Homeചർച്ചാവിഷയം

മീനങ്കബാവ് മാതൃദായ ക്രമത്തിലെ സ്ത്രീ നായികത്വത്തില്‍ ‘ബുണ്ടോ കണ്ടുവാങ്ങിന്‍റെ’ പങ്ക്

 

മാതൃദായക്രമം അല്ലെങ്കില്‍ മാതാവിന്‍റെ വംശ പരമ്പരയിലൂടെ വംശാവലി അടയാളപ്പെടുത്തുന്നത് സ്ത്രീകള്‍ക്ക് സാമൂഹികജീവിതത്തില്‍ നിര്‍ണായക സ്ഥാനം നല്‍കാന്‍ സഹായിക്കുന്നു. പടിഞ്ഞാറന്‍ സുമാത്രയിലെ മീനങ്കബാവില്‍ വംശീയത, ഗോത്രം, പാരുയിക്ക് (ഒരു അടുത്ത മാതൃ ബന്ധു) എന്നിവയുടെ നിലനില്‍പ്പ് സ്ത്രീകളെ ആശ്രയിച്ചിരിക്കുന്നു.സ്ത്രീകളുടെ അഭാവത്തില്‍ അവയുടെ നിലനില്‍പ്പ് തുടച്ചുനീക്കപ്പെടുന്നു. തങ്ങളുടെ ഗോത്രത്തിന്‍റെയും ജനങ്ങളുടെയും നിലനില്‍പ്പ് സംരക്ഷിക്കുന്നതില്‍ സ്ത്രീകളുടെ സ്ഥാനം നിമിത്തം അന്നാട്ടിലെ സ്ത്രീകളെ ലിം പാ പ്പെ റൂഹ്മാന്‍ ഗഡാങ്’ എന്നും അവരുടെ വംശത്തിന്‍റെയും ജനങ്ങളുടെയും സ്വത്ത് കൈകാര്യം ചെയ്യുന്നതില്‍ നിര്‍ണായകമായ പങ്കു വഹിക്കുന്നതായ നിലയ്ക്ക് സ്ത്രീകളെ അംബര്‍ പുരുവാക്ക് എന്നും വിളിക്കുന്നു. തങ്ങളുടെ മക്കളുടെയും ജനതയുടെയും ജീവിതവും തുടര്‍ച്ചയും ഉറപ്പുവരുത്താന്‍ സ്ത്രീകള്‍ അവരുടെ ആസ്തികള്‍ വിവേകപൂര്‍വം പരിപാലിക്കേണ്ടതുണ്ട്. ഇതുകൂടാതെ യുവതലമുറയ്ക്ക് മാര്‍ഗനിര്‍ദേശവും സ്വാധീനവും നല്‍കിക്കൊണ്ട് സ്ത്രീകളാണ് വീടിന്‍റെയും നഗരിയുടെയും നെടുംതൂണായി വര്‍ത്തിക്കുന്നത്.
ഖുര്‍ആനില്‍ (16: 72) എഴുതിയിരിക്കുന്നത് അനുസരിച്ച് സ്ത്രീകളെ നിസാ അല്ലെങ്കില്‍ ഉമ്മ ഹത്തു എന്നു വിളിക്കുന്നു, അതിനര്‍ത്ഥം നെടുംതൂണ്‍ എന്നാണ് ഈ വാക്കിന്‍റെ വ്യാഖ്യാനം സൂചിപ്പിക്കുന്നത്.
സ്ത്രീകള്‍ക്ക് നേതാവ്, തിരഞ്ഞെടുക്കപ്പെട്ട വരേണ്യവര്‍ഗം സദ്ഗുണങ്ങള്‍ ഉള്ള വിദഗ്ധ എന്നിവയാകാം എന്നാണ്. സ്ത്രീകള്‍ നഗരിയുടെ താങ്ങും തടിയാണ് അതായത് സ്ത്രീകള്‍ നല്ല വരാണെങ്കില്‍ മുഴുവന്‍ നഗരിയും നന്നായിരിക്കും. അതിനാല്‍ ഇസ്ലാമിക നിയമത്തിന്‍റെ അടിത്തറയായ ഖുര്‍ആന്‍ സ്ത്രീകളെ ഉമ്മ ഹത് അല്ലെങ്കില്‍ ‘അമ്മ എന്ന് വിളിക്കുന്നു.
” അഡോവ്വന്‍ നാന്‍ ദി സബ്ളിയിക് പരവ്വാന്‍ തപാകായ് താതാതിക് ജോ സോപാന്‍ മമാകായ് ബസോ ജോ ബസി തവോ ദി ഇറേങ്ങു ജോ ഗെന്‍ഡെങ്” എന്ന മീനാങ്കബാവ് പഴഞ്ചോല്ല് അര്‍ത്ഥമാക്കുന്നത്. മാതൃദായക്രമം പിന്തുടരുന്ന സ്ത്രീകള്‍ സ്വഭാവ വൈശേഷ്യം ഉള്ളവരായിരിക്കണം. സാമൂഹികജീവിതത്തില്‍ നല്ല പെരുമാറ്റം നിലനിര്‍ത്തണം, മധുരമായി സംസാരിക്കാന്നും ഇടപെടാനും കഴിയണം, ചുറ്റുപാടുകളെക്കുറിച്ച് ബോധവതികളായിരിക്കണം. കൂടാതെ അവരുടെ സ്ഥാനത്തെ സംബന്ധിച്ച് വ്യക്തമായ ധാരണ ഉണ്ടാവണം. ഈ പഴഞ്ചൊല്ല് തുടങ്ങുന്നതിങ്ങനെയാണ്
” മമകായി രാസോ ജോ പരേസ്സോ മനാരുഹ മാലൂ ജോ സോപാന്‍ മഞ്ചനഹി സംബോങ് ജോ സലാം, മൂലക് മനിഹ് ബസോ കാതുജ് കതോ ബയംക് കസിന്തന്‍ മുറംഹു പന്തായി ബശാവ സാവോ ഗദങ്ക് ഇതിനര്‍ത്ഥം സ്ത്രീകള്‍ക്ക് നല്ല മനസ്സാക്ഷിയും അനുകമ്പയും നല്ല ബുദ്ധിയും വികാരങ്ങളെ നിയന്ത്രിക്കാന്‍ ഉള്ള കഴിവും നാണക്കേടും തെറ്റുകളും തെറ്റായ പെരുമാറ്റങ്ങളും ഒഴിവാക്കാനുള്ള ദൃഢനിശ്ചയവും നല്ല വാചാലതയും സമപ്രായക്കാരും ആയി ഒത്തുചേരാന്‍ ഉള്ള കഴിവും ഉണ്ടായിരിക്കുന്നതാണ്.
ഇപ്പോഴും മീനങ്കബാവൂ സമൂഹം മാതൃദായക്രമം അനുവര്‍ത്തിക്കുകയും അമ്മമാരില്‍ നിന്നും അവരുടെ വംശാവലി പിന്തുടരുകയും ചെയ്യുന്നു സമ്പത്തും അന്തസ്സും സ്ഥാനപ്പേരുകളും അമ്മ വഴിയാണ് കൈമാറി കിട്ടുന്നത്. വിവാഹവും മറ്റുകാര്യങ്ങളും കുടുംബങ്ങളുടെ സമ്മതത്തോടെ ‘നിനക് മാമാക്ക്’ എന്ന മാതൃ ബന്ധുക്കളില്‍ ഉന്നതരുടെ അഭിപ്രായ സമന്വയത്തില്‍ ആണ് തീരുമാനിക്കുന്നത്. മീനാങ്കബാവിലെ വായ്മൊഴി പാരമ്പര്യമായ ‘കബ’ അനുസരിച്ച് മഹാനായ അലക്സാണ്ടറുടെ കാലം മുതല്‍ മീനാങ്കാബാവിലേക്ക് ഇസ്ലാം മതം വരുന്നതുവരെ ഹിന്ദുമത രീതിയിലുള്ള മാതൃദായക്രമം വളരെ കാലമായി സ്ഥാപിതമായ ഒരു പാരമ്പര്യം ആയിരുന്നു. ആ പാരമ്പര്യത്തില്‍ സ്ത്രീയെ ‘ബുണ്ടോ കണ്ടുവാങ്’ എന്ന് വിളിക്കുന്നു.
