Homeചർച്ചാവിഷയം

കാമ്പസുകളിലെ ജെന്‍ഡര്‍ രാഷ്ട്രീയം

രു കാമ്പസില്‍ നിലനില്‍ക്കുന്ന ലിംഗഭേദത്തിന്‍റെ രാഷ്ട്രീയം അവിടുത്തെ നിശ്വാസങ്ങളില്‍ പോലും ഉണ്ട് എന്ന് മനസ്സിലാക്കാവുന്നത്. ക്യാമ്പസ് എങ്ങനെ ചിന്തിക്കുന്നു എന്ത് ചിന്തിക്കുന്നു എന്ത് പ്രവര്‍ത്തിക്കുന്നു, എല്ലാറ്റിലും ഈ രാഷ്ട്രീയം തീര്‍ച്ചയായും പ്രകടമാകും. ചോദ്യം ചെയ്യുന്നതിനും ഉത്തരങ്ങള്‍ കണ്ടെത്തുന്നതിനും ക്യാമ്പസുകള്‍ ഇടങ്ങളാണ്. നാളത്തെ സമൂഹം ആയതുകൊണ്ട് തന്നെ ക്യാമ്പസുകള്‍ ആവണം ഇത്തരം ചിന്തകള്‍ക്ക് വേദി ആവേണ്ടുന്നതും.
എന്നാല്‍ ക്യാമ്പസിനുള്ളിലെ ലിംഗഭേദത്തിന്‍റെ രാഷ്ട്രീയം എവിടെ നിന്നാണ് വരുന്നതെന്നും എവിടേക്കാണ് പോകുന്നതുമെന്നതിനെ ആശ്രയിച്ചാണ് അവ തിരുത്തലുകള്‍ക്കും പരിവപ്പെടുത്തലുകള്‍ക്കും വിധേയമാകേണ്ടുന്ന ഇടമെന്ന നിലയില്‍ മാറേണ്ടിയിരിക്കുന്നത്. അല്ലെങ്കില്‍ കാമ്പസുകളുടെ പ്രാധാന്യം അത്തരത്തിലാണ് കണക്കാക്കപ്പെടേണ്ടുന്നത്.
ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് പ്രവേശിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഔപചാരിക- അനൗപചാരിക ആര്‍ജ്ജിത വിദ്യാഭ്യാസത്തിന്‍റെ ഉല്‍പ്പന്നങ്ങള്‍ കൂടിയാണ് . ആ ഓരോ ഇടങ്ങളും അവരുടെ പരുവപ്പെടുത്തലുകള്‍ക്ക് കാരണമായ ഘടകങ്ങള്‍ ആകുന്നു. അതുകൊണ്ടുതന്നെ പലപ്പോഴും സമൂഹത്തിന്‍റെ പരിച്ഛേദങ്ങളായി തന്നെയാണ് ക്യാമ്പസുകള്‍ കാണാറുള്ളത് എന്നാല്‍ കാലഘട്ടം സമൂഹത്തിലും പൊതുവിദ്യാഭ്യാസ മേഖലയിലും ബോധപൂര്‍വ്വം കൊണ്ടുവന്നിട്ടുള്ള മാറ്റങ്ങള്‍ ഇന്നത്തെ ക്യാമ്പസുകളില്‍ പ്രതിഫലിക്കുന്നുണ്ടോ എന്ന് തന്നെയാണ് വിലയിരുത്തേണ്ടത്. ക്യാമ്പസിലെ പൊതു ഇടങ്ങളിലും പൊതുവേദികളിലും ലിംഗഭേദം എന്നിവയുള്ള പങ്കാളിത്തങ്ങള്‍ അവയ്ക്ക് നിധാനമാണ്. കോവിഡ് കാലത്തില്‍ തങ്ങളുടെ ഇടങ്ങളില്‍ ചുരുങ്ങിപ്പോയ ജനം സമൂഹമാധ്യമങ്ങളിലൂടെ മനസ്സുകൊണ്ട് ലോകം കാണുകയായിരുന്നു എന്നു പറഞ്ഞാല്‍ തെറ്റില്ല. ലോകത്തോടൊപ്പം അതിവേഗം അവര്‍ സഞ്ചരിക്കുകയായിരുന്നു എന്നതിന് നിദാനമായ മാറ്റങ്ങളാണ് ഇന്ന് ക്യാമ്പസില്‍ എത്തിച്ചേരുന്ന തലമുറയിലൂടെ പ്രകടമാകുന്നത്. തങ്ങളിലെ കുറവുകള്‍ തിരിച്ചറിയുന്നതിന് ഒരല്പം അകലെ നിന്ന് തങ്ങളിലേക്ക് തന്നെ തിരിഞ്ഞു നോക്കുക എന്ന തത്വചിന്ത മുന്നോട്ടുവെച്ച ആദം സ്മിത്തിന്‍റെ സിദ്ധാന്തം തന്നെയാണ് ഇവിടെയും പ്രവര്‍ത്തിച്ചിരിക്കുന്നത്. സമൂഹം കൂടുതല്‍ ലോകം കണ്ടു തുടങ്ങിയിരിക്കുന്നു. തങ്ങളുടെതായ സുരക്ഷിതമെന്നു കരുതിയ ഇടങ്ങളില്‍ നിന്നും മാറി ചിന്തിക്കാന്‍ ഇന്ന് അവര്‍ തുടങ്ങിയിരിക്കുന്നു. ലോകത്ത് പൊതുവില്‍ എന്ത് നടക്കുന്നു എന്ന് അറിഞ്ഞു തുടങ്ങിയ സമൂഹം തങ്ങളുടെ ചിന്തകളിലെ പോരായ്മകളെ തിരിച്ചറിയാനും ചോദ്യം ചെയ്യാനും തുടങ്ങിയിരിക്കുന്നു. രണ്ടുവര്‍ഷം ഇന്‍റര്‍നെറ്റിന്‍റെ ലോകം ചെലുത്തിയ സ്വാധീനമാവാം ക്യാമ്പസുകളിലും ഇന്ന് പ്രകടമാകുന്നത് . നാട്ടിലെ കലുങ്കുകള്‍ പോലെയായിരുന്നു ക്യാമ്പസുകളിലെ പൊതുവിടങ്ങള്‍. ഒരുകാലത്ത് ആണ്‍കുട്ടികള്‍ മാത്രം ഇരുന്നിരുന്ന ഇടങ്ങള്‍ ആയിരുന്നു . അവിടെ നടക്കാത്ത ചര്‍ച്ചകള്‍ ഉണ്ടായിരുന്നില്ല. യുവത്വം തങ്ങളുടെ ചിന്തകള്‍ പങ്കുവെച്ചതും വളര്‍ത്തിയതും അത്തരം ഇടങ്ങളില്‍ ആയിരുന്നു . ക്ലാസ് മുറികളിലെ ചര്‍ച്ചകളുടെ ബാക്കിയായും അതിലേറെയുള്ള ചിന്തകള്‍ക്കും വര്‍ത്തമാനങ്ങള്‍ക്കും ഉള്ള ഇടങ്ങളായും അവ നാം കണ്ടതാണ്. വിരലില്‍ എണ്ണാവുന്നതായിരുന്നു അത്തരം ഇടങ്ങളിലെ ഇതരലിംഗക്കാരുടെ സാന്നിധ്യം. എന്നാല്‍ പ്രകടമായ മാറ്റമായാണ് ഇന്നു കാണുന്ന പങ്കാളിത്തങ്ങള്‍ നമുക്ക് അനുഭവവേദ്യമാകുന്നത്.

