Homeചർച്ചാവിഷയം

ആയിരം കോടി ക്ലബ് ചിത്രങ്ങള്‍ക്കൊപ്പം ആതിര

സിനിമ തുടങ്ങിയ കാലം മുതല്‍ പുരുഷന്മാരുടെ പേര് മാത്രം തെളിഞ്ഞിരുന്ന സ്ഥാനത്തേക്ക് ബിഗ് സ്ക്രീനില്‍ ഒരു പെണ്‍ പേരു തെളിഞ്ഞു തുടങ്ങിയിട്ട് അഞ്ചു വര്‍ഷങ്ങള്‍ പിന്നിടുന്നു. ബിസിനസ് രംഗങ്ങളിലും മറ്റും സ്ത്രീകള്‍ ഭരണ സാരഥ്യം നിര്‍വഹിക്കുന്ന ഇക്കാലത്തു ‘എന്തുകൊണ്ട് സ്ത്രീക്ക് ഇത് ആയിക്കൂടാ’ എന്ന ചോദ്യത്തിന് മുന്നില്‍ ആതിര എന്ന പേരുദാഹരിക്കാം. സിനിമ മാര്‍ക്കറ്റിങ് മേഖലയിലെ ഈ പെണ്‍വേര്‍തിരിവിനു മാറ്റം വരുത്തിയത്, മോഹന്‍ലാല്‍ നായകനായ ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ‘ എന്ന ചിത്രം പ്രേക്ഷകരുടെ മനസ്സില്‍ കുടികേറിയതു മുതലായിരുന്നു. തുടര്‍ന്ന് ഭീഷ്മ പര്‍വ്വം, നാരദന്‍ എന്നീ സിനിമകള്‍… ശേഷം പുഷ്പ, ആര്‍ ആര്‍ ആര്‍ എന്നിങ്ങനെ ആ പേര് സ്ക്രീനില്‍ നിറഞ്ഞു നിന്നു. മലയാള സിനിമക്ക് പുറമെ തമിഴ്, തെലുങ്ക് സിനിമാസ്ക്രീനുകളില്‍ കൂടി ആതിരയുടെ പേര് സജീവമാകുമ്പോള്‍ , തൊഴിലിടത്തില്‍ ഒരു മാതൃകയും പ്രചോദനവുമാകുകയാണ് ആതിര.ഇനിയും പുറത്തിറങ്ങാന്‍ പോകുന്ന സിനിമകള്‍ക്കായി, ചിന്തകള്‍ കോര്‍ത്ത് പ്രേക്ഷകരിലേക്ക് തൊടുക്കാന്‍ മാര്‍ക്കറ്റിങ് അസ്ത്രങ്ങള്‍ നെയ്യുകയാണ് ‘ദിയാസ് ഐഡിയ ഇങ്കുബേറ്റര്‍സ് ‘.

