വിവര്‍ണ്ണമായ സ്വപ്നഭൂപടം,
തിരിച്ചു പോക്കുകള്‍ നഷ്ടപെട്ട
ജീവിതം പോലെ അവള്‍ക്ക്
മുന്നിലൊരു നീണ്ട ചോദ്യമായി നില്‍ക്കും നേരം .
പ്രതീക്ഷയുടെ വെളുത്ത മേഘങ്ങള്‍ക്കിടയില്‍
ഒരസ്തമയ സൂര്യന്‍ ഓര്‍മ്മകള്‍ തിരയുന്നുണ്ടായിരുന്നു.
നിത്യതയുടെ കുപ്പായമണിഞ്ഞവള്‍ വീണ്ടും
നീണ്ട യാത്ര തുടങ്ങുമ്പോള്‍
മനസ്സില്‍ വാര്‍ദ്ധക്യം വീണിരുന്നു.
വിപ്ലവങ്ങള്‍ ഉപരിപ്ലവങ്ങളാകുന്ന ദിനങ്ങളില്‍
മറവിയുടെ മഞ്ഞു വീണ നഗരത്തിലൂടെ
പഴയ സ്നേഹഭാഷ തേടിയവളുടെ
തൂലിക പിന്നെയും നിശ്ശബ്ദം നടക്കുന്നുണ്ടായിരുന്നു.
COMMENTS