Homeചർച്ചാവിഷയം

‘സംവിധാനം-റത്തീന

ങ്ങനെ ഒപ്പിച്ചു? കുലുങ്ങി ചിരിച്ചു കൊണ്ട് നിങ്ങള്‍ ഈ ചോദ്യം ആരോടൊക്കെ ചോദിച്ചിട്ടുണ്ട്? ഇതില്‍ ഒളിഞ്ഞിരിക്കുന്ന അശ്ലീലത്തില്‍ നിന്നു തുടങ്ങുന്നു സ്ത്രീകളുടെ ഈ യാത്ര. ചലച്ചിത്രപ്രവര്‍ത്തകര്‍ എന്ന നിലയില്‍, നമ്മള്‍ ഒരുപാട് മുന്നോട്ട് പോയിട്ടുണ്ട്, പക്ഷേ ഇപ്പോഴും സ്ത്രീ പ്രാതിനിധ്യത്തിന്‍റെ കാര്യത്തില്‍ നമ്മുടെ സിനിമ മേഖല ഏറെ പിന്നിലാണ് നില്‍ക്കുന്നത്. സ്ത്രീകള്‍ സാങ്കേതിക പ്രവര്‍ത്തകര്‍ വിരലില്‍ എണ്ണാവുന്നത്രയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന്, കൂടുതല്‍ സ്ത്രീകള്‍ ഉണ്ട്, എന്നാല്‍ പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോള്‍, എണ്ണം വളരെ കുറവാണ്. ഒരു സംവിധായകന് തന്‍റെ സിനിമ ഒരുക്കങ്ങള്‍ക്കായി വീട്ടില്‍ നിന്നും ഒരു ബാഗുമായി എന്ന് മടങ്ങി വരുമെന്ന് പറയുക പോലും ചെയ്യാതെ ഏത് സമയത്തും ഇറങ്ങാം. ഞാന്‍ ഒരു അമ്മയാണ്. ഞാന്‍ സിനിമ ചെയ്യുമ്പോള്‍ എന്‍റെ കുട്ടികളെ എവിടെയാണ് ഉപേക്ഷിക്കാന്‍ ഉദ്ദേശിക്കുന്നതെന്നാണ് ചിലര്‍ക്കൊക്കെ അറിയേണ്ടത്. മക്കളുടെ അസുഖങ്ങള്‍, അവരുടെ പരീക്ഷ, അവരുടെ കായിക കലോത്സവ മത്സരങ്ങള്‍ തുടങ്ങി അവര് കഴിക്കുന്ന ആഹാരത്തിലെ പോഷകത്തിന്‍റെ അളവ് വരെ എന്‍റെ സര്‍ഗാത്മകതയെ ബാധിക്കാറുണ്ടെന്നുള്ളത് ഒരു തമാശയല്ല. പത്താം ക്ലാസുകാരനായ മകന്‍റെ മാര്‍ക്കും, ഒന്നാം ക്ലാസുകാരന്‍റെ ഹോം വര്‍ക്കും എന്നെ സിനിമ ചെയ്യുന്നതില്‍ നിന്ന് അകറ്റി നിര്‍ത്തുന്നു എന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തി ഇല്ല. പുരുഷന്മാരേക്കാള്‍ ഏറെ ചുറ്റുമുള്ള സ്ത്രീകള്‍ ആണ് ഇത്തരം കുറ്റബോധം നമ്മളില്‍ ഉണ്ടാക്കുന്നവരില്‍ മുന്‍പന്തിയില്‍ എന്നതാണ് വിചിത്രം. ഞാന്‍ വൈകി വരുന്നതും ഇടയ്ക്ക് വീട്ടില്‍ ഇല്ലാതിരിക്കുന്നതും, എന്‍റെ തിരക്കുകളും എന്‍റെ മക്കള്‍ക്ക് വളരെ സ്വാഭാവികമായിട്ടാണ് തോന്നാറ്. അവരെന്നെ ഒരു മോശം അമ്മയായി കണക്കാക്കുന്നില്ല . അവര്‍ അവരുടെ ജീവിതത്തിലെ സ്ത്രീകളെയും അവരുടെ തെരഞ്ഞെടുപ്പുകളെയും മോശമായി ഒരിക്കലും വിധിക്കില്ല എന്നെനിക്കുറപ്പാണ്.