അഞ്ചു വര്‍ഷം കൊണ്ട് ആയിരം കോടിയുടെ സിനിമ മാര്‍ക്കറ്റിംഗ് ചെയ്ത ‘ദിയാസ് ഐഡിയ ഇങ്കുബേറ്റര്‍സി’ന്‍റെ സാരഥി ആതിര ദില്‍ജിത് എന്ന പെണ്‍കൊടിയുടെ പേര് മലയാള സിനിമയുടെ മാത്രം വളര്‍ച്ചയല്ല. സ്ത്രീയുടെ തൊഴിലിട മുന്നേറ്റങ്ങളുടെ കൂടി അടയാളമാണ്.എന്തുകൊണ്ട് സ്ത്രീകള്‍ക്ക് ആയിക്കൂടാ ? എന്ന ഒറ്റ ചോദ്യത്തിന് മുന്നില്‍ പ്രതിസന്ധികളില്‍ തളരാതെ ആത്മവിശ്വാസത്തോടെ മുന്നേറിയാല്‍ എന്തും നേടാം എന്ന ഉത്തരവുമായി ആതിര ദില്‍ജിത് വീണ്ടും മുന്നോട്ട്.
ശ്രീമുരുകന്‍ഫിലിംസ് എന്ന സിനിമ വിതരണ കമ്പനിയിലായിരുന്നു അച്ഛന്‍ , പ്രതീപ് കുമാറിന്‍റെ ജോലി . സിനിമയുടെ റിലീസിംഗ് ദിവസത്തെക്കുറിച്ചും ജയപരാജത്തെക്കുറിച്ചുമൊക്കെ കേട്ടും അറിഞ്ഞുമാണ് ആതിര വളര്‍ന്നത്. മാധ്യമപ്രവര്‍ത്തന രംഗത്തോടായിരുന്നു കൂടുതല്‍ താല്പര്യം. സ്കൂള്‍ പഠന കാലത്തു തന്നെ ചാനലുകള്‍ക്കു വേണ്ടി പരിപാടികള്‍ അവതരിപ്പിച്ചും ബിരുദ കാലത്തു ആര്‍ ജെ ആയി ജോലി ചെയ്തും പഠന കാലത്തു തന്‍റെ ആഗ്രഹത്തെ പോഷിപ്പിച്ചു കൊണ്ടിരുന്നു.
പഠനശേഷം പല ചാനലുകളിലും പ്രോഗ്രാം പ്രൊഡ്യൂസര്‍ ആയും അവതാരകയായും ജോലി ചെയ്തിരുന്നു. കുറച്ചു കാലത്തെ ജോലിക്കു ശേഷം ഹാപ്പി ന്യൂ ഇയര്‍ എന്ന ഷോര്‍ട് ഫിലിം നിര്‍മ്മിച്ചാണ് സിനിമ രംഗത്തേക്ക് പ്രവേശിക്കുന്നത്. കുട്ടികള്‍ക്കെതിരെയുള്ള പീഡനങ്ങളെ കുറിച്ച് വിവരിച്ച ഈ ചെറു സിനിമക്ക് മോഹന്‍ലാല്‍ തന്നെ ബൈറ്റ് നല്‍കിയത് ചര്‍ച്ചാവിഷയമായിരുന്നു.

അമരത്തു ഒന്നിച്ചും ഇവര്‍
കുടുംബജീവിതവും സിനിമയും ഒരുമിച്ചു കൊണ്ടുപോവുക ഒരു വെല്ലുവിളി തന്നെ. എന്നാല്‍ ഭര്‍ത്താവിന്‍റെ കൂടെ നില്‍ക്കുന്നതാണ് എല്ലാം സ്മൂത്ത് അകാന്‍ കാരണം .മകന്‍ സൂര്യ നാരായണന്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്നു.ഒരുപാടു സ്ട്രെസ് ഉണ്ടാക്കുന്ന ജോലിയാണ് ഇതെന്നും എന്നാല്‍ ഇതൊന്നും തന്നെ ബാധിക്കുന്നില്ല എന്ന് ആതിര ദില്‍ജിത് പറയുമ്പോള്‍ അതിനെല്ലാം കാരണം തന്‍റെ ഭര്‍ത്താവാണെന്നും അഭിമാനത്തോടെ അവകാശപ്പെടുന്നു. ഇവര്‍ ഇരുവരും ഒന്നിച്ചാണ് നിര്‍മാതാവും സംവിധായകനുമായി ചര്‍ച്ചകള്‍ നടത്തുന്നതെന്നും ഒരു പ്രോജെക്ടിന്‍റെ വിളി വന്നാല്‍ മാര്‍ക്കറ്റിംഗ് എങ്ങനെ വേണമെന്നതു തീരുമാനിക്കാന്‍ ആദ്യം ഇരുവരും തങ്ങളുടെ അഭിപ്രായങ്ങള്‍ ചര്‍ച്ച ചെയ്യുന്നതാണ് തങ്ങളുടെ വിജയരഹസ്യമെന്നും ആതിര ദില്‍ജിത് പങ്കുവയ്ക്കുന്നു. ഈഗോ ഇല്ലാതെ പങ്കുവയ്ക്കപ്പെടുന്ന ആശയങ്ങളില്‍ നല്ലതു തിരഞ്ഞെടുത്തു സിനിമ ടീംനെ അറിയിക്കുന്നതാണ് രീതി. പിന്നീട് ടീമുമായി സഹകരിച്ചു പ്ലാനുകള്‍ തയ്യാറാക്കും. ഇത് തീര്‍ച്ചയായും ഒരു ടീം വര്‍ക്ക് ആണ്.

