എന്‍റെ കവിതയില്‍
നിന്നാണാദ്യം
നിനക്ക്
മുടി നീണ്ടതും
മുല മുളച്ചതും
യോനിയായതും.
എന്‍റെ സ്വപ്നങ്ങളില്‍
നിന്നാണാദ്യം
നിനക്ക്
പൊട്ടുകുത്തിയതും
വളയിട്ടതും
കണ്ണെഴുതിയതും!.
അവളെഴുന്നേറ്റു.
മുടിയഴിച്ചിട്ടു.
വിവസ്ത്രയായി
കണ്ണാടിക്കു മുന്നില്‍
ലിംഗം പുറകിലോട്ട്
വലിച്ചു വെച്ചു.
കാലടുപ്പിച്ചു.
കൈകള്‍ കൊണ്ട്
നെഞ്ചു പൊത്തി.
നാണം കൊണ്ടോള്
കണ്ണടച്ചു.
ദയ ഗായത്രി
ആര്‍ട്ടിസ്റ്റ്/മോഡല്‍
COMMENTS