Homeചർച്ചാവിഷയം

ബാലിനിസം എന്ന കുട്ടി ഫെമിനിസം

അജിത്രി

സാഹിത്യത്തിന്‍റെ കൊമ്പിലെ ചില്ലയിലെ തുമ്പെഴുത്തുകള്‍ തന്നെയാണ് ബാലസാഹിത്യം.ബാലിശമല്ല, ലാലിസം പോലെ തന്നെ നോക്കിക്കാണണം ബാലിസമെന്ന വികൃതി രൂപിയെ!
കഥകളുടെ ഹൈ- ഫ്ളെക്സിബിളിസ (high -flexibilism) ത്തിലൂടെ പരമാവധി പ്രതിഫലന (reflection) കാലത്തിലേക്കാണ് നാം ചുവടു വെക്കാന്‍ പോകുന്നത്. ഒരു ശരാശരി ആസ്വാദകന്‍റെ ബുദ്ധിയേയും അത്ര തന്നെ വായനക്കാരുടെ ഭാവനയേയും ഇരട്ട വളയത്തിലൂടെ ചാടിക്കുന്ന, വട്ടത്തില്‍ കുഴയ്ക്കുന്ന തരത്തിലുള്ള ഈ പുതിയ വായനാ രീതിയുടെ നടുമിറ്റത്ത് കസേരയിട്ടിരുന്ന് വാക്കുകളുടെ ഈട് പരിശോധിക്കുകയല്ല, ബാലസാഹിത്യ വിചാരണ നടത്തുകയുമല്ല, ഉദ്ദേശ്യം.
കടഞ്ഞെടുക്കാനുള്ളബാലിസങ്ങളുടെ മാലയിട്ട രാമബാണങ്ങളുടെ ഒളിയമ്പുകള്‍ തടുത്തു കൊണ്ട് മാലി രാമായണത്തിലും മാലി ഭാരതത്തിലും ഉന്മാദത്തോടടുത്ത വികാരത്തോടെ വാലു ചുരുട്ടി സിംഹാസനമാക്കിയിരുന്ന വാനരവംശകന്‍റെ പിന്‍തുടര്‍ച്ചക്കാരനായ വായനക്കാരിലേക്ക് ഒരു പുതിയ ചിന്ത വിക്ഷേപിക്കുകയാണ്. കുട്ടി സാഹിത്യത്തിലെ ഫെമിനിസ സ്വാധീന പരിശോധന ഒറ്റവാക്കില്‍ ശാലീനയല്ലാത്ത ‘ബാലിനിസം’ കഥയെ സര്‍ഗാത്മകമാക്കാന്‍ മണ്ണും പെണ്ണും അത്യന്താപേക്ഷിതമാണ്’ ആ വഴിക്ക് പരിസ്ഥിതിയും പോരും.

കുട്ടി സാഹിത്യത്തെ ധൈഷണികമാക്കാന്‍ വാക്യങ്ങളുടെ തിരയടിക്കുന്ന മഹാസമുദ്രങ്ങള്‍ തന്നെ വേണമെന്നില്ല. കൈത്തോട്ടിലെ തൊണ്ടു ചീഞ്ഞ വെള്ളമായാലും മതി. ഗന്ധവും ഗന്ധര്‍വ്വ സന്നാഹങ്ങളും ആവശ്യമില്ലെന്ന വലിയ ദര്‍ശനബോധമാണ് എല്ലാ മക്രോണി മോഡല്‍ രചനകളും ഇന്നേ വരെ തന്നിട്ടുള്ളതും, പങ്കുവെച്ചിട്ടുള്ളതും. ഫ്ളെക്സ് വെച്ച് സ്ഥാപിച്ചെടുക്കുന്ന ബിംബരീതിയിലുള്ള ഭക്തിയുടെ കടന്നാക്രമണത്തിന്‍റെ ഛായ നമ്മുടെ അമ്പിളിയമ്മാവന്‍ , ബാലരമ, പൂമ്പാറ്റ അമര്‍ ചിത്രകഥകളെല്ലാം വഹിക്കുമ്പോഴും കഥയുടെ നിര്‍മ്മാണ മുഹൂര്‍ത്തങ്ങളില്‍ പുതിയൊരു ലാവണ്യ സൗന്ദര്യ ക്രമം സൃഷ്ടിച്ചെടുക്കാനാണ് എല്ലാ രചയിതാക്കളും എന്തിന് സുമംഗല എന്ന കഥാ മുത്തശ്ശി പോലും ശ്രമിക്കുന്നത്. വരാന്‍ പോകുന്ന ബാലസാഹിത്യ ആധിപത്യത്തിന്‍റെ വാമനരൂപമായിട്ടാണ് ഒരു പ്രമുഖ പത്രം ഇവിടെ കളിക്കുടുക്ക ഇറക്കി കളിച്ചത്. അതിലാകട്ടെ കുട്ടനും അപ്പുവും കണ്ണനും മാത്രം ഓടി നടന്നു എല്ലായിടത്തും.
വഴി കാണിക്കാമോ? എന്ന ചോദ്യത്തില്‍ പോലും ചിണ്ടനെലിയും , മീശ മാര്‍ജാരാനുമാണ് ഇടം പിടിച്ചത്. മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീ ആവുമ്പോള്‍ മാത്രമാണ് ഒരു പെണ്ണെലി പോലും കടന്നുവരുന്നത്. പാവാടപ്രായത്തിലുള്ള പെണ്‍ കഥകളുടെ ആഖ്യാനമാണ് ഇറാനിയന്‍ എഴുത്തുകാരി സിമിന്‍ ദാ നീശ്വര്‍ എഴുതിയ പാവാടക്കഥകള്‍. വിവര്‍ത്തനം യാസീന്‍ ബാഹിയുടെതാണ് നാഷണല്‍ ബുക് ട്രസ്റ്റാണ് പ്രസാധകര്‍.

