Homeചർച്ചാവിഷയം

നേപ്പാളിലെ പീപ്പിള്‍സ് വാറില്‍ സ്ത്രീകള്‍

കവിത രതൂരി

2014 മെയ്, ജില്ലയിലെ പടിഞ്ഞാറന്‍ ഗ്രാമത്തിലെ മഴയുള്ള ഒരു സായാഹ്നം. മഴ ഉള്ളതിനാല്‍ കുത്തനെയുള്ള ഇടുങ്ങിയ വഴികള്‍ തെന്നുന്നതിനാല്‍, തുലോ ഗൗങ്ങ് (വലിയ ഗ്രാമം) എന്ന് വിളിക്കുന്ന ജല്‍ഭംഗില്‍ എത്തിച്ചേരാന്‍ പ്രയാസമാണ് .അതുകൊണ്ടു തന്നെ ഞങ്ങള്‍ (റൂട്ട് ഗൈഡും ഞാനും) അന്ന് രാത്രി അവിടെ തന്നെ താമസിക്കാമെന്ന് തീരുമാനിച്ചു.
അത്താഴത്തിനുശേഷമുള്ള ഇടവേളയില്‍ ഹോംസ്റ്റേ ഉടമകളുമായി നേപ്പാള്‍ രാഷ്ട്രീയത്തെപ്പറ്റി സംസാരിക്കാന്‍ ഇടയായി. നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മാവോയിസ്റ്റുകളും നേപ്പാള്‍ ഭരണകൂടവും തമ്മില്‍ڔപോരാടിയിരുന്ന പീപ്പിള്‍സ് വാറിന്‍റെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെڔമുന്‍ അംഗങ്ങളായിരുന്നു അവര്‍ മുപ്പത് വയസ്സുള്ള സുലോചനയും (യഥാര്‍ത്ഥനാമം അല്ല). മുന്‍ഭര്‍ത്താവ് രക്തസാക്ഷി യായിരുന്നു. യുദ്ധത്തില്‍ പങ്കെടുക്കുകയും അതിജീവിക്കുകയും ചെയ്ത വ്യക്തിയാണ്. ഇപ്പോള്‍ സമാധാന പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം പീപ്പിള്‍സ് പാര്‍ട്ടിപ്രവര്‍ത്തകനെ തന്നെ അവള്‍ പുനര്‍വിവാഹം ചെയ്തു. പീപ്പിള്‍സ് പാര്‍ട്ടി പ്രവര്‍ത്തനം അവരുടെ ജീവിതത്തിലെ ശ്രദ്ധേയമായ കാലഘട്ടമായി മാറിയതെങ്ങിനെയെന്നും അവള്‍ സംസാരിച്ചിരുന്നു. ഒളിപ്പോര്‍ യുദ്ധം, അതിന്‍റെ ആവശ്യം, രാഷ്ട്രീയം, അന്നത്തെ പാര്‍ട്ടി ഘടന, പാര്‍ട്ടിയും ദൈനദിന ജീവിതവും, അതിന്‍റെ സ്വാധീനം ഇവയൊക്കെ അവരുടെ സംസ്സാരത്തിന്‍റെ ഭാഗമായിരുന്നു. എന്നിരുന്നാലും, 2006ല്‍ നേപ്പാളില്‍ നടന്ന സമാധാന പ്രക്രിയയാണ്2012 ലെ പാര്‍ട്ടി പിളര്‍പ്പിന് കാരണമായത്തെന്ന് അവള്‍ ഊന്നിപ്പറഞ്ഞു.  അവരെ സംബന്ധിച്ചിടത്തോളം അവരുടെ നേതാക്കള്‍ ചെയ്തതു തന്നെയായിരുന്നു ശരി, നമ്മള്‍ ക്ഷമയോടെയിരിക്കണമായിരുന്നു. അതേസമയം അവര്‍ അതിനോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്തു. പാര്‍ട്ടി പിളര്‍പ്പ് എന്നെ വല്ലാതെ വേദനിപ്പിച്ചെങ്കിലും ഞാനിപ്പോഴും ക്ഷമയോടെ ആണ്  അതിനെക്കുറിച്ച് ചിന്തിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു . പക്ഷേ ഇപ്പോള്‍ ഞാന്‍ അതില്‍ സമാധാനം  കണ്ടെത്തിയിരിക്കുന്നു. രണ്ട് സഹോദരന്മാര്‍ ഒരു വീട്ടില്‍ ജീവിക്കാന്‍ ബുദ്ധിമുട്ടുന്നത് പോലെ തന്നെയാണ് ഇതും . പക്ഷെ എനിക്ക് ഇനി സജീവമായി രാഷ്ട്രീയ ജീവിതം നയിക്കുവാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല.

