Homeപെൺപക്ഷം

എന്‍ഡോസള്‍ഫാന്‍ പീഡിതജനത ഈ രാജ്യത്തിന്‍റെ അധമപൗരരോ?

കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ പീഡിത ജനവിഭാഗത്തിന്‍റെ ദുരന്തകഥ ഒരു തുടര്‍ക്കഥയായി നീങ്ങിക്കൊണ്ടിരിക്കുന്ന ചിത്രമാണ് ഇപ്പോഴും നമ്മള്‍ കാണുന്നത്. പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന്‍ എന്ന കോര്‍പ്പറേറ്റ് ഭീകരന്‍ കാസര്‍കോട് എന്ന് കാലുകുത്തിയോ അന്നുമുതല്‍ തുടങ്ങിയതാണ് ഈ മനുഷ്യനിര്‍മ്മിതമായ ദുരന്തം.
കശുവണ്ടി തോട്ടങ്ങളിലെ കീടനാശിനി പ്രയോഗത്തില്‍ പരിസരത്തുള്ള എത്രയോ ഗ്രാമങ്ങളിലെ പാവപ്പെട്ട ജനങ്ങള്‍, ആണവായുധ റേഡിയേഷന്‍ തട്ടിയാലുള്ളതുപോലുള്ള കഠിന യാതനകള്‍ ദശകങ്ങളായി അനുഭവിച്ചു വരുകയാണ്.

ജനങ്ങളുടെ സര്‍ക്കാര്‍, സ്ത്രീപക്ഷ കേരളം എന്നൊക്കെ സ്വയം പ്രഖ്യാപിക്കുമ്പോഴും ഈ പാവപ്പെട്ട ഗ്രാമീണജനതയുടെ യാതനകളിലേക്ക് സര്‍ക്കാറിന്‍റെ ‘തൃക്കണ്ണ്’ പതിയാത്തതിന്‍റെ കാരണം എന്താണെന്ന് മനസ്സിലാകുന്നില്ല. ജനകീയ ആരോഗ്യ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ അന്താരാഷ്ട്രതലത്തില്‍ പ്രശസ്തി നേടിയ സംസ്ഥാനമാണ് കേരളം. കോവിഡ് നിയന്ത്രണത്തില്‍ മറ്റെല്ലാ സംസ്ഥാനങ്ങളേക്കാളും മെച്ചപ്പെട്ട രീതിയില്‍ കേരളം കൈകാര്യം ചെയ്യുന്നുവെന്ന ‘നീതി ആയോഗി’ന്‍റെ സര്‍ട്ടിഫിക്കറ്റും കിട്ടിയത് അടുത്തിടെയാണ്.

ദശകങ്ങളായി ഈ കോര്‍പ്പറേറ്റ് നിര്‍മ്മിത ദുരന്തം നിയന്ത്രിക്കാന്‍, ശാശ്വതമായി ഇല്ലായ്മ ചെയ്യാന്‍ കേരളത്തിലെ കോവിഡ് മഹാമാരി നിയന്ത്രിച്ച ആരോഗ്യരംഗം എന്തുകൊണ്ടാണ് ഇത്ര കടുത്ത അവഗണന കാട്ടുന്നത്? ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാറിനോ സി .പി .എം എന്ന പാര്‍ട്ടിക്കോ ഇതിനുത്തരമുണ്ടോ?

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ ജനകീയാരോഗ്യത്തിന്‍റെ ഭാഗമല്ലെന്നുണ്ടോ? മൂന്ന് വര്‍ഷങ്ങളായി കാസര്‍കോട് ജില്ലയില്‍ വാണിരുന്ന ജില്ലാ കളക്ടറാണ് കശുവണ്ടി തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ എന്ന മാരകമായ കീടനാശിനി പ്രയോഗം കൊണ്ട് തലമുറകളായി ജീവിതം തകര്‍ക്കപ്പെട്ടു കൊണ്ടിരിക്കുന്ന, ജനതയ്ക്ക് നിലവിലുണ്ടായിരുന്ന ആനുകൂല്യങ്ങളും സൗകര്യങ്ങളും എടുത്തുകളയാന്‍ പാകമായ ഒരു റിപ്പോര്‍ട്ട് സര്‍ക്കാറിന് കൊടുത്തത്. ആ കളക്ടര്‍ മാറിയെങ്കിലും ഇന്നും അദ്ദേഹം കൊടുത്ത റിപ്പോര്‍ട്ട് തന്നെയാണ് ഈ ജനതയുടെ ആവശ്യങ്ങളെ നിരാകരിക്കാനും കണ്ടില്ലെന്ന് നടിക്കാനും സര്‍ക്കാര്‍ ഉപയോഗിക്കുന്നത്. ദശകങ്ങളായി ഈ കോര്‍പ്പറേറ്റ് നിര്‍മ്മിത ദുരന്തം നിയന്ത്രിക്കാന്‍, ശാശ്വതമായി ഇല്ലായ്മ ചെയ്യാന്‍ കേരളത്തിലെ കോവിഡ് മഹാമാരി നിയന്ത്രിച്ച ആരോഗ്യരംഗം എന്തുകൊണ്ടാണ് ഇത്ര കടുത്ത അവഗണന കാട്ടുന്നത്? ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാറിനോ സി .പി .എം എന്ന പാര്‍ട്ടിക്കോ ഇതിനുത്തരമുണ്ടോ?

അജിത കെ.

 

 

 

 

COMMENTS

COMMENT WITH EMAIL: 0