ഒറ്റ നോട്ടത്തില്‍ ബുണ്ടോ കണ്ടുവാംഗ് എന്ന പദം എല്ലാ മീനാങ്കബാവു സ്ത്രീകളെയും വിളിക്കാവുന്ന പദമാണെങ്കിലും ഈ ഗോത്രത്തിലെ ഏറ്റവും പ്രായം കൂടിയ സ്ത്രീയായ മേണ്ട ബാക്കോയെ അഭിസംബോധന ചെയ്യാനാണ് ബുണ്ടോ കണ്ടു വംഗ് എന്ന പദം പ്രധാനമായും ഉപയോഗിക്കുന്നത്. മീനങ്കാബാവൂ പാരമ്പര്യമനുസരിച്ച് ഈ സ്ത്രീക്ക് മെച്ചപ്പെട്ട സ്ഥാനവും സദ്ഗുണങ്ങളും ഉള്ളതിനാല്‍ അവരെ എല്ലാവരും ബഹുമാനിക്കുന്നു. അവള്‍ സ്വന്തം ജന്നത്തിന്‍റെ തീരുമാനം എടുക്കുന്നവളാണ്. ബുണ്ടോ കണ്ടു വാങ്ങിന്‍റെ പ്രധാന്യം നിത്യ ജീവിതത്തില്‍ കാണാവുന്നതാണ്. അതായത് ജന്മ നാടിന്‍റെ അന്തസ്സ് കാത്തുസൂക്ഷിക്കുന്നതിനും കുടുംബത്തിന് സന്തോഷം നല്‍കുന്നതിനും കുടുംബാംഗങ്ങളെ നന്മയിലേക്ക് നയിക്കുന്നതിനും അവരുടെ കുടുംബത്തില്‍ ഐക്യം കൊണ്ടുവരുന്നതിനും അവയുടെ സ്വാഭാവികത സംരക്ഷിക്കുന്നതിനും സ്ത്രീയുടെ പങ്ക് പ്രധാനപ്പെട്ടതാണ്. മീനങ്കബാവ് സംസ്കാരത്തില്‍ സ്ത്രീകള്‍ തങ്ങളുടെ പ്രതിഛായ നിലനിര്‍ത്തുന്നതിലും അവരുടെ സ്ഥാനം മനസ്സിലാക്കുന്നതിലും കഴിവുള്ളവരാണ്. അതിനാല്‍ ഈ പാരമ്പര്യമനുസരിച്ച് ബുണ്ടെ കണ്ടുവാംഗ് എല്ലാം തികഞ്ഞ ഒരു സ്ത്രീയാണ് അവര്‍ അവരുടെ കര്‍ത്തവ്യം പൂര്‍ണ്ണമായും നിര്‍വഹിക്കുക യാണെങ്കില്‍ സമുദായങ്ങള്‍ക്കിടയില്‍ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവില്ലെന്നും യുവതലമുറയില്‍ ഇന്ന് സംഭവിക്കുന്ന ധാര്‍മിക ച്യുതി ഉണ്ടാവില്ലെന്നും സമുദായ അംഗങ്ങള്‍ വിശ്വസിക്കുന്നു. ഏതാണ്ട് എല്ലാ ദിവസവും അച്ചടി മാധ്യമങ്ങളിലും ഇലക്ട്രോണിക് മാധ്യമങ്ങളിലും വിവിധ അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ (വേശ്യാവൃത്തി, ഗര്‍ഭചിത്രം മുതലായവ) ഇന്നത്തെ കൗമാരക്കാര്‍ ചെയ്യുന്ന മറ്റു കുറ്റകൃത്യങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തരം അപചയങ്ങള്‍ വന്‍ നഗരങ്ങളില്‍ മാത്രമല്ല മീനങ്കബാവ് പോലെയുള്ള സമുദായങ്ങള്‍ ഉള്‍പ്പെടുന്ന ചെറിയ ഗ്രാമങ്ങളിലും സംഭവിക്കുന്നു.
മീനങ്കബാവ് സമുദായ പാരമ്പര്യം എന്തൊക്കെ പെരുമാറ്റങ്ങള്‍ അനുവദിക്കുകയും ഏതൊക്കെ നിഷേധിക്കുകയും ചെയ്യുന്നു എന്ന വ്യവസ്ഥകള്‍ ഒന്നും തന്നെ ഇത്തരം പ്രശ്നങ്ങളെ ബാധിക്കുന്നതായി തോന്നുന്നില്ല. ആധുനിക സാങ്കേതിക വിദ്യയുടെ പുരോഗതി മനുഷ്യന്‍റെ പെരുമാറ്റത്തെ സാരമായി സ്വാധീനിച്ചിട്ടുണ്ട് ഇത് സന്മാര്‍ഗ പാഠങ്ങളെയും പാരമ്പര്യ രീതികളെയും അവഗണിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നു.മീനങ്കാബാവ് സമുദായത്തിലെ മാതാപിതാക്കളും മാമുഖും, മുണ്ടെ സകോയും യുവതലമുറയ്ക്ക് മതിയായ വിദ്യാഭ്യാസവും ശ്രദ്ധയും നല്‍കിയിട്ടില്ല. തിരക്കേറിയ ജീവിതത്തില്‍ അനുകമ്പ, ലജ്ജ മര്യാദ എന്നീ ആശയങ്ങളും അവഗണിക്കപ്പെട്ടു. ഈ രീതി തുടര്‍ന്നാല്‍ മീനങ്കാബാവിലെ മഹത്തായ പാരമ്പര്യവും സംസ്കാരം ഒരു ദിവസം തുടച്ചുനീക്കപ്പെടും. നിലവിലെ അവസ്ഥകളോട് പ്രതികരിക്കാന്‍ ഗോത്രത്തിലെ ഓരോ അംഗത്തെയും അതായത് മാമക് മുണ്ടെ സാക്കോ, അനക് കാമനാകാന്‍, എന്നിവരുടെ കടമകളെ വീണ്ടും രേഖപ്പെടുത്തേണ്ടത് ആവശ്യമാണ്. യുവതലമുറയും പൊതുജനങ്ങളും ഈ പാരമ്പര്യങ്ങളെ പുനര്‍ പഠനം നടത്തുകയും നിത്യജീവിതത്തില്‍ നടപ്പിലാക്കുകയും വേണം. ആയതിനാല്‍ മീനങ്കാബാവ്, ലുവാക് രന്‍താനു, എന്നിവിടങ്ങളിലെ മാതൃദായ സമ്പ്രദായങ്ങളില്‍ ബുണ്ടോ കണ്ടുവാങ്ങിന്‍റെ പങ്കും സ്ഥാനവും സംബന്ധിച്ചുള്ള പഠനം നിര്‍ണായകമാണ് .
വിവരണാത്മക വിശകലന രീതിയാണ് ഈ പഠനത്തില്‍ ഉപയോഗിച്ചിരിക്കുന്നത് പടിഞ്ഞാറന്‍ സുമാത്രയിലെ പതാങ് പത്താങ്ങിലെ സെന്‍റര്‍ ഓഫ് മീനങ്കബാവു കള്‍ച്ചറല്‍ ഇന്‍ഫര്‍മേഷനിലും പതാങ് സിറ്റിയിലെ ആദിത്യ വര്‍മ്മന്‍ മ്യൂസിയത്തിലും നടത്തിയ നിരീക്ഷണങ്ങളും ഇന്‍റര്‍വ്യൂവും ഉള്‍പ്പെടുന്ന ഗവേഷണ രീതിയും ലൈബ്രറി ഗവേഷണ രീതി
ഉപയോഗിച്ചു നടത്തിയ ഗവേഷണങ്ങള്‍ : അതായത് സൈദ്ധാന്തിക പഠനങ്ങള്‍ അപഗ്രഥിക്കുകയും കുലീനതയെ കുറിച്ചുള്ള മീനങ്കാബാവു പഴഞ്ചൊല്ലുകളുടെ അര്‍ത്ഥ വ്യാഖ്യാനം എന്നിവ ഉള്‍പ്പെടുന്ന ഗവേഷണ രീതിയാണ് പഠനത്തില്‍ ഉപയോഗിച്ചിട്ടുള്ളത് ഗവേഷണങ്ങളെ കൂടാതെ ഈ പഠനം മീനങ്കബാവ് സ്ത്രീകള്‍ സ്വഭാവ വിദ്യാഭ്യാസ നടത്തുന്നവരാണ് എന്ന് കണ്ടു സ്വഭാവ വിദ്യാഭ്യാസം എന്ന സങ്കല്‍പത്തെ വിശകലനം ചെയ്യുന്നു
