Homeചർച്ചാവിഷയം

മാതൃദായക്രമം സമ്പ്രദായം വര്‍ക്കലയിലും പരിസരപ്രദേശങ്ങളിലും

രിത്രകാരന്മാരുടെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുള്ള ഒന്നാണ് തിരുവനന്തപുരം ജില്ലയിലെ കോസ്റ്റല്‍ പോക്കറ്റ്സില്‍ മുസ്ലീങ്ങളുടെ ഇടയില്‍ നിലനിന്നിരുന്ന മരുമക്കത്തായ സമ്പ്രദായം. പ്രൊഫസര്‍ ഇളംകുളം കുഞ്ഞന്‍പിള്ള സ്റ്റഡീസ് ഇന്‍ കേരള ഹിസ്റ്ററി എന്ന തന്‍റെ ഗ്രന്ഥത്തില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നത് കാണാം. തിരുവിതാംകൂറിലെ മുസ്ലിംകളില്‍ പരവൂര്‍, ഇടവ, വര്‍ക്കല തുടങ്ങിയ സ്ഥലങ്ങളില്‍ മരുമക്കത്തായ പിന്തുടര്‍ച്ചക്കാരെ കാണാം  (പേ. 310). ഡോക്ടര്‍ എ.പി. ഇബ്രാഹിംകുഞ്ഞ് ‘മാപ്പിള മുസ്ലിംസ് ഓഫ് കേരള ‘എന്ന തന്‍റെ ചരിത്രരചനയില്‍ ഇളം കുളത്തിന്‍റെ ഈ പ്രസ്താവനയെ ശരി വെച്ചിരിക്കുന്നു. തിരുവനന്തപുരം ജില്ലയുടെ വടക്കു ഭാഗത്ത് സ്ഥിതിചെയ്യുന്ന  6  ദേശങ്ങള്‍ ഇടവാ, കാപ്പില്‍, ഇടവാകുടി (പാറയില്‍), വെങ്കുളം, മാന്തറ, ഓടേറ്റി എന്നിങ്ങനെ ആറു ദേശങ്ങള്‍ അടങ്ങിയതാണ് ഇടവ വില്ലേജ്. ഡിസ്ട്രിക്റ്റ് ഗസറ്റ്സ് ഓഫ് ട്രിവാന്‍ഡ്രമില്‍ (പി. 272) വ്യാപാരികളായി എത്തിയ (എഡി എട്ടാം നൂറ്റാണ്ടില്‍ തന്നെ) അറബ് വണിക്കുകളുടെ സ്വാധീന ഫലമായി രൂപം കൊണ്ടതാണ് ട്രിവാന്‍ഡ്രം ഡിസ്ട്രീക്ക്ട്-ലെ കടലോര പ്രദേശങ്ങളില്‍ മുസ്ലിം സമൂഹം എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. “വര്‍ക്കല ഹാഡ് എ ഗുഡ് ഹാര്‍ബര്‍ ആന്‍ഡ് എ വില്ലേജ് ഓണ്‍ ഇറ്റസ് ഷോര്‍” എന്ന ടി. വി. എം. ഡിസ്ട്രീക്ക്ട്-ലെ പരാമര്‍ശവും ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്.
ഭൂമിശാസ്ത്രപരമായ വമ്പിച്ച വ്യതിയാനങ്ങളുടെയും ആഗോള വ്യാപാര വാണിജ്യ മണ്ഡലങ്ങളിലെ സാമ്പത്തിക മുന്നേറ്റങ്ങളുടെയും മുന്നില്‍ പകച്ചുപോയ വര്‍ക്കലയിലെ മിനി ഹാര്‍ബറിന് പത്തൊന്‍പതാം നൂറ്റാണ്ടില്‍ പ്രശസ്തി നഷ്ടമായി. എന്നാല്‍ ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നത് പോലെ അറബികള്‍ വര്‍ക്കല വിട്ട് പോയിട്ടും അവരുടെ സ്വാധീന ഫലമായുണ്ടായ (വിവാഹബന്ധങ്ങളിലൂടെയും സ്വമേധയാ ഉള്ള ഇസ്ലാം മതാശ്ലേഷത്തിലൂടെയും) ഉയിര്‍കൊണ്ട മുസ്ലിം സമൂഹം ഇന്നും ഈ പ്രദേശങ്ങളില്‍ ഇന്നാടിന്‍റെ അവിഭാജ്യഘടകമായി നിലകൊള്ളുന്നു. സാമ്പത്തിക മേഖല മന്ദീഭവിച്ചപ്പോള്‍ തദ്ദേശീയ മുസ്ലീങ്ങള്‍ സിംഗപ്പൂര്‍,ڔബര്‍മ്മ,ڔസിലോണ്‍ തുടങ്ങിയുള്ള ദേശങ്ങളില്‍ തൊഴില്‍ തേടി പോയി. പില്‍ക്കാലത്ത് ഗള്‍ഫ് ബൂം ഉണ്ടായപ്പോള്‍ ഭൂരിഭാഗം നാട്ടുകാരും അവിടെ പ്രവാസികളായെത്തി. ഈ പ്രദേശങ്ങളിലെ മുസ്ലിംങ്ങള്‍ക്കിടയില്‍ നിലവില്‍ വന്ന മരുമക്കത്തായ സമ്പ്രദായം കുടുംബത്തിലെ പുരുഷന്മാര്‍ ദീര്‍ഘകാലം വിദേശങ്ങളില്‍ ആയിരിക്കെ കുടുംബത്തില്‍ കഴിഞ്ഞിരുന്ന സ്ത്രീകളുടെ സെക്യൂരിറ്റിയെക്കുറിച്ചുള്ള ആകുലതയില്‍ നിന്നും ഉണ്ടായതാണ്. സ്ത്രീകളിലൂടെയുള്ള അനന്തരാവകാശ കൈമാറ്റ രീതി (മാതൃകദായക സമ്പ്രദായം) അങ്ങനെ ഉത്ഭവിച്ചതാണെന്ന് കാണാം.