സിനിമയിടങ്ങളില്‍
സ്ത്രീ എന്നതുകൊണ്ട് സിനിമാരംഗത്തു വേര്‍തിരിവ് ഉണ്ടായീട്ടില്ല. അര്‍ഹിക്കുന്ന അംഗീകാരവും ബഹുമാനവും ലഭിച്ചിട്ടുമുണ്ട്. പലയിടങ്ങളില്‍ നിന്നും സിനിമ സാധ്യത ഉണ്ടാവാം . എന്നാല്‍ അതിനെ കുറിച്ചും ടീമിനെ കുറിച്ചും അന്വേഷിച്ചറിയുക ആവശ്യമാണ്. പ്രഫഷണല്‍ സമീപനം ഉള്ള ടീമിനോടൊപ്പം ആയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അച്ഛന്‍റെ പ്രവര്‍ത്തന പരിചയവും ഭര്‍ത്താവിന്‍റെ പ്രോത്സാഹനവും തന്നെ സംബന്ധിച്ച് സിനിമാലോകത്തു ഭാഗ്യമാണെന്നും ആതിര ദില്‍ജിത് കൂട്ടിച്ചേര്‍ക്കുന്നു.

ബിഗ് സ്ക്രീന്‍ യാത്രകള്‍
തുടക്കം മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തില്‍ ഒരു പരസ്യവുമായി ബന്ധപ്പെട്ട ചര്‍ച്ചക്കായി നിര്‍മാതാവ് സോഫിയ പോളിനെ കാണാന്‍ പോയതാണ് വഴിത്തിരിവ്. ആ സംസാരത്തില്‍ പി ആര്‍ പരസ്യ സാധ്യതകളെ കുറിച്ചും അവലോകനം ചെയ്തതാണ് തന്ന ബിഗ് സ്ക്രീനീല്‍ എത്തിച്ചത് എന്ന് ആതിര ദില്‍ജിത് പറയുന്നു. രണ്ടാമത്തെ ചിത്രത്തിന് വിളി വന്നത് ദ ഗ്രേറ്റ് ഫാദര്‍ സിനിമ ടീമില്‍ നിന്നായിരുന്നു .തുടര്‍ന്ന് സി ഐ ഐ എന്നീ സിനിമകളിലൂടെ ചുവടുറപ്പിച്ചു .

ആയിരം കോടി മുതല്‍ മുടക്കുള്ള മൂന്നു സിനിമകള്‍ക്ക് പി ആര്‍ വര്‍ക്ക് ചെയ്തു. പുഷ്പ, ആര്‍ ആര്‍ ആര്‍, റോക്കറ്ററി എന്നിവയാണ് ആ സിനിമകള്‍. കൊറോണ കാലത്തായിരുന്നു രാജമൗലി സാറിന്‍റെ ആ വിളി എത്തിയത് എന്ന് ആതിര ഓര്‍ക്കുന്നു. ശേഷം ഒരുപാടു സിനിമകള്‍ ചെയ്തു. തിയേറ്റര്‍ തുറന്നപ്പോള്‍ ചെയ്ത ആദ്യചിത്രം കുറുപ്പ് ആയിരുന്നു .പിന്നീട് ഒരുത്തി, പത്രോസിന്‍റെ പടപ്പുകള്‍, 21 ഗ്രാംസ് , ടിയാന്‍ , ക്ലിന്‍റ, പറവ , പുരിയാത്ത പുതിര്‍, മാസ്റ്റര്‍ പീസ് , ഈടെ , ആദി , കലി, കുട്ടന്‍ പിള്ളയുടെ ശിവരാത്രി , നീരാളി , മറഡോണ, വരത്തന്‍, ഒടിയന്‍, ലൂക്ക, ബിഗ് ബ്രദര്‍, ഷൈലോക്ക് , കുമ്പളങ്ങി നൈറ്റ്സ്, വൈറസ്, ഭീമന്‍റെ വഴി , മെമ്പര്‍ രമേശന്‍ , ഹൃദയം, ഉപചാരപൂര്‍വ്വം ഗുണ്ടാ ജയന്‍ ഇങ്ങനെ പോവുന്ന ആതിര ദില്‍ജിത്തിന്‍റെ പി ആര്‍ വര്‍ക്കില്‍തെളിഞ്ഞ മലയാള സിനിമകള്‍ക്കു പുറമെ അന്യ ഭാഷ ചിത്രങ്ങള്‍ക്കും ആതിര പ്രൊമോഷന്‍സ് ഒരുക്കി.