വിശകലനം
സ്വന്തം കടമയിലൂടെ ബുണ്ടോ കണ്ടു വാങ്ങിന് ദൈനംദിന ജീവിതത്തിലെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാനുള്ള തന്‍റെ കഴിവുകള്‍ കാണിക്കാന്‍ പറ്റും. ഇത് ചെയ്യാന്‍ അവള്‍ പുതിയ കാര്യങ്ങള്‍ പഠിക്കുകയും മനസ്സിലാകാത്ത കാര്യങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കുകയും മറ്റുള്ളവരെ സഹായിക്കുകയും മറ്റും ചെയ്യുമെന്നും തീരുമാനിക്കണം. ഒരു മീനങ്കബാവ് പഴഞ്ചൊല്ല് അവളെ ‘കപെക്ക് കാകി റിംഗാന്‍ ടിംഗാന്‍’ എന്നു പരാമര്‍ശിക്കുന്നു. അതായത് അവള്‍ നിപുണയും ചടുലയും ആയിരിക്കണം അവളുടെ ആളുകള്‍ അവളെ സ്നേഹിക്കുന്നു. വീട്ടുജോലികള്‍ ആയ പാചകം വീട് വൃത്തിയാക്കല്‍ തുടങ്ങിയവയില്‍ അവളുടെ പങ്കിനെ ഉദ്ദേശിച്ചുള്ളതാണ് ഈ പഴഞ്ചൊല്ല്. ദിവസവും ചെയ്യുന്ന വീട്ടുജോലികള്‍ സ്ത്രീയുടെ മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നു. വീടു വൃത്തിയായും ശുചിയായും സൗന്ദര്യത്തോടെയും സൂക്ഷിക്കുന്നതിന് വേണ്ടി ഗൃഹോപകരണങ്ങള്‍ ക്രമീകരിക്കുന്നതില്‍ ഉള്ള വൈദഗ്ധ്യം, ഭക്ഷണപദാര്‍ത്ഥങ്ങള്‍ തീന്‍മേശയില്‍ വിളമ്പി വയ്ക്കുന്ന രീതി (കാണുന്ന ഇയാള്‍ക്ക് വിശപ്പ് തോന്നി എന്ന രീതിയില്‍ ), ഭക്ഷണത്തിനു മുന്നില്‍ ഇരിക്കുന്നവരെ ബഹുമാനിക്കുക തുടങ്ങിയ കാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. മമാക്ക്, രംഗ് സുമെണ്ടോ, ആണ്‍മക്കള്‍ എന്നിവര്‍ക്കാണ് ഭക്ഷണം വിളമ്പുക. വിളമ്പുന്ന ചോറ് നന്നായി ക്രമീകരിക്കണം. ചോറ് ഒരു കൂന പോലെ നടുവില്‍ കുറച്ചു ഉയര്‍ന്ന രീതിയില്‍ വേണം വിളമ്പാന്‍.
പാത്രത്തിന് അരികിലുള്ള ചോറ് ഒരു ഉറുമ്പിന്‍ കൂട്ടം നടന്നു പോകുന്ന രീതിയില്‍ വെക്കണം. മീനങ്കാബാവ് പഴഞ്ചൊല്ലുകളില്‍ ഒന്നില്‍ ഇത് പരാമര്‍ശിക്കപ്പെടുന്നു.
‘ടി ടാപ്പി സമുയിക് ബൈ രിയാങ് ഡി തങ്ക അവാന്‍ ബാജുമ്പോ’ അതുപോലെ കറികളും പച്ചക്കറിയും ഭംഗിയായി വിളമ്പണം. സോസ് പാത്രത്തിന് പുറത്തേക്ക് ഒഴുകരുത്. അങ്ങനെ പുറത്തേക്ക് ഒഴുകിയാല്‍ കറി കൂടുതല്‍ ഇളക്കിയിട്ട് ഉണ്ടെന്നതിന്‍റെ സൂചനയാണത്. വിഭവങ്ങള്‍ എല്ലാം ചിട്ടയായി ഒരുക്കിവെച്ചിരിക്കുന്നു ഭക്ഷണം കഴിക്കുന്നവരും വൃത്തി ആയിട്ടാണ് ഇരിക്കുക. വെള്ളം വയ്ക്കുന്ന ഫിംഗര്‍ ബൗള്‍ പത്രത്തിന്‍റെ വലതുഭാഗത്തും ഗ്ലാസ് ഇടതുഭാഗത്താണ് വയ്ക്കുക. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് പരിമിതികളുണ്ടെങ്കിലും അവരുടെ ജോലികള്‍ പൂര്‍ത്തിയാക്കുന്നതില്‍ അവര്‍ ചടുലത ഉള്ളവരായിരിക്കണം.അടുക്കളയില്‍ പാചകം ചെയ്യുമ്പോള്‍ മൂര്‍ച്ചയുള്ള ഉപകരണങ്ങളും കത്തി അല്ലെങ്കില്‍ മറ്റ് അപകടം ഏറിയ ഉപകരണങ്ങളും ഉപയോഗിക്കുമ്പോള്‍ സ്വയം പരിക്കേല്‍ക്കാതെ ഇരിക്കാന്‍ അവര്‍ക്ക് വേഗത്തിലും കൃത്യതയിലും കഴിയണം. അടുക്കളയില്‍ അവ ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യണം അല്ലെങ്കില്‍ അവരുടെ ഭക്ഷണം കരിഞ്ഞു പോകും. വീടിനു തീ പിടിക്കും .
ഒരു ലിംഗം മറ്റൊരു ലിംഗത്തിന് മേല്‍ ആധിപത്യം സ്ഥാപിക്കുമ്പോള്‍ ആ സമൂഹം കൈവരിച്ച സാമൂഹിക സന്തുലിതാവസ്ഥ തകരും, അതായത് അവരുടെ പങ്കാളിത്തത്തില്‍ സ്ത്രീയും പുരുഷനും തുല്യരാണ്. ‘അമ്മ മാമക്’ എന്നീ സ്ഥാപനങ്ങള്‍ സന്തുലിതമായി പ്രവര്‍ത്തിക്കുന്നതിനായി പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. മീനങ്കബാവ് പാരമ്പര്യ ഭവനത്തില്‍ സ്ഥാപിതമാണ് അമ്മ എങ്കില്‍ മീനങ്കബാവ് പാരമ്പര്യ ഹാളില്‍ ( ബലായ് ആദത്ത് ) സ്ഥാപിതമാണ്. സ്ത്രീകള്‍ ഉടമസ്ഥാവകാശം നേടുമ്പോള്‍ പുരുഷന്‍ അധികാരം നേടുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. പാരമ്പര്യത്തിലും അതാത് സമൂഹത്തില്‍ പുരുഷന്മാര്‍ നേടിയ അധികാരം സര്‍ക്കാര്‍ സംഘടനകളുടെയും നേതൃത്വത്തിന്‍റെയും രൂപത്തിലാണ്. അതേസമയം സ്ത്രീകള്‍ക്ക് ലഭിച്ച ഉടമസ്ഥാവകാശം അവരുടെ ഗോത്രത്തിന് സ്വത്തുക്കളായ വീടുകള്‍, ഭൂമി നെല്‍വയലുകള്‍ കൃഷിയിടങ്ങള്‍ കുട്ടികള്‍ എന്നിവയാണ്

