സ്ത്രീ പ്രശ്നങ്ങളെല്ലാം സമൂഹ മധ്യത്തില്‍ ചര്‍ച്ച ചെയ്യാറുണ്ടെങ്കിലും ആര്‍ത്തവ വിരാമം എന്ന ആരോഗ്യ പ്രശ്നത്തെ കാര്യക്ഷമമായി ചര്‍ച്ച ചെയ്യുകയോ, ഗൗരവത്തിലെടുക്കുകയോ, പരിഗണിക്കുകയോ അവിടെ എത്തി നില്‍ക്കുന്നവര്‍ക്ക് വേണ്ട സപ്പോര്‍ട്ട് നല്‍കുകയോ ചെയ്യപ്പെടുന്നില്ല. ആര്‍ത്തവവിരാമത്തോടു കൂടി സത്രീകളുടെ ജീവിതം അവസാനിച്ചു എന്നു കരുതുന്നവര്‍ നമ്മുടെയിടയില്‍ ധാരാളമുണ്ട്. പക്ഷേ സ്ത്രീകളാവട്ടെ ജീവിതം മനസിലാക്കിത്തുടങ്ങുന്നതേയുണ്ടാവൂ; ജീവിച്ചു തുടങ്ങുന്നതേയുണ്ടാവൂ.
ആര്‍ത്തവ വിരാമം സ്ത്രീകളില്‍ ഉണ്ടാക്കുന്ന മാനസികവും ശാരീരികവുമായ പ്രശ്നങ്ങള്‍ വേണ്ടവിധത്തില്‍ കൈകാര്യം ചെയ്യേണ്ടതുണ്ട്. അതുമൂലമുണ്ടാവുന്ന മാനസികശ്നെങ്ങളെ കാണാതെ പോവുന്നത് ഒരു ജനതയുടെ തന്നെ ആരോഗ്യത്തെ ബാധിക്കും എന്നു പറയേണ്ടിയിരിക്കുന്നു.. ദേഷ്യം, ഉത്ക്കണ്ട, വിഷാദം, മാനസിക മാനസിക വിഭ്രാന്തി, ആത്മഹത്യാ പ്രവണത തുടങ്ങിയ പ്രശ്നങ്ങള്‍ ഒറ്റക്കോ പെട്ടക്കോ ,ഏറിയോ കുറഞ്ഞോ ഉണ്ടാവാറുണ്ട്. എന്നാല്‍ ഇതൊന്നും വേണ്ടവിധത്താല്‍ ചികിത്സിക്കാനോ സ്നേഹവും പരിഗണയും കെടുത്ത് നോര്‍മ്മല്‍ ജിവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുവാനോ ആരും തയ്യാറാവുന്നില്ല. അവള്‍ ശരിയല്ല, അവള്‍ ഇങ്ങനെയായിരുന്നില്ല, ഒത്തുപോവാന്‍ പറ്റില്ല എന്നിങ്ങനെ പറഞ്ഞ് കുടുംബത്തില്‍ ഒറ്റപ്പെടുത്തുകയും അവഗണിക്കുകയും ചെയ്യുകയാണ് പതിവ്. ഹോര്‍മോണ്‍ വ്യതിയാനത്തിന്‍റെ ഫലമായി ഉണ്ടാവുന്ന മാറ്റങ്ങള്‍ സ്ത്രീകളെ എങ്ങനെയൊക്കെ ബാധിക്കും എന്ന് ബോധവല്‍ക്കരിക്കുകയും ഈ അവസ്ഥയെ മറികടക്കാന്‍ കുടുംബത്തെയൊന്നാകെ സജ്ജരാക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. ആര്‍ത്തവ വിരാമം വയസ്സാകുന്നതിന്‍റെ ലക്ഷണമായി കരുതി വരുന്നുണ്ട്. ഈ ധാരണ തിരുത്തേണ്ടിയിരിക്കുന്നു. ഈ സമയത്തുള്ള സ്ത്രീകളുടെ മാനസിക ശാരീരിക ആരോഗ്യം ശ്രദ്ധിക്കേണ്ടത് എല്ലാവരുടേയും കടമയാണ്. ഏറ്റവും സുന്ദരമാക്കേണ്ട വാര്‍ദ്ധക്യത്തിലേക്കുള്ള ചുവടുവെപ്പുനടത്തേണ്ടത് ആര്‍ത്തവവിരാമത്തിന് ശേഷമാണ്. വേണ്ടപ്പെട്ടവരുടെ കരുതല്‍ അത്യാവശ്യമായ സമയവുമാണത്. ചികിത്സ യോ കൗണ്‍സലിങ്ങോ നല്‍കി ജീവിക്കാന്‍ സാഹചര്യം ഒരുക്കിക്കൊടുക്കുക എന്നതാണ് നമ്മുടെ കര്‍ത്തവ്യം. മറക്കരുത്, അവര്‍ ജീവിച്ചു തുടങ്ങുന്നതേയുള്ളൂ.
ഡോ.ജാന്‍സി ജോസ്
COMMENTS