അടുത്ത കാലത്തായി, സ്ത്രീകള്‍ വിവിധ മേഖലകളിലേക്ക് ചുവടുവെക്കുകയും സിനിമകള്‍ സ്ത്രീ പ്രേക്ഷകരോട് ശക്തമായതും മികച്ചതുമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ പ്രതികരിക്കാന്‍ തുടങ്ങുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും സിനിമയിലെ സ്ത്രീപ്രാതിനിധ്യത്തില്‍ , സിനിമാ നിര്‍മ്മാണപ്രക്രിയയിലെ ചില ഘടകങ്ങളാണ് കാര്യമായ സ്വാധീനം ചെലുത്തുന്നത്, കൂടാതെ കൂടുതല്‍ സ്ത്രീ പ്രാതിനിധ്യം കാണിക്കുന്ന സിനിമകള്‍ വാണിജ്യപരമായി അല്ലാത്തവയെ മറികടക്കാന്‍ ബുദ്ധിമുട്ടുകയും ചെയ്യുന്നു . സ്ത്രീ സംവിധായകര്‍, പ്രത്യേകിച്ച് സ്ത്രീ തിരക്കഥാകൃത്തുക്കള്‍, സിനിമകള്‍ക്ക് മികച്ച സ്ത്രീ പ്രാതിനിധ്യം ലഭിക്കുന്നതിന് സഹായകമാണ്, എന്നാല്‍ സ്ത്രീ സംവിധായകരുടെ ശതമാനം വളരെ കുറവാണ്. മറ്റൊന്ന് , സ്ത്രീകളെക്കുറിച്ചുള്ള കഥകള്‍ പറയാന്‍ അത് പോലെ സ്ത്രീകള്‍ പ്രധാന കഥാപാത്രങ്ങളാകുന്ന കഴിവുള്ള സിനിമകള്‍ക്ക് പലപ്പോഴും കുറഞ്ഞ ബജറ്റാണ് നല്‍കുന്നത്, ഇത് മികച്ച സ്ത്രീ പക്ഷ സിനിമകള്‍ ഉണ്ടാകത്തതിന് വലിയ ഒരു കാരണമാണ്. മോശം സ്ത്രീപ്രാതിനിധ്യമുള്ള സിനിമകള്‍ ഇപ്പോഴും ബോക്സോഫീസ് വിജയത്തെ ബാധിക്കുന്നില്ല, അവ വളരെ ജനപ്രിയവും വിജയകരവുമാകകയും ചെയ്യുന്നു . അത് കൊണ്ട് തന്നെ സിനിമാപ്രേക്ഷകരില്‍ നിന്ന് നമുക്ക് മികച്ച സ്ത്രീ പ്രാതിനിധ്യം വേണമെന്ന ആവശ്യം സിനിമാ വ്യവസായത്തെ മാറ്റാന്‍ പ്രേരിപ്പിക്കാന്‍ ശക്തമല്ല .