കഥയുടെ വഴിയിലെ കല്പിത യാഥാര്‍ത്ഥ്യങ്ങളെ തുടക്കം മുതലേ ചോദ്യം ചെയ്യുന്ന ഈ പ്രവണതയുടെ പ്രചാരകയായി ഇതിലെ മിന മാറിയിട്ട് ഏകദേശം അഞ്ച് പതിറ്റാണ്ടുകളായി. എത്രയോ വര്‍ഷങ്ങളായി. ഇപ്പോഴും കല്ലെറിയുന്ന, ചൂണ്ടയിടുന്ന പെണ്‍കുട്ടികള്‍ കഥകളില്‍ തുലോം കുറവാണ്.
വിമാനം താഴ്ന്നു പറക്കുമ്പോള്‍ പാവാട വിടര്‍ത്തിക്കൊടുക്കുന്ന പെണ്‍കുട്ടികള്‍.. അപ്പോള്‍ പൈലറ്റ് വേണ്ടതെല്ലാം അതിലിട്ടു കൊടുക്കുമെന്ന് വ്യാമോഹിക്കുന്ന പാവം പെണ്‍കുട്ടികള്‍.
വാക്കുകള്‍ക്കിടയിലെ സ്കൈ, സ്റ്റാര്‍ വാര്‍ സ്പേസിന്‍റെ കലാപം കൂട്ടലായി വേണം ഇത്തരം ട്വിങ്കിള്‍ സ്റ്റാറുകള്‍ പങ്കു വെക്കുന്ന സമസ്യകളെ വായിച്ചെടുക്കാന്‍.
ടോട്ടോച്ചാന്‍ തൊടുത്തു വിടുന്ന വാക് ശരങ്ങള്‍ പക്ഷേ ബാലസാഹിത്യ തീരം തൊടുന്നുമില്ല. എഴുതുക എന്ന ക്രിയയുടെ ചതിക്കുഴിയാണ് പുനരെഴുത്ത്. വലിയ അധ്വാനം വേണ്ട പണി. പക്ഷേ ബാലസാഹിത്യ രംഗത്ത് മാത്രം എഡിറ്റിങ്ങ്, പമ്പ കടന്ന് പോകും.
കഥയെഴുതുമ്പോള്‍ അത് ബാല ശ്വാസത്തിന്‍റെ രൂപ നിര്‍മ്മിതിയായി മാത്രം മാറുന്നു. വിമാനം പൈലറ്റോടിച്ചോളും എന്നൊരുമട്ട്. ഇത് തലയില്‍ പതിച്ചാലോ എന്നൊരു ബേജാറില്ലാതെയുള്ള ആ പറക്കല്‍ ആസ്വദിക്കലില്‍ ഒരു ശ്വാസത്തിനുള്ളില്‍ ഒരുപാട് നിശ്വാസങ്ങളെ അടക്കിവെച്ചിരിക്കുന്ന ഒരു എഡിറ്റിങ്ങ് കലയുടെ ചിതമ്പലുകളും ഉണ്ട്. മീന്‍ ശ്വാസത്തിനാരാണ് വില കല്‍പിച്ചിട്ടുള്ളത്.?
പെരുവിരല്‍ക്കഥകളിലുണ്ട്, അര്‍ജുനനും ദ്രോണനും, കൗരവരും. പക്ഷേ ആ ദുശ്ശള ഇവരുടെ കൂടെ കളിക്കുന്നതേയില്ല, ഒരിടത്തും.. അന്തപുരത്തിലെ കുശിനിയിലെ കടകോല്‍ കറക്കി സമയം പോക്കിയവള്‍.. കറുത്തവള്‍. അനധികൃതമായി ഇടപെടാന്‍ കഥാപാത്രങ്ങളില്ലാത്ത ഈ വീതി കുറഞ്ഞ കഥകളിലെ കഥാപാത്രങ്ങളാണ് ഓരോ വീര പുരുഷനും ബാല സൂര്യനും ബാലചന്ദ്രനും ഉണ്ട്.
ബാലഭൂമി പുസ്തകത്തിലേയുള്ളൂ..
ബാല താരങ്ങള്‍ സിനിമയിലേയുള്ളൂ..
ബാലസീത വള്ളത്തോള്‍ കവിതയില്‍ ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്‍ എന്നും പറഞ്ഞ് പോവുകയാണ്. പിന്നെ മുതിര്‍ന്നിട്ടാണ് ആശാ നിലൂടെ ചിന്താവിഷ്ടയാകുന്നതും ഹേ, രാമാ.. ഉയരുന്നു ഭുജ ശാഖ വിട്ടു ഞാന്‍ എന്നും
