എന്നെ സംബന്ധിച്ചിടത്തോളം ജെന്‍ഡര്‍ എന്ന് പറയുന്നത് ഒരു വ്യക്തിയുടെ നിത്യജീവിതത്തിലെ അനുഭവങ്ങള്‍ തന്നെയാണ്. അതൊരു എക്സ്പ്രെഷന്‍ ആണ്, ഏതൊരു വ്യക്തിക്കും തിരഞ്ഞെടുക്കാവുന്ന ഒന്ന്. ജെന്‍ഡര്‍ വളരെ ഫ്ലൂയിഡ് ആണ്. അതിനെ നിര്‍വ്വചിക്കാനാവില്ല. ജെന്‍ഡര്‍ സാമൂഹികവും രാഷ്ട്രീയവും സാംസ്കാരികവുമായ ഒരു വ്യക്തിയുടെ കര്‍ത്തവ്യവുമായി ബന്ധപ്പെട്ടതാണ്. നമുക്ക് ചുറ്റുമുള്ള പ്രയാസകരമായ പലതുമായി ജെന്‍ഡര്‍ ബന്ധപ്പെട്ടു കിടക്കുന്നു. അത് ഒരു ലംഘനം ആണ്, അതിരുകളെ ഭേദിച്ച് കൊണ്ട് സ്വന്തമായ അഭിപ്രായ പ്രകടനത്തിലേക്കുള്ള ഒരു വഴിയാണത്. അത് ജീവിതത്തിലെ ഒരു യാത്രയാണ്. ശരീരത്തില്‍നിന്നും മനസ്സിലേക്കുള്ള യാത്ര, ഒരു വ്യക്തിപരമായ യാത്രയും അതേ സമയം രാഷ്ട്രീയപരവും ആണിത്. ഈ യാത്രയില്‍ ചില ആളുകള്‍ ബന്ധങ്ങളെ മുറിച്ചു കൊണ്ട് സ്വന്തം ആഗ്രഹങ്ങള്‍ക്കനുസരിച്ചു ജീവിക്കുന്നു. സാമൂഹിക സദാചാരത്തില്‍ അധിഷ്ഠിതമായ ജെന്‍ഡറുമായി ബന്ധപ്പെട്ട നിയമങ്ങള്‍ വിട്ടുവീഴ്ചയില്ലാത്തതാണ്. ജെന്‍ഡര്‍ ഒരു വ്യക്തിയുടെ വ്യക്തിത്വവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒരു പ്രധാനഘടകം ആണ്.
ജെന്‍ഡറിനെക്കുറിച്ച് എനിക്കുള്ള ഇത്തരം കോണ്‍സെപ്റ്റുകള്‍ കഴിഞ്ഞ പതിമൂന്നുവര്‍ഷം സെക്ഷ്വാലിറ്റിയുടെയും ജെന്‍ഡറിന്‍റെയും പേരില്‍ അടിച്ചമര്‍ത്തപ്പെട്ട ആള്‍കള്‍ക്ക് വേണ്ടി വര്‍ക്ക് ചെയ്തതിന്‍റെ ഭാഗമായും കൂടാതെ ഒരു ക്യുവെര്‍ കമ്മ്യൂണിറ്റി മെമ്പര്‍ എന്ന നിലയില്‍ എന്‍റെ ജീവിതാനുഭവത്തില്‍ നിന്ന് കൂടി ഉരുത്തിരിഞ്ഞു വന്നതാണ്. ജെന്‍ഡര്‍ എന്ന കോണ്‍സെപ്റ്റിനെക്കുറിച്ചു പലര്‍ക്കും പല അഭിപ്രായം ആയിരിക്കും. അത് ഞാന്‍ മുകളില്‍ പറഞ്ഞ കാര്യങ്ങളുമായി ബന്ധം ഉണ്ടാവണം എന്നില്ല. ട്രാന്‍സ്ജെന്‍ഡര്‍ എന്ന കോണ്‍സെപ്റ്റ് വരാന്‍ കാരണം നിലവിലുള്ള ജെന്‍ഡര്‍ ദ്വന്ദ്വം ആണ്. ജെന്‍ഡര്‍ ദ്വന്ദ്വനിയമം പ്രകാരം എല്ലാവരും രണ്ട് ജെന്‍ഡറുകളില്‍ ഒന്നില്‍ വിധേയരായി ജീവിക്കണം. ആണ് പെണ്ണ് എന്ന ദ്വന്ദ്വം എല്ലായിടത്തും ഉള്ളത് കൊണ്ട് തന്നെ ട്രാന്‍സിഷന് ശേഷം ഏതേലും ഒരു ജെന്‍ഡറില്‍ വിധേയരായി ജീവിക്കാന്‍ ട്രാന്‍സ്ജെന്‍ഡറുകളും നിര്‍ബന്ധിതരാവുന്നു. സര്‍ജറി ചെയ്യുന്നതിലൂടെ ഇഷ്ടമുള്ള ജെന്‍ഡര്‍ ദ്വന്ദ്വം തിരഞ്ഞെടുക്കാന്‍ ട്രാന്‍സ്ജെന്‍ഡേര്‍സിനു പറ്റുന്നതിനാലാണിത്. ഇത്തരം റിജിഡ് ആയ ആണ്‍ പെണ്‍ ദ്വന്ദ്വത്തിന് പുറത്തു നിക്കുന്ന ജെന്‍ഡര്‍ എക്സ്സ്പ്രെഷനും ഉണ്ട്. കോത്തി, ഡിഡി, പന്തി, സാറ്റില കോത്തി, ജെന്‍ഡര്‍ ക്യുവെര്‍സ്, ഇന്‍റര്‍-ജെന്‍ഡേര്‍സ് ഈ കാറ്റഗറിയില്‍ ഐഡന്‍റിഫൈ ചെയ്യുന്നവരെല്ലാം ജെന്‍ഡര്‍ ദ്വന്ദ്വത്തിനപ്പുറത്ത് ജീവിക്കുന്നവരാണ്.
ജനിച്ചപ്പോള്‍ ആണ് എന്ന ജെന്‍ഡര്‍ ചാര്‍ത്തപ്പെട്ട ട്രാന്‍സ് ജെന്‍ഡേര്‍സ് സമൂഹത്തില്‍ തിരസ്കരിക്കപ്പെടുന്നവരാണെങ്കിലും ചരിത്രത്തിന്‍റെ ചില ഭാഗങ്ങളിലും, ഇതിഹാസങ്ങളിലുമൊക്കെ പരാമര്‍ശിക്കപ്പെടുന്നുണ്ട്. പക്ഷെ ജനിക്കുമ്പോള്‍ പെണ്ണ് എന്ന ജെന്‍ഡര്‍ ചാര്‍ത്തപ്പെട്ട ട്രാന്‍സ്ജെന്‍ഡേഴ്സിന്ണ് ഇതിലെവിടെയും ഒരു സ്ഥാനം ഉണ്ടായിട്ടില്ല. മഹാഭാരതത്തിലെ ശിഖണ്ഡി എന്ന കഥാപാത്രം പെണ്ണായി ജനിച്ച വ്യക്തി ആണ്. ശിഖണ്ഡി പിന്നീട് ഭീഷ്മനോട് പ്രതികാരം ചെയ്യാന്‍ ആണായി മാറുന്നതായി പരാമര്‍ശിക്കുന്നുണ്ട്. പക്ഷെ ശിഖണ്ഡി എന്ന കഥാപാത്രത്തെ ജനിക്കുമ്പോള്‍ ആണ്‍ സ്വത്വം ചാര്‍ത്തപ്പെട്ട ട്രാന്‍സ്ജെന്‍ഡറുകള്‍ അവരുടെ സ്വത്വത്തെ പ്രതിനിധീകരിക്കുന്നതായി പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. യഥാര്‍ത്ഥത്തില്‍ ശിഖണ്ഡി എന്ന പദം ഹിജഡകളെയും മറ്റ് ആണ്‍ ജെന്‍ഡര്‍ ചാര്‍ത്തപ്പെട്ട ട്രാന്‍സ്ജെന്‍ഡറുകളെയും അപമാനിക്കാനായി ഉപയോഗിക്കുന്നവരുണ്ട്.
ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് അവരുടെ സ്വന്തം സ്വത്വം തിരഞ്ഞെടുക്കാന്‍ അവകാശമുള്ളപ്പോള്‍ എന്തിനാണ് തമാശകളിലും മോശം പദ പ്രയോഗങ്ങളിലും കുഞ്ഞുണ്ടാവില്ല എന്നൊക്കെ പറഞ്ഞു ട്രാന്‍സ്ജെന്‍ഡറുകളെ തരം താഴ്ത്തുന്നത്. യഥാര്‍ത്ഥത്തില്‍ ഇത് പ്രത്യുല്പാദന യോഗ്യരായ ആണ്‍ പെണ്‍ശരീരങ്ങളുമായ് പിണഞ്ഞു കിടക്കുന്നു. പ്രത്യുല്പാദനത്തിനു വേണ്ടി ആണും പെണ്ണും കല്യാണം എന്ന വ്യവസ്ഥയില്‍ കൂടിച്ചേരുന്നത് മാത്രമാണ് അംഗീകരിക്കപ്പെട്ടിട്ടുള്ളത്. കാലാ കാലങ്ങളായി ഈ വ്യവസ്ഥ തുടര്‍ന്ന് പോവുന്നു. കല്യാണം, കുടുംബം തുടങ്ങിയ വ്യവസ്ഥിതികള്‍ വ്യക്തികളുടെ ലൈംഗികതയെ നിയന്ത്രിക്കുകയും അത് ഉഭയലൈംഗികത മാത്രമാണെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുന്നു. കാരണം പ്രത്യുല്പാദനത്തിനും തലമുറകളുടെ തുടര്‍ച്ചക്കും അത് വളരെ അത്യാവശ്യമാണ്. എന്നിരുന്നാലും സ്വന്തം ആനന്ദത്തിനായി രഹസ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരുണ്ട്. പക്ഷെ ലൈംഗികതയും ആനന്ദവും തമ്മിലുള്ള ബന്ധം ഒരിക്കലും സംസാര വിഷയമോ ചര്‍ച്ചാവിഷയമോ ആവുന്നില്ല. ഉഭയലൈംഗികതയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ വ്യക്തികളുടെ ലൈംഗികതയേയും ജെന്‍ഡര്‍ തെരഞ്ഞെടുപ്പുകളെയും നിയന്ത്രിക്കുന്നു. ബഹു ലൈംഗികതയും ജെന്‍ഡറുകളും പലപ്പോഴും ഈ വ്യവസ്ഥിതിക്ക് ഒരു അരക്ഷിതാവസ്ഥയും വെല്ലു വിളിയും ഉണ്ടാക്കുന്നു. 2010 ല്‍, ട്രാന്‍സ് ദൃശ്യത വളരെ കുറഞ്ഞ ടൈമില്‍, ആണായി ജനിച്ച പെണ്ണായി ജീവിക്കാനാഗ്രഹിച്ച എന്‍റെ ഒരു സുഹൃത്ത് മുടി വളര്‍ത്തിയതിന്‍റെ പേരില്‍ വീട്ടുകാരാല്‍ ക്രൂരമായി മര്‍ദിക്കപ്പെടുകയും, പിന്നീട് കൊല്ലപ്പെടുകയും ചെയ്യുന്ന സാഹചര്യവുമുണ്ടായി. പുരുഷാധിപത്യ വ്യവസ്ഥയില്‍ ഊന്നിയ, ഹെട്രോ നോര്‍മറ്റിവ് ആയ, ജാതീയത മുഖ മുദ്രയാക്കിയ നമ്മുടെ വ്യവസ്ഥിതി പലപ്പോഴും കളിയാക്കല്‍ എന്ന ടൂള്‍ ഉപയോഗിച്ചു അക്രമം അഴിച്ചു വിടുകയാണ് ചെയ്യുന്നത്, അതിലൂടെ വ്യത്യസ്ത ലൈംഗികതയേയും, ജെന്‍ഡറുകളേയും നിയന്ത്രിക്കുകയും ചെയ്യുന്നു.
എന്തുകൊണ്ടാണ് നമ്മള്‍ കീഴാളരാവുന്നത്?
ഞാന്‍ ആലോചിക്കാറുണ്ട് ജെന്‍ഡര്‍ എങ്ങനെ ഒരു സ്വത്വമാവും. പ്രത്യുല്പാദനത്തിലൂന്നിയ വ്യവസ്ഥിതി ആണ് ശരീരങ്ങളെ സാധൂകരിക്കുന്നത്. ബാക്കിയെല്ലാ ശരീരങ്ങളും, ജനനം കൊണ്ടായാലും , തെരഞ്ഞെടുത്തതായാലും , നിലവിലുള്ള വ്യവസ്ഥിതിക്ക് കീഴ്പ്പെട്ട് പോകണം. അതല്ലെങ്കില്‍ ശിക്ഷിക്കപ്പെടുകയോ, അല്ലെങ്കില്‍ നേരെയാക്കാനുള്ള ശ്രമം നടക്കുകയോ ചെയ്യും.