തങ്ങളുടെയും ആശയങ്ങള്‍ പങ്കുവയ്ക്കുന്ന ലിംഗവൈവിധ്യ ഇതരലിംഗക്കാരെയും ഇന്ന് ഇടങ്ങളില്‍ നമുക്ക് കാണാം. Peer group learning ഡിസ്കഷന്‍സ് സാധ്യമാകുകയാണ് ഇവിടെ . അഭിപ്രായങ്ങള്‍ പറയുന്നതില്‍ മാത്രമല്ല അവ ഏവരും സ്വീകരിക്കുന്നതിലും ഉള്‍ക്കൊള്ളുന്നതിലും ഈ മാറ്റം പ്രകടമാണ്.
എന്നാല്‍ ചില വിദ്യാര്‍ത്ഥിനികളോടെങ്കിലും അഭിപ്രായം ആരായാന്‍ ശ്രമിച്ചപ്പോള്‍ കിട്ടിയ മറുപടി ആശ്വാസകരമായി തോന്നിയില്ല. ആണ്‍കുട്ടികളില്‍ ചിലരെങ്കിലും  ഇപ്പോഴും നിങ്ങള്‍ക്കിതൊന്നും അറിയില്ല, നിങ്ങള്‍ കണ്ടതൊന്നുമല്ല, നിങ്ങള്‍ വിചാരിക്കും പോലെയല്ല  എന്നൊക്കെയുള്ള വാദഘണ്ണിക്കലുകള്‍ക്ക് മുതിരുന്നുണ്ട് എന്നാണ് അവര്‍ അഭിപ്രായപ്പെട്ടത്. കൂട്ടത്തില്‍ അഭിപ്രായം പറയുന്നതില്‍ നിന്നും ഇത്തരം പ്രവണതക്കാര്‍ തങ്ങളെ പിന്തിരിപ്പിക്കുന്നു എന്നവര്‍ അഭിപ്രായപ്പെടുന്നു. അത്തരക്കാരെ പക്ഷേ തങ്ങള്‍ ഭയക്കുന്നില്ല എന്നും, അഭിപ്രായം അനിവാര്യമായ ഇടങ്ങളില്‍ തങ്ങള്‍ക്ക് വേണ്ടി വാദിച്ചു മുന്നേറുവാന്‍ തന്നെയാണ് തീരുമാനമെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നിടത്താണ് മാറ്റത്തിന്‍റെ പച്ചക്കൊടികള്‍ കൂടുതല്‍ തെളിഞ്ഞു കാണുന്നത്. ഇത്തരം ഇതരലിംഗക്കാര്‍ക്ക് തങ്ങളുടെ പങ്കാളിത്തം പുറത്തു വരുത്തേണ്ട ഘട്ടങ്ങളെ പറ്റി പല ഉദാഹരണങ്ങളും വിദ്യാര്‍ത്ഥിനികള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ബിരുദ പഠന വനിതാകോളേജുകളില്‍ കുട്ടികളില്‍ ചിലര്‍ പറയുന്നത് മിക്സഡ് ക്യാമ്പസിലെ അവരുടെ പങ്കാളിത്തം പലപ്പോഴും ചോദിച്ചു വാങ്ങേണ്ടുന്നതും ഇടിച്ചു കയറി പങ്കാളിത്തം ഉറപ്പുവരുത്തേണ്ടതുമായ സാഹചര്യം നിലനില്‍ക്കുന്നു എന്നാണ്. മുന്‍പ് ക്ലാസ് മുറിയിലെ പോടിയം നീക്കിവയ്ക്കാന്‍ വനിതാ കോളേജില്‍ തങ്ങള്‍ മതിയായിരുന്നു എങ്കില്‍ ഇന്ന് മിക്സഡ് കോളേജ് ക്ലാസ് റൂമില്‍ എത്തുമ്പോള്‍ അധ്യാപകന്മാരും വിദ്യാര്‍ത്ഥികളും പൊതുവില്‍ ആവശ്യപ്പെടുന്നത് ആണ്‍കുട്ടികളോട് തന്നെയാണ്. പരിഗണനകളിലും അതിലൂടെ പങ്കാളിത്തത്തിലും തങ്ങള്‍ രണ്ടാം സ്ഥാനത്തേക്ക് പോകുന്നതായി അവര്‍ അഭിപ്രായപ്പെടുന്നു . തങ്ങള്‍ക്കും അവകാശമുള്ള ഇടമാണെന്ന് അതുകൊണ്ട് ഏതായാലും ഇതരലിംഗക്കാര്‍ തിരിച്ചറിയുന്നുണ്ട് എന്നത് പ്രതീക്ഷയാണ്. അവരെ അംഗീകരിക്കുവാന്‍ കഴിയുന്ന ഒരു സമൂഹത്തിനായി കൂടി നമുക്കിനിയും പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു ഇന്ന് ചുരുക്കം കോവിഡ് കാലത്തിനുശേഷം