പാവയോയിവള്‍ എന്നും ചോദിക്കുന്നത്! ബാലിനിസത്തിലെ കഥകള്‍ ഒരു തരം ആയിത്തീരലാണ്. അപ്പോള്‍ അവിടെ നിന്നും കഥാപാത്രങ്ങള്‍ കുതറിപ്പോകുകയും എത്ര അടി കിട്ടിയാലും ഒഴിഞ്ഞു പോവാതെ കരുത്തോടെ നില്‍ക്കുന്ന വിസ്മയഭാവങ്ങളാല്‍ കഥാപാത്രങ്ങളുടെ ശരീരമെടുക്കുകയും പറക്കുകയും ചെയ്യുന്നുണ്ട്.
ആയിരത്തൊന്നു രാവുകളില്‍ ഷെഹറസാദിന് കൂട്ടു പോകുന്ന ചെറിയ കുട്ടിയും വലിയ സാക്ഷിയാണ്. ചാവാതെ ചത്ത ഒരു കുതിരക്കുട്ടിയെ പറ്റി ആ കുഞ്ഞു ഹൃദയവും ആകുലപ്പെടുന്നുണ്ട്. അങ്ങനെ നാം കഥാപാത്രങ്ങളുടെ ഉത്തരവാദിത്വം നിര്‍വഹിക്കേണ്ടുന്ന വായനക്കാരനാവാന്‍,ആസ്വാദകയാവാന്‍ കൂടി ഗൂഢമായി ക്ഷണിക്കപ്പെടുന്നു. ടാഗോര്‍ എഴുതിയ ബാലകഥകളില്‍ പക്ഷേ സോദരീ ഭാവേന വരുന്ന മുതിര്‍ന്ന സ്ത്രീയുടെ ഭാവ പകര്‍ച്ചകളുണ്ട്. ആരണ്യകത്തിലും, കിശോരി ബാബുവിലും ചാരുലതയെ നമുക്ക് കണ്ടെത്താനാകും.
ജിജ്ഞാസ തുടിക്കുന്ന അത്തരം വാക്കുകളുടെ കോര്‍ത്തുവെയ്പ്പിനെ കുറിച്ച് മലയാളകഥയുടെ കാരണവര്‍ എം.ടി. തന്‍റെ ബ്ളര്‍ബില്‍ ഇങ്ങനെ കുറിക്കുന്നു- ‘ചെറുതാണ് സുന്ദരം’ എന്ന് പാരീസ് ബുക് ഷോപ്പ് എന്ന പുസ്തകം എന്നെ വീണ്ടും വീണ്ടും ഓര്‍മിപ്പിക്കുന്നു.
വിശ്വാസം ഒന്നുകൂടി ബലപ്പെട്ടു വരാന്‍ വേണ്ടി മാത്രം വീണ്ടും ഞാനത് വായിച്ചു കൊണ്ടിരിക്കുന്നു. രബീന്ദ്രനാഥ ടാഗോറിന്‍റെയും പ്രേംചന്ദിന്‍റേയും കൃതികളിലൂടെ പോകുമ്പോള്‍ അനുഭവിക്കാറുള്ള സന്തോഷം – ആത്മഹര്‍ഷം ഒന്നുകൂടി അനുഭവപ്പെടുകയുണ്ടായി, ഒറിയന്‍ കൃതി മിസൂമിയുടെ കുതിര വായിച്ചപ്പോള്‍.
ബാലസാഹിത്യത്തെക്കുറിച്ച് പ്രശസ്തനായ ഒരു പാശ്ചാത്യ നിരൂപകന്‍ പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു: ‘ഏൃലമേ ംൃശലേൃ രമി ില്ലൃ യല ലഃുഹമശി ഹമഹഹൗയ്യ. ശേ വമെ ീേ യല ലഃുലൃശലിരലറ”. എത്ര ശരി! ഈ നിരൂപകന്‍റെ വാക്കുകള്‍ ബാലസാഹിത്യ രചനകള്‍ക്കും യോജിക്കുന്നു.
മിഥ്യാഭ്രമമാകാത്ത ലിംഗ ദേദമില്ലാത്ത, പൊരിച്ച മീനിന്‍റെ പങ്കു കിട്ടാത്ത വിലാപങ്ങള്‍ ചേക്കേറിയ ഒറ്റപ്പെട്ട വരികളുടെ കല കൂടിയാണ് ബാല ഫെമിനിസം. ബാലെ ഒരു നൃത്തനാടകമാണ്. ബാലി ദ്വീപിലെ വിനോദം കൂടിയാണത്. കൊച്ചു വാക്യങ്ങളെ ഇണക്കിചേര്‍ക്കുന്ന അവ്യക്തഭംഗിയാര്‍ന്ന ഒരു സൗന്ദര്യ ശാസ്ത്രം ബാലസാഹിത്യത്തിന്‍റെ നിലവിലെ നടപ്പില്‍ നാം വരുത്തേണ്ടതുണ്ട്.