എന്നെ സംബന്ധിച്ചിടത്തോളം ജെന്‍ഡര്‍ ഒരു എക്സ്സ്പ്രെഷന്‍ ആണ്, സ്വത്വം അല്ല. ദേഷ്യം ഒരു എക്സ്സ്പ്രെഷന്‍ ആണ്. കരയുക എന്നത് ഒരു എക്സ്സ്പ്രെഷന്‍ ആണ്. പക്ഷെ ഇതെല്ലാം ജെന്‍ഡറുമായി കണക്ട് ചെയ്യുകയാണ്, കാരണം ജെന്‍ഡര്‍ ഇവിടെ സ്വത്വത്തിന്‍റെ ഭാഗമാണ്. ഉദാഹരണത്തിന് ആണുങ്ങള്‍ക്ക് ദേഷ്യപ്പെടാം, അതേ സമയം കരയുക എന്ന വികാരം ബന്ധിപ്പിച്ചിരിക്കുന്നത് സ്ത്രീയോടാണ്. ആക്രമണാത്മകത ബന്ധിപ്പിച്ചിരിക്കുന്നത് പുരുഷത്വത്തോടാണ്. ഇത് സ്ത്രീകളെ കണ്ട്രോള്‍ ചെയ്യാന്‍ വേണ്ടിയുള്ള നിര്‍മിതിയാണ്. അതേ സമയം സഹനം എന്ന വികാരം സ്ത്രീത്വത്തോടാണ് ബന്ധിപ്പിച്ചിരിക്കുന്നത്. ഇത് സ്ത്രീകളെ നിയന്ത്രിക്കാന്‍ വേണ്ടിയുള്ള നിര്‍മിതി ആണ്. ഇത് മാത്രമല്ല ജാതി, വര്‍ഗം, തൊഴില്‍, ഇവയെല്ലാം കണ്ട്രോള്‍ ചെയ്യപ്പെടുന്നത് പുരുഷാധിപത്യവ്യവസ്ഥിതിയിലുടെ ആണ്.
വികാരങ്ങളെ ജെന്‍ഡറില്‍ നിന്നും വേര്‍പ്പെടുത്തിയാല്‍ അത് എല്ലാ വ്യക്തികള്‍ക്കും ബാധകമാവുന്ന രീതിയില്‍ ആവും. അങ്ങനെ ആവുമ്പോള്‍ എല്ലാവര്‍ക്കും ചിരിക്കാം, എല്ലാവര്‍ക്കും കരയാം, ഇഷ്ടം പോലെ മുടി വളര്‍ത്താം, മുടി വെട്ടാം, ചിരിക്കാം, നടക്കാം, ഇരിക്കാം; ഒരു ജെന്‍ഡര്‍ ബോക്സിലും പെടാതെ. ഇതിലൂടെ നമുക്ക് പുരുഷാധിപത്യ വ്യവസ്ഥയെ ചോദ്യം ചെയ്യാം, പൂര്‍ണമായും ഇല്ലാതാക്കാം. പ്രത്യേക അവകാശങ്ങളെ തുല്യതയിലേക്കെത്തിക്കാം. അങ്ങനെ ആവുമ്പോള്‍ അതോറിറ്റിക്ക് മുന്നില്‍ ഒരു വ്യക്തിക്ക് സ്വന്തം ജെന്‍ഡര്‍ തെളിയിക്കേണ്ടി വരില്ല. അതോറിറ്റി എന്നത് ഇവിടെ ഭരണകൂടം ആവാം, ശാസ്ത്രം ആവാം അല്ലേല്‍ സമൂഹം തന്നെ ആവാം.
