നമ്മുടെ കേരളത്തിനെന്തു പറ്റി എന്ന് ആശങ്കപ്പെടാത്തവര്‍ ആരുമുണ്ടാവില്ല. മാറാരോഗങ്ങള്‍, മരണങ്ങള്‍, മരണക്കെണികള്‍, സാമ്പത്തിക തകര്‍ച്ച…. ഇങ്ങനെ നിലവാരത്തകര്‍ച്ചയും അധപതനവും വര്‍ദ്ധിച്ചുവരികയാണ്. പട്ടിണി മരണം കൂടി വന്നാല്‍ വിശേഷായി!.
സാമ്പത്തികത്തകര്‍ച്ച കൊണ്ടും കടക്കെണി കൊണ്ടും ആളുകള്‍ ആത്മഹത്യ ചെയ്തു തുടങ്ങിയിരിക്കുന്നു. ആണും പെണ്ണും സമ്മര്‍ദ്ദം കൊണ്ട് വീടുവിട്ടു പോകുന്നു. പ്രേമ വികാരത്താല്‍ ആത്മ എടുത്തു ചാടി ഒളിച്ചോടുക, ആത്മഹത്യ ചെയ്യുക, വിരോധം തോന്നി ചുട്ടു കൊല്ലുക, വെടിവെച്ചു കൊല്ലുക, വെട്ടിക്കൊല്ലുക, കൊന്നു കുഴിച്ചുമൂടി അടുപ്പുകൂട്ടുക, കള്ളക്കടത്ത്, കൊള്ള, ലഹരി വില്‍പന,,,,,, ഇങ്ങനെ പറഞ്ഞു തുടങ്ങിയാല്‍ നമ്മുടെ സാംസ്ക്കാരിക കേരളത്തിന്‍റെ നേട്ടങ്ങള്‍ തീരില്ല. ഇതൊക്കെ പണ്ടില്ലായിരുന്നോ എന്നു ചോദിച്ചാല്‍ ‘ ഉവ്വ്, ഉണ്ടായിരുന്നു ‘ എന്നുതന്നെയാണുത്തരം. പക്ഷേ ഇപ്പോഴത്തേതുപോലെ തുറന്നടിച്ചു ചെയ്യാന്‍ ആരും തയ്യാറാവുകയില്ലായിരുന്നു. ഇന്ന് ചെയ്യുന്നവര്‍ക്കറിയാം പിടിക്കപ്പെട്ടാല്‍ അത്രയിത്രയൊക്കെയേ സംഭവിക്കൂ എന്ന്.
കുറ്റം ചെയ്തവരെ ആരു പിടിക്കും എന്നൊരു ചോദ്യം മാത്രമാണ് ഇന്നവശേഷിക്കുന്നത്. മിക്ക കുറ്റവാളികളുടേയും തലപ്പത്ത് ഉദ്യേഗസ്ഥരും അതു കൈകാര്യം ചെയ്യേണ്ട വരും മാത്രമാണുള്ളത്. ഇതല്ലാം കണ്ടും കൊണ്ടും, പിടിക്കപ്പെടുമെന്നും ശക്ഷിക്കപ്പെടുമെന്നും വിചാരിച്ചിരിക്കുന്ന പാവം ജനങ്ങള്‍ അനുഭവിക്കുക തന്നെ. മുഖം നോക്കാതെ നടപടിയെടുക്കുന്ന സര്‍ക്കാരാണ് ഇതിനുണ്ടാവേണ്ടത്. അതിനാണ് ഞങ്ങള്‍ കാത്തിരിക്കുന്നത്, അതെ; അതിനു വേണ്ടി ഞങ്ങള്‍ കാത്തിരിക്കുന്നു.
ഡോ.ജാന്‍സി ജോസ്
COMMENTS