നനുത്തതും മൃദുലവുമായ ഒരു പാദസരത്തിന്‍റെ സ്വനം പോലെ കിലുങ്ങുന്ന ഒരാഖ്യാനോപരിതലം നിലനിര്‍ത്തുന്ന പെണ്‍ പാവകളുടെ പാവാടക്കഥകളില്‍ പ്രവര്‍ത്തിപ്പിച്ചിട്ടുള്ള ഇമേജുകളുടെ ഏറിയ പങ്കും നമ്മുടെ കണ്ണുകള്‍ക്കു ചുറ്റും എപ്പോഴും വട്ടമിട്ടു പറക്കുന്ന ചെറിയ തുമ്പികളാണ്. കല്ലെടുപ്പിക്കാന്‍ ശ്രമിക്കുന്നതിനു പകരമായ് ചെയ്യേണ്ടത് ആ പറക്കല്‍ മാത്രം ആസ്വദിക്കുകയാണ്. മെറ്റാഫിസിക്കല്‍ (ാലമേ ുവ്യശെരമഹ) അനുഭവങ്ങള്‍ അതിന്‍റെ അടങ്ങി പോയ ശ്വാസനിയന്ത്രണ ധ്യാനങ്ങളടങ്ങിയ ഈ കുഞ്ഞു ഫെമിനിച്ചിയുടെ ആദ്യ രൂപം മുട്ടത്തുവര്‍ക്കിയുടെ ഒരു കുടയും കുഞ്ഞി പെങ്ങളിലും കാണാം.
പൂമംഗലത്തെ ഗ്രേസിയില്‍ ആ പേരില്‍ തന്നെ ഗ്രേ ഉണ്ട്. വേഗം നരച്ചു പോയ ഒരുവള്‍.. സഹനമില്ലാത്തതിന്‍റെ ശിക്ഷയനുഭവിച്ച ഒരുവള്‍ – കഥയിലെല്ലാം രണ്ടാനമ്മമാര്‍ക്ക് ക്രൂരമുഖമാണ്. അവയുടെ അവതരണരീതിയില്‍ പൊയറ്റിക് ഡിക്ഷനോട് ചേര്‍ന്നുനില്‍ക്കുന്നു, സിന്‍ഡ്രലയുടെ കഥ.. അതിലെ രണ്ടാനമ്മയും പെണ്‍മക്കളും ഫെമിനിസ്റ്റ് കാഴ്ചപ്പാടുള്ള ചില ദൂരങ്ങള്‍ താണ്ടുന്നുണ്ട്.
മിഥ്യാഭ്രമമാകാത്ത ആ ഒറ്റ ചെരിപ്പുകളുടെ അളവു കലയെ, മത്തങ്ങ വണ്ടിയെ, ക്ലോക്കിലെ പന്ത്രണ്ടു മണിയെയെല്ലാം നാം ശ്രദ്ധാപൂര്‍വ്വം വായിച്ചേ മതിയാവൂ. വിഭിന്ന ശ്രുതികള്‍ ഉള്‍ച്ചേര്‍ന്ന ആ ഒറ്റ വെള്ള കുതിരയിലൂടെയുള്ള സഞ്ചാരം കഥയുടെ പെണ്‍ പരിസരങ്ങളെ മായിക പ്രഭയുള്ളതാക്കുന്നു.
ബാലസാഹിത്യകഥാകാരന്‍റെ ഉള്ളില്‍ തുടികൊട്ടി നില്‍ക്കുന്ന അര്‍ത്ഥഗര്‍ഭമായ ധ്വനി ചിഹ്നങ്ങളെ നമുക്ക് പിടിച്ചുകൊണ്ടു തരുമെന്നതിനാല്‍ ആ ഒറ്റ ചെരിപ്പിലെ അളവ് തെറ്റാത്ത അത്ഭുതങ്ങള്‍ തുടര്‍ന്നും ഉദ്ധരിക്കാം.
*
ബാലകഥകളിലെ ചില സൗന്ദര്യം തുളുമ്പുന്ന
പെണ്‍ചിന്താ പിന്തുണകള്‍
*
ദൈവം ഒരുക്കിയെടുക്കുന്ന
മിണ്ടാപ്രാണികളാണ്
ബാലകര്‍
ബാലികമാര്‍ അങ്ങനെയല്ല
ദൈവം അവരെ
ഒരുക്കാതെ
സ്വയം ഒരുങ്ങാന്‍ വിടുകയും
ഉരുക്കി വളച്ച്
ഉറപ്പുള്ളവരാക്കി
സഹനം പരിശീലിപ്പിച്ച്
നിരത്തിലിറക്കുകയും
വിജയികളാക്കുകയും ചെയ്യുന്നു
(ഖുറുബെ ജലാല്‍ എന്ന പേര്‍ഷ്യന്‍ കൃതിയില്‍ നിന്ന്)
*
രണ്ട്
*പെണ്‍കുട്ടികളുടെ
തലയുടെ വരയും
തെരുവുപട്ടികളുടെ കുരയും
ഭാഗ്യമനുസരിച്ചാണ് ..
(സുഡാന്‍ കഥകള്‍)
*
മൂന്ന്
*
സ്ത്രീകള്‍ മാത്രംകാണുന്ന സ്വപ്നമാണ്
നല്ല ഭക്ഷണം.
(നൈജീരിയന്‍ കഥകള്‍.)
