കെട്ടും മട്ടും മാറി ലോകോത്തര സിനിമ വ്യവസായത്തോട് കിടപിടിക്കുന്നതരത്തില്‍ ഉന്നതിയില്‍ എത്തിനില്‍ക്കുന്ന മലയാള സിനിമയോട് എന്തുകൊണ്ടും യോജിച്ച ഒരു വ്യക്തിയാണ് ‘സമീറ സനീഷ്’. ‘ഇന്ദ്രന്‍സ്’ എന്ന നാമം മാത്രമാണ് ഒരു കാലത്ത് മലയാള സിനിമാലോകത്ത് ‘വസ്ത്രാലങ്കാരം’ എന്ന തലക്കെട്ടിന് താഴെ തിളങ്ങി നിന്നിരുന്നത്. എന്നാല്‍ കാലങ്ങല്‍ മാറുന്നതിനനുസരിച്ച്പേരുകള്ക്ക് മാറ്റം വന്നെങ്കിലും ‘സമീറ സനീഷ്’ എന്ന നാമം അതിന്റെ എല്ലാ പാരമ്യത്തിലും ആ തലക്കെട്ടിനൊട്ചേര്ന്ന്നില്ക്കുന്നു. ഒരു ഫാഷന്‍ ഡിസൈനെര്‍ എങ്ങനെ ആവണം എന്ന ചില ചിന്താഗതികള്‍ അലയടിക്കുന്ന സമൂഹത്തില്‍ അവരുടെ സങ്കല്‍പ്പങ്ങളെ നിഷ്പ്രഭമാക്കുകയാണ് അവര്‍. തികച്ചും ലാളിത്യം നിറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നതിലാണ് സമീറക്ക് താത്പര്യം. കുര്‍ത്തി ആണ് ഇഷ്ട വേഷം.
1983 ജൂണ്‍ 27ന് എറണാകുളം ജില്ലയിലാണ് സമീറ സനീഷ് ജനിച്ചത്. ഇബ്രാഹിമും ജമീലയുമാതാപിതാക്കള്. 2006നവംബര്‍ 26ന് സനീഷ് കെജെ എന്ന സോഫ്റ്റ്വെയര് എഞ്ചിനീയറെ വിവാഹം കഴിച്ചു. കൊച്ചിന് കലാഭവനില്നിന്ന്സ്കൂള് പഠനകാലങ്ങളില്‍ ചിത്രരചന പരിശീലിച്ചു .ഭാരത് മാതാ കോളേജില്‍ നിന്നും ഡിഗ്രി പൂര്‍ത്തിയാക്കിയ ശേഷം ഫാഷന്‍ ഡിസൈനില്‍ ഡിപ്ലോമ എടുത്തു.പിന്നീട് പരസ്യചിത്രങ്ങളിലൂടയാണ്സമീറതന്റെകരിയറിലെക്ക്കാലെടുത്ത് വയ്ക്കുന്നത് .2008ല്‍ ഇറങ്ങിയ ഹിന്ദി ചിത്രം ‘ദി വൈറ്റ് എലിഫ9്റ്റ് ‘ ആണ് ആദ്യ സിനിമ.സമീറയുടെജീവിത്തിലെവഴിതിരിവായ് മാറിയ സിനിമ ഡാഡി കൂള്‍ ആണ്.