പെണ്‍ ഗുലു, ഇമാം, ഖത്തീബ്, ബിലാല്‍ മാലിന്‍, മന്തി, ദുബലാങ്, വാലി നഗരി തുടങ്ങിയ സമൂഹത്തിലും പാരമ്പര്യത്തിലും ( അദാത്തു) പുരുഷന്മാര്‍ നിര്‍ണായക സ്ഥാനം വഹിക്കുന്നു. എന്നിരുന്നാലും ഒരു തീരുമാനമെടുക്കുന്നതിനും നടപ്പാക്കുന്നതിനു മുമ്പ് അവര്‍ സ്ത്രീകളുടെ ആഗ്രഹങ്ങളെ മാനിക്കണം ( റൗദ തായിബ് , 21-23) ഫെബ്രുവരി 2014 മീനങ്കാബാവ് പാരമ്പര്യമനുസരിച്ച് സമൂഹത്തില്‍ പ്രധാനപ്പെട്ട സ്ഥാനമുള്ള കേന്ദ്ര വ്യക്തിത്വങ്ങളാണ് സ്ത്രീകള്‍. സമൂഹത്തിലെ ഒരു നിയമ സ്ഥാപനമെന്ന നിലയില്‍ അദത്തു (പാരമ്പര്യം) നിരവധി കടമകളും പ്രവര്‍ത്തനങ്ങളും ഒരേസമയം വഹിക്കുന്നൊരു ആദര്‍ശ വ്യക്തിയായി സ്ത്രീകളെഅവതരിപ്പിക്കുന്നു.ചില മീനങ്കാബാവ് പഴഞ്ചൊല്ലുകളും ‘കബഡാന്‍ ആദത്’ പ്രസംഗം പോലുള്ള വാമൊഴി പാരമ്പര്യങ്ങളിലും സ്ത്രീകളുടെ ഈ സ്ഥാനം വ്യക്തമാണ്. മീനങ്കാബാവ് പഴഞ്ചൊല്ലുകള്‍ വീടിനകത്തും പുറത്തും ആദര്‍ശ വനിതകളുടെ പങ്കും പ്രവര്‍ത്തനവും പൂര്‍ണമായി സംഗ്രഹിക്കുന്നു
1) ലിം പ പെ റുമാഹ് നാന്‍ ഗ്രേ ഡാ ജ് എന്ന നിലയില്‍ ബുണ്ടോ കണ്ടു വാങ് 2 ) ഉമ്പുന്‍ പുരുക് പഗംഗന്‍ കഞ്ചി’ എന്ന നിലയില്‍ ബുണ്ടോ കണ്ടുവാങ് 3) ‘പുസക് ജലോ കമ്പുളന്‍ താലി’ എന്ന നിലയില്‍ ബുണ്ടോ കണ്ടു വാങ് 4) ‘സുമരത് ദാലം നഗരി ഹൈസന്‍ ദാലം കച്ചുവാങ്’ . 5) ‘നന്‍ ഗഡാങ്’ ബസ് ബതുവാ എന്ന നിലയില്‍ ബുണ്ടോ കണ്ടുവാങ് .
മേല്‍സൂചിപ്പിച്ച പഴഞ്ചൊല്ലുകള്‍ ബുണ്ടോകണ്ടുവാങ്ങിന്‍റെ പ്രാധാന്യം വ്യക്തമാക്കുന്നതാണ്.
മീനങ്കാബാവ് സമൂഹത്തില്‍ അമ്മയ്ക്ക് സവിശേഷവും സുപ്രധാനമായ പങ്കുണ്ട് അമ്മയെ ‘ലിംപാച്ചേ റുമാ നാന്‍ ഗഡംഗേ’ എന്നു അടയാളപ്പെടുത്തുന്നു. അമ്മയുടെ നിര്‍ണ്ണായക സ്ഥാനത്തെ സൂചിപ്പിക്കുന്നതാണ് ഇത്. പുതിയയുടെ (2003:291) അഭിപ്രായമനുസരിച്ച് മീനങ്കാബാവിലെ മാതൃദായക്രമം ആരംഭിക്കുന്നത് പ്രകൃതിയെ അനുകരിച്ചു കൊണ്ടാണെന്നാണ്. പുരാതന മീനങ്കാബാവിലെ ആളുകള്‍ പ്രകൃതിയെ നിരീക്ഷിച്ചപ്പോള്‍ മനസ്സിലായത് ,
അമ്മച്ചൈടിക്കു സമീപം കുഞ്ഞു ചെടികള്‍ വളരുന്നു എന്നും പിതാവ് അജ്ഞാതന്‍ ആണെന്നുമായിരുന്നു. കൂടാതെ മൃഗങ്ങളിലും കുഞ്ഞുങ്ങളെ വളര്‍ത്തുകയും ഭക്ഷണം നല്‍കുകയും കൂട്ടമായി കൊണ്ടുനടക്കുകയും ചെയ്യുന്നത് അവയുടെ അമ്മയാണ്. പിതാവിനെ അവ ഇടയ്ക്ക് മാത്രം കാണുന്നു. എന്നാല്‍ ശത്രുക്കളില്‍നിന്ന് സംരക്ഷിക്കുന്നത് പിതാവാണ്. ബുദ്ധിയുള്ള ജീവികള്‍ എന്ന നിലയില്‍ മനുഷ്യവര്‍ഗ്ഗം മൃഗങ്ങളെക്കാള്‍ ബുദ്ധിയുള്ളവര്‍, പക്ഷെ അമ്മ തന്നെ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നു മുലയൂട്ടുന്നു തീറ്റ നല്‍കുന്നു അവയെ പരിപാലിക്കുന്നു. അവര്‍ക്ക് അവളോട് കൂടുതല്‍ അടുപ്പം ഉണ്ടാകുന്നു. ഇസ്ലാമിന്‍റെ ആവിര്‍ഭാവത്തോടെ മീനങ്കാബാവിലെ ജീവിത തത്വ ശാസ്ത്രം ഇസ്ലാമിക നിയമത്തില്‍ സ്ഥാപിതമായ പാരമ്പര്യം, ഖുര്‍ആനില്‍ സ്ഥാപിതമായ ഇസ്ലാമിക നിയമം എന്നിവ ഉപയോഗിച്ച് പരിഷ്കരിക്കപ്പെട്ടു.
മാതൃദായക്രമം പിന്തുടര്‍ന്നെങ്കിലും മീനങ്കാബാവ് സമൂഹം താവഴിയുള്ള ദായക്രമം നിര്‍ബന്ധമായും നടപ്പാക്കിയിരുന്നില്ല. അമ്മ വഴി വംശപരമ്പര കണ്ടെത്തുന്നതില്‍ മാത്രമാണ് ഈ സംവിധാനം പ്രയോഗിക്കുന്നത്. അതേസമയം സ്വത്തിന്‍റെ അധികാരം ഇപ്പോഴും പുരുഷന്മാര്‍ക്കും അമ്മമാരുടെ സഹോദരങ്ങള്‍ക്കും പുരുഷ ഗോത്ര നേതാക്കള്‍ക്കും ഉള്ളതാണ്.
‘കാമനകള്‍ ബരാന്‍ഡോ കാ മാമത്’ എന്ന പഴഞ്ചൊല്‍ ഈ സമ്പ്രദായത്തോട് യോജിക്കുന്നു. ‘മാമക്’ അല്ലെങ്കില്‍ അമ്മയുടെ ജേഷ്ഠന്‍ ഒരു ചെറിയ മാതൃ കുടുംബയൂണിറ്റിന്‍റെ (ജുറൈ) അധികാരമുണ്ട്. ഒരു വലിയ മാതൃ കുടുംബ യൂണിറ്റിന് ഉള്ളില്‍ (പാരുക്ക്) പുരുഷന്മാര്‍ കപേലോ ചാരുത / പെന്‍ഘുഘു ആണ്ടിഗോ എന്ന പദ്ധതിയുടെ അധികാരം നിലനിര്‍ത്തുന്നു. ഏറ്റവും പഴക്കം ചെന്ന ഒരു മാതൃകുടുംബം യൂണിറ്റിലെ യൂണിറ്റായ ജുറൈയില്‍ നിന്നാണ് കപാലോ പാരൂക്ക് നെ തിരഞ്ഞെടുക്കുന്നത് . മീനങ്കാബാവ് സമൂഹത്തിലെ മാതൃദായക്രമം മാതൃദായ സമ്പ്രദായം അല്ല മറിച്ച് അമ്മയുടെ ആങ്ങളമാര്‍ക്ക് അധികാരം കൈവശം ഉള്ളതിനാല്‍ ഒരു പുരുഷാധിപത്യം ആണ്. എന്നിരുന്നാലും ഗസല്‍ ബയുടെ (1967: 290) അഭിപ്രായത്തില്‍ മീനങ്കാബാവ് മാതൃദായ സമ്പ്രദായത്തിന് മാതൃദായക്രമത്തിനു സമാനമായ സ്വഭാവവിശേഷങ്ങള്‍ ഉണ്ടായിരുന്നു.