ഈവിധം ഒറ്റശ്വാസത്തില്‍ വായിക്കാവുന്ന സഹന കഥയുടെ കടല്‍ ഒരു പെണ്‍ ഭ്രൂണത്തില്‍ ഒതുക്കുമ്പോള്‍ അതിനെ എഴുത്തുകാരന്‍റെ/കാരിയുടെ ജീവിതകാലത്തെയോര്‍ത്തുള്ള നെഞ്ചിടിപ്പായി വേണം വായിച്ചെടുക്കാന്‍. അത് ചിലപ്പോള്‍ പുരോഗമന സ്വഭാവമുള്ളതും മറ്റവസരങ്ങളില്‍ പിന്നോട്ട് മാത്രം ചലിക്കുന്നതുമായിരിക്കും.
നാം പെണ്‍മുഖ ഭംഗിക്ക് മാര്‍ക്കിടുമ്പോള്‍ ഒരു ചെറിയ തരിസദ്സ്വഭാവ വെളിച്ചമോ, ഒരു ചതുരം സത്യസന്ധതയുടെ പ്രകാശമോ ഒക്കെ അവസാന മേ പരിഗണിക്കൂ എന്നാല്‍ കഥകളില്‍ പക്ഷേ അങ്ങനെയല്ല പെണ്‍മയേ ഉണ്ടാവൂ എന്നും അതു പരിമിതമായ ഒരു സ്പേസിന്‍റെ പ്രതിനിധാനമാണെന്നും വ്യാഖ്യാനിക്കാന്‍ ആര്‍ക്കുംവലിയ ഭൂകമ്പമാപിനികളുടെ ആവശ്യമില്ല.
പെണ്‍ ദൈവം ആള്‍ ദൈവം പോലെ മാജിക്കുകള്‍ സൃഷ്ടിക്കുന്നതായി കഥകളില്‍ കാണാം.. അത്തരം തുല്യതകള്‍ ലഭിക്കുന്ന അപൂര്‍വ്വം ഇടങ്ങളില്‍ ഭക്തി നിറഞ്ഞു തുളുമ്പുകയും കാരുണ്യം മാതൃഭാവത്തില്‍ ചുരത്തുകയും ചെയ്യും.
സര്‍വ്വവ്യാപിയാണെന്നു സ്ഥാപിക്കാന്‍ ഒരു പുരുഷന് മിന്നല്‍ വേഗമുള്ള ഒരു ബുള്ളറ്റ് ബൈക്ക് മതിയെന്നും ഈ ഒറ്റുകൊടുക്കപ്പെട്ട പെണ്‍വാക്യ രചനയില്‍ നിന്നും മഗ്ദലനയുടെ കുട്ടിക്കാലത്തേക്കും, യുദാസിന്‍റെ (വേലീറശര്യ) ബൗദ്ധിക ഭാരത്തിലേക്കും ഗാഗുല്‍ത്തായിലേക്കെന്നപോലെ വായനക്കാരന്‍ മരക്കുരിശേന്തി ചിലപ്പോള്‍ നടന്നു പോകേണ്ട അവസരങ്ങളും ഉണ്ടായിട്ടുണ്ട്.
ടോട്ടോച്ചാനിലെ കൊബായാഷി മാഷില്‍ നിന്നും കാര്യമായ നിയമങ്ങളൊന്നുമില്ലാതെ നാം എളുപ്പത്തില്‍ ഗ്രഹിച്ചെടുക്കുന്ന കാര്യം അവരെ അവരുടെ പാട്ടിനു വിടാന്‍ തന്നെയാണ്.
പെണ്‍വര എന്ന കഥയില്‍ സീതയും ലക്ഷ്മണനും ബന്ധങ്ങളുടെ വരയുടെയും ശാസനയുടെ വരയുടെയും രാഷ്ട്രീയമാണ് തുറന്നുകാട്ടുന്നത്. ഇത് അര്‍ത്ഥങ്ങളുടെ ധ്വനിപ്രവാഹമായി മാറുകയാണ്. ‘രാമരാജ്യം’ എന്ന വാക്യ വാലില്‍ ബാലരാമയണത്തിന്‍റെ തത്വദര്‍ശനമാണ് പിന്നീട് നാം വിചാരണ ചെയ്യുന്നത്. അത് നാം സൃഷ്ടിച്ചെടുക്കുന്നതാണ്. അതിനുള്ള ഇടം ആരും തുറന്നുതരുന്നില്ല അതു സ്വപ്നം എന്ന ജീവനില്ലാത്ത അവസ്ഥയ്ക്കുള്ള മെറ്റാ മോര്‍ഫിസ് ആണ്. സമൂഹജീവിയായുളള പരിണാമം വിവരണാതീതമായ വികൃതവാസനകളെ പെണ്‍ ശരീരങ്ങളുടെ മുറുക്കി കെട്ടലുകളെ, സാങ്കല്പിക കഥയുടെ പുസ്തകത്താളില്‍ മയില്‍പീലി പോലെ പെറ്റു പെരുകാന്‍ അയയ്ക്കുമ്പോഴും അതിന്‍റെയുള്ളില്‍ ജീവിതം എന്ന സമരത്തിന്‍റെ എല്ലാത്തരം ഭാവങ്ങളെയും കൊത്തി വെയ്ക്കാനാണ് എല്ലാ ഭാവനകളും എന്തിന് തംബലീനയും ഉറങ്ങുന്ന സുന്ദരി പോലും ശ്രമിക്കുന്നത്.