ക്യാമ്പസുകളില്‍ വസ്ത്രധാരണ രീതികളിലും അഭിരുചികളിലും വന്ന മാറ്റവും പ്രകടമായ ഒന്നാവുന്നു. തമാശയെങ്കിലും ചലളേഹശഃ ലെൃലശലകെള്‍ ക്യാമ്പസുകളില്‍ ഇറങ്ങി നടന്നു പോകുന്ന പോലുണ്ട് എന്ന് പറഞ്ഞു കേള്‍ക്കാറുണ്ട്. ഗ ഉൃമാമകളുടെ സ്വാധീനവും ൃലേിറ ലെഹലേൃെ ആയ മറ്റു പലതിന്‍റെയും പരിഛേതങ്ങളും കാരണങ്ങളായി കുട്ടികള്‍ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. ഓണ്‍ലൈന്‍ ഷോപ്പിംഗ് വ്യാപകമായതോടെ ആഗോളവല്‍ക്കരണത്തിന്‍റെ ഒന്നാംവരിയില്‍ തന്നെയുള്ള ഉപഭോക്താക്കളായി നാം മാറുകയാണ്. വസ്ത്രധാരണത്തിലെ പുതുമകള്‍ മാത്രമല്ല അവയില്‍ ഉള്‍പ്പെടുന്നത് പൊതു ഇടകളിലും കൂട്ടങ്ങളിലും മിക്സഡ് ക്യാമ്പസുകളിലും ഒരുകാലത്ത് നിഷിദ്ധം എന്ന് കരുതിയിരുന്ന വസ്ത്രധാരണ രീതികളും അവയില്‍ ഉള്‍പ്പെടുന്നു എന്നതാണ് മാറ്റം. ഒരു സ്ലീവ്ലെസ് ഇടുന്നതിനോ ഷോര്‍ട്സ് ഇടുന്നതിനോ ഇന്നത്തെ കുട്ടികള്‍ സധൈര്യം മുന്നോട്ട് വരുന്നുണ്ട് എന്നതാണ് കാണുന്നത്. പണ്ടൊക്കെ ഒന്നോ രണ്ടോ പേരായിരുന്നു ഒരു ക്യാമ്പസില്‍ ഇത്തരം വസ്ത്രങ്ങള്‍ ഇടാന്‍ ധൈര്യവും താല്പര്യവും കാണിച്ചിരുന്നത് ഇപ്പോള്‍ എല്ലാവരും അങ്ങനെ തന്നെ എവിടെ നോക്കിയാലും അത് തന്നെ. അതിപ്പോ പ്രത്യേകിച്ച് ഒരു കാഴ്ചയോ കൗതുകമോ അല്ല വളരെ സാധാരണയായി ഒന്നായി മാറിക്കഴിഞ്ഞു. പലപ്പോഴും അതിക്രമങ്ങള്‍ക്ക് കാരണമായി ഇതരലിംഗ വസ്ത്രധാരണത്തെ ചൂണ്ടിക്കാണിക്കുന്നത് നമ്മള്‍ കാണുന്നതാണ്. ഖചഡ പോലുള്ള ക്യാമ്പസുകളില്‍ പോലും പ്രശ്നപരിഹാര സെല്ലുകളിലേക്ക് എത്തിയ കേസുകളില്‍ പെണ്‍കുട്ടിയെ വിചാരണ ചെയ്തവര്‍ അവര്‍ ധരിച്ചിരുന്ന വസ്ത്രം ഏതായിരുന്നു എന്ന് ഉള്ളതായിരുന്നു എന്നുള്ളതൊക്കെ വിവാദങ്ങളും പ്രതിഷേധങ്ങളും ഉണ്ടാക്കിയിരുന്നു എന്നുള്ളിടത്തേക്കാണ് ഇത്തരം ചുവടുവെപ്പുകളും ചിന്തകളും ഉണ്ടാകുന്നത് എന്നാണ് പ്രതീക്ഷയാവുന്നത് . അപ്പോഴും ക്യാമ്പസുകളുടെ ൃൗൃമഹ ൗൃയമി നേച്ചര്‍ അവയെ സ്വാധീനിക്കുന്നുണ്ട് എന്നും നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഒരു റൂറല്‍ ക്യാമ്പസിലോ അവയുടെ പരിസരപ്രദേശങ്ങളിലോ ഈ മാനസിക വളര്‍ച്ച എത്തിപ്പെട്ടിട്ടുണ്ടോ എന്ന കാര്യം സംശയത്തില്‍ തന്നെയാണ് വ തങ്ങളുടെ സെക്ഷ്വാലിറ്റിയും സെക്ഷനല്‍ ഐഡന്‍റിറ്റിയും സെക്ഷ്വല്‍ ഓറിയന്‍റേഷന്‍ തിരിച്ചറിയുന്നതിനും തുറന്നു പറയുന്നതിനും പ്രകടമാകുന്നതിനും അവ അംഗീകരിക്കുന്നതിനും ഉതകുന്ന ഒരു തലമുറ കൂടി നമുക്ക് ക്യാമ്പസുകളില്‍ ഉണ്ട് എന്ന് കാണാവുന്നതാണ്.

ദിനാചരണങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നത് അല്ല ഇന്ന് ക്യാമ്പസുകള്‍ക്ക് ഇക്കാര്യങ്ങള്‍ സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിച്ച സംസ്ഥാന ട്രാന്‍സ്ജെന്‍ഡര്‍ കലോത്സവത്തിന് ക്യാമ്പസ് റവന്യൂ ആയപ്പോള്‍ വകുപ്പ് ഡയറക്ടര്‍ ആയ ശ്രീമതി എം അഞ്ജന അഭിപ്രായപ്പെട്ടത് കോളേജിലെ വിദ്യാര്‍ത്ഥികളില്‍ ഒരു കുട്ടി പോലും അലോസരപ്പെടുത്തുന്ന ഒരു നോട്ടത്തിലൂടെ പോലും കമ്മ്യൂണിറ്റി അംഗങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയതായി ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല എന്നാണ് . അതാണ് ക്യാമ്പസില്‍ നിലനില്‍ക്കുന്ന ലിംഗഭേദത്തിന്‍റെ /ലിംഗ നീതിയുടെ രാഷ്ട്രീയം കൂടിയാകുന്നു. എന്നാല്‍ ചില അനുഭവങ്ങളിലെങ്കിലും കുട്ടികളില്‍ ചിലര്‍ ക്വിയര്‍ റിലേഷനെ സ്റ്റൈല്‍ ഫാക്ടര്‍ ആയോ ട്രെന്‍ഡ് സെല്‍ട്ടര്‍ ആയോ ഒക്കെ കാണുന്നുണ്ടോ എന്ന് സംശയിച്ചു പോകുന്നുണ്ട് . ഏതൊരു റിലേഷന്‍ പോലെയും വിവേകത്തോടെയുള്ള തെരഞ്ഞെടുപ്പും സ്പേസ് റെസ്പെക്ട് ചെയ്തുള്ള മുന്നോട്ടുപോകും അനിവാര്യമാണെന്ന് തിരിച്ചറിയാതിരിക്കുന്നതായും കാണുന്നുണ്ട് . കരിക്കുലവും സിലബസും ട്രാന്‍സാക്റ്റ് ചെയ്യുന്ന ഇടങ്ങളിലും മറ്റും സൂക്ഷ്മതയോടെയുള്ള ഇടപെടലുകളും വിശദീകരണങ്ങളും ക്യാമ്പസുകള്‍ ആവശ്യപ്പെടുന്നുണ്ട് എന്ന് സാരം. എണ്ണത്തില്‍ കുറവെങ്കിലും ലെിശെശേലെറ അല്ലാത്ത അധ്യാപകര്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട.് സമൂഹത്തിന്‍റെ പരിച്ഛേദമായ ക്യാമ്പസുകളുടെ ഭാഗം തന്നെയാണല്ലോ അധ്യാപകരും ആവശ്യമെങ്കില്‍ നിയമങ്ങളും ശ്രദ്ധയോടുള്ള ഇടപെടലുകളും ആവശ്യമായ ഇടങ്ങള്‍ തന്നെയാണ് അവയും . പാഠ്യപദ്ധതികളില്‍ ഉള്‍പ്പെടുത്തുന്നവ കൈകാര്യം ചെയ്യുന്നവര്‍ എന്ന നിലയ്ക്ക് തീര്‍ച്ചയായും അധ്യാപകരുടെ പങ്ക് വളരെ വലുതാണ്. കുട്ടികളോടൊപ്പം അവരെക്കാള്‍ മുകളിലോ വളരേണ്ടവര്‍ തന്നെയാണ് സമൂഹവും .

ഉന്നത വിദ്യാഭ്യാസമേഖലയില്‍ കൊണ്ടുവരുന്ന സമഗ്രമായ മാറ്റത്തിന്‍റെ കരടുകളും ചര്‍ച്ചകളും പുരോഗമിക്കുന്ന ഈ ഘട്ടത്തില്‍ വളരെയേറെ പ്രതീക്ഷകള്‍ തന്നെയാണ് ഇന്‍ക്ലൂസീവ് സ്വഭാവത്തോടെ മാറുന്ന ഇന്നത്തെ ക്യാമ്പസുകള്‍ക്ക് മുന്നോട്ട് വയ്ക്കാനുള്ളത്.

സൗമ്യ എസ്.
അധ്യാപിക
ഇംഗ്ലീഷ് വിഭാഗം,
യൂണിവേഴ്സിറ്റി
കോളേജ്, തിരുവനന്തപുരം

 

COMMENTS

COMMENT WITH EMAIL: 0