സ്ത്രീനേതൃത്വങ്ങൾ കൊറോണയോട് പൊരുതുമ്പോൾ

Homeചർച്ചാവിഷയം

സ്ത്രീനേതൃത്വങ്ങൾ കൊറോണയോട് പൊരുതുമ്പോൾ

ജ്യോതി നാരായണന്‍

നുഷ്യ ചരിത്രത്തില്‍ ഇതുവരെ കാണാത്ത വിധം വ്യാപകമായി ബാധിച്ച കോവിഡ് 19 എന്ന മഹാമാരി നമ്മളെ പലതും പഠിപ്പിച്ചു. നമുക്ക് ജീവിക്കാന്‍ അമ്പലവും പള്ളിയും മോസ്ക്കും ആര്‍ഭാടമായ വിവാഹവും. ആവശ്യമില്ല. പഠിക്കാന്‍ സൂട്ടും കോട്ടുമിട്ട് പുസ്തകത്തിന്‍റെ ഭാണ്ഡങ്ങളും ഏറ്റി മണിക്കൂറുകള്‍ യാത്ര ചെയ്തു സ്കൂളിലേക്ക് പോകേണ്ട കാര്യമില്ല. (ഡൊണേഷനും ഫീസിനും കുറവൊന്നുമില്ല ) അറിവും സാങ്കേതികവിദ്യകളും മാത്രമല്ല വൈറസും വിരല്‍ത്തുമ്പില്‍ ഉണ്ട്.

അതിവേഗം ലോകമാകെ പടരും. കയ്യില്‍ കുറച്ച് കാശുണ്ടെങ്കില്‍ എവിടെയെങ്കിലും പോയി സുഖമായി ജീവിക്കാമെന്ന വ്യാമോഹവും ഇല്ലാതായി.. ഭരണാധികാരികള്‍ക്ക് സ്വന്തം രാജ്യത്ത് അന്തിയുറങ്ങാം.

ജീവിതത്തിന്‍റെ അത്യാവശ്യങ്ങള്‍ എന്തൊക്കെയാണ് എന്ന് ബോധ്യപ്പെട്ടു. വായയും മൂക്കും മൂടി പുറത്തിറങ്ങി നടക്കാന്‍ ശീലിച്ചു. മലയാളിയും ബീഹാറിയും ബംഗാളിയും യൂറോപ്യനും റഷ്യക്കാരനും ആഫ്രിക്കക്കാരനും സിനിമാ നടനും മന്ത്രിയും രാഷ്രിയക്കാരനും ബിസിനസ്സുകാരനും കൊറോണ വയറസ്സിന് മുമ്പില്‍ ഒരുപോലെയാണ്. ഏതു മനുഷ്യനും ഏതു നിമിഷവും ഒരു പ്ലാസ്റ്റിക് കവറിലാക്കി ഏതെങ്കിലും കുഴിയിലേക്ക് ആരെങ്കിലും തട്ടിയിടാം നമുക്ക് ഒരുപാട് പാഠങ്ങള്‍ പറഞ്ഞുതന്നു. (പക്ഷേ മനുഷ്യന്‍ പഠിച്ചോ !) ഇതിന്‍റെ കൂടെ നമ്മള്‍ മറ്റൊന്നുകൂടി കണ്ടു. ഇത്തരം അടിയന്തിര ഘട്ടങ്ങളില്‍ എങ്ങനെയാണു ഓരോരുത്തരും പ്രതികരിക്കുന്നതും പ്രതിരോധിക്കുന്നതും വലിയ അനുഭവമാണ്. വ്യക്തിപരമായ നിയന്ത്രണം പാലിക്കുന്നത് മാത്രമല്ല, നമ്മുടെ ഭരണാധികാരികള്‍ രോഗം പടരുന്നത് തടയാന്‍ നയങ്ങള്‍ രൂപീകരിക്കുന്നതും നടപ്പിലാക്കുന്നതും ജനങ്ങളില്‍ എങ്ങനെ അച്ചടക്കം നടപ്പിലാക്കുന്നു എന്നതും കാണാം. ലോകത്തില്‍ സ്ത്രീ ഭരണാധികാരികള്‍ പരിമിതമാണ്. അവര്‍ ഭരിക്കാനല്ല പരിചരിക്കാനുള്ളവരാണ് എന്നാണ് ആണ്‍കോയ്മ സമൂഹത്തിന്‍റെ പൊതുബോധം. വെട്ടിപിടിച്ചു കീഴടക്കി അധികാരം സ്ഥാപിക്കുന്ന ഭരണസംവിധാനത്തില്‍ സ്ത്രീകള്‍ പിന്നിലുമായിരിക്കാം. ലോകത്താകെ ഈ കോവിഡ് 19 എന്നറിയപ്പെടുന്ന പകര്‍ച്ച വ്യാധി പടര്‍ന്നപ്പോള്‍ ഓരോ ഭരണാധികാരികളും നേരിട്ടത് വ്യത്യസ്തമായ രീതിയിലായിരുന്നു.

