ഇത്രയും പുരോഗതി പ്രാപിച്ചിട്ടും കേരളത്തില്‍ സ്ത്രീകള്‍ ഭൂപടത്തിനു പുറത്ത് പോവുകയാണോ?ആണും പെണ്ണും അടങ്ങുന്ന ഒരു വലിയ സമൂഹം സ്ത്രീപീഡകര്‍ക്കൊപ്പം നില്‍ക്കുന്ന തുകാണുമ്പോള്‍ വെറൊന്നും ചോദിക്കാന്‍ തോന്നുന്നില്ല.സ്ത്രീകള്‍ക്ക് പലതും മനസിലാക്കാന്‍ കഴിയാതെവരുന്നത് ആരുടെയെങ്കിലും ചട്ടുകങ്ങളായി മാറുന്നതുകൊണ്ടാവുമോ?അതോ സ്ഥാനമാനങ്ങള്‍ പ്രതീക്ഷിച്ച് വാലും ചുരുട്ടി കണ്ണടച്ച് ഇരിക്കുന്നതുകൊണ്ടോ?
എന്തായാലും ഇതില്‍ കൂടുതല്‍ എന്തെങ്കിലും പറഞ്ഞാല്‍ സ്വയം കുത്തി ചാവുന്നപോലാവില്ലേ? നിര്‍ത്തി, പെണ്ണുങ്ങളുടെ തമ്മില്‍ തല്ലിനെക്കുറിച്ച് പറയുന്നതു നിര്‍ത്തി.
തെറി പറയുന്നത് കുത്തകാവകാശമായി കരുതുന്നവര്‍ ഏറെയുണ്ട്. ആണുപറഞ്ഞാല്‍ അഭിമാനവും പെണ്ണ് പറഞ്ഞാല്‍ അപമാനവും ആണ് ഇവര്‍ക്ക്. തെറിവാക്കുപയോഗിച്ചു എന്ന് പരാതികൊടുത്താല്‍ കൂടിവന്നാല്‍ ഇത്രയൊക്കയേ ഉണ്ടാവാന്‍ വഴിയുള്ളൂ. അതിനുപകരം നല്ല നാലുതെറി പഠിച്ചിരുന്നാല്‍ നമുക്കു വേണ്ടിടത്തോളം ,അല്ല മതിയാവുന്നിതത്തോളം തെറി തിരിച്ചു പറയാനാവും.തെറിമാത്രമല്ല നല്ല മെയ് വഴക്കവും അറിഞ്ഞിരിക്കണം നമ്മുടെ സാനിയ അയ്യപ്പന്‍റെ കൈനിവര്‍ത്തിയുള്ള അടി സ്ത്രീകളുടെ അഭിമാനമുയര്‍ത്തി എന്നു പറയാതെ വയ്യ.നല്ല തല്ലുകൊണ്ടാല്‍ തീരുന്ന സൂക്കേടുകളേ പലര്‍ക്കും ഉള്ളൂ എന്ന് ആര്‍ക്കാണറിയാത്തത്.അടക്കവും ഒതുക്കവും പഠിപ്പിക്കുന്നതിനു പകരം അടിയുംതടയുംപഠിപ്പിക്കാന്‍ തുടങ്ങുകതന്നെവേണം
ആക്രാന്തം പിടിച്ച ജനങ്ങള്‍ക്കിടയിലൂടെ സ്ത്രീകളെ കോണ്ടുവരുമ്പോള്‍ എത്രമാത്രം സുരക്ഷ ഒരുക്കേണ്ടതുണ്ട് എന്ന ബോധ്യം നമുക്കുണ്ടാവേണ്ടതുണ്ട്.നമ്മുടെയിടയില്‍ സ്ത്രീകള്‍ക്ക് ; അതാരുമാവട്ടെ, ബഹുമാനം കിട്ടും എന്ന് ആരെങ്കിലും വിചാരിക്കുന്നെങ്കില്‍ അതു തെറ്റി.സ്ത്രീകളെ ബഹുമാനിക്കണമെന്ന് ഏതെങ്കിലും വീട്ടില്‍നിന്നു കണ്ടുപഠിക്കുകയോ കേട്ടുപഠിക്കുകയോ ചെയ്യുന്നുണ്ടെങ്കില്‍ മാത്രം അതു പ്രതീക്ഷിച്ചാല്‍മതി എന്നര്‍ത്ഥം.എന്തിന്‍റേയും അവസാനം പെണ്ണല്ലേ എന്ന ഒരേ ഒരു പ്രയോഗം കരുതിവെച്ചിരിക്കുന്നവര്‍ക്കിടയില്‍നിന്നും അപമാനം പ്രതീക്ഷിച്ചാല്‍ മതി.നമ്മുടെ ആസൂത്രണങ്ങള്‍ക്കൊന്നും ഈ പോരായ്മ നികത്താന്‍ കഴിയാതിരിക്കുന്നത് അവയൊക്കെ മറ്റുളളവരില്‍ പ്രയോഗിക്കുവാന്‍ ഉണ്ടാക്കുന്ന പദ്ധതികളായതുകൊണ്ടാണ്.നമുക്ക് പെണ്‍കുട്ടികളെ ചുണക്കുട്ടികളാക്കാം.
COMMENTS