1 ) ബന്ധുത്വം അമ്മ വഴി അടയാളപ്പെടുത്തിയിരിക്കുന്നു
2) സ്ത്രീ ബന്ധുക്കളിലൂടെ ബന്ധുത്വം വഴി പാരമ്പര്യ സ്വത്ത് കൈമാറുന്നു.
3) നവദമ്പതികള്‍ ഭാര്യയുടെ വീടിനുസമീപം താമസിക്കുന്നു
4) സാമൂഹിക ജീവിതത്തില്‍ സ്ത്രീകള്‍ ഉയര്‍ന്ന സ്ഥാനം വഹിക്കുന്ന. ഈ സ്ഥിതി വിശേഷങ്ങളെല്ലാം മീനങ്കാബാവ് സമൂഹിക ഘടനയ്ക്ക് ബാധകമാണ്.
ഇത് ചുവടെപ്പറയുന്ന വസ്തുതകളെയാണ് വീണ്ടും വീണ്ടും ഊന്നിപ്പറയുന്നത്
എ) വീട് സ്ത്രീകളുടേതാണ്
ബി) പുരുഷന്മാര്‍ക്ക് വീടില്ല
സി) രാഷ്ട്രീയ സംവിധാനം സ്ത്രീകളുടെ വിവേചനശേഷി ആദര്‍ശങ്ങള്‍ ആവശ്യങ്ങള്‍ എന്നിവയെ ആശ്രയിച്ചിരിക്കുന്നു
ഡി) സ്ത്രീക്ക് സ്വത്ത് പാരമ്പര്യമായി ലഭിക്കും. അതിന്‍റെ വിനിയോഗത്തെ കുറിച്ചു പുരുഷ ബന്ധുക്കളുമായി ആലോചിച്ചശേഷം തീരുമാനമെടുക്കാനുള്ള അധികാരം സ്ത്രീക്ക് ഉള്ളതാണ്.
ഇ) കുട്ടിയുടെ മേലുള്ള അമ്മയുടെ അധികാരം അവരുടെ ആങ്ങള മാര്‍ക്ക് വിട്ടു നല്‍കിയിട്ടുള്ളതാണ്
എഫ് )വിവാഹനിശ്ചയം നിര്‍ദേശവും സ്ത്രീധനവും സ്ത്രീയുടെ ഭാഗത്തുനിന്ന് വരുന്നു.
എല്‍ഫി റേയുടെ (2014:1 )ഒന്ന് കാഴ്ചപ്പാടില്‍ മീനങ്കബാവ് മാതൃദായക്രമം പിന്തുടരുന്നു എന്ന വീക്ഷണത്തിന് ആധാരം പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തിലും ഡച്ചു സര്‍ക്കാര്‍ ഈ പദം സാധാരയായി ണഉപയോഗിച്ചിരുന്നത് മുതലാണ്. എന്നിരുന്നാലും ചില പാശ്ചാത്യ നരവംശശാസ്ത്രജ്ഞര്‍ ഈ വാദം തള്ളിക്കളയുന്നു. കാരണം അപ്രകാരം ഇപ്പോഴും സഹോദരന്‍ അമ്മയുടെ അമ്മാവന്‍ എന്നീ സ്ഥാനങ്ങളില്‍ ഉള്ള പുരുഷന്മാരുടെ കൈകളിലാണ് അധികാരം. ഇതിനാല്‍ തന്നെ മാതൃയായ ബന്ധുത്വ സമ്പ്രദായം മാതൃദായക്രമം അല്ല.
ഇന്തോനേഷ്യയിലെ ഏറ്റവും പഴയ ബന്ധുത്വ സംവിധാനമായി മാതൃദായക്രമം കണക്കാക്കപ്പെടുന്നു. ഹാക്കിമി (1977 : 38) പറയുന്നത് മീനങ്കാബാവില്‍ ഇസ്ലാംമതം വരുന്നതിന് വളരെ മുമ്പുതന്നെ ഈ സമ്പ്രദായം നിലനിന്നിരുന്നു. ലോകത്തു മീനങ്കബാവ് നിലനില്‍ക്കുന്നിടത്തോളം അത് തുടരുമെന്നാണ്. അമ്മമാര്‍ പാരമ്പര്യത്തിലും മതത്തിലും സുപ്രധാനമായ പങ്കു വഹിക്കുന്നു എന്നു മീനങ്കാബാവ് സമൂഹം വിശ്വസിക്കുന്നു. അവര്‍ കുഞ്ഞുങ്ങളെ പ്രസവിച്ചു വളര്‍ത്തുന്നവര്‍ മാത്രമല്ല വരുംതലമുറയ്ക്ക് അറിവ് പകര്‍ന്നു കൊടുക്കുന്ന അധ്യാപികമാരും കൂടി ആണ്. ഈ സുപ്രധാന കാരണം അവരെ അനുകമ്പ, കരുതല്‍ അന്തസ്സ് മര്യാദ എന്നീ ഗുണങ്ങളുള്ള വ്യക്തികള്‍ ആക്കി മാറ്റുന്നു. ഈ ലോകത്ത് മത്സരിക്കാനായി വരും തലമുറകളിലും സദ്ഗുണങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ ഈ നാല് ഗുണങ്ങള്‍ അത്യന്താപേക്ഷിതമാണ്. മാതൃദായക്രമത്തിലുള്ള ബന്ധുത്വ സമ്പ്രദായം ഉള്ള ഒരുഗോത്രവിഭാഗം എന്ന നിലയില്‍, മീനങ്കബാവ് ആളുകള്‍ മാത്രമല്ല ഈ മാതൃദായസംവിധാനം പിന്തുടരുന്നത്. ലോകത്ത്മറ്റു 39 മാതൃദായക്രമമുള്ളസമൂഹങ്ങളുണ്ട്. എന്നിരുന്നാലും അവരുടെ ബന്ധുത്വ സമ്പ്രദായം മീനങ്കബാവ് ജനതയുടേത് പോലെയല്ല.
മീനങ്കബാവിലെ സ്ത്രീകളുടെ രാഷ്ട്രീയനേതൃത്വം കുടുംബത്തിലും ഗോത്രത്തിലും ബന്ധുത്വത്തിലും കാണപ്പെടു. അവരുടെ വംശത്തിന്‍റെ തുടര്‍ച്ച നിര്‍ണ്ണതയിക്കുന്നതിലും അധികാരം നിയന്ത്രിക്കുതിലും സ്ത്രീകള്‍ ഒരു കേന്ദ്രസ്ഥാനം വഹിക്കുന്നു. എന്നിരുന്നാലും, ഇതുവരെ രാഷ്ട്രതന്ത്രം കുടുംബത്തെ ഏറ്റവും ചെറിയ സാമൂഹിക ഘടകമായി കണക്കാക്കിയിട്ടില്ല. അതിനാല്‍ കുടുംബത്തെ ഒരു ഉപവിഭാഗമായി ചര്ച്ചക ചെയ്യുന്ന രാഷ്ട്രീയ തത്വങ്ങളെ സംബന്ധിച്ച പുസ്തകങ്ങള്‍ കണ്ടെത്തുത് എളുപ്പമല്ല.
