അന്തിക്ക്കൂടണയുന്ന
ഒരുചൂണ്ടുവിരലിനെയും
തള്ളവിരലിനെയുംനീ
കണ്ടിട്ടുണ്ടോ ?
മഴയത്ത് കുതിര്‍ന്ന്,
വശങ്ങള്‍തേമ്പി,
തൊലിയടര്‍ന്ന രണ്ടുവിരലുകള്‍
നീ കണ്ടിട്ടുണ്ടോ?
സൂര്യനൊപ്പം പടിഞ്ഞോ
ട്ടിഴയണ രണ്ടുമുട്ടുകാലുകളുണ്ട്.
നിവരാന്‍ ബദ്ധപ്പെടുന്ന
ഒരു എളിക്കൂടുണ്ട്.
സൂര്യനുകീഴെ അറി
യുന്നതെന്തും പറയാന്‍
വെമ്പുന്നൊരുനാവുണ്ട്;
എളിക്കൂട്പറിയുമ്പോള്‍
നിശബ്ദമാകുന്ന ഒരുനാവ്.
വെള്ളകീറുമ്പോള്‍
തെളിഞ്ഞ്,
ചാഞ്ഞുതുടങ്ങിയ
വെയിലിനൊപ്പം
വിളറുന്ന ഒരുമുഖമുണ്ട്..
ചൂണ്ടുവിരലിന്‍റെ നീറ്റലി
നൊപ്പംശോകാര്‍ദ്ര
മാകുന്ന ഒരുമുഖം.
തെറിക്കുന്ന വിരലുകള്‍ക്കൊപ്പം
ബാല്യത്തില്‍ മയങ്ങുന്ന
ഒരു മനസ്സുണ്ട്.
ഒരിക്കലെങ്കിലും സൂര്യന്‍
പടിഞ്ഞാട്ടുദിക്കാത്ത
തെന്തെന്ന്ചിന്തിച്ചു
കൊണ്ടേയിരിക്കുന്ന
ഒരുമനസ്സ്.
ഇനിയും പിന്നില്‍ നിന്ന്
പറയരുത്ഒരുമ്പെട്ടവളെന്ന്.
ആ നടന്നു പോകുന്നവളുടെ
ശരീരത്തിന്എല്ലുറപ്പ്
കൂടുതലാണ്.
അനു ഉഷ
ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥി, സര്‍ക്കാര്‍ വനിതാ കോളേജ്, തിരുവനന്തപുരം
COMMENTS
സംഘടിതയിൽ എന്റെ കവിത “ഒരുമ്പെട്ടോൾ” ഉൾപ്പെടുത്തിയതിന് നന്ദി