെ വനനിവാസികള്‍ക്കു ഉപജീവനത്തിനുള്ള അവകാശത്തിനു വേണ്ടി നടത്തിയ പോരാട്ടവും, തുല്യ പൗരത്വത്തിനുള്ള അവകാശത്തിനു വേണ്ടി സ്ത്രീ പ്രസ്ഥാനങ്ങള്‍ നടത്തിയ പോരാട്ടങ്ങളും. എല്ലായ്പ്പോഴും ഇത്തരം പോരാട്ടങ്ങള്‍ വിജയിക്കുന്നതായി കാണുന്നില്ല. എന്നിരുന്നാലും, പാഠപുസ്തകങ്ങള്‍ പൗരന്മാരില്‍ ഏതുതരത്തിലുള്ള അനീതിക്കും, അസമത്വത്തിനും എതിരെ ഉയര്‍ന്നു വരാനും, പോരാടാനുമുള്ള മനോഭാവവും അത്തരം പോരാട്ടങ്ങള്‍ നിയമാനുസൃതവും, ജനാധിപത്യത്തിന്‍റെ ആത്മാവും ആണെന്ന ബോധവും ഉണ്ടാക്കുന്നുണ്ട്. പൗരത്വം, പൗരത്വവിദ്യാഭ്യാസം എന്നിവയെപ്പറ്റിയുള്ള കാഴ്ചപ്പാടില്‍ ഒരു മാറ്റം അടയാളപ്പെടുത്താന്‍ ഈ പാഠപുസ്തകങ്ങള്‍ ആശയപരമായി ശ്രമിക്കുണ്ട്.