പെണ്ണ് ഹ മണ്ണ് ക പ്രകൃതി
ഒരു പെണ്‍ ശരീരത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലുമധികം വിഭവങ്ങള്‍ ആണിന്‍റെ അധികാര ഭവനക്കഥകളിലുണ്ട്. സാധാരണ ഗതിയില്‍ മൈക്രോ ആഖ്യാനങ്ങളില്‍ കാലാകാലങ്ങളിലായി അവര്‍ അത് വിളമ്പി തരുകയാണ്.. വാചകം, പാചകം തുന്നല്‍ ചിത്രപ്പണി, നൃത്തം ഒക്കെ മാത്രം മതി നിനക്ക് എന്ന് തിട്ടൂരമിറക്കുകയാണ്.
ഒ. എന്‍. വി. വരച്ചിടുന്ന പേരറിയാത്ത പെണ്‍കിടാവിന്‍റെ രേഖാ ചിത്രത്തിന്മേല്‍ കരിഓയില്‍ ഒഴിക്കുന്ന പണിയില്‍ ഏര്‍പ്പെടുന്നവര്‍ വികൃതമാനസരാണ്. അന്യസംസ്ഥാന തൊഴിലാളികളെ അതിഥി ചേര്‍ത്തു വിളിച്ചതു കൊണ്ട് മാത്രം തുല്യത കൈവരാത്തതു പോലെ പെണ്‍ പശ്ചാത്തല ഭംഗിക്കായിട്ടെങ്കിലും സ്ത്രീ ഭൂമേഖലകള്‍ ബാലസാഹിത്യ രംഗത്ത് തീര്‍ക്കുകയും അവിടെ മത്തുപിടിച്ച തന്‍റെ കാല്പനിക ഭാവനയെ അലയാന്‍ പറഞ്ഞയ്ക്കുകയും ചെയ്യണം.
ബാലകഥകളില്‍ തന്നെ ആര്‍ട്ടിക്കിള്‍ 14 കടന്നുവരണം. ഈ ഭരണഘടനാ ഗുണങ്ങള്‍ ഉള്‍ക്കൊള്ളുന്ന കഥകള്‍ നമ്മുടെ ബൗദ്ധിക കേന്ദ്രങ്ങളിലേക്ക് ധ്യാനത്തിന്‍റെ, മാറ്റത്തിന്‍റെ കുന്നു കയറ്റുന്ന കാന്തി കതയുടെ നിരന്തരമായ ആകര്‍ഷണങ്ങളായി കടന്നു കയറുകയും ചിന്തയെ സൊളാര്‍ എന്നോണം ചൂടാക്കുകയും ചെയ്യേണ്ടത് പുതുകാലത്തിന്‍റെ കൂടി ആവശ്യമാണ്.
ബാലിനിക്കഥകളിലധികവും നല്ല ഒന്നാന്തരം ദൈവ സംവാദക്കഥകളാണ് (ഴീറ മേഹസെ മിറ ഴീഹറലി മേഹസെ,) പെണ്‍ മനസ്സിന്‍റെ ദൈവം പലതരം വാസനകളുടെ , രുചികളുടെ , സഹനങ്ങളുടെ ആരോഗ്യമുള്ള അതിജീവനമാണ്.ശബ്ദത്തിന്‍റെ മാത്രമല്ല ആക്രോശത്തിന്‍റെയും രൂക്ഷഗന്ധത്തിന്‍റെയും സ്ഥൂലരൂപങ്ങളായ ജീവിതമാകുന്ന ആകാശവും സഹനഭൂമിയും ഈ കഥകളില്‍ പെണ്‍ മനസ്സിന് മാതൃക കാണിക്കുന്നു.
ഹൃദയത്തിന്‍റെ അടക്കം പറച്ചിലുകളാണ് എല്ലാ പെണ്‍ വിനിമയങ്ങളും. ‘മായ’എന്ന കഥയിലെ നായികയുടെയും തേങ്ങ എന്ന കഥയിലെ പെണ്‍കുട്ടിയുടെ ജീവിതക്രിയയെയും ഒന്നു ശ്രദ്ധിച്ചു വായിച്ചു നോക്കൂ: രാച്ചിയമ്മയുടെ ജൂനിയര്‍ ഈ കഥകളിലും ജീവിക്കുന്നുണ്ട്. ഏതോ ഒരു പെണ്‍ദൈവം വായിക്കുന്ന വയലിന്‍ നാദം മാത്രമാകാം ഇത്തരം കഥകളിലെ പെണ്‍ കുരുന്നുകള്‍. കുരീപ്പുഴയുടെ പെണങ്ങുണ്ണിയിലും ഇത്തരം കുട്ടി കഥാപാത്രങ്ങളെ കണ്ടെത്താം.
