Homeചർച്ചാവിഷയം

മാറേണ്ടത് ഞങ്ങളല്ല നിങ്ങളാണ്

ഞാന്‍ എന്‍റെ സ്വത്വത്തില്‍ അഭിമാനിക്കുന്നു, സന്തോഷിക്കുന്നു.കാരണം ഞാന്‍ ഒരു ലെസ്ബിയന്‍ ആണ്.അത് എനിക്ക് ഈ ലോകത്തോട് വിളിച്ചുപറയേണ്ട സമയം വന്നിരിക്കുന്നു. എന്‍റെ അവകാശങ്ങള്‍ നേടിയെടുക്കേണ്ട സമയം വന്നിരിക്കുന്നു.ഇനിയെങ്കിലും ഞാന്‍ എന്‍റെ(ലെസ്ബിയന്‍ )അവകാശത്തിനായി ശബ്ദമുയര്‍ത്തിയില്ലെങ്കില്‍ എന്‍റെ പൂര്‍വികരുടെ അവസ്ഥ തന്നെയായിരിക്കും എനിക്ക് സംഭവിക്കുക.ഇപ്പോഴും സ്വന്തം സ്വത്വം തുറന്നു പറയാതെ ജീവിക്കുന്ന ഒരുപാട് ആളുകള്‍ നമുക്ക് ചുറ്റും ഉണ്ട്. അതിന്‍റെ പ്രധാന കാരണം സൊസൈറ്റിയുടെ ഒറ്റപ്പെടുത്തലുകളും കളിയാക്കലുകളും തന്നെ. ഗവണ്മെന്‍റ് തലത്തില്‍ നിന്നും ഒരു പരിരക്ഷയും ലഭിക്കുന്നില്ല .സര്‍ക്കാരുകളിലും,നിയമ സംവിധാനങ്ങളിലും നമ്മുടെ പ്രശ്നങ്ങള്‍ അഡ്രസ് ചെയ്യപ്പെടണം. പൊതുസമൂഹം ബോധവത്കരിക്കപ്പെടണം. ഇനി നമ്മളില്‍ ഒരാള്‍ പോലും നമ്മുടെ സ്വത്വത്തിന്‍റെڔ പേരില്‍ ക്രൂശിക്കപ്പെടരുത്.അതുപോലെതന്നെ ഞാനുള്‍പ്പെടുന്ന ലെസ്ബിയന്‍ വ്യക്തികള്‍ക്ക് കരുത്ത്ڔ പകരും വിധം തമിഴ്നാട് ഹൈക്കോടതി ഒരു വിധി പുറപ്പെടുവിച്ചിരുന്നു.നിര്‍ബന്ധിത കണ്‍വെന്‍ഷന്‍ തെറാപ്പി നിര്‍ത്തലാക്കുക,കരിക്കുലത്തില്‍ തന്നെ എല്‍ ജി ബി ടി സമൂഹത്തെ ഉള്‍പ്പെടുത്തുക,നിയമപരിരക്ഷ ഉറപ്പാക്കുക, സമൂഹം എല്‍ ജി ബി ടി വിഭാഗങ്ങളോട് കാണിക്കുന്ന സമീപനം മാറ്റുക തുടങ്ങിയ പ്രസ്താവനയിലെ പ്രസക്ത ഭാഗങ്ങള്‍ വളരെ ഗൗരവത്തില്‍ തന്നെ സമൂഹം പഠിക്കേണ്ടതുമാണെന്ന് നീതിപീഠം പറയുകയുണ്ടായി. ഈ വിധി ഒരു വിപ്ലവം സൃഷ്ടിക്കാന്‍ വഴിതെളിച്ചിട്ടുണ്ട് എന്നുതന്നെ പറയാം.
സാക്ഷരതയില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനം കൈവരിച്ചിട്ടുള്ള നമ്മുടെ കേരളം പോലും ക്വീയര്‍ മനുഷ്യരോട് കാണിക്കുന്ന ക്രൂരത പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്.കേരളം ഇനിയും മാറി ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നമുക്കും ഈ നാട്ടില്‍ ജീവിക്കണം സ്വന്തം സ്വത്വത്തില്‍, അഭിമാനത്തോടെ.
2018 ല്‍ ഇന്ത്യന്‍ സൈക്കാട്രിക് സൊസൈറ്റി  സ്വവര്‍ഗലൈംഗികത എന്നത് ഒരു രോഗം അല്ലെന്നുڔ പറഞ്ഞിട്ടുണ്ട്. പക്ഷെ ഇപ്പോഴും പല സ്ഥലങ്ങളിലും കണ്‍വെര്‍ഷന്‍ തെറാപ്പി അനധികൃതമായിട്ട് ചികില്‍സിക്കുന്നുണ്ട്. ഓരോ ദിവസവും ഒരു ക്വീര്‍ വ്യക്തിയെങ്കിലും കണ്‍വെര്‍ഷന്‍ തെറാപ്പിക്കു വിധേയമാകാറുണ്ട്.പലര്‍ക്കും ജീവന്‍തന്നെ നഷ്ടപ്പെടാറുണ്ട്.കണ്‍വെര്‍ഷന്‍ തെറാപ്പി ചെയ്യുന്നവരെക്കാളും അതിനു കൊണ്ടുപോകുന്ന മാതാപിതാക്കള്‍ തന്നെയാണ് യഥാര്‍ത്ഥ കുറ്റവാളികള്‍.ആദ്യം ചികില്‍സിക്കേണ്ടത് ഇവരെ തന്നെയാണ്.നിര്‍ബന്ധിത കണ്‍വെര്‍ഷന്‍ തെറാപ്പിക്കെതിരെ ഒരുപാട് എല്‍ ജി ബി ടി സംഘടനകള്‍ ഇപ്പോഴും ശബ്ദമുയര്‍ത്തിക്കൊണ്ടിരിക്കുന്നുണ്ട്.നമ്മുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി ഇനിയും നമ്മള്‍ പോരാടുകതന്നെ ചെയ്യും.

 

വിദ്യ എം.
സ്ഥാപക & ജോയിന്‍റ് സെക്രട്ടറി, അങഛഞ ലെസ്ബിയന്‍& ഗേ കളക്ടീവ്,
ഫിറ്റ്നസ് ട്രെയിനര്‍

 

COMMENTS

COMMENT WITH EMAIL: 0