പുരുഷാധിപത്യവ്യവസ്ഥയില്‍ ഊന്നിയ ദ്വന്ദ്വ മോഡലിനെ നിലനിര്‍ത്താന്‍ വേണ്ടി ആണ് ജെന്‍ഡര്‍ എന്ന കോണ്‍സെപ്റ്റിനെ ഇപ്പോഴും ഐഡന്‍റിറ്റി ആക്കി ചുരുക്കുന്നത്. അങ്ങനെ ആണ് അവിടെ ഫസ്റ്റ് ഗ്രേഡ് പൗരനും, പെണ്ണ് സെക്കന്‍ഡ് ഗ്രേഡ് പൗരയും ആണ്. ചഅഘടഅ ജഡ്ജ്മെന്‍റ് ഇപ്പൊ ഒരു മൂന്നാം ജെന്‍ഡര്‍ കാറ്റഗറി ഉണ്ടാക്കിയിട്ടുണ്ട്. ജെന്‍ഡറിനെ സ്വത്വത്തിലേക്ക് ചുരുക്കുന്നതാണ് ക്വസ്റ്റൈന്‍ ചെയ്യപ്പെടേണ്ടത്. അല്ലാതെ റാങ്ക് അടിസ്ഥാനത്തില്‍ ജെന്‍ഡര്‍ കാറ്റഗറി ഉണ്ടാക്കുന്നതിലൂടെ എന്ത് സമത്വം ആണ് ഉണ്ടാവാന്‍ പോവുക. ജാതി, വര്‍ഗം, തൊഴില്‍ ഇവയൊക്കെ വ്യത്യാസപ്പെടുന്നതിനു അനുസരിച്ചു സ്ത്രീകള്‍ അനുഭവിക്കുന്ന വിവേചനം വ്യത്യാസപ്പെടും താഴ്ന്ന ജാതിയില്‍പ്പെട്ട പുരുഷന് ഉയര്‍ന്ന ജാതിയില്‍പ്പെട്ട പുരുഷന് ലഭിക്കുന്ന അംഗീകാരം ലഭിക്കില്ല. അടിച്ചമര്‍ത്തപ്പെട്ട സ്ത്രീകള്‍ കീഴാളരാണ്. അത് പോലെ ട്രാന്‍സ്ജെന്‍ഡേഴ്സും കീഴാളരാണ് എന്ന് ഞാന്‍ വാദിക്കുന്നു. കാരണം ട്രാന്‍സ്ജെന്‍ഡേര്‍സ് അടിച്ചമര്‍ത്തപ്പെട്ടവരാണ്, നിശ്ശബ്ദരാക്കപ്പെട്ടവരാണ്, സ്വാഭിമാനം ചോദ്യം ചെയ്യപ്പെട്ടവരാണ്. ഞങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല.
ഞാനും’altenative’, ‘minority’, ‘different’, ‘other’ ഇങ്ങനെ ഉള്ള പദ പ്രയോഗങ്ങള്‍ എന്നെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കപ്പെടുകയാണ്. വ്യവസ്ഥിതിയോട് താദാത്മ്യം പ്രാപിക്കാതെ ഞങ്ങള്‍ക്ക് മുന്നോട്ട് പോകല്‍ പ്രയാസകരമാണ്. അത് കൊണ്ട് തന്നെയാണ് ഞങ്ങള്‍ കീഴാളരാണെന്ന് ഞാന്‍ പറയാന്‍ കാരണവും. ഞങ്ങള്‍ മൈനോറിറ്റി ആണ് എന്ന് പറയാന്‍ കാരണം ഭരണകൂടമോ, അധികാരത്തിലിരിക്കുന്നവരോ ഒന്നും ഞങ്ങളെ ഞങ്ങളായി ജീവിക്കാന്‍ അനുവദിച്ചിട്ടില്ല. ഞങ്ങളെ വെറും നമ്പറുകളായാണ് കാണുന്നത്. അത് കൊണ്ടാണ് ഞങ്ങളുടെ എണ്ണം സ്റ്റേറ്റിന്‍റെ കണക്കുകളില്‍ മാത്രമായി. ചഅഘടഅ ജഡ്ജ്മെന്‍റ്, ങടഖഋ റിപ്പോര്‍ട്ട്, സുരേഷ് കുമാര്‍ കുശാല്‍ ജഡ്ജ്മെന്‍റ് ഇവയെല്ലാം ഈ നമ്പറുകളുടെ അടിസ്ഥാനത്തില്‍ ഉള്ളവയാണ്. എന്ത്കൊണ്ടാണ് നമ്മള്‍ മൂന്നാമത്തെ കാറ്റഗറി ആവുന്നത്. ആണ്, പെണ്ണ് എന്ന ദ്വന്ദ്വം നിലനിര്‍ത്താന്‍ ഒരു മൂന്നാമത്തെ കാറ്റഗറി ആവശ്യമാണോ. ഒരോ വ്യക്തിയും വ്യത്യസ്തനാണ്. കഴിക്കുന്ന രീതിയും, നടക്കുന്ന രീതിയും, ഇരിക്കുന്ന രീതിയുമെല്ലാം ഓരോ വ്യക്തിയിലും വ്യത്യസ്തമാണ്. ചിലര്‍ക്ക് ആറ് വിരലുകളുണ്ട്, ചിലര്‍ ഇടത് കൈകൊണ്ട് എഴുതുന്നു അങ്ങനെയൊക്കെ. അവരെല്ലാം മനുഷ്യന്‍ എന്ന കുടക്കീഴില്‍ വരുന്നു. എന്ത് കൊണ്ടാണ് ജെന്‍ഡര്‍ വ്യത്യാസങ്ങള്‍ മാത്രം വേറെ വേറെ കാറ്റഗറിയില്‍ പെടുത്തുന്നത്.