സിനിമയുടെ പി ആറില്‍ ഒരു ഗിന്നസ് തിളക്കം
‘ഇരുള’ ഭാഷയില്‍ വിജീഷ് മാണിയുടെ സംവിധാനത്തില്‍ ഇറങ്ങിയ ‘ നേതാജി ‘ എന്ന സിനിമയിലൂടെയാണ് ഗിന്നസ് പാര്ടിസിപാഷന്‍ സെര്‍ട്ടിഫിക്കറ്റ് ആതിര ദില്‍ജിത്തിന് ലഭിക്കുന്നത്. ഗോകുലം ഗോപാലന്‍ ആദ്യമായി നായകനായ സിനിമ കൂടിയാണ് നേതാജി . ഗോവ ചലച്ചിത്രമേളയിലടക്കം ഇത് പ്രദര്‍ശിപ്പിക്കപ്പെട്ടു. വിജീഷ് മാണി, ജോണി കുരുവിള ഗോകുലം ഗോപാലന്‍ എന്നിവര്‍ നേതാജി സിനിമക്ക് വേണ്ടി അട്ടപ്പാടിയില്‍ സംഘടിപ്പിച്ച ഫോട്ടോ കാസ്റ്റിംഗ് സെഷനില്‍ പി ആര്‍ രംഗത്ത് നിന്ന് പങ്കെടുത്തതിനായിരുന്നു ഈ അംഗീകാരം ആതിര ദില്‍ജിത്തിന് ലഭിച്ചത്. 741 പേരായിരുന്നു ഇതില്‍ പങ്കെടുത്തത്.

 

ദിയാസ് ഐഡിയ ഇന്‍ക്യൂബേറ്റര്‍സ്
മലയാളം സിനിമാരംഗത്ത് ചുരുങ്ങിയ കാലം കൊണ്ടു 170 ഓളം സിനിമകളുടെ പ്രൊമോഷന്‍ ജോലി ഏറ്റെടുത്തു നിര്‍വഹിച്ച അപൂര്‍വ ക്രെഡിറ്റുനേടുന്ന ഒരു പി ആര്‍ കമ്പനി ആണ് ദിയാസ് ഐഡിയ ഇന്‍ക്യൂബേറ്റര്‍സ് .
ഇവരുടെ പ്രൊമോഷന്‍ വര്‍ക്കില്‍ സ്ട്രാറ്റജി പ്ലാനിങ്ങും പ്രൊമോഷന്‍ കോഡിനേഷനും ഉള്‍പ്പെടുന്നു . കോഡിനേഷന്‍ ചുമതല ആതിര ഏറ്റെടുക്കുമ്പോള്‍ മാര്‍ക്കറ്റിങ് ആണ് ദില്‍ജിത് ഏറ്റെടുത്തു നടത്തുന്നത്.

