Homeവാസ്തവം

നഗ്നതയിലേക്കൊരു നോട്ടം

വസ്ത്രധാരണത്തിന്‍റെ പേരില്‍ ഏറെ പുകിലുണ്ടായിട്ടുള്ള നാടാണ് കേരളം.ഉടുക്കുന്നതിനും ഉടുക്കാത്തതിനും പ്രശ്നമുണ്ടാക്കുന്ന നാട്. വസ്ത്രം ധരിക്കുന്നത് എന്തിനാണെന്നു ശരിക്കും മനസിലാക്കിയവര്‍ നമ്മുടെയിടയിലുണ്ടോ ആവോ? നഗ്നതാ എന്നുപറഞ്ഞാല്‍ വസ്ത്രം ധരിക്കാത്ത അവസ്തയാണ്. ശരീരത്തിന്‍റെ ഏതൊക്കെ ഭാഗം മറഞ്ഞിരിക്കണമെന്ന് തീരുമാനിക്കുന്നത് ആരാണ്?. ശരീരത്തിനു കോട്ടംവരാത്ത വസ്ത്രാധരണമല്ലെ നമുക്കു നല്ലത്? വസ്ത്രം ഇടേണമെന്ന് തോന്നിയത് തന്നെ നമ്മുടെ കാലാവസ്ഥയെ അതിജീവിക്കാനാവും. പക്ഷെ അതു ഫാഷനായി മാറിയപ്പോള്‍ കാര്യങ്ങള്‍ മാറിമറിയാന്‍ തുടങ്ങി.

നഗ്നത എന്നുപറയുന്നതിന്‍റെ അര്‍ത്ഥം തന്നെ പല തരത്തിലാണ്. നാട്ടിന്‍ പുറത്തിനൊരര്‍ഥം, നഗരത്തിനൊരാര്‍ഥം. പഠിച്ചവര്‍ക്കൊരാര്‍ഥം, പഠിക്കാത്തവര്‍ക്കൊരര്‍ത്ഥം, അഭിനയക്കാര്‍ക്കൊരര്‍ത്ഥം, കാഴ്ച്ച്ക്കാര്‍ക്കൊരര്‍ത്ഥം, ഇങ്ങനെ പോകുന്നു. സത്യത്തില്‍ എന്താണ് നഗ്നതയെന്നതും എന്താണ് മറയ്ക്കേണ്ടതെന്നതും കാഴ്ചപ്പാടുകളെയും ചിന്താഗതികളെയും അനുസരിച്ചായിരിക്കും എന്നുപറയുന്നതില്‍ തെറ്റില്ല. അപ്പോള്‍ ഒരു പ്രശ്നം വരുന്നുണ്ടല്ലോ! നടി അനന്യ പാണ്ഡെ ബ്രായും ജെട്ടിയും ധരിക്കുമ്പോള്‍ ഹായ് എന്നു പറയുന്നവര്‍ അയല്പക്കത്തെ ചെറുപ്പക്കാരി ലെഗ്ഗിന്‍സു ധരിക്കുമ്പോള്‍ ഛേ! എന്നു പറയുന്നതെന്തുകൊണ്ടാവും?

ശരീരം എന്നത് ശരീരമാണെന്നും അതിന്‍റെ അവകാശി ശരീരത്തിന്‍റെ ഉടമയാണെന്നും മനസ്സിലാക്കിയാല്‍ പകുതി പ്രശ്നം തീര്‍ന്നു. ശരീരം എന്നത് ഉപഭോഗ വസ്തുവാണെന്നും അതു തങ്ങള്‍ക്കു ആസ്വദിക്കാനുള്ളതാണെന്നും മാത്രം ഉള്ള ബോധത്തിലാണ് പ്രശ്നങ്ങള്‍. പ്രശ്നം തീരണമെങ്കില്‍ ശരീരത്തെക്കുറിച്ചുള്ള നമ്മുടെ ബോധം മാറണമെന്നര്‍ത്ഥം. ഈ ബോധം മാറ്റിയെടുക്കാന്‍ എന്തുവാചെയ്യണമെന്നാണ് നമ്മള്‍ ഇനി കൂലംകക്ഷമായി ആലോചിക്കേണ്ടത്.

ഡോ.ജാന്‍സി ജോസ്

 

 

 

 

 

COMMENTS

COMMENT WITH EMAIL: 0