അദ്ധ്യാപകരുടെ പങ്ക്
പാഠപുസ്തകങ്ങള്‍ക്ക് ദേശീയ ഭാവനയിലെ പൗരത്വത്തിനെ രൂപപ്പെടുത്താന്‍ കഴിഞ്ഞേക്കും, പക്ഷേ ഒരു അദ്ധ്യാപകന്‍റെ/അധ്യാപികയുടെ കടമ എന്നുള്ള നിലയില്‍ ആ അറിവ് വിദ്യാര്‍ഥിയിലേക്ക് പകര്‍ന്നുനല്‍കുക എന്നത് നിര്‍ണായകമാണ്. അതിനു തുടക്കം എന്നനിലയില്‍, വിദ്യാര്‍ഥികള്‍ക്ക് ക്ലാസ്സ്മുറികളില്‍ വിവിധ വിഷയങ്ങളില്‍ അവരുടെ ചിന്തകളും ആശയങ്ങളും പങ്കിടാനുള്ള ഒരിടം അദ്ധ്യാപകര്‍ സൃഷ്ടിക്കുക എന്നുള്ളത് വളരെ പ്രധാനമാണ്. വൈവിധ്യമാര്‍ന്നതും, ഒന്നിലധികം വീക്ഷണങ്ങളും ഉള്ള ഒരു ജനാധിപത്യരീതി സൃഷ്ടിക്കുകയും, നിശബ്ദമാക്കപെടുകയോ, ചോദ്യം ചെയ്യപ്പെടുകയോ ചെയ്യും എന്ന ഭയമില്ലാതെ വിദ്യാര്‍ഥികള്‍ക്ക് കൈമാറ്റം ചെയ്യാന്‍ സാധിക്കുന്നതായ ഒരു അന്തരീക്ഷം സൃഷ്ടിക്കുക എന്ന ആശയം ആണ് മുന്‍നിര്‍ത്തപ്പെടുന്നത്.
വിദ്യാര്‍ഥികള്‍ക്ക് അവര്‍ പഠിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട് അവരുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള പ്രസക്തമായ ഉദാഹരണങ്ങളെ കൊണ്ടുവരാന്‍ അദ്ധ്യാപകന്‍/അധ്യാപിക വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. പാഠപുസ്തകത്തിനപ്പുറം ഒരു ലോകം ഉണ്ടെന്ന ധാരണ വിദ്യാര്‍ഥികള്‍ക് നല്‍കാന്‍ ഉള്ള ദൗത്യം ഒരു അദ്ധ്യാപകനില്‍/അധ്യാപികയില്‍ നിക്ഷിപ്തമാണ്. അത്തരം സമ്പ്രദായങ്ങള്‍ ക്ലാസ്സ്മുറികളിലെ ചര്‍ച്ചയെ സമ്പന്നമാക്കുക മാത്രമല്ല, വസ്തുതകളെ കേവലം മന:പാഠമാക്കുന്നത് നിരുത്സാഹപ്പെടുത്തുകയും, ദീര്‍ഘകാലാടിസ്ഥാനത്തില്‍ പഠനത്തെ ശക്തിപ്പെടുത്തുകയും ചെയ്യും.
വിദ്യാര്‍ഥികള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് മാത്രമല്ല പ്രിന്‍റ്, ഇലക്ട്രോണിക് മീഡിയ തുടങ്ങിയ പല സ്രോതസ്സുകളില്‍ നിന്നും അറിവ് സമ്പാദിക്കും എന്ന ബോധ്യവും ഒരു അദ്ധ്യാപകന്/അധ്യാപികക്ക് ഉണ്ടാകേണ്ടതാണ്. അതുകൊണ്ടുതന്നെ, പ്രധാനപ്പെട്ട പ്രദേശിക, ദേശീയ വിഷയങ്ങളില്‍ അദ്ധ്യാപകര്‍ ബോധവാന്മാരായിരിക്കേണ്ടതും, പലവിധ ചര്‍ച്ചകളിലൂടെ വിമര്‍ശനാത്മകമായി ഇടപെടല്‍ നടത്താന്‍ അവര്‍ പ്രാപ്തരാകേണ്ടതും പ്രധാനമാണ്.
എസ്.പി.എല്‍ ടെക്സ്റ്റ്ബുക്കിന്‍റെ ഒരു സീരിസില്‍ (അദ്ധ്യാപകര്‍ക്കുള്ള ആമുഖം) അസമത്വങ്ങളായ ജാതി, ലിംഗം, വര്‍ഗം, മതം തുടങ്ങിയ പ്രത്യേകമായ അവസ്ഥ നിലനില്‍ക്കുന്നുണ്ടെന്നും അത്തരം വേര്‍തിരിവുകള്‍ ക്ലാസ്സ്മുറികളില്‍ സംഭവിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ടെന്നും പറയുന്നു. അതുകൊണ്ട് ഇത്തരം ഒരു സാഹചര്യം/ സന്ദര്‍ഭം മനസ്സില്‍ വെച്ചുകൊണ്ട്, അത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍, ക്ലാസ്സ് വിമര്‍ശനാത്മകമായി മാറാനാവശ്യമായ സംവേദനത്വം അധ്യാപകര്‍ക്കുണ്ടാവേണ്ടതുമുണ്ട്.

ഉപസംഹാരം
പാഠപുസ്തകങ്ങള്‍ സാംസ്കാരിക ഉപകരണങ്ങളാണ്. ഒരു രാഷ്ട്രത്തിന്‍റെ ഭാവനയെ രൂപപ്പെടുത്തുന്ന ശേഖരങ്ങളാണവ. 2005 ലെ ‘ചമശേീിമഹ ഈൃൃശരൗഹൗാ എൃമാലണീൃസ നെ പിന്തുടര്‍ന്ന് വന്ന ‘ലുക്കിംഗ് അറൗണ്ട്’ സീരീസും സോഷ്യല്‍ &പൊളിറ്റിക്കല്‍ ലൈഫ് ടെക്സ്റ്റ്ബുക്കും ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന മൂല്യങ്ങള്‍ക്കൊപ്പം എങ്ങനെ പൗരത്വ വിദ്യാഭ്യാസം നേടാം എന്ന സങ്കല്പനത്തെ വിജയകരമായി തയ്യാറാക്കിയിട്ടുണ്ട്. മുകളില്‍ വിശകലനം ചെയ്തതില്‍ നിന്ന് രാഷ്ട്രം അഭിമുഖീകരിക്കുന്ന പൗരത്വം, ലിംഗപരമായ ആശങ്കകള്‍ എന്നിവ അഭിസംബോധന ചെയ്യപ്പെട്ട രീതിയും എല്ലാം മനുഷ്യാവകാശങ്ങളുടെ ചട്ടക്കൂടില്‍ നിര്‍മ്മിക്കപ്പെട്ടവയാണ് എന്ന് മനസ്സിലാക്കാം. ഒരു അദ്ധ്യാപകന്‍റെ/അധ്യാപികയുടെ മധ്യസ്ഥതയിലൂടെ ഈ ആശയങ്ങള്‍ ക്ലാസ്സ്മുറികളില്‍ എങ്ങനെ വിനിമയം ചെയ്യപ്പെടും എന്നുള്ളതാണു ഇനി ശേഷിക്കുന്നത്.

