Homeകവിത

ചിത

 

 

 

 

 

 

 

 

ചിതകളില്‍ കത്തിയമരുന്നുണ്ട്
അപ്രിയ സത്യത്തിന്‍ വികൃത രൂപങ്ങള്‍
അറുത്തു മാറ്റപ്പെട്ട ജിഹ്വകളില്‍
പറയപ്പെടാത്ത മുറിവിന്‍ നേരുകള്‍
വേരുണങ്ങാത്ത ചെടികളായ്
അടുക്കളത്തോട്ടങ്ങളില്‍
നനച്ചു തളിര്‍പ്പിക്കുന്നുണ്ട്.
പെരുത്ത നുണകള്‍ മായ്ച്ചവ
അശരീരികളായ് ഉയരും നാളില്‍
തീക്കാറ്റുകളായ് പെണ്ണുടലുകള്‍
കണ്ണകിമാരായ് ഒന്നിക്കുമ്പോള്‍
കരിയില പോല്‍ വെന്തമരാനേയുള്ളൂ
ആണ്‍ കോയ്മ തടവറകള്‍.

 

ശ്രീജ എല്‍.എസ്.

അദ്ധ്യാപിക, വടകര

COMMENTS

COMMENT WITH EMAIL: 0