Homeകവിത

എനിക്ക് അറിയില്ല

നിക്ക് എന്നെത്തന്നെ അറിയുന്നില്ല
ഞാന്‍ അറിയാന്‍ ശ്രമിക്കുന്നു
ഞാന്‍ പറയുന്ന വാക്കുകള്‍
സത്യമാണെന്ന് ഞാന്‍ സത്യം ചെയ്യുന്നു

എന്നാല്‍ എല്ലാ ദിവസവും രാവിലെ അര്‍ത്ഥങ്ങള്‍ പോയി എന്ന് എനിക്ക് ആശയക്കുഴപ്പം
തോന്നിപ്പിക്കുന്നു

വാക്കുകള്‍ വളരെ ആഴമേറിയതും വികാരഭരിതവുമാണെന്ന് പറഞ്ഞതാരാണ്?
ഞാന്‍ അതിശയിക്കുന്നു
ആരാണ് ആ അവസാനിക്കാത്ത
പ്രണയത്തെക്കുറിച്ച് സംസാരിക്കുന്നത്
രക്തസ്രാവമുള്ള ഹൃദയത്തില്‍ നിന്ന്
സംസാരിക്കുന്നത്…
അത് മരണത്തെക്കുറിച്ച് സംസാരിക്കുന്നു

പക്ഷെ എനിക്ക് അറിയില്ല എന്നു പറയുമ്പോഴും
എന്‍റെ ഭ്രാന്ത് എന്നെ ഭയപ്പെടുത്തുന്നതും
എനിക്ക് ആശ്ചര്യവുമായി
ആരാണ് അവളുടെ വേദന എനിക്ക്
അനുഭവിക്കുവാനായി അനുവാദം നല്‍കിയത്?
ഇതിനെല്ലാം ഒരേ ഒരു ഉത്തരമേ അവള്‍ എനിക്ക് നല്‍കിയൊള്ളു
‘എനിക്ക് അറിയില്ല’

 

 

 

 

 

പ്രവീണ്‍ നാഥ്
ട്രാന്‍സ്മാന്‍ ആക്ടിവിസ്റ്റ് അഡ്വക്കസി കോര്‍ഡിനേറ്റര്‍ ഓഫ് സഹായത്രിക
കേരളത്തിലെ ആദ്യ ട്രാന്‍സ്മാന്‍ ബോഡി ബില്‍ഡര്‍

COMMENTS

COMMENT WITH EMAIL: 0