എന്‍റെ മരണ കുറിപ്പില്‍
നിറയെ ചിത്രങ്ങളുണ്ടാവും..
ഒരു കയ്യില് ബാഗും
മറ്റേ കയ്യില്‍ ഒരു
കുഞ്ഞിനേയുമേന്തി നടക്കുന്ന ഒരമ്മ..
വേദന കൊണ്ട് ഞെട്ടി
എഴുന്നേല്‍ക്കുന്ന കുഞ്ഞിനെ തലോടിയുറക്കാന്‍
ഉറക്കമൊഴിഞ്ഞ
കണ്ണുകളുമായി
കാത്തിരിക്കുന്ന ഒരപ്പന്‍..
മഞ്ചാടി പെറുക്കിയെടുത്ത
മൂലയിലിരിക്കുന്ന
കുഞ്ഞിനരികിലേക്ക് ഓടുന്ന കൂടപ്പിറപ്പുകള്‍..
കയ്യൊടിയാതെ,
കാലൊടിയാതെ
ചേര്‍ത്ത് നിര്‍ത്തിയ
കുറേ ചിരികള്‍…
ജീവനാണന്ന് കരഞ്ഞു
കാലു പിടിച്ചിട്ടും
ഇറങ്ങിയ പോയ കാമുകന്‍..
കയ്യില് ആകാശവും
നെഞ്ചില് സ്നേഹവും
നിറച്ച മറ്റൊരുത്തന്‍…
ചെവികള്‍ കൊട്ടിയടച്ചിട്ടും
കുറ്റപ്പെടുത്തിയ
മുഖമില്ലാത്ത മനുഷ്യര്..
തിണര്‍ത്ത പാടുകളും
കരഞ്ഞു കലങ്ങിയ
കണ്ണുകലുമുള്ള ഒരു പെണ്‍കുട്ടി..
കാണാത്ത ആകാശങ്ങള്‍,
വായിക്കാതെ പുസ്തകങ്ങള്‍,
എഴുതി പൂര്‍ത്തിയാക്കാത്ത കഥകള്‍..
മണികുലുക്കിയോടുന്ന
ഒരു പൂച്ച കുഞ്ഞ്..
നോക്കൂ,
ആ കുറിപ്പ് നിങ്ങളുടെ
ഹൃദയം തൊടും..
കണ്ണുകള്‍ നിറഞ്ഞെന്നും വരാം..
ഇത്രയും കഥകള്‍
ബാക്കി വെച്ച് പോയൊരുവളെ കുറ്റപ്പെടുത്തിയേക്കാം..
പക്ഷെ,
നിങ്ങളില്‍ ചിലരൊഴിച്ചു
ഈ ചിത്രങ്ങള്‍ പൂരിപ്പിക്കാനോ
കാരണം കണ്ടെത്താനോ ഇടയില്ല..
കുറേ കാലം
കഥകളായി ഞാന്‍ പിന്നെയും
ജീവിക്കും..
ഒടുവില്‍,
കഥകള് നിലക്കും..
നിങ്ങളെന്നെയും മറക്കും..
COMMENTS