സ്ത്രീകള്‍ തങ്ങളുടെ ഭൂതകാലത്തെ വ്യക്തിഗതമാക്കുകയും പാര്‍ട്ടിയെ വ്യക്തിപരമാക്കുകയും ചെയ്യുന്നതിനോപ്പം അവര്‍ കടന്നു പോയ എല്ലാ അനുഭവങ്ങളെയും മാനുഷികവത്കരിക്കുകയും ചെയ്തുവെന്നത് രസകരമാണ്. രണ്ട് സഹോദരങ്ങള്‍ രണ്ട് പ്രത്യയശാസ്ത്രങ്ങളുള്ള രണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ എന്ന കഥ സൂചിപ്പിക്കുന്നു. സ്ത്രീകള്‍ വികാരങ്ങളുമായി എളുപ്പത്തില്‍ ബന്ധപ്പെടുന്നു. വികാരങ്ങള്‍ രാഷ്ട്രീയത്തില്‍ ഒരിടത്തും ഇല്ലാത്തതുമായ ഒരു വൈകാരിക പ്രവര്‍ത്തിയായി ഇതിനെ കണക്കാക്കാം. എന്നാല്‍ ഇവിടെ വികാരങ്ങള്‍ ഒരു രാഷ്ട്രീയ പ്രകടനത്തെ തടസ്സപ്പെടുത്തുന്നതു യുക്തിസഹമാണ്. അതിനാല്‍ യുക്തിസഹമായി ഇതു സ്ഥാപിച്ചു. എന്നാല്‍ രാഷ്ട്രീയ വ്യവഹാരങ്ങളില്‍ വികാരങ്ങള്‍ സ്ത്രീയും സ്ത്രീത്വവുമായും യുക്തിസഹമായും ബന്ധപ്പെട്ടിരിക്കുന്നു. അത് പുരുഷനും പുരുഷത്വവുമായും ബന്ധപ്പെട്ടിരിക്കുന്നു. തത്ഫലമായി സ്ത്രീകള്‍ രാഷ്ട്രീയത്തിലോ പി.ഡബ്ല്യു ബദല്‍രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലോ ഏര്‍പ്പെടുമ്പോള്‍, പുരുഷകേന്ദ്രീകൃത രാഷ്ട്രീയ പദ്ധതികളുടെ ഭാഗമാകുമ്പോള്‍ സ്ത്രീകളുടെ പങ്കാളിത്തം തന്നെ സൃഷ്ടിക്കാന്‍ കഴിയുമെന്ന കാര്യം നിഷേധിക്കാനാവില്ല. ഇത് സ്ത്രീ-പുരുഷ വ്യത്യസ്ത ശബ്ദങ്ങള്‍, രാഷ്ട്രീയ  ആവിഷ്കാരങ്ങള്‍, ഭാഷ എന്നിവ മനസ്സിലാക്കാനോ വേര്‍തിരിക്കാനോ സഹായിക്കുന്ന പുതിയ മാനം സൃഷ്ടിക്കുന്നു. എന്നിരുന്നാലും ഞാനിവിടെ മുഖ്യധാരാ രാഷ്ട്രീയത്തെയല്ല ഉദ്ദേശിക്കുന്നത്. ഇത് മുഖ്യധാരാ രാഷ്ട്രീയത്തില്‍ ബാധകമാണെങ്കിലും നേപ്പാളിലെ സഹോദരന്മാരുടെ കഥപോലെ (സുലോചനയുടെ അഭിപ്രായത്തില്‍), ഞാന്‍ ഇതിനു മുന്‍പ് പുരുഷന്മാരാരും ഇത്തരം ഉപമകള്‍ പാര്‍ട്ടി പിളര്‍പ്പിനെ കുറിച്ച് പ്രയോഗിക്കുന്നതായി അറിഞ്ഞിട്ടില്ല. പി.ഡബ്ല്യുയില്‍ തന്നെ വ്യത്യസ്ത പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന പങ്കാളികള്‍ പോലും ഇത്തരം പ്രയോഗങ്ങള്‍ ഉപയോഗിച്ച് കണ്ടിട്ടില്ല. സുലോചന പരാമര്‍ശിക്കുന്നത് പാര്‍ട്ടി രണ്ടായി പിളര്‍ന്നുവെന്നാണ്. ഇത് ഒന്ന് മുഖ്യധാരാ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സജീവമല്ല. എന്നാല്‍ രണ്ടാമത്തേത് സി.പി.എന്‍ (യുണൈറ്റഡ് എം.എല്‍) ല്‍ ലയിച്ച് നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായി മാറി. ഇപ്പോള്‍ ഭരണകക്ഷിയാണ് എന്നിരുന്നാലും ഒരിക്കല്‍  മാവോയിസ്റ്റുകളുടെ ഹൃദയ ഭൂമിയായിരുന്നു റോല്‍ഫയില്‍ നടക്കുന്ന സാമൂഹിക-രാഷ്ട്രീയ വികാരങ്ങളെ 2020 കാഠ്മണ്ഡുവില്‍ വിക്രം ചന്ദ്ര അക ബിപ്ലാവ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന അക്രമ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പത്ര വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ്. മറുവശത്ത് പാര്‍ട്ടി  ഉപരോധിക്കുകയും പ്രവര്‍ത്തകരെ വളര്‍ത്തുകയും കൊല്ലുകയും ചെയ്യുന്നത് നിത്യസംഭവങ്ങളായി. ഈ സംഭവങ്ങളാണ് 20014 ല്‍ റോല്‍ഫാലില്‍ സ്ത്രീകള്‍ വിവരിച്ച ചില കഥകള്‍ എന്നെ ഓര്‍മപ്പെടുത്തുന്നത്. പി.ഡബ്ല്യു. വിപ്ലവത്തിന്‍റെ കഥകള്‍ അപൂര്‍ണ്ണമായ വിപ്ലവവും അതില്‍ നിന്നുടലെടുത്ത വേദനകളും രക്ഷപ്പെടലും പി.ഡബ്ല്യുവിന്‍റെ മുഴുവന്‍ പ്രവര്‍ത്തനവും വിസ്മരിക്കല്‍. വ്യക്തമായി പറയുകയാണെങ്കില്‍ ആ സമയത്തെ വേദനിപ്പിക്കുന്ന ڔഓര്‍മ്മകളിലേക്ക് പോകാനാഗ്രഹിക്കുന്നില്ല. പക്ഷേ വാര്‍ത്താ തലക്കെട്ടുകള്‍ റോല്‍ഫയിലെ സ്ത്രീകളുമായി ഞാന്‍ സംസാരിച്ചതും അവരുടെ കഥകളും ആശങ്കകളും ഭാവിയെക്കുറിച്ചും ഭാവി തലമുറയെ കുറിച്ചുമുള്ള അവരുടെ പ്രതീക്ഷകള്‍ എന്നെഓര്‍മ്മപ്പെടുത്തുന്നു.