സമീറയുടെ ഓരോ വസ്ത്രങ്ങളും ഓരോ കഥകള്‍ പറയുകയാണ് ചെയ്യുന്നത്. പയ്യനിലെ ജയസൂര്യയ്ക്ക് ട്രെന്ഡിവസ്ത്രങ്ങള്, അര്ജുനന് സാക്ഷിയിലെ പൃഥ്വിരാജ് സുകുമാരന്റെ വസ്ത്രങ്ങള്‍ ഒപ്പം സാള്‍ട്ട് & പെപ്പര്‍ എന്ന ചിത്രത്തിലെ മൈഥിലിക്കും ശ്വേത മേനോനും ഒഴുകുന്ന ഗൗണുകളും, കുര്‍ത്തികളും കോളേജ് ട്രെന്‍ഡായി മാറി. അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങി സ്റ്റിച്ചിംഗ് പഠിക്കാന്‍ പോയി എന്നതാണ് മറ്റൊരു രസകരമായ വസ്തുത, എന്നാല്‍ താമസിയാതെ വസ്ത്രങ്ങളോടുള്ള ഇഷ്ടം സമീറ കണ്ടെത്തുകയായരുന്നു . ഇന്നുവരെ അവര്‍ നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സമീറയുടെ കഠിനാധ്വാനവും അര്‍പ്പണബോധവും സമീറയെനിരവധി നേട്ടങ്ങളിലേക്ക് നയിച്ചു.2 സംസ്ഥാന അവാര്‍ഡു0 ഒരു ലിംക ബുക്ക് ഓഫ് റെകോര്‍ഡും ആണ് ഇന്ന് സമീറയുടെ പേരില്‍ ഉള്ളത്.
ഒരു സിനിമയുടെ കഥാതന്തുപ്രേക്ഷകരുമായ്സംവതിക്കുന്നതില് വസ്ത്രങ്ങള്‍ ഒരു സുപ്രധാന പങ്ക് വഹിക്കുന്നു.വസത്രങ്ങളിലൂടെ ഒരു സംവാദനം ആണ് സമീറ ചെയ്യുന്നത്. സമീറക്ക് സംസ്ഥാന അവാര്‍ഡ് നേടി കൊടുത്ത കമ്മാര സംഭവം എന്ന സിനിമ തികച്ചും വെല്ലുവിളി നിറഞ്ഞതായരുന്നു അതിലെ ഓരോ വസ്ത്രങ്ങളും ഓരോ കാലഘട്ടങ്ങള്‍ സൂചിപ്പിക്കുന്നു . നല്ല ക്ഷമയും പാ0നവും ഉണ്ടെങ്കില്‍ മാത്രമെ അത് പ്രാവര്‍ത്തികം ആവുകയുള്ളൂ.
തന്റേതായരീതിയില്‍ ആണ് സമീറ ഓരോ വസ്ത്രങ്ങളെ സമീപിക്കുന്നത്.സിനിമയുടെതിരകഥ മനസിലാക്കിയ ശേഷം പിന്നീട് സംവിതായകരോടും മറ്റും ചര്‍ച്ച ചെയ്ത് സിനിമയുടെ ആഴങ്ങളിലേക്ക് ഇറങ്ങി അതിനനുസരിച്ചാണ് വസ്ത്രങ്ങള്‍ നിര്‍മിക്കപ്പെടുക. അതിനാല്‍ ഓരോ വസ്ത്രത്തിനും ഓരോ കഥകള്‍ പറയാന്‍ ഉണ്ടാകും.
ഏതൊരു കഥാപാത്രത്തിന്റെയും സ്വഭാവം അവരുടെ വസ്ത്രങ്ങളിലൂടെ ആണ് പ്രകടമാക്കുക. ഉദാഹരണത്തിന് ഇയ്യോബിന്റെ പുസ്തകം എന്ന സിനിമയിലെ ചെമ്പന്‍ വിനോദിന്റെ വേഷം . സിനിമയില്‍ അദ്ദേഹം ഒരു മാനസിക വെല്ലുവിളി നേരിടുന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്, അതിനോട് തികച്ചും നീതി പുലര്ത്തുന്നരീതിയില് ആണ് സമീറ വസ്ത്രാലങ്കാരം ചെയ്തിരിക്കുന്നതും.
സമീറസനീഷിന്റെ നാള്‍വഴികള്‍ ഒരിക്കലും എളുപ്പമായരുന്നില്ല തീര്‍ച്ചയായും ഉയര്‍ച്ചയും താഴ്ചയും നിറഞ്ഞത് തന്നെയാണ്. സമീറയുടെ ആര്പ്പണമനോഭാവവും , കഠിനാദ്വാനാവും ആണ് അവരെ ഉന്നതങ്ങളില്‍ എത്തിച്ചത്. വസ്ത്രങ്ങള്‍ക്കും നാവുണ്ട് എന്ന് സമീറ നമ്മുക്ക് കാണിച്ച് തന്നു.
COMMENTS