Homeപെൺപക്ഷം

മുസ്ലിം സ്ത്രീകളുടെ അവകാശപ്പോരാട്ടങ്ങള്‍ പുതിയ തലത്തിലേക്ക്

വരുന്ന ഞായറാഴ്ച രാവിലെ 10 മണിമുതല്‍ വൈകീട്ട് 5 മണിവരെ കോഴിക്കോട് ടൗണ്‍ ഹാളില്‍വെച്ച് ചരിത്ര പ്രധാനമായ ഒരു സമ്മേളനം നടക്കുന്നു. സ്വതന്ത്ര ഇന്ത്യയിലെ മത വ്യക്തിനിയമങ്ങള്‍ സൃഷ്ടിച്ചത് ബ്രിട്ടീഷുകാരാ ണല്ലോ. കാലാകാലങ്ങളില്‍ ഹിന്ദു വ്യക്തിനിയമവും ക്രിസ്ത്യന്‍ വ്യക്തിനിയമവും അനന്തരാവകാശത്തില്‍ സ്ത്രീ പുരുഷ തുല്യത ഉറപ്പുവരുത്തുന്ന പരിഷ്ക്ക രണങ്ങള്‍ക്കു വിധേയമായെങ്കിലും, മുസ്ലിം വ്യക്തിനിയമത്തില്‍ ഒരു തരത്തിലുള്ള പരിഷ്ക്കരണങ്ങളും വരുത്താന്‍ മത പൗരോഹിത്യം അനുവദിച്ചതേയില്ല.
ഷബാനു കേസിന്‍റെ കാലത്തു തലാക് ചൊല്ലപ്പെട്ട ഭാര്യക്ക് ജീവനാംശം നല്‍കാന്‍ കോടതി വിധിയായത്. അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി ചില പരിഷ്കാരങ്ങളൊക്കെ കൊണ്ടുവന്നെങ്കിലും അപ്പോഴേക്ക് മത യാഥാസ്ഥിതിക്കാരുടെ ശക്തമായ പ്രതിഷേധവും അരങ്ങേറി. അതോടെ മുസ്ലിം വ്യക്തിനിയമങ്ങളിലെ സ്ത്രീ വിവേചനം കാരണം നരകയാതന അനുഭവിക്കുന്ന മുസ്ലിം സ്ത്രീകള്‍ക്ക് നിയമത്തിന്‍റെ യാതൊരു സഹായവും കിട്ടിയില്ല.
അതെ, ബഹുഭാര്യത്വവും മുത്തലാക്കും സ്ത്രീധന സംമ്പ്രദായവും എല്ലാം ചേര്‍ന്നു നടുവൊടിക്കപ്പെട്ട മുസ്ലിം സ്ത്രീകള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്നു. അവരോടൊപ്പം, ഈ പോരാട്ടത്തിന് മുന്‍കൈയെടുത്ത നിസ എന്ന സ്ത്രീ സംഘടനയോടും മുസ്ലിം വിമന്‍സ് ജന്‍ഡര്‍ ജസ്റ്റിസി നോടും ഞാനും അന്വേഷിയും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.

അജിത കെ.

COMMENTS

COMMENT WITH EMAIL: 0