പണിപ്പുരയില്‍ ഇന്ന്
ഓരോ സംരംഭത്തിന്‍റെയും വിജയം എന്നത് തുടര്‍ച്ചയായി ജോലി ലഭിക്കുക എന്നതാണ്. ആതിരയുടെ പണിപ്പുരയില്‍ ഇന്നും promotions തയ്യാറാവുന്നു എന്നതാണ് ദിയാസ് ഐഡിയ ഇങ്കുബേട്ടേഴ്സ് ന്‍റെ ജയം. സിബി മലയില്‍ ന്‍റെ ആസിഫ് അലി ചിത്രമായ കൊത്ത്, ബേസില്‍ ജോസഫ് ന്‍റെ പാല്‍തു ജാന്‍വര്‍, കുഞ്ചാക്കോ ബോബന്‍റെ ഒറ്റ്, അപര്‍ണ ബാലമുരളിയുടെ ഇനി ഉത്തരം ഷൈന്‍ ടോമിന്‍റെ വിചിത്രം എന്നീ സിനിമകള്‍കളുടെ പ്രൊമോഷന്‍സ് തകൃതിയായി നടക്കുന്നു.

വ്യത്യസ്തതകള്‍ മനോഹരമാക്കുമ്പോള്‍
ഓരോ സിനിമക്കും നല്‍കുന്ന പ്രൊമോഷന്‍സ് വ്യത്യസ്തമാണ് എന്നാണ് ആതിരയുടെ അഭിപ്രായം. മോഹന്‍ലാല്‍ ചിത്രമായ പുലിമുരുകന്‍ ചിന്തകളില്‍ നില്‍കുമ്പോള്‍ ജന മനസ്സില്‍ കുടുംബ ചിത്രമായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എത്തിക്കേണ്ട കടമ വലുതായിരുന്നു. മുന്തിരി വള്ളി ടാഗ് ലൈന്‍ ‘മൈ ലൈഫ് ഈസ് മൈ വൈഫ്’ വച്ചു കൊണ്ട് തന്നെ പല കോണ്ടെസ്റ്റുകളും നടത്തി മുന്തിരി വള്ളി വച്ചു കോസ്റ്റ്യൂം ചെയ്തു പ്രൊമോഷന്‍സ് എങ്ങും എത്തിച്ചു.
എന്നാല്‍ ‘അയ്യപ്പനും കോശി’ക്കും പ്രൊമോഷന്‍സ് നടത്തിയപ്പോള്‍ യുവജനങ്ങളെ ആകര്‍ഷിക്കുന്ന രീതിയില്‍ ആയിരുന്നു..
ഓരോ സിനിമയെയും സൂക്ഷ്മമായി വിചിന്തനം ചെയ്തു ആര്‍ക്കു വേണ്ടി എന്ന് തിരിച്ചറിഞ്ഞു അവരുടെ വഴിയേ കൊണ്ട് വരാന്‍ പരിശ്രമം ഈ ജോലിക്ക് ആവശ്യമാണ്.

ഓരോ സിനിമയുടെ മാര്‍ക്കറ്റിംഗ് നും വത്യസ്തതകള്‍ ഇതിനാല്‍ തന്നെ ഉണ്ട്.. എല്ലാം മാധ്യമങ്ങളും ഇതിനായി വിനിയോഗിക്കുന്നുണ്ട് എന്നാല്‍ സാധ്യതകളെ മുന്‍ നിറുത്തി നിര്‍മ്മാതാവിന്‍റെ അഭിപ്രായം കണക്കിലെടുക്കാറുമുണ്ട്.

360 ഡിഗ്രി മാര്‍ക്കറ്റിംഗ്

കാണുക, കേള്‍ക്കുക, അനുഭവിക്കുക എന്ന രീതിയില്‍ മീഡിയയെ മാറി മാറി ഉപയോഗിച്ച് പ്രൊമോഷന്‍സ് നടത്തുമ്പോഴും ആതിരയുടെ ആദ്യ അഭിപ്രായങ്ങള്‍ കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നുമാണ്.
എല്ലാവരിലും വിവിധ രീതിയില്‍ ഉള്ള ആശയങ്ങള്‍ ഉണ്ട്, എന്നാല്‍ താന്‍ പ്രായമന്യേ തന്‍റെ മേസെ കളെ ക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതാണ് രീതി എന്ന് ആതിര പറയുന്നു. പ്രധാനമായും തന്‍റെ അമ്മ വിജയ ലക്ഷ്മിയും ഭര്‍തൃമാതാവ് ശാന്തകുമാരിയും ഉള്‍പ്പെടുന്നു. കാരണം സാധാരണ ജനങ്ങളുടെ ചിന്തകളെ വിലയിരുത്താന്‍ നല്ല വഴി ഈ വീട്ടമ്മമാരാണ് എന്ന് ആതിര എടുത്തു പറയുന്നു.