മുഖ്യധാരാ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയിലും മറ്റു രാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍നിന്നും വന്നവര്‍ പറഞ്ഞ അനുഭവങ്ങളും സ്ത്രീ ഭരണാധികാരികളാണ് ഈ മഹാമാരിയെ നിയന്ത്രിക്കുന്നതില്‍ വിജയം വരിച്ചത്. കേരളത്തില്‍ ഇതിനേക്കാള്‍ അപകടകരമായ നിപ വയറസ് വ്യാപനം വന്നപ്പോള്‍ അതിനെ അധികം പടരാതെ നിയന്ത്രിക്കാന്‍ കേരളത്തിന് കഴിഞ്ഞു. അതിനു നമ്മുടെ ആരോഗ്യ മന്ത്രിയായിരുന്ന ശൈലജ ടീച്ചര്‍ നല്ല നേതൃത്വം നല്‍കുകയും പ്രശംസ പിടിച്ചുപറ്റുകയും ചെയ്തിരുന്നു..

ന്യൂസിലാന്‍റ് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡെര്‍ണിന്‍റെ (Jacinda Ardern) മഹാമാരിയെ നിയന്ത്രിക്കുന്നതില്‍ മാത്രമല്ല, രോഗം പടരുന്നത് ഇല്ലാതാകാന്‍ കഴിഞ്ഞ സ്ത്രീ ഭരണാധികാരിയാണ്. കോവിഡ് 19 പൊട്ടി പൊട്ടിപ്പറപ്പെട്ടപ്പോള്‍ തന്നെ ന്യൂസിലാന്‍ഡില്‍ ജസീന്ദ ആര്‍ഡെര്‍ണിന്‍റെ ശ്രമിച്ചത്. നിയന്ത്രിക്കുന്നതിനുപകരം, ഉന്മൂലനം ചെയ്യുന്നതിനാണ്. ലക്ഷ്യബോധം നിറവേറ്റുന്നതി ന്യൂസിലാന്‍റ് വലിയ തോതില്‍ വിജയിച്ചിട്ടുണ്ടെന്ന് കാണാം. ലോക്കഡൗണ്‍ പിന്‍വലിച്ചു, ആയുധനിര്‍മാണത്തിലും കച്ചവടത്തിലും ഒന്നാമതായ അമേരിക്ക, റഷ്യ, ചൈന, ഫ്രാന്‍സ്, ഇറ്റലി ,ബ്രിട്ടണ്‍ സൗദി അറേബ്യാ, തുടങ്ങിയ എല്ലാ രാജ്യങ്ങളിലെയും ജനങ്ങള്‍ അതിനേക്കാള്‍ രോഗത്തിനും മരണത്തിനും കീഴടങ്ങുന്നു. ഇതിന്‍റെ പ്രഭവ കേന്ദ്രം എന്ന് ആരോപിക്കുന്ന ചൈന നേരിട്ട രീതി അധികാരത്തെന്തെതാണ്. കൊറോണ വൈറസിനെതിരെ പോരാടുന്നതില്‍ സ്ത്രീകള്‍ നയിക്കുന്ന രാജ്യങ്ങള്‍ പ്രത്യേകിച്ചും വിജയിച്ചതായി തോന്നുന്നു. ഏഞ്ചല മെര്‍ക്കലിന്‍റെ നേതൃത്വത്തിലുള്ള ജര്‍മ്മനിയില്‍ ബ്രിട്ടന്‍, ഫ്രാന്‍സ്, ഇറ്റലി, സ്പെയിന്‍ എന്നിവയേക്കാള്‍ വളരെ കുറവാണ് മരണനിരക്ക്. അതുപോലെ 34 വയസ്സ് മാത്രം പ്രായമുള്ള പ്രധാനമന്ത്രി സന്ന മാരിന്‍ ഭരിക്കുന്ന ഫിന്‍ലന്‍ഡില്‍ മറ്റു രാജ്യങ്ങളെ അപേകഷിച്ചു മരണ നിരക്ക് വളരെ കുറവാണ്. വൈറസ് അടങ്ങിയ ലോകത്തിലെ ഏറ്റവും വിജയകരമായ ശ്രമങ്ങളിലൊന്നായ തായ്വാന്‍ പ്രസിഡന്‍റ് സായ് ഇംഗ്വെന്‍. ഒരു ലോക്ക്ഡൗൺ പോലുമില്ലാതെയാണ് അവര്‍ ജനങ്ങളെ ബോധ്യപ്പെടുത്തി രോഗം നിയന്ത്രിച്ചത്. അണുബാധകളെ നിയന്ത്രിക്കുന്നതിന് പരിശോധന, കോണ്‍ടാക്റ്റ് ട്രെയ്സിംഗ്, ഇന്‍സുലേഷന്‍ നടപടികള്‍ എന്നിവ ഉപയോഗിച്ചു. ഒരു വനിതാ നേതാവിന്‍റെ സാന്നിധ്യം ഒരു രാജ്യത്തിന് കൂടുതല്‍ സമഗ്രമായ രാഷ്ട്രീയ സ്ഥാപനങ്ങളും മൂല്യങ്ങളും ഉണ്ടെന്നതിന്‍റെ സൂചനയായിരിക്കാം എന്നാണ് പല വിദക്ദ്ധരും എപ്പോള്‍ പറയുന്നത് എഡിന്‍ബര്‍ഗ് മെഡിക്കല്‍ സ്കൂളിലെ ഗ്ലോബല്‍ ഹെല്‍ത്ത് ചെയര്‍ ദേവി ശ്രീധര്‍ ബ്രിട്ടീഷ് മെഡിക്കല്‍ ജേണലില്‍ ഒരു ഓപ്പണ്‍ എഡിറ്റില്‍ എഴുതി. ‘പ്രധാന തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ വൈവിധ്യമാര്‍ന്ന പശ്ചാത്തലവും വൈദഗ്ധ്യവുമുള്ള പ്രതിനിധികള്‍ ഒപ്പമുണ്ടെന്നു ഉറപ്പാക്കലുക എന്നതാണ് ‘കൂട്ടായ ആലോചന’, ‘വിട്ടുപോകാതെ എല്ലാ വശവും കാണുന്നതിന് ഏക മാര്‍ഗം,’ അവര്‍ എഴുതി. ഒരു വനിതാ നേതാവായിരിക്കുക എന്നത് വ്യത്യസ്ത പശ്ചാത്തലത്തിലുള്ള ആളുകള്‍ക്ക് പ്രതിസന്ധികളെ എങ്ങനെ നേരിടാം എന്നതിനെക്കുറിച്ചുള്ള വൈവിധ്യമാര്‍ന്ന കാഴ്ചപ്പാടുകള്‍ക്ക് ആ പട്ടികയില്‍ സീറ്റുകള്‍ നേടാന്‍ കഴിയുമെന്നതിന്‍റെ ഒരു സൂചനയാണ്. ഉദാഹരണത്തിന്, ജര്‍മ്മനിയില്‍, എപ്പിഡെമോളജിക്കല്‍ മോഡലുകള്‍ ഉള്‍പ്പെടെ, കൊറോണ വൈറസ് നയം വികസിപ്പിക്കുന്നതില്‍ ശ്രീമതി മെര്‍ക്കലിന്‍റെ സര്‍ക്കാര്‍ വിവിധ വിവര സ്രോതസ്സുകള്‍ പരിഗണിച്ചു; ഉദാഹരണത്തിന് മെഡിക്കല്‍ ദാതാക്കളില്‍ നിന്നുള്ള ഡാറ്റ; കൂടാതെ ദക്ഷിണ കൊറിയയുടെ വിജയകരമായ പരീക്ഷണ, ഒറ്റപ്പെടല്‍, പ്രോഗ്രാമില്‍ നിന്നുള്ള തെളിവുകളും തല്‍ഫലമായി, കൊറോണ വൈറസ് മരണനിരക്ക് മറ്റ് പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് ജര്‍മ്മനിയില്‍ വളരെ കുറവാണ്. ഇതിനു വിപരീതമായി, സ്വീഡനിലെയും ബ്രിട്ടനിലെയും പുരുഷ നേതൃത്വത്തിലുള്ള ഗവണ്‍മെന്‍റുകള്‍ ഇവ രണ്ടും ഉയര്‍ന്ന കൊറോണ വൈറസ് മരണസംഖ്യയുള്ളവയാണ് പ്രാഥമികമായി സ്വന്തം ഉപദേഷ്ടാക്കള്‍ എപ്പിഡെമോളജിക്കല്‍ മോഡലിംഗിനെ ആശ്രയിച്ചിരുന്നതായി തോന്നുന്നു. പൊതുവേദിയില്‍ മാസ്ക് ധരിക്കുന്നതില്‍ പ്രസിഡന്‍റ് ട്രംപിനെ വിമര്‍ശിച്ചതിന് ശേഷം, യാഥാസ്ഥിതിക പത്രപ്രവര്‍ത്തകനായ ഡേവിഡ് മാര്‍ക്കസ്, ഫെഡറലിസ്റ്റ് എന്ന വെബ്സൈറ്റിനായി ഒരു ലേഖനത്തില്‍ ഇങ്ങനെ എഴുതിയതായി വായിച്ചു . ട്രംപ് ‘അമേരിക്കന്‍ ശക്തി പ്രകടിപ്പിക്കുന്നു’ എന്ന്. ട്രംപ് ഒരു മുഖംമൂടി ധരിക്കുകയാണെങ്കില്‍, ‘ചൈനയില്‍ നിന്ന് ഉത്ഭവിച്ച ഈ അദൃശ്യ ശത്രുവിനെതിരെ അമേരിക്കയ്ക്ക് ശക്തിയില്ലെന്ന് സൂചിപ്പിക്കുമെന്നും അതിന്‍റെ പ്രസിഡന്‍റ് പോലും ഒരു മുഖംമൂടിക്ക് പിന്നില്‍ പ്രവര്‍ത്തിക്കണം’ എന്നും അദ്ദേഹം എഴുതി. അധികാരം ഉപയോഗിച്ച് ചെയ്യുന്ന, ആക്രമണാത്മകമായി പ്രവര്‍ത്തിക്കുകയും എല്ലാറ്റിനുമുപരിയായി ഒരു ഭയവും കാണിക്കാതിരിക്കുകയും അതുവഴി രാജ്യത്തിന്‍റെ എതിരാളികളെ കീഴ്പ്പെടുത്തുകയും ചെയ്യുന്നു.

മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, പുരുഷത്വത്തിന്‍റെ അതിശയകരമായ ആദര്‍ശങ്ങളുമായി പൊരുത്തപ്പെടുന്ന ഒരാളാണ് ശക്തമായ നേതാവ് എന്ന ബോധത്തെ ഈ കോവിഡ് കാലം തിരുത്തുന്നു.. നേതാക്കള്‍ ആക്രമണോത്സുകരും ആധിപത്യം പുലര്‍ത്തുന്നവരുമായിരിക്കുമെന്ന പ്രതീക്ഷ പലപ്പോഴും രാഷ്ട്രീയത്തില്‍ സ്ത്രീകള്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിട്ടുണ്ട്.. എന്നാല്‍ സ്ത്രീകള്‍ ആ സ്വഭാവവിശേഷങ്ങള്‍ പ്രകടിപ്പിക്കുകയാണെങ്കില്‍, അവരെ സ്ത്രീവിരുദ്ധമായി കാണുകയും ചെയ്യുന്നു.

കോവിഡിനെതിരെ ശ്രീമതി. ആര്‍ഡെര്‍ണിന്‍റെ സമീപനം പരമ്പരാഗത സ്ത്രീ ശൈലിയില്‍ തന്നെയാണ്. പുരുഷ നേതാക്കള്‍ക്ക് ലിംഗപരമായ നേതാവ് പ്രതീക്ഷകളെ മറികടക്കേണ്ടി വരും, പലര്‍ക്കും മറികടക്കാന്‍ കഴിയും, തീര്‍ച്ചയായും, മറികടന്നവരുമുണ്ട്. എന്നാല്‍ ജാഗ്രതയോടെയുള്ളതും പ്രതിരോധാത്മകവുമായ നയങ്ങള്‍ സ്വീകരിക്കുന്നതിന് സ്ത്രീകള്‍ക്ക് ലിംഗപരമായ സ്വാഭാവികതയെ ലംഘിക്കേണ്ടതില്ല. എന്നാല്‍ ഈ പുതിയ തരത്തിലുള്ള പ്രതിസന്ധിയില്‍, അവരുടെ ജാഗ്രതയോടെയുള്ള നേതൃത്വം വിജയിച്ചു. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നു അറിയാത്ത കാലത്തു അവര്‍ സമ്പത്തു വ്യവസ്ഥയെക്കാള്‍ ജീവന് പ്രാധാന്യം നല്‍കി . ജസീന്ദ ആര്‍ഡെര്‍ണിന്‍റെ ജനങ്ങളെ വിശ്വാസത്തെടുത്തുകൊണ്ടു മാര്‍ച്ച് 25 ന് സാധാരണക്കാരോട് മാപ്പു പറഞ്ഞുകൊണ്ട് അവര്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് എല്ലാ മാധ്യമങ്ങളും ചര്‍ച്ച ചെയ്തിരുന്നു.