അങ്ങനെ അധികാരത്തെ ഒരു കേന്ദ്രീകൃത സംവിധാനമൊ രാജ്യത്തിനുള്ളിലെ വിവിധ സ്ഥാപനങ്ങളുടെ കൂടെയോ വ്യാഖ്യാനിക്കുതിനു വിപരീതമായി, മീനാങ്കബാവ് സമൂഹത്തിലെ അധികാര സങ്കല്പം ഫൂക്കോ നിര്‍ദ്ദേശിക്കുന്നത് പോലെയാണ്. അതായത് പ്രത്യേക ചെറു അധികാരങ്ങളില്‍ നിന്നും രൂപം കൊണ്ട് ഒരു പ്രത്യേക സമൂഹത്തിലെ സങ്കീര്‍ണ്ണ തന്ത്രത്തിന്‍റെ മാതൃകയാണ് അധികാരം. മീനാങ്കബാവ് സംസ്കാരത്തിലെ അധികാരം എന്ന ആശയം പ്രകൃതിയില്‍ നിന്നും ഉത്ഭവിക്കുന്ന ഏകതാനകമായ അധികാരമാണ്.
മീനാങ്കബാവിലെ സ്ത്രീയുടെ അധികാരം പൊതു/ഔപചാരിക/ വ്യക്തിതാല്പര്യമില്ലാത്തതെങ്കിലും വ്യക്തിപരമാണ്. അധികാരം വ്യക്തിപരമായും അല്ലെങ്കില്‍ നയതന്ത്രപരമായും നിര്‍ണ്ണയിക്കാനാകും. വിലപേശല്‍ പ്രക്രിയ യഥാര്‍ത്ഥത്തില്‍ ഏറ്റവും സ്വകാര്യ സ്ഥലത്ത്, അതായത് കിടപ്പുമുറിയില്‍ പോലും സംഭവിക്കാം. കൂടാതെ കുടുംബത്തിലെ (മൈക്രോ) ഈ പ്രത്യേക അധികാരങ്ങള്‍ പൊതു (മൈക്രോ) ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ കഴിയുന്നത്, മാട്രിഫോക്കല്‍ നെറ്റ്വര്‍ക്കുകളിലൂടെയാണ്. അമ്മമാര്‍ക്ക് എല്ലായ്പ്പോഴും അവരുടെ ഇടയില്‍ ശക്തമായ ഒരു ശൃംഖലയുണ്ട്. അത് അവരുടെ സാമൂഹികവല്ക്കരണ ശീലങ്ങക്കൊപ്പം വികസിക്കും. പലപ്പോഴും, കിടക്കയില്‍ അവരുടെ ഭര്‍ത്താക്കന്മാരുമായുള്ള അവരുടെ സംഭാഷണങ്ങള്‍ ഈ സാമൂഹ്യബന്ധങ്ങളിലേക്ക് വിരല്‍ചൂണ്ടുന്നു. അതിനാല്‍, അവരുടെ ഭാര്യമാര്‍ അവരുടെ നെറ്റ്വര്‍ക്കില്‍ എത്ര നയതന്ത്രജ്ഞരാണ് എന്നതിനെ ആശ്രയിച്ച് അവരുടെ ജോലിയില്‍ ഭര്‍ത്താക്കന്മാരുടെ സ്ഥാനം കൂടുതലും നിര്‍ണ്ണയിക്കപ്പെടുമെന്ന് അര്‍ത്ഥമുണ്ട്. ഒരിക്കലും ഒത്തുപോകാത്ത ഭാര്യമാരെ ഒറ്റപ്പെടുത്തുകയും, ഭര്‍ത്താക്കന്മാരുടെ ഓഫീസിലെ തീരുമാനങ്ങള്‍ നിര്‍ണ്ണയിക്കുന്നതില്‍ അവരുടെ പ്രവേശനം നിഷേധിക്കുകയും ചെയ്യും.
സ്ത്രീകള്‍ ഔപചാരികമായ പെരുമാറ്റരീതികള്‍ പ്രകടിപ്പിക്കുന്ന അനുഭവപരമായ വസ്തുതകള്‍ സൂചിപ്പിക്കുന്നു. അതിനാല്‍ അവരുടെ അധികാരം അല്ലെങ്കില്‍ ശക്തി പൊതുജനങ്ങള്ക്ക് അദൃശ്യമായ തിരശ്ശീലക്കു പിന്നില്‍ നില്ക്കുന്നു (ക്രിസ്റ്റീന എസ്. ഹാന്‍ഡ യാനി, 2004:24) രാഷ്ട്രീയനരവംശശാസ്ത്രം, പരമ്പരാഗത സമൂഹങ്ങളില്‍ കുടുംബത്തെ സാമൂഹ്യവ്യവസ്ഥിതിയായി അംഗീകരിച്ചിട്ടുണ്ടെങ്കിലും രാഷ്ട്രീയനരവംശശാസ്ത്രത്തില്‍ കുടുംബത്തെ സമൂഹത്തിന്‍റെര രാഷ്ട്രീയചിഹ്നമായി പരിശോധിക്കുന്നു. കൂടാതെ സമൂഹത്തില്‍ മതത്തിന്‍റെ പങ്ക്, വിവിധ തരം നേതൃത്വങ്ങള്‍, പാരമ്പര്യവാദം, അധികാര വിഭജനം, ആധുനിക അന്താരാഷ്ട്ര സംവിധാനത്തില്‍ വിവിധ സംസ്ഥാനങ്ങളുമായുള്ള ബന്ധങ്ങള്‍ എന്നിവയും അപഗ്രഥിക്കുന്നു. അങ്ങനെ, നരവംശശാസ്ത്രത്തിലെ പ്രധാനഘടകമായി കുടുംബമെന്ന സങ്കല്പത്തെ അത് തിരസ്കരിക്കുന്നു. അമ്പതുകള്‍ വരെ കുടുംബമെന്ന സ്ഥാപനം അടിസ്ഥാനപരമായ സാമൂഹിക യൂണിറ്റായി സാമൂഹ്യശാസ്ത്ര പഠന മേഖലയില്‍ ഉള്പ്പെയട്ടിരുന്നു. കുടുംബത്തെ സമൂഹത്തിന്‍റെ വിത്തായി കണക്കാക്കപ്പെട്ടിരുന്നു. എന്നിരുന്നാലും പാശ്ചാത്യ സമൂഹത്തില്‍ അറുപതുകളില്‍ മതേതരവല്ക്കരണത്തിന്‍റെ ആവിര്‍ഭാവവും സാമൂഹ്യ ശാസ്ത്രങ്ങളുടെ മതേതര വല്ക്കപരണവും കൊണ്ട്, കുടുംബം ചരിത്രവികാസത്തിന്‍റെ ഫലമായി കണക്കാക്കപ്പെട്ടൂ. അതില്‍ വിശുദ്ധമായ ഒുമില്ല(ഹിബ്ബ റൗഫ് ഇസാത്, 1997:140).
മിനാങ്കബാവ് സമൂഹം ഇപ്പോഴും കുടുംബത്തെയും ബന്ധുക്കളെയും പവിത്രമായി കണക്കാക്കുന്നു. കുടുംബത്തില്‍ യോജിപ്പുള്ള ജീവിതവും കെട്ടുറപ്പും യാഥാര്‍ത്ഥ്യമാകാന്‍ സ്ത്രീകള്‍ അവരുടെ തൊഴില്‍ സംബന്ധിച്ച് പെരുമാറുന്നതിലും തീരുമാനമെടുക്കുന്നതിലും എപ്പോഴും സാമൂഹ്യ മാനദണ്ഡങ്ങളും സ്വീകാര്യതയും യുക്തിയും മനസ്സും(ബുഡി. ദാന്‍ സാംഗ്കോ) മതപരമായ മൂല്യങ്ങളും മാനദണ്ഡങ്ങളും പാലിക്കണമെന്ന അര്‍ത്ഥം വരുന്ന ‘അദാത് ബസന്തി സ്യാരാക്, സ്യാരാക് ബസന്തി കിത്താബുള്ള’ അടിസ്ഥാനമാക്കിയുള്ള പ്രകൃതിയില്‍ നിന്നും പഠിക്കുക(അലം തക്കംബാംഗ് ജാഡി ഗുരു) എന്ന തത്വചിന്തയില്‍ അനുസൃതമായി ജീവിക്കണം. ഇതനര്ത്ഥം മിനാങ്കബാവിലെ സ്ത്രീകള്‍ വലിയ സാംസ്കാരികഭാരം വഹിക്കുന്നു എന്നതുതന്നെ ഇതിനു വ്യത്യസ്തമായി നോര്‍വെയില്‍ സ്ത്രീകള്‍ മീനാങ്കബാവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറഞ്ഞ സാംസ്കാരികഭാരമാണ് വഹിക്കുത്. ഉദാഹരണത്തിന് വിവാഹമെന്ന വ്യവസ്ഥിതി താഴയപ്പെട്ടു അതിനാല്‍ ഇത്തെ കുട്ടികളില്‍ പകുതിയും അവിവാഹിതരായ അമ്മമാര്‍ക്ക് ജനിക്കുന്നു. പെറ്റേഴ്സ പ്രദേശത്ത് 82% ദമ്പതിമാര്‍ക്കും വിവാഹബന്ധത്തിലൂടെയാണ് അവരുടെ ആദ്യ കുട്ടി പിറക്കുന്നത്. ഈ കണക്ക് സ്വീഡനും ഡെന്മാര്‍ക്കിനും തുല്യമാണ്. പല ദമ്പതികളും അവരുടെ ആദ്യത്തെ അല്ലെങ്കില്‍ രണ്ടാമത്തെ കുട്ടിയുടെ ജനനത്തിനുശേഷം വിവാഹിതരാകുമെങ്കിലും സ്കാന്‍ഡിനേവിയയുടെ ചിലഭാഗങ്ങളില്‍ ആളുകള്‍ വിവാഹമെന്ന വ്യവസ്ഥിതി ഏതാണ്ട് ഉപേക്ഷിച്ചു.
എന്നിരുന്നാലും സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലെ കുടുംബ നയങ്ങള്‍ എല്ലായ്പ്പോഴും സ്ത്രീകള്‍ക്ക് അനുകൂലമാവുന്നില്ല. ഭരണത്തില്‍ (രാഷ്ട്രീയം) വിജയിച്ചിട്ടുണ്ടെങ്കിലും, സ്ത്രീ തൊഴില്‍ അന്വേഷകര്‍ക്ക് സ്വകാര്യമേഖലയില്‍ ജോലി ലഭിക്കുത് ബുദ്ധിമുട്ടാണ്. സ്ത്രീകളെ നിയമിക്കാനോ പ്രോത്സാഹിപ്പിക്കാനോ കമ്പനികള്‍ വിമുഖത കാണിക്കുന്നില്ല. കാരണം, സ്ത്രീകള്‍ക്ക് ചിലപ്പോള്‍ കുട്ടികളെ വളര്‍ത്താന്‍ തൊഴില്‍ ഉപേക്ഷിക്കേണ്ടി വരാം. സ്ത്രീകള്‍ എപ്പോഴും പുരുഷന്മാരെ ആശ്രയിക്കരുത്, അവര്‍ക്ക് അവരുടെ പങ്കാളികള്‍ക്കും കൂട്ടുകാര്‍ക്കും ഉള്ള അതേ അവകാശങ്ങളുണ്ട്. ഈ പഠനം സമത്വവും പ്രാതിനിധ്യവും തമ്മിലുള്ള വിടവ് കണ്ടെത്തുന്നു.
കാരണം സമത്വവാദവും പൊതുതിരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്ന വോട്ടുകളും തമ്മില്‍ കാര്യകാരണബന്ധമില്ല. സാഹചര്യങ്ങള്ക്കടനുസൃതമായി രാഷ്ട്രീയസ്ഥാനങ്ങളിലേക്ക് മത്സരിക്കുതില്‍ സ്ത്രീകളുടെ താല്പര്യവും രാഷ്ട്രീയ അവബോധവുമായി ഇത് അടുത്തു ബന്ധപ്പെട്ടിരിക്കുന്നു. ഫീല്‍ഡ് പഠനങ്ങളില്‍ നിന്നും വനിതാ നേതാക്കളുമായി നടത്തിയ ആഴമേറിയ അഭിമുഖങ്ങളില്‍ നിന്നും നിരവധി സ്ത്രീകള്‍ന്ന ഉയര്‍ വിദ്യാഭ്യാസമുള്ളവരാണെന്ന് കണ്ടെത്തി. അതായത് പലരും പ്രഫസര്‍മാര്‍, ഡോക്ടര്‍മാര്‍, നിയമ ബിരുദധാരികള്‍, സോഷ്യല്‍ സയന്‍സ് ബിരുദധാരികള്‍ തുടങ്ങിയവര്‍. എന്നിരുന്നാലും, അവരില്‍ പലര്‍ക്കും രാഷ്ട്രീയത്തില്‍ താല്പര്യമില്ല. 2004ലെ പൊതുതിരഞ്ഞെടുപ്പില്‍ ഇതു വ്യക്തമായി. അതില്‍ വളരെ കുറച്ചുപേര്‍ മാത്രമേ രാഷ്ട്രീയസ്ഥാനങ്ങളിലേക്ക് മത്സരിച്ചുള്ളൂ.
രാഷ്ട്രീയത്തില്‍ ചേരാനുള്ള സ്ത്രീകളുടെ തീരുമാനത്തെക്കുറിച്ച് കുറഞ്ഞത് നാലു വിശദീകരണങ്ങളെങ്കിലും ഉണ്ട്. ഘടനാപരം, സ്ഥാപനപരം, സാംസ്കാരികം, മതപരം, ഏജന്‍സി. മീനാങ്കബാവ് സ്ത്രീകള്‍ പാര്‍ലമെണ്ടില്‍ താഴ്ന്ന സ്ഥാനം വഹിക്കുന്നു. കാരണം (1) അവര്‍ക്ക് അതിന് കഴിയുില്ല( അവര്‍ക്ക് വിഭവങ്ങളില്ല) (2) അവര്‍ക്ക് സാധ്യതയില്ല( അവര്‍ക്ക് താല്പര്യമില്ല) (3) ആരും അവരോട് ആവശ്യപ്പെടുന്നില്ല( അവര്‍ക്ക് നെറ്റ്വര്‍ക്കില്ല)(4) നിയമങ്ങള്‍( ഭരണഘടന) അവരെ തടയുന്നു.
മീനാങ്കബാവ് ഒരു പങ്കാളിത്ത സമൂഹമാണ്. മാതൃദായ പാരമ്പര്യത്തിന്‍റെ രീതികളുടെ അടിസ്ഥാനത്തില്‍ ഒരു സാമൂഹിക സന്തുലനമായി പ്രവര്‍ത്തിക്കുന്നു. പാശ്ചാത്യര്‍ മാതൃദായക്രമത്തെ സ്ത്രീയുടെ അധികാരമായി നിര്‍വചിക്കുന്നു. പുരുഷാധിപത്യത്തിന്‍റെ നേര്‍ എതിര്‍ ചിത്രം എന്ന തരത്തില്‍ മാതൃദായക്രമത്തിന്‍റെ നിര്‍വചനം രണ്ടു തെറ്റായ അനുമാനങ്ങളെ അടിസ്ഥാനമാക്കിയിയുള്ളതാണ്. സമൂഹത്തില്‍ ഒരു പ്രധാന സ്ഥാനം വഹിക്കുന്നതില്‍ സ്ത്രീകള്‍ പുരുഷന്മാരെ പോലെ ആയിരിക്കണം എന്നതാണ് ആദ്യ അനുമാനം. രണ്ട് ലിംഗക്കാര്‍ക്കുമുള്ള സാമൂഹികപദവി സാമൂഹിക അംഗീകാരത്തെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്. നമുക്ക് അറിയാവുന്നത് പോലെ, ഇത് എല്ലായ്പ്പോഴും ജനങ്ങളുടെ മേലുള്ള അധികാരമാണ് എന്നതാണ് രണ്ടാമത്തെ അനുമാനം. ഈ രണ്ടു അനുമാനങ്ങളും മീനാങ്കബാവിലെ ദൈനംദിന ജീവിതത്തിലെ ജനാധിപത്യമൂല്യങ്ങളുടെ പങ്കുമായും മാതൃത്വത്തിന്‍റെ അര്‍ത്ഥവുമായും പൊരുത്തപ്പെടുന്നില്ല.