മാറ്റത്തിനായി കാത്തിരിക്കുന്ന സ്ത്രീകള്‍ 
സാമുവല്‍ ബെക്കറ്റിന്‍റെ നാടകം ‘വെയ്റ്റിംഗ് ഫോര്‍ ഗോഡോട്ട’ -ല്‍ രണ്ടു കഥാപാത്രങ്ങള്‍ ഗോഡോട്ട് എന്ന് മറ്റൊരാളെ കാത്തിരിക്കുന്നു. ഗോഡോട്ട് ഒരിക്കലും എത്തിച്ചേരില്ലെങ്കിലും കാത്തിരിപ്പിനിടയില്‍ അവര്‍ പലതരം ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നു. നിലവിലെ നേപ്പാളി അവസ്ഥയാണ് നാടകത്തിന്‍റെ പശ്ചാത്തലം. ജീവിതത്തിന്‍റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കിക്കൊണ്ട് ഇവിടെ എല്ലാ വ്യക്തികളും മാറ്റത്തിനായി കാത്തുനില്‍ക്കുകയാണ്. പതിനൊന്നോ പന്ത്രണ്ടോ വര്‍ഷത്തെ സമാധാന പ്രവര്‍ത്തനങ്ങളുടെ (2006 തുടങ്ങിയ) ഭാഗമായി എല്ലാം സാധാരണ പോലെ കാണപ്പെടുന്നു. തുടരുന്ന കാത്തിരിപ്പിന്‍റെ ഫലമാണിത്. ഇത് സാധാരണവല്‍ക്കരണത്തിലേക്ക് നയിക്കുന്നു.