ഇന്ത്യ ഏറെ കൊട്ടിഘോഷിച്ചെങ്കിലും രോഗബാധിതരുടെ എണ്ണത്തില്‍ ഒന്നാമതായിരിക്കുന്നു. ഈ മഹാമാരി എന്താണെന്നു അറിയാത്ത കാലത്തു മാത്രമല്ല, പല രാജ്യങ്ങളും വ്യത്യസ്ത നയങ്ങളിലൂടെ ഇത് നിയന്ത്രിക്കുമ്പോഴും നമ്മുടെ ഭരണാധികാരികള്‍ എന്ത് ചെയ്തു? ഇത് ജനങ്ങളെ കൊള്ളയടിക്കാനുള്ള അവസരമാക്കി മാറ്റുന്നു. പെട്രോളിന്‍റെ വില നെഗറ്റീവ് വന്നിട്ടുപോലും ഇവിടെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്,. ഈ കാലഘട്ടത്തില്‍ കൊണ്ടുവന്ന നയങ്ങളെല്ലാം അതി സമ്പന്നരെ സ്പര്ശിക്കാത്തതും തൊഴിലെടുത്തു ജീവിക്കുന്ന സാധാരണക്കാരെ ശ്വാസം മുട്ടിക്കുന്നതുമാണ്. ആരോഗ്യമന്ത്രി നിപയെ നിയന്ത്രിക്കാന്‍ കാണിച്ച സാമര്‍ഥ്യം കോവിഡിനെ നിയന്ത്രിക്കാന്‍ കാണിക്കാന്‍ കഴിഞ്ഞില്ല. രോഗികളുടെ എണ്ണവും മരണവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. തല തിരിഞ്ഞ വികസനം പോലെ കോവിഡ് നിയന്ത്രണങ്ങളും തലത്തിരിഞ്ഞതായി കാണാം. മാത്രമല്ല ആദ്യ ഒന്നുരണ്ടു ദിവസങ്ങളില്‍ ജീവിതത്തിന്‍റെ സര്‍വ മേഖലകളെയും അംഗീകരിച്ചുകൊണ്ട് പരിഹാരം നിര്‍ദേശിച്ചുകൊണ്ട് നടത്തിയിരുന്ന മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിന്‍റെ രൂപം മാറുന്നത് നാം കണ്ടു. സ്ത്രീയായ ആരോഗ്യ മന്ത്രി ശൈലജ ടീച്ചറുടെ പത്രസമ്മേളങ്ങളും കണ്ടു. മുകളില്‍ പറഞ്ഞതുപോലെ നേതാവ്, അധികാരം, ബോഡി ലാംഗ്വേജ്, മേധാവിത്വം എല്ലാം നമ്മള്‍ പഠനവിധേയമാക്കേണ്ടതാണ്. തുടര്‍ച്ചയായി ഉണ്ടായ വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും അതുമൂലമുണ്ടായ ദുരന്തങ്ങള്‍. ഈ കാലത്തും നടപ്പിലാക്കുന്ന കുടിയൊഴിപ്പിക്കല്‍, മദ്യവില്പന, നിര്‍ബാധം തുടരുന്ന ഭൂമി നികത്തലും, കയ്യേറ്റങ്ങളും, ക്വാറികളും, കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ക്ക് വിലയില്ല, സാധാരണക്കാരന് താങ്ങാനാവാത്ത വില, ആരോഗ്യ പോലീസ് ജീവനക്കാരടക്കം ഉള്ള ഉദ്യോഗസ്ഥരുടെ ശമ്പളം പിടിക്കല്‍, ഉണ്ടാകുന്നതും ഉണ്ടാക്കുന്നതുമായ ദുരിതങ്ങള്‍ നാം അനുഭവിച്ചുകൊണ്ടിരിക്കുന്നു. സ്ത്രീ നേതൃത്വങ്ങള്‍ക്ക് മാത്രമേ ഇത്തരം ജീവിത പ്രതിസന്ധികളെ നേരിടാന്‍ പ്രാപ്തമാകു എന്ന ബോധം ശക്തി പ്രാപിക്കുന്നതിന് കോവിഡ് കാലത്തേ ലോകത്താകമാനമുള്ള അനുഭവങ്ങള്‍ കാരണമാകുന്നു.

നമുക്ക് അത് എപ്പോള്‍?

 

ജ്യോതി നാരായണന്‍
പരിസ്ഥിതി പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്നു. രാഷ്ടീയo , കല , സാഹിത്യം, കൃഷി, സാങ്കേതികവിദ്യ തുടങ്ങിയ എല്ലാത്തിനെയും സ്ത്രീപക്ഷത്തു നിന്നുകൊണ്ട് ഇടപെടാൻ ശ്രമിക്കുന്നു.കെൽട്രോൺ എന്നുപറയുന്ന പൊതുമേഖലാ സ്ഥാപനത്തിൽ മാനേജരായി ജോലിചെയ്യുന്നു.

COMMENTS

COMMENT WITH EMAIL: 0