സ്ത്രീയുടെ അധികാരത്തിന്‍റെ അടിസ്ഥാനത്തില്‍ മാതൃദായ സമ്പ്രദായത്തെ നിര്‍വചിക്കുന്നത്, അല്ലെങ്കില്‍ അമ്മദേവതകളെ മാത്രം പരാമര്‍ശിക്കുന്നത് പങ്കാളിത്ത സമൂഹങ്ങളില്‍ സ്ത്രീകളുടെ യഥാര്‍ത്ഥവും പ്രതീകാത്മകവുമായ പങ്കുകളുടെ സാമൂഹിക സങ്കീര്‍ണിതകളെ അവഗണിക്കുന്നു. സമൂഹത്തിലും സ്വര്‍ഗ്ഗത്തിലും സ്ത്രീകള്‍ ഭരണാധികാരികളാകുന്നില്ല. മുഖ്യധാരാ പണ്ഡിതന്മാര്‍ക്ക് സാര്‍വ്വത്രിക പുരുഷമേധാവിത്വം അവകാശപ്പെടാനും കഴിയും. ഇതിന്‍റെ അന്തിമഫലം: അഹങ്കാരവും അതിക്രമവും യുദ്ധവുമാണ്. മറുവശത്ത് തുല്യത, മനുഷ്യാവകാശം, കുട്ടികളുടെ സംരക്ഷണം, ദാരിദ്ര്യം, പരിസ്ഥിതി സംരക്ഷണം എന്ന പേരില്‍ പ്രവര്‍ത്തിയക്കുകയാണെങ്കില്‍ ഏതു ലിംഗം ഭരിച്ചാലും അവര്‍ക്കു ഭാവിതലമുറയ്ക്ക് വേണ്ടി ലോകത്തെ സംരക്ഷിക്കാന്‍ കഴിയും.
സമ്പൂര്‍ണ്ണ അധികാരം ജനങ്ങള്‍ക്കല്ല പകരം പാരമ്പര്യത്തിനാണ് (ആദത്). മാതൃകയായ പാരമ്പര്യം (ആദത്) പവിത്രവും മാറ്റമില്ലാത്തതുമായി കണക്കാക്കപ്പെടുന്നു. അമ്മയുടെ അമ്മാവന്മാര്‍ക്ക് അധികാരമുണ്ട്. അതോടൊപ്പം ബുണ്ടോ കണ്ടുവാനും അധികാരമുണ്ട്. മാമാകും(മാതൃ അമ്മാവന്മാര്‍)ബുണ്ടോ കണ്ടുവാനും തമ്മില്‍ പങ്കിടുന്ന അധികാരം പരസ്പരാശ്രിതത്വമാണ്. ഒരാള്‍ക്ക് മറ്റാളില്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയില്ല. ഇരുവരും പരസ്പരം ബഹുമാനിക്കുന്നു.
മിനാങ്കബാവുക്കാരുടെ താലി ബുഡി (നല്ല ബന്ധങ്ങള്‍) അടിസ്ഥാനമാക്കിയുള്ള കാഴ്ചപ്പാടാണിത് (തൗഫിക് അബ്ദുള്ള, 1985:14). മിനാങ്കബാവു സമൂഹം സ്വീകരിച്ച സമത്വമൂല്യങ്ങള്‍ക്കനനുസൃതമായി സ്ത്രീകളുടെയും പുരുഷന്മാരുടെയും സ്ഥാനം തുല്യമാണെന്നും സ്ത്രീകള്‍ അവരുടെ കുടുംബത്തിലും ഗോത്രത്തിലും ബന്ധുത്വ സമ്പ്രദായത്തിലും മമക്കിനോട് ഉയര്‍ന്നവരാണെന്നു വ്യക്തമാക്കുന്നു. എന്നിരുന്നാലും മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ അവരെ പരിമിതപ്പെടുത്തുതിനാല്‍, രാഷ്ട്രീയമായ തെരഞ്ഞെടുപ്പുകള്‍ നടത്തുതിലും ഒരു രാഷ്ട്രീയ നിലപാട് എടുക്കുതിലും സ്ത്രീകള്ക്ക് പൂര്‍ണ്ണസ്വാതന്ത്ര്യമില്ല. പാശ്ചാത്യസമൂഹം സ്വീകരിച്ച ദാര്‍ശനിക പശ്ചാത്തലം മിനാങ്കബാവു സമൂഹത്തില്‍ നിന്നും വ്യത്യസ്തമാണ്. ‘ആലം തകംബാണ്ട് ഗുരു ‘ അനുസരിച്ച് പ്രകൃതി ഘടകങ്ങളെ സ്ഥാപനങ്ങള്‍, സമുദായങ്ങള്‍, അല്ലെങ്കില്‍ വ്യക്തികള്‍ തുടങ്ങിയവയായി വ്യാഖ്യാനിക്കുന്നു. അവയിലോരോരുത്തരും പരസ്പരം സംയോജനത്തോടെ നിലനില്ക്കണം. പ്രകൃതിയില്‍ എല്ലാ ഘടകങ്ങള്‍ക്കും വ്യത്യസ്ത സ്ഥലങ്ങളും കടമകളും ഉണ്ട്(എ .എ. നാവിസ്, 199:129).
മിനാങ്കുബാവിലെ സ്ത്രീകള്‍ ഒരു കേന്ദ്രസ്ഥാനം വഹിക്കുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ തെക്കുകിഴക്കനേഷ്യയിലെ സ്ത്രീകളുടെ അവസ്ഥ പൊതുവിലും ഇന്തോനേഷ്യയില്‍ പ്രത്യേകിച്ചും സ്ഥിതി വ്യത്യസ്തമല്ല. ഒരു ഫെമിനിസ്റ്റ് വീക്ഷണകോണില്‍ നിന്നു നോക്കുമ്പോള്‍ രാഷ്ട്രീയ നേതൃത്വത്തിലെ താഴ് സ്ഥാനം സ്ത്രീകള്‍ക്കത് ദോഷകരമാണ്. പല സ്ത്രീകളും നേതാക്കളാകുന്നതിലും പ്രസിഡണ്ടാകുന്നതിലും വിജയിച്ചിട്ടുണ്ട്. ഇത് രാഷ്ട്രീയ നേതൃത്വത്തില്‍ അവരുടെ സ്ഥാനം ഉയര്‍ത്താനും സ്ത്രീകളോടുള്ള അനീതി കുറയ്ക്കാനും കഴിയും. പൊതു രംഗത്ത് സ്ത്രീകളുടെ ഇടപെടലും നേതൃസ്ഥാനങ്ങള്‍ നേടാനുള്ള ശ്രമങ്ങളും പ്രസ്ഥാനങ്ങളും അനാവശ്യമാണെും ഈ പഠനം പൂര്‍ണ്ണമായും പറയുന്നില്ല. എന്നാല്‍ മുന്നോട്ടുള്ള എല്ലാ പടവുകളും മുകളില്‍ സൂചിപ്പിച്ച പുതിയ ധാരണയെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതായിരിക്കണം. കാരണം അത് ദീര്‍ഘകാലമായി സ്ഥാപിതമായ തത്വങ്ങള്‍ അല്ലെങ്കില്‍ തത്വചിന്തയെ അടിസ്ഥാനമാക്കിയതാണ്.

 

 

 

 

ലൂലി സാരി യുസ്ടിന

 

 

 

 

 

വാഹ്യുലിസ് ലിഉസ് സെഇന്‍

 

 

 

 

ഹസ്നാവദി

 

 

 

 

 

വിവര്‍ത്തനം :
രോഷ്നി പത്മനാഭന്‍
റിസര്‍ച്ച് ഓഫീസര്‍,
കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡ്

 

 

രള സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡ്

 

 

COMMENTS

COMMENT WITH EMAIL: 0