ഒറ്റയ്ക്കു പറക്കാന്‍ പഠിച്ചു,
പറന്നു, ചിറകു തളരും വരെ
ഇടയ്ക്കൊന്നു താഴ്ന്നു പറന്നു,
തളര്‍ന്നപ്പോള്‍ കൊമ്പിലിരുന്നു,
നീ വന്നതപ്പോഴാണ്, നീയും കൂടെ കൂടി
രസം കൂടി, ചിരികള്‍ വിടര്‍ന്നു, പറന്നു.
പക്ഷെ നിന്‍റെ കൂടെ എത്താന്‍ ബുദ്ധിമുട്ടി,
വേഗത കുറച്ചു,
നീ കാത്തുനിന്നു, പിന്നേം ഒപ്പമെത്തി,
വീണ്ടും പിണങ്ങി, തമ്മില്‍ കൊത്തി,
പിന്നെ പിരിഞ്ഞു
നമ്മള്‍ പറഞ്ഞു, വെവ്വേറെ
ഞാന്‍ പറന്നു, കൂടുതല്‍ ഉയരത്തില്‍, കൂടുതല്‍ വേഗത്തില്‍
നീയും പറക്കുന്നെന്ന് വിശ്വസിക്കുന്നു, അല്ല, എനിക്ക് അറിയാം.
എന്ന്, കിളി, ഒപ്പ്

ശരണ്യ ശേഖരന്‍
ഗവേഷക വിദ്യാര്‍ത്ഥിനി
ബയോളജിക്കല്‍ സയന്‍സസ്
SRM യൂണിവേഴ്സിറ്റി ആന്ധ്രപ്രദേശ്
COMMENTS