ഒറ്റക്കിരിക്കുന്നവളെ ഭയക്കണം.
നിങ്ങള്‍ തുറിച്ചുനോക്കി
അടക്കം പറഞ്ഞപ്പോഴൊക്കെ
നിശബ്ദമായി വാക്കുകളെ
കീറിമുറിച്ചവളാണവള്.
നിങ്ങള്‍ ചിരിച്ച് വശത്താക്കിയ
വിഷം തുപ്പുന്ന ഭംഗികളോടൊക്കെ
ഒരു തീക്ഷണനോട്ടം കൊണ്ട്
ഏറ്റുമുട്ടിയവളാണവള്.
നിങ്ങള്‍ കൈകളില്‍ വളകളണിഞ്ഞപ്പോള്
തൂലികയെ ചേര്ത്തുപിടിച്ചവളാണവള്.
ഇരുട്ടിന്റെ കറുത്തകരങ്ങളെ
തച്ചുടച്ചവളാണവള്.
ആകാശക്കടലാസില്
വെറിപിടിച്ച അക്ഷരങ്ങളെ
കോറിയിട്ടവളാണവള്..
അതെ…കവിയാണവള്!
ഉപ്പുരസമുള്ള കവിതകളുടെ
സഖിയാണവള്‍..!
പ്രിയ കെ.
നഴ്സിംഗ് വിദ്യാര്‍ത്ഥിനി,
എറണാകുളം
COMMENTS