Homeപെൺപക്ഷം

ബി ബി സി ഡോക്യുമെന്‍ററി നല്‍കുന്ന സന്ദേശം

ക്കഴിഞ്ഞ ദിവസങ്ങളില്‍ ബിബിസി എന്ന ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കമ്പനി രണ്ടു തവണയായി ഒരു ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിച്ചു. ലോകമെമ്പാടും പ്രശസ്തമായ ഈ മാധ്യമം India the Modi Question എന്ന പേരില്‍ പ്രദര്‍ശിപ്പിച്ച ആ ഡോക്യൂമെന്‍ററിയുടെ വിഷയമാണ് ഏറെ സ്ഫോടനാത്മകമായത്.

2002 ഫെബ്രുവരിയില്‍ ഗുജറാത്തില്‍ നടന്ന വംശഹത്യാപരമായ, ഏകപക്ഷീയമായ കൂട്ടക്കൊലകള്‍ക്ക് പുറകില്‍ ഭരണകൂടത്തിന്‍റെ കൃത്യമായ ഗൂഢാലോചനയുണ്ടായിരുന്നു എന്നും അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി എത്ര വിദഗ്ധമായിട്ടാണ് ഈ ഭീകരാക്രമങ്ങള്‍ക്കു ബാക്ക് സ്റ്റേജ് മാനേജിങ് ചെയ്തതെന്നും ആ ഡോക്യൂമെന്‍ററിയില്‍ തെളിവുകള്‍ സഹിതം പറയുന്നു. ഇന്ത്യയുടെ പരമോന്നതമായ നീതിപീഠം, പക്ഷെ ഈ അക്രമങ്ങളുടെ യഥാര്‍ത്ഥ സ്വഭാവം പുറത്തുകൊണ്ടുവന്ന ടീസ്റ്റ സെറ്റല്‍വാദ് എന്ന ധീരയായ മനുഷ്യാവകാശ പ്രവര്‍ത്തകയെയും ഗുജറാത്തിലെ പോലീസില്‍ ഉന്നത ഓഫീസര്‍ ആയിരുന്ന ശ്രീകുമാറിനെയും അന്നത്തെ വംശഹത്യാ സംഭവങ്ങളില്‍ മോഡി സര്‍ക്കാരിന്‍റെ പങ്ക് തുറന്നുകാട്ടിയ സഞ്ജയ് ഭട്ട് എന്ന പോലീസ് ഓഫീസറെയും തുറുങ്കിലിടാനുള്ള വിധിയാണ് പ്രസ്താവിച്ചത്. പകല്‍ വെളിച്ചം പോലെ വ്യക്തമായ ചരിത്രത്തെ ഹിന്ദുത്വ വര്‍ഗീയതയുടെ മര്‍ക്കടമുഷ്ടിയുടെ പിന്‍ബലത്തില്‍ മൊത്തം മാറ്റിഎഴുതിക്കൊണ്ടിരിക്കുകയാണ്. ജനാധിപത്യം, മതേതരത്വം, ബഹുസ്വരത എന്നീ ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ ചോരയില്‍ മുക്കിക്കൊ ല്ലാനുള്ള ഓരോ കാല്‍വെപ്പും ഇന്ത്യയെ ഹിന്ദുത്വ ഫാഷിസത്തിന്‍റെ പാതയിലേക്ക് ധൃതഗതിയില്‍ വലിച്ചിഴയ്ക്കുകയാണ്.

ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാനുള്ള പദ്ധതിയുമായി മുന്നോട്ടുപോവുകയാണ് BJP-RSS ഭരണകൂടം. നമ്മള്‍ എവിടെ നില്ക്കുന്നു എന്നത് പ്രധാനമാണ്. ഇതൊരു ജീവന്മരണ പ്പോരാട്ടമാണ്. നമ്മുടെ കുഞ്ഞുങ്ങളെങ്കിലും മതേതരത്വത്തിന്‍റെയും ജനാധിപത്യത്തിന്‍റെയും ബഹുസ്വരതയുടെയും അന്തരീക്ഷത്തില്‍ ജീവിക്കണമെങ്കില്‍ ഇന്ത്യയിലെ രാഷ്ട്രീയത്തില്‍ സമൂലമായ മാറ്റങ്ങളുണ്ടായേ തീരു. ഒരു ശക്തമായ പ്രതിപക്ഷം ദേശീയതലത്തില്‍ ഉണ്ടായേ തീരൂ. രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോടോ യാത്ര അതിനൊരു തുടക്കം കുറിക്കുമോ? അതോ അതും ചായക്കോപ്പയിലെ കൊടുങ്കാറ്റായി മാറുമോ?