എന്തിനാണ് അഞ്ചു സ്ത്രീകള്‍ ലിബാംഗില്‍ (റോല്‍ഫയുടെ ജില്ലാ തലസ്ഥാനം) കാത്തു നില്‍ക്കുന്നത് എന്ന് എനിക്കറിയില്ല. എന്‍റെ ഫീല്‍ഡ് വര്‍ക്ക്  2014-2015 സമയത്ത് എന്നോട് സംസാരിക്കാന്‍ വിസമ്മതിച്ചവര്‍ എന്നോട് ഒന്ന് പറഞ്ഞു. ‘എന്തിനാണ് ഞാന്‍ ഇതിനെക്കുറിച്ച് അന്വേഷിക്കുന്നത്. എനിക്ക് പി.എച്ച്.ഡി ഡിഗ്രി കിട്ടും. മറിച്ച് പശ്ചാതാപത്തിന്‍റെയും വഞ്ചനയുടെയും ഹൃദയംڔമുറിവേറ്റതിന്‍റെയും നീണ്ട വേദന നിറഞ്ഞ ഭൂതകാലസ്മരണകള്‍ അവര്‍ക്ക് എന്ത്  നേടിക്കൊടുക്കും?

മൂന്ന് – അഞ്ച് വര്‍ഷങ്ങള്‍ക്ക്  മുമ്പാണ് ഞാന്‍  34വയസ്സുള്ള ബീന ബി. കെ. (യഥാര്‍ത്ഥനാമമല്ല) കണ്ടത്. അവര്‍ വിദേശത്ത് ഖാദി മുലുക്ക് (ഗള്‍ഫ്) ജോലിക്ക് പോയ തന്‍റെ ജീവിതപങ്കാളി തിരികെ വരുന്നതും പ്രതീക്ഷിച്ചിരിക്കുകയാണ്. ഭര്‍ത്താവ് ജോലി ചെയ്യുന്ന രാജ്യം ഏതാണെന്ന് പോലും അവര്‍ക്ക് കൃത്യമായി അറിയില്ല. അവര്‍ രണ്ടുപേരും പി.ഡബ്ല്യു. പ്രവര്‍ത്തകരായിരുന്നു. പക്ഷേ ഇപ്പോള്‍ അവര്‍ ഒരു ചെറിയ കട നടത്തുകയാണ്. ഒരു ആണ്‍കുട്ടിയുണ്ട്. ഭര്‍ത്താവ്  വിദേശത്ത് നിന്നും വന്നിട്ട് ഒരുമിച്ച് നേപ്പാളില്‍ വ്യാപാരം നടത്താന്‍ വേണ്ടി കാത്തിരിക്കുകയാണവര്‍. തുടക്കത്തില്‍ എന്നോട് സംസാരിക്കാന്‍ അവര്‍ വിസമ്മതിച്ചു. അവിടം സന്ദര്‍ശിക്കാറുള്ള ഗവേഷകര്‍ക്ക് പി.ഡബ്ല്യുന്‍റെ വിവരങ്ങള്‍ മാത്രമേ അറിയുവാന്‍ താല്പര്യമുള്ളെന്ന മുന്‍ധാരണ കാരണമായിരിക്കാം ആ വിസമ്മതം. നിങ്ങള്‍ക്ക് കാഠ്മണ്ഡുവിലെ നേതാക്കളോട് നേരിട്ട് ചോദിച്ചൂടെ, എനിക്ക് ഇതിനെക്കുറിച്ച് ഒന്നും പറയുവാനില്ല. ഉണ്ടെങ്കില്‍ പോലും ഞാന്‍ ആഗ്രഹിക്കുന്നില്ല . ജീവിതം ഇപ്പോള്‍ സമാധാനത്തോടെ ജീവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
മേല്‍പ്പറഞ്ഞിട്ടുള്ള സ്ത്രീകളുടെ കഷ്ടപ്പാടുകളുടെ വിവരങ്ങള്‍ അവരുടെ രാഷ്ട്രീയ നിലപാടുകള്‍ക്ക്അതീതമാണ്. എല്ലാവരും മുറിവേറ്റവരാണ്. പരിഭ്രാന്തരാണ്. പക്ഷേ സാവധാനത്തിലും സ്ഥിരമായും ജീവിതത്തിന്‍റെ ദൈനംദിന പ്രവര്‍ത്തനത്തിലേക്ക് മടങ്ങുന്നു. കഷ്ടപ്പാടുകള്‍ക്ക് പുറമേ ആ കഥകളിലെ പൊതുവായി കാണപ്പെടുന്ന ഒരു കാര്യം ശുഭാപ്തി വിശ്വാസവും കാത്തിരിപ്പും ആണ്. ചിലര്‍ ഭര്‍ത്താവിനെ മകനെ തൊഴിലിനായി വിദേശത്തേക്ക് പോയവരെ, വിപ്ലവ പാര്‍ട്ടി പ്രവര്‍ത്തനത്തിന് പേരില്‍ ജയിലിലടയ്ക്കപ്പെട്ടവരെ അതുമല്ലെങ്കില്‍ പാര്‍ട്ടി കൊണ്ടുവന്ന ഒരു  മാറ്റം അവരെ സമൃദ്ധമായ ഭാവിയിലേക്ക് നയിക്കും എന്നിങ്ങനെ നീളുന്നു ശുഭാപ്തി വിശ്വസം.