ഈ ബാലലോകം മയിലമ്മ കുളിക്കുന്ന
ഒരു കൊക്കകോള പാനീയ ഉറവയുടെ കുട്ടി കുളം മാത്രം..
(മായ)
നിത്യതയുടെ
പുള്ളികളുള്ള
ഓസോണ്‍ പട്ടുമായി
ഭൂമിയെ
സംരക്ഷിക്കാനുള്ള പ്രകാശ വാഹിനികളായി
ദൈവം ഈ ഭൂമിയിലേക്ക് അയച്ച മനുഷ്യര്‍
ഇപ്പോള്‍ മുടിനീട്ടി
പെണ്‍ കഥാപാത്രങ്ങളായി
മാറി അടയിരിക്കുന്ന
ആഗോള താപന കാലമാണിത്.
വിരിയുന്ന തൊക്കെയും
വിചിത്ര ജീവികള്‍
പെണ്‍മനുഷ്യന്‍ എന്ന സംജ്ഞ ആദ്യമായി ഉപയോഗിയ്ക്കപ്പെട്ടത് പാരീസിലാണ്..
ഗ്രൈറ്റ തുന്‍ബര്‍ഗ് എന്ന പെണ്‍കുട്ടിയാണ് ഭൂമിക്കു വേണ്ടി സമരം ചെയ്തത്. മലാലയാണ് അക്ഷര സമരത്തിന് ചൂടു പകര്‍ന്നത്. ഭൂമിയില്‍ ജ്ഞാന മാലാഖമാരുടെ കേളീ രംഗം സുതാര്യമായി സാധ്യമാക്കാനാണ് പെണ്‍പിറവികള്‍. പക്ഷെ മറിച്ചാണ് സംഭവിക്കുന്നത്. അതുകൊണ്ടാണ് രണ്ടാം ഖണ്ഡത്തില്‍ അംബ ശിഖണ്ഡിയായി ലോകത്തിന്‍റെ വിസ്മയങ്ങളെ പുനര്‍സൃഷ്ടിക്കുന്നതും നേര്‍ക്കുനേര്‍ നിന്ന് .ചിത്രീകരിക്കുന്നതും.ദൈവത്തെആഖ്യാനിക്കുന്ന അതേ തീവ്രതയിലാണ് അരിസ്റ്റോട്ടില്‍ മനുഷ്യനെയും പ്രകൃതിയെയും പെണ്‍മയേയും അതിന്‍റെ കൃത്യതയില്‍ ആവിഷ്കരിക്കുന്നത്.
മല പറഞ്ഞു
നിന്‍റെ മുഴച്ച ഭാഗങ്ങളും ചുഴികളും
എനിക്കു വേണ്ടിയല്ല;
അവള്‍ക്കു വേണ്ടിയാണ്.
ക ( മല )
-യൂദാസ് മരിച്ചു
ക്രിസ്തു ഉയര്‍ത്തു
കൂടെ
വെള്ളക്കാരും
കുരിശും
പച്ചപിടിച്ചു..
(വെളുത്ത യേശുവും
കറുത്ത ജനങ്ങളും
അമ്പരന്നു.
കന്യാമറിയം പറന്നത് അങ്ങനെയാണ്.)
ബാലസാഹിത്യത്തിന്‍റെ മുതിര്‍ച്ചകളില്‍ ഉണ്ണിയേശു , കന്യാമറിയം, ഉണ്ണികൃഷ്ണന്‍, യശോദ, കുറൂരമ്മ ഇവര്‍ക്കെല്ലാം ശക്തിയുള്ള ഇടങ്ങളുണ്ട്.കഥയെഴുത്തില്‍ ഒരു ആത്മജ്ഞാനിയുടെ ലില്ലിപ്പൂ പോലുള്ള വചനധാര എപ്പോഴും പ്രകൃതിയിലേക്കും മനുഷ്യരിലേക്കും ഒഴുകി കൊണ്ടിരിക്കും യേശു തന്‍റെ ഹൃദയത്തെ ഇറക്കി കളിക്കും. അപ്പോഴും ജീവിതം എന്ന കയറ്റിറക്കത്തെയാണ് ” മഗ്ദലന മറിയം തന്‍റെ തൂവാലയിലൂടെ വരച്ചുകാട്ടുന്നത്.. മനുഷ്യന്‍ എന്ന നന്ദിയില്ലാ ജീവിയുടെ കൂടെപ്പിറപ്പായ ആര്‍ത്തിക്കാരന്‍റെ പ്രതിനിധാനമാണ് യൂദാസ്. ശമരിയക്കാരന്‍റെ കഥയിലൂടെയാണ് ഈ ബിംബത്തെ പഴയ തലമുറ പ്രതിരോധിച്ചത്. പെണ്‍ ശരീരത്തിനകത്ത് നടക്കുന്ന രാസ / ജൈവക്രിയകളായി ഝാന്‍സി റാണിയും ഉണ്ണിയാര്‍ച്ചയും വേറിട്ട കഥയുടെ ആഖ്യാനങ്ങളായി.

അനുബന്ധം
A man’s leaving letters with a small story storeroom always blooming like fog and vague charecters returning home with a cold box is the real murder of all freshness. all are ghosts.
ബാലകഥകളുടെ ദൂരെ നിന്നുള്ള ചില പെണ്‍ ഒളിനോട്ടങ്ങളും കാഴ്ചപ്പാടുകളാണ് മുകളില്‍ കുറിച്ചിട്ടത്. ഈ നിരക്ഷണങ്ങള്‍ / ആഖ്യാനങ്ങള്‍ നമ്മില്‍ നിന്നും ആവശ്യപ്പെടുന്നത് ലിഗ്വിസ്റ്റിക് ഇലാസ്റ്റിസത്തിലൂന്നിയ അയവുള്ള ബാലവായനയാണ്. ദ്വിലിംഗ രൂപത്തില്‍ പുറത്തിറങ്ങിയിട്ടുള്ള പല ഫിക്ഷന്‍ കഥകളും ബാലസാഹിത്യത്തെ മലര്‍ത്തിയടിച്ച് മുന്നേറുകയാണ്. റൗളിംഗിന്‍റെ കൃതിയുടെ വിശാല മാനം തന്നെ പുതിയ കാഴ്ചയില്‍ വ്യത്യസ്ത പ്രതീതിയാണ് സമ്മാനിക്കുന്നത്. ടോം ആന്‍റ് ജെറികഥകളുടെ പിടി വിട്ട് പറക്കുന്ന പുതിയ പുസ്തകമാണ് ഇതു വരെയുള്ള ഓരോ വായനയിലും താളുകള്‍ മറിച്ച് കൂടെ വന്നത്. ബാലിനിസമാണത്. പൊളിച്ചെഴുത്തുകളാണ് പുതുകാല സിന്‍ഡ്രലമാര്‍ ആവശ്യപ്പെടുന്നതും.

 

 

 

 

 

അജിത്രി
അദ്ധ്യാപിക, എഴുത്തുകാരി, പ്രഭാഷക
പുരോഗമന കലാസാഹിത്യ സംഘത്തിന്‍റെ മലപ്പുറം ജില്ലാ പ്രസിഡന്‍റ്

 

 

COMMENTS

COMMENT WITH EMAIL: 0