ഉത്തരകേരളത്തിലെ മാപ്പിള സമൂഹത്തില്‍ നിന്ന് വ്യത്യസ്തമാണ് ഇവിടങ്ങളില്‍ നിലനിന്ന മരുമക്കത്തായ സമ്പ്രദായം. വ്യതിരിക്തത പുലര്‍ത്തിയ ഈ തനത് സംസ്ക്കാരത്തില്‍ ബഹുഭാര്യത്വം വളരെ കുറവായിരുന്നു. ഉത്തരകേരളത്തിലെ സമകാലിക മാപ്പിള സ്ത്രീകളോടു തുലനം ചെയ്യുമ്പോള്‍ ഈ പ്രദേശങ്ങളിലെ മുസ്ലിം സ്ത്രീകള്‍ ഏറെ സ്വാതന്ത്ര്യം അനുഭവിച്ചിരുന്നു. അവര്‍ക്ക് വ്യവസ്ഥാപിതമായി നടത്തപ്പെട്ടിരുന്ന മലയാളം കൂടി അഭ്യസിപ്പിച്ചിരുന്ന മദ്രസകളില്‍ പ്രായമായ പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസം ലഭിച്ചിരുന്നു. സ്വത്തവകാശം അവര്‍ക്ക് ആത്മവിശ്വാസവും സാമ്പത്തിക ഭദ്രതയും നല്‍കി. സ്ത്രീ ഭാര്യയായും ഏറെ ആദരിക്കപ്പെട്ടു. കൂട്ടുകുടുംബ സംവിധാനം ഈ വ്യവസ്ഥിതിയിലെ പൊതുരീതിയായിരുന്നു. ഭാര്യവീട്ടില്‍ താമസമാക്കിയിരുന്ന പുരുഷന്മാര്‍, തങ്ങളുടെ തറവാടുകളില്‍ സ്വത്തവകാശം ഉറപ്പിച്ച്,ڔസ്വന്തം അസ്തിത്വം ഉറപ്പിച്ചു നിലകൊണ്ടിരുന്ന ഭാര്യമാരെ ഏറെ ബഹുമാനത്തോടെയും കരുതലോടെയുമാണ് അഭിമുഖീകരിച്ചിരുന്നത്. സ്ത്രീപീഡനങ്ങള്‍ ഇല്ലായിരുന്നു. പെണ്‍കുഞ്ഞിന്‍റെ ജനനം കൊണ്ടാടപ്പെട്ടിരുന്നു. ഇവിടെ ഒരു സങ്കീര്‍ണ്ണത ചൂണ്ടിക്കാട്ടാനുണ്ട്. ഇസ്ലാമിന് അന്യമായ മാതൃദായക സമ്പ്രദായത്തിനുള്ളില്‍ തന്നെ ഇസ്ലാം കല്പിക്കുന്ന ഏകഭര്‍തൃസമ്പ്രദായം രൂഡമൂലമായിരുന്നു. മരുമക്കത്തായികളുടെ അറകളുടെ അകത്തളങ്ങളില്‍ കെട്ടുറപ്പുള്ള പാട്രിയാര്‍ക്കല്‍ സമ്പ്രദായത്തിന്‍റെ സ്വകാര്യമായ ഹൃദയതുടിപ്പുകള്‍ സ്ഫുടമായിരുന്നു.
ഫാത്തിമ നിസാറുദ്ദീന്‍റെ ‘മൈ മദേര്‍’സ്  ഡോട്ടര്‍ എന്ന ഡോക്യുമെന്‍ററിയില്‍ അനന്തരാവകാശികള്‍ക്കു വേണ്ടി സ്വന്തം സഹോദരിയെ ഒന്നിനു പിറകെ ഒന്നായി മൂന്നുതവണ വിവാഹം ചെയ്തു കൊടുത്ത കാരണവരെ കാണാം. (മൂന്നു ഭര്‍ത്താക്കന്മാരുണ്ടായിരുന്നു എന്ന പരാമര്‍ശം ഏറെ തെറ്റിദ്ധാരണകള്‍ ഉണ്ടാക്കി; എനിക്കാ ഉമ്മാമ്മയെ നേരിട്ടറിയാം) ഒരിക്കലും ബഹുഭര്‍തൃത്വം നിലനിന്നില്ല മുസ്ലിം മരുമക്കത്യ താ ളില്‍ ചരിത്രത്തിന്‍റെ ഐറണി എന്നോണം ആധുനികകാലഘട്ടത്തിലെ പ്രവാസി ലോകത്തിന്‍റെ സ്വാധീനത്തില്‍ ഈ മേഖലയിലെ മരുമക്കത്തായം തകര്‍ന്നു.

 

 

 

 

 

ഡോ. എ. ജെദീദ
മുന്‍ വൈസ് പ്രിന്‍സിപ്പിള്‍,
യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം

COMMENTS

COMMENT WITH EMAIL: 0