സ്ത്രീകള്‍ നേപ്പാളിലെ പി.ഡബ്ല്യുന്‍റെ ഭാഗമായിരുന്നു. നേപ്പാളിന്‍റെ രാഷ്ട്രീയڔപരിവര്‍ത്തനം അവര്‍ അറിഞ്ഞിരുന്നു. പാര്‍ട്ടി പിളര്‍പ്പിനെ അവരുടേതായ രീതിയില്‍ മനസ്സിലാക്കിയിരുന്നു. പുരുഷന്മാര്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്ന രീതിയില്‍ നിന്ന് അല്പം വ്യത്യസ്തമാണ്. നേപ്പാളി രാഷ്ട്രീയത്തിന്‍റെ പശ്ചാത്തലത്തില്‍ സ്ത്രീകളെ എവിടെ നിര്‍ത്തിയാലും പ്രശ്നമില്ല. വേര്‍പ്പെടുത്തിയോ സജീവമോ നിഷ്ക്രിയമോ ആകട്ടെ എല്ലാവര്‍ക്കും അവരുടെ പങ്കിനെക്കുറിച്ചും നിലവിലെ സാഹചര്യത്തെക്കുറിച്ചും ശക്തവും വ്യക്തവുമായ അഭിപ്രായം ഉണ്ട്. എന്നാല്‍ ആദ്യം അവരുടെ അഭിപ്രായം പ്രകടിപ്പിക്കാന്‍ അവര്‍ വിമുഖത കാണിക്കുന്നുണ്ടെങ്കിലും പലതും നിശബ്ദതയിലൂടെ അറിയിക്കുന്നു. സുലോചനയുടെ വീക്ഷണകോണ്‍ പരാമര്‍ശിക്കുന്നത്  പോലെ എങ്ങനെയാണ് അവരുടെ നിശബ്ദതയെയും താല്‍ക്കാലിക വിരാമവും അവരുടെ സംഭാഷണത്തിലൂടെയും രാഷ്ട്രീയ ജീവിതത്തിലൂടെയും ഡീകോഡ് ചെയ്യുകയെന്നത് നമ്മളിലാണ്.

കവിത രതൂരി

കാഠ്മണ്ഡു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു സ്വതന്ത്ര ഗവേഷകയാണ്. ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ നിന്നും പിഎച്ച്ഡി കരസ്ഥമാക്കിയ കവിതയുടെ താൽപര്യം ലിംഗ പദവിയും കുടിയേറ്റവും എന്ന വിഷയത്തിലാണ്. നേപ്പാൾ സമൂഹ്യ രാഷ്ട്രീയ നിരീക്ഷക കൂടിയായ കവിതയുടെ ലേഖനങ്ങൾ നേപ്പാളിലേയും ഇന്ത്യയിലേയും പ്രധാന ജേർണലുകളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

 

വിവര്‍ത്തനം
ലയന
കോഴിക്കോട് സര്‍വ്വകലാശാല സ്ത്രീപഠന വിഭാഗത്തില്‍ അദ്ധ്യാപിക

COMMENTS

COMMENT WITH EMAIL: 0