നിലവിലുള്ള വ്യവസ്ഥ നമുക്ക് വേണ്ടി മാറാനോ നമ്മളെ ഉള്‍ക്കൊള്ളാനോ തയ്യാറല്ല. ഈ വ്യവസ്ഥിതി നമ്മളെ മൈനോറിറ്റിയും, കീഴാളനുമൊക്കെ ആക്കി തീര്‍ക്കുന്നു. ഇത് ഉയര്‍ന്ന ജാതിക്കാരായ, ഉയര്‍ന്ന വര്‍ഗ്ഗക്കാരായ, സിസ്ന്‍ഡേര്‍ഡ്ആയ, സദാചാര വാദികളായ ആള്‍ക്കാര്‍ക്ക്വേണ്ടി ഉള്ളതാണ് അല്ലേല്‍ അവരെ മാത്രം ഉള്‍ക്കൊള്ളുന്നതാണ്.
നമ്മള്‍ കീഴാളരാവുന്നത് അല്ലേല്‍ മൈനോറിറ്റി ആവുന്നത്, നമ്മള്‍ ശബ്ദം ഉയര്‍ത്താത്തത് കൊണ്ടല്ല. മറിച്ച് നിലവിലെ വ്യവസ്ഥിതിക്ക് നമ്മളെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുള്ളത് കൊണ്ടാണ്. കാരണം നമ്മളെ നമ്മളായി അംഗീകരിക്കേണ്ടി വരുമ്പോള്‍ അധികാരം പങ്കു വെക്കേണ്ടി വരും, അവിടെ സമത്വം ഉണ്ടാവും കൂടാതെ ജനാധിപത്യവും ഉണ്ടാവും. ഓരോ അടിച്ചമര്‍ത്തപ്പെട്ട കമ്മ്യൂണിറ്റികള്‍ക്കും അവരുടേതായ സ്ഥാനം സമൂഹത്തില്‍ ലഭിക്കുവാന്‍ നിരന്തരം സമരം ചെയ്യേണ്ടി വരുന്നു. ഉള്‍ക്കൊള്ളിക്കുക എന്ന പേരില്‍ നടത്തുന്ന കാര്യങ്ങള്‍ പലപ്പോഴും വ്യവസ്ഥിതിയെ മാറ്റലല്ല, മറിച്ച് വ്യവസ്ഥിതിയിലേക്കുള്ള കൂട്ടിച്ചേര്‍ക്കലാണ് നടത്തുന്നത്. ‘ നമുക്ക് മതിയായ അംഗീകരിക്കപ്പെട്ട ഒരു ഇടം ഉണ്ട്. നിങ്ങളെ അതിലേക്ക് ഉള്‍പ്പെടുത്താം” എന്ന നിലയിലുള്ള ഒരു കാഴ്ചപ്പാടാണ്. വ്യവസ്ഥിതി മനഃപൂര്‍വം വസ്തുതകളെ മറച്ച് വെക്കുകയാണ് ചെയ്യുന്നത്, എന്നിട്ട് നമുക്ക് ഒരു ഇടം തരാമെന്ന് പറഞ്ഞു വെക്കുന്നു. അത് വെറും കൂട്ടിച്ചേര്‍ക്കലിലേക്ക് ഒതുങ്ങിപ്പോവുന്നു. വ്യവസ്ഥിതി പഴയ പോലെ തന്നെ തുടരുന്നു. മാറ്റം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് വ്യവസ്ഥിതിയെ പൂര്‍ണമായും ഉടച്ചു വാര്‍ത്ത് നീതിയില്‍ അധിഷ്ഠിതമായ ഒരു സമൂഹ നിര്‍മിതിയാണ് അല്ലാതെ വെറും കൂട്ടിച്ചേര്‍ക്കലുകള്‍ അല്ല.
സുനില്‍മോഹന്‍ ആര്‍.
ട്രാന്‍സ്മെന്‍, ലൈംഗിക/ലിംഗ
അവകാശ പ്രവര്‍ത്തകന്‍
COMMENTS