Translation of the Article“Published in Azim Premji“University Curve, April 2021

അവലംബം

അദ്വാനി ശാലിനി: 2009. സ്കൂളിംഗ് ദ നാഷണല്‍ ഇമാജിനേഷന്‍; എജുക്കേഷന്‍ ഇംഗ്ലീഷ് ആന്‍ഡ് ദ ഇന്ത്യന്‍ മോഡേണ്‍.ന്യൂഡല്‍ഹി.

ബാത്ര,പൂനം: 2010.സോഷ്യല്‍ സയന്‍സ് ലേണിംഗ് ഇന്‍ സ്കൂള്‍സ്: പെര്‍സ്പെക്ടീവ്സ് ആന്‍ഡ് ചലഞ്ചസ്. ന്യൂഡല്‍ഹി. സേജ് പബ്ലിക്കേഷന്‍സ്.

ഭോഗ്, ദീപ്തി:2010 ടെക്സ്റ്റ് ബുക്ക് റെജിംസ് ആന്‍ ഓവറാള്‍ അനാലിസിസ്, ന്യൂഡല്‍ഹി നിരന്തര്‍.
ജെയിന്‍മനീഷ് :2004.സിവിക്സ്, സിറ്റിസണ്‍ & ഹ്യൂമണ്‍ റൈറ്റ്സ്;സിവിക്സ് ഡിസ്കോഴ്സ് ഇന്‍ ഇന്ത്യ, കണ്‍ടംപററി എജുക്കേഷന്‍ ഡയലോഗ്.1(2).165198.

ജയാല്‍, നീരജഗോപാല്‍ : 2013.സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇറ്റ്സ് ഡിസ്കണ്ടന്‍റ്സ് ഇന്‍ ഇന്ത്യന്‍ ഹിസ്റ്ററി.റാനിഘട്, പെര്‍മനന്‍റ് ബ്ലാക്ക്

എന്‍.സി.ആര്‍.ടി ടെക്സ്റ്റ് ബുക്കുകള്‍: നേഷണല്‍ കരിക്കുലം ഫ്രെയിം വര്‍ക്ക് ഫോര്‍ സ്കൂള്‍എജുക്കേഷന്‍,2000 എന്‍.സി.ആര്‍.ടി. ന്യൂഡല്‍ഹി.

നേഷണല്‍ കരിക്കുലം ഫ്രെയിംവര്‍ക്ക്: 2005, എന്‍.സി.ഇ.ആര്‍.ടി, ന്യൂഡല്‍ഹി

 

രൂപമഞ്ജരി ഹെഗ്ഡെ
ഗുഡ്ഗാവില്‍ അധ്യാപക പരിശീലന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന
I am a Teacher എന്ന  എന്‍.ജി.ഒ.യിലെ അധ്യാപികയാണ്.

 

വിവര്‍ത്തകര്‍ : കോഴിക്കോട് സര്‍വകലാശാല സ്ത്രീപഠനവിഭാഗം, ബിരുദാനന്തരബിരുദ വിദ്യാര്‍ത്ഥികള്‍

അനഘ ഫാത്തിമ യൂനുസ്

 

 

 

രേവതി കെ.എസ്.

COMMENTS

COMMENT WITH EMAIL: 0