പി.ആര്‍ ആണ് എന്ന് തോന്നാത്ത വിധത്തില്‍ സിനിമ പ്രൊമോഷന്‍സ് ജനങ്ങളില്‍ എത്തിക്കാന്‍ ആണ് ശ്രമിക്കേണ്ടത്. അവരുടെ ചിന്തകളില്‍ അവരറിയാതെ hook ഇടുക. അതുകൊണ്ടു തന്നെ കോംപ്ലിക്കേറ്റ് ആയ ഐഡിയകള്‍ ചിന്തിക്കാതിരിക്കണം.. എല്ലാം സാധാരണമായ അസാധാരണങ്ങള്‍ ആവണം.
നിങ്ങള്‍ ഹൃദയം കൊണ്ടു വര്‍ക്ക് ചെയ്യൂ

Allu Arjun Pushpa trailer launch event in Chennai tomorrow

‘പുഷ്പ’ യുടെ വര്‍ക്ക് ചെയ്യുന്ന സമയത്തു അല്ലു അര്‍ജുന്‍ പറഞ്ഞു. “നിങ്ങള്‍ ഹൃദയം കൊണ്ടു വര്‍ക്ക് ചെയ്യൂ” എന്ന് . ഡിയാസ് ഐഡിയ ഇന്‍ക്യൂബേറ്റര്‍സ് ഒരു ജോലി സ്ഥാപനം എന്നതിനേക്കാള്‍ ജീവിതത്തിന്‍റെ ഭാഗമാണ് ആതിരക്കും ദില്‍ജിത്തിനും. ഫിലിം ഡിസ്ട്രിബൂഷന്‍ മേഖലയില്‍ ആണ് ആതിര ദില്‍ജിത് ഇനി കയ്യൊപ്പു പതിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്. സിനിമയില്‍ തിരക്കിന്‍റെ ലോകമാണ് പി ആര്‍ എന്നത്. വളരെ കുറച്ചു വനിതകള്‍ മാത്രം പ്രവര്‍ത്തിക്കുന്ന സിനിമയുടെ പി ആര്‍ മേഖലയില്‍ കുറച്ചു കാലം കൊണ്ടു മികച്ച നേട്ടം കൈവരിച്ച ആതിര ദില്‍ജിത്തിന്‍റെ ഈ മുന്നേറ്റം സിനിമാ വളര്‍ച്ചയിലെ പി ആറിന്‍റെ സ്ഥാനത്തെ മാത്രമല്ല

ചൂണ്ടിക്കാണിക്കുന്നത് നിശ്ചയദാര്‍ഢ്യത്തോടെ ‘ഹൃദയം കൊണ്ടു ജോലി ചെയ്താല്‍ എന്തും നേടാം എന്നത് കൂടിയാണ്.
(ആതിര ദില്‍ജിത്
‘ദിയാസ് ഐഡിയ ഇന്‍സുബെറ്റര്‍സ്’
പബ്ലിക് റിലേഷന്‍ ഏജന്‍സി
PR consultant
movie marketing and communication
Idea creation.
Projects more than 150movies
മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍, ഒടിയന്‍, കുമ്പളങ്ങി നൈറ്റ്സ്, അയ്യപ്പനും കോശിയും, വൈറസ്, saras, ഹൃദയം, നേതാജി, പത്താം വളവ്, പുഷ്പ, RRR, പാല്‍തു ജാന്‍വര്‍, വിചിത്രം, ഇനി ഉത്തരം etc.
ഗിന്നസ് റെക്കോര്‍ഡ് – നേതാജി )

സിസ്റ്റര്‍ നവ്യ റോസ് ഡിസി
ഫ്രീലാന്‍സ് ജേര്‍ണലിസ്റ്റ്

 

 

COMMENTS

COMMENT WITH EMAIL: 0