Homeചർച്ചാവിഷയം

ഒരു പത്രപ്രവര്‍ത്തകയുടെ ഓര്‍മ്മകള്‍

രിസ്ഥിതി, സ്ത്രീ, മനുഷ്യാവകാശം, സാങ്കേതികം, രാഷ്ട്രീയം അടക്കമുള്ള വിഷയങ്ങളില്‍ അച്ചടി- ഓണ്‍ലൈന്‍ – സമൂഹ മാധ്യമങ്ങളില്‍ ഒട്ടേറെ എഴുതി. ഇപ്പോഴും സജീവമായി എഴുതിക്കൊണ്ടിരിക്കുന്നു. പരിസ്ഥിതി സംബന്ധ വിഷയങ്ങളില്‍ പ്രത്യേക ഊന്നല്‍ കൊടുത്ത് എഴുതുന്നു.
കോഴിക്കോട് നഗരത്തിന്‍റെ മാലിന്യങ്ങള്‍ തള്ളുന്ന ഞെളിയന്‍ പറമ്പിനെ കുറിച്ച് ‘ഇങ്ങനെയാണ് നഗരം ഒരു ഗ്രാമത്തെ വിഴുങ്ങുന്നത് ‘ എന്ന പേരില്‍ മാധ്യമത്തില്‍ ചെയ്ത പരമ്പരക്ക് 2012ല്‍ ‘രാംനാഥ് ഗോയങ്കെ ദേശീയ പുരസ്കാരം’ തേടിയെത്തി. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ അന്നത്തെ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയില്‍ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി. മലയാളത്തില്‍ ഗോയങ്കെ പുരസ്കാരം ലഭിച്ച ആദ്യ വനിതാ മാധ്യമ പ്രവര്‍ത്തകയായി.


നഗര മാലിന്യപ്രശ്നത്തിന്‍റെ വിവിധ തലങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ചെയ്ത ഇതേ പരമ്പര ‘കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷന്‍റെ’ പരിസ്ഥിതി പുരസ്കാരത്തിനും അര്‍ഹയാക്കി. കോഴിക്കോട് മെഡിക്കല്‍ കോളജിന്‍റെ മാലിന്യം ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട മായനാട് എന്ന ഗ്രാമത്തിന്‍റെ തീരാദുരിതം പകര്‍ത്തിയ ‘മെഡിക്കല്‍ കോളജ് ഒരു ദേശത്തോട് ചെയ്യുന്നത് ‘ എന്ന പരമ്പര ‘കേരളീയം’ മാസികയുടെ പ്രഥമ ഫെല്ലോഷിപ്പിന് അര്‍ഹമായി. കേരളത്തിലെ ആശുപത്രികളുല്‍പാദിപ്പിക്കുന്ന ബയോ മെഡിക്കല്‍ മാലിന്യങ്ങളുയര്‍ത്തുന്ന ഗുരുതര പ്രതിസന്ധികളെ കുറിച്ച് വിശദമായ പഠന-പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലേക്ക് ഇത് നയിച്ചു.
ഏഷ്യയിലെ ആദ്യ ന്യൂസ് പേപ്പര്‍ ഡിസൈന്‍ വെബ് സൈറ്റായ ‘ന്യൂസ് പേപ്പര്‍ ഡിസൈന്‍. ഇന്‍’ 2021 ലെ ടോക്യോ ഒളിമ്പിക്സിനോട് അനുബന്ധിച്ച് ഏര്‍പ്പെടുത്തിയ പത്ര രൂപകല്‍പന മല്‍സരത്തില്‍ ഒളിമ്പിക്സ് ദിന ഒന്നാം പേജൊരുക്കി ‘മാധ്യമ’ത്തിന് രാജ്യാന്തര പുരസ്കാരം നേടിക്കൊടുത്തു. 33 രാജ്യങ്ങളില്‍ നിന്നായി 450 പത്രങ്ങള്‍ മല്‍സരിച്ചതില്‍ മാധ്യമത്തെ തേടി വെള്ളി മെഡലെത്തി.
മുസ്ലിം സ്ത്രീകളുടെ സാന്നിധ്യം തുലോം തുച്ഛമായിരുന്ന 2000ത്തിന്‍റെ തുടക്കത്തില്‍ തന്നെ തീര്‍ത്തും സാധാരണമായ കുടുംബ പശ്ചാത്തലത്തില്‍ നിന്ന് പഠനത്തിനായി ജേര്‍ണലിസം സ്വയം തെരഞ്ഞെടുത്ത് ഈ തൊഴില്‍ മേഖലയിലേക്ക് കാലെടുത്തു വെച്ചു. അന്നുതൊട്ട് സ്ത്രീ വിഷയങ്ങള്‍, പ്രത്യേകിച്ച് മുസ്ലിം സ്ത്രീകളുടെ പ്രശ്നങ്ങള്‍ നിരവധി എഴുത്തുകളിലൂടേയും ചര്‍ച്ചകളിലൂടേയും സമൂഹത്തിന്‍റെ ശ്രദ്ധയിലേക്ക് ക്ഷണിച്ചു വരുന്നു. അതിന്‍റെ ചില ഘട്ടങ്ങളില്‍ രൂക്ഷമായ സൈബര്‍ ആക്രമണങ്ങള്‍ക്കിരയാവുകയും അതിനെ അതിജീവിക്കുകയും ചെയ്തു.
കോഴിക്കോട് നല്ലളമാണ് സ്വദേശം. മാധ്യമം സീനിയര്‍ സബ് എഡിറ്റര്‍ കെ.എ സൈഫുദ്ദീന്‍ ആണ് ജീവിത പങ്കാളി. സൈറ, റയാന്‍ എന്നീ രണ്ടു മക്കളുണ്ട്.

വി.പി.റജീന
രണ്ട് പതിറ്റാണ്ടിനടുത്തായി മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നു. നിലവില്‍ ‘മാധ്യമം’ ദിനപത്രത്തില്‍ സീനിയര്‍ സബ് എഡിറ്റര്‍.

COMMENTS

COMMENT WITH EMAIL: 0