ഇറ്റലിയിലെ മുസ്സോളിനിയെയും ജര്‍മനിയിലെ ഹിറ്റ്ലറെയും പോലെ വംശഹത്യ മുഖ്യ ആയുധമാക്കിയിട്ടുള്ള ഫാഷിസ്റ്റ് ഭരണകര്‍ത്താക്കളുടെ ചുവടുപിടിച്ചുകൊണ്ട് ഇന്ത്യയെ സവര്‍ണ ഹിന്ദുത്വ ഭരണത്തിന്‍ കീഴിലാക്കി മനുസ്മൃതിയുടെ അടിസ്ഥാനത്തില്‍ ‘ഹിന്ദു’ക്കളെന്നു അധികാരികള്‍ വിളിക്കുന്നവരൊഴിച്ചു ശേഷമുള്ള എല്ലാവരെയും വോട്ടവകാശമില്ലാത്ത രണ്ടാംകിട പൗരരാക്കണ മെന്ന അജണ്ടയുമായി അടുത്ത തെരഞ്ഞെടുപ്പിലൂടെ അധികാരം പിടിച്ചുപറ്റാന്‍ ശ്രമിക്കുന്ന മോഡി-അമിത് ഷാ കൂട്ടുകെട്ടിനേറ്റ മാരക പ്രഹരമാണ് ഈ ഡോക്യു മെന്‍ററി എന്നതിന് തര്‍ക്കമില്ല. രണ്ടു ഭാഗങ്ങളുള്ള ഈ ഡോക്യു മെന്‍ററിയുടെ രണ്ടാം ഭാഗം ഇപ്പോഴത്തെ മോഡി ഗവണ്മെന്‍റിന്‍റെ ഭരണകാലത്തു അടിച്ചേല്പിക്കപ്പെട്ട പൗരത്വ നിയമവും, കാശ്മീര്‍ പ്രശ്നം കൈകാര്യം ചെയ്ത രീതിയും ബീഫ് കഴിക്കുന്നതിനും മറ്റുമെ തിരായി നടക്കുന്ന കൂട്ടക്കൊലകളും മറ്റുമാണ് വിഷയമായത്. ഈ ഭരണം എങ്ങോട്ടാണ് പോകുന്നത് എന്ന് ഈ ഡോക്യുമെന്‍ററി കൃത്യമായി തുറന്നുകാട്ടുന്നു.

അതെ കൂട്ടരേ, ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റാനുള്ള പദ്ധതിയുമായി മുന്നോട്ടുപോവുകയാണ് BJP-RSS ഭരണകൂടം. നമ്മള്‍ എവിടെ നില്ക്കുന്നു എന്നത് പ്രധാനമാണ്. ഇതൊരു ജീവന്മരണ പ്പോരാട്ടമാണ്. നമ്മുടെ കുഞ്ഞുങ്ങളെങ്കിലും മതേതരത്വത്തിന്‍റെയും ജനാധിപത്യത്തിന്‍റെയും ബഹുസ്വരതയുടെയും അന്തരീക്ഷത്തില്‍ ജീവിക്കണമെങ്കില്‍ ഇന്ത്യയിലെ രാഷ്ട്രീയത്തില്‍ സമൂലമായ മാറ്റങ്ങളുണ്ടായേ തീരു. ഒരു ശക്തമായ പ്രതിപക്ഷം ദേശീയതലത്തില്‍ ഉണ്ടായേ തീരൂ. രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോടോ യാത്ര അതിനൊരു തുടക്കം കുറിക്കുമോ? അതോ അതും ചായക്കോപ്പയിലെ കൊടുങ്കാറ്റായി മാറുമോ?

അജിത കെ.

 

 

 

 

COMMENTS

COMMENT WITH EMAIL: 0