മലയാള സിനിമകള്‍ എല്ലായ്പ്പോഴും സമ്പന്നമാണ്, അവയുടെ ഉള്ളടക്കത്തിലായാലും കച്ചവടത്തിലായാലും , കഴിവുള്ള കലാകാരന്മാരാലും, സാങ്കേതിക പ്രവര്‍ത്തകരാലും, പാന്‍ ഇന്ത്യന്‍ പ്രേക്ഷകരില്‍ നമുക്ക് ഒരു മതിപ്പ് ഉണ്ടാക്കാന്‍ എന്നും കഴിഞ്ഞിട്ടുണ്ട്. പുതിയ സിനിമകള്‍, അവയുടെ സാങ്കേതിക മികവ്, റിയലിസ്റ്റിക് പ്ലോട്ട് ലൈനുകള്‍, വേറിട്ട കണ്ടന്‍റ്കള്‍, തിയേറ്റര്‍ ഒ.ടി.ടി മാത്രമല്ലാതെ സാധ്യതകള്‍, ഇതെല്ലം ചേര്‍ന്ന് വന്നതോടെ നമ്മള്‍ കുറച്ചധികം എല്ലാ തരത്തിലുള്ള പ്രേക്ഷകരിലേക്കും എത്തിച്ചേരുന്നുണ്ട്. നമ്മുടെ അഭിനേതാക്കളുടെ കഴിവുകള്‍ അന്യഭാഷക്കാര്‍ പുകഴ്ത്തുന്ന സ്ഥിതി ഇന്നും തുടരുന്നു. പഴയ കാലത്തെ അപേക്ഷിച്ചു കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഒരുപാട് പുതിയ ആളുകള്‍ മലയാള സിനിമയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. അവസരങ്ങള്‍ കുറച്ചൂടെ വിശാലമാക്കപ്പെട്ടു. സ്ത്രീ സാന്നിധ്യം വര്‍ധിച്ചു . ഇതെല്ലം മലയാള സിനിമ ഒരു തരത്തിലും തളരാതെ മുന്നോട്ടു കുതിക്കുകയാണ് എന്ന സൂചനയാണ് നല്‍കുന്നത്. ഏതൊരു ചലച്ചിത്ര പ്രവര്‍ത്തകനും അത് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല .
മുന്‍പായിരുന്നെങ്കില്‍ സമാന്തര സിനിമാ ആശയങ്ങളാവേണ്ടിയിരുന്ന വിഷയങ്ങളെ ഇന്ന് മുഖ്യധാരാ സിനിമ മേക്കിങ് ചേരുവകള്‍ എടുത്തു കൂടുതല്‍ ജനകീയമാക്കി അവതരിപ്പിക്കാനാണ് ഈ തലമുറ ശ്രമിക്കുന്നത്. അവര്‍ക്കൊപ്പം ചേര്‍ന്ന് സഞ്ചരിക്കാനാണ് ഞാനും ശ്രമിക്കുന്നത് .ഒരു മാധ്യമമെന്ന നിലയില്‍, മറ്റ് കലാരൂപങ്ങളിലൂടെ പകര്‍ത്താന്‍ കഴിയാത്ത വിധത്തില്‍ ജീവിതത്തെ പകര്‍ത്തുവാന്‍ സിനിമയ്ക്ക് കഴിയും. സിനിമ ഒരു ശക്തമായ ആശയവിനിമയ മാധ്യമമാണ്. ദരിദ്രര്‍ മുതല്‍ സമ്പന്നര്‍ വരെ, സാക്ഷരര്‍ മുതല്‍ നിരക്ഷരര്‍ വരെ, നഗരം മുതല്‍ ഗ്രാമം വരെ, കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ അങ്ങനെ ആശയവിനിമയം നടത്താന്‍ ഇതിന് കഴിയും. ആശയവിനിമയം, നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ, വിവരങ്ങള്‍ കൈമാറുന്നതിനുള്ള ഒരു പ്രവൃത്തിയാണ്. അടിസ്ഥാനപരമായി ആശയങ്ങള്‍, കാഴ്ചപ്പാടുകള്‍, ചിന്തകള്‍, ഭാവങ്ങള്‍ എന്നിവ ഏതെങ്കിലും മാധ്യമത്തിലൂടെ പങ്കുവയ്ക്കുന്ന പ്രവര്‍ത്തനമാണ്.ആളുകള്‍ ഒരു സിനിമയെ കുറിച്ച് നല്ല രീതിയില്‍ ചര്‍ച്ച ചെയ്യുമ്പോഴാണ് ആ സിനിമ അതിന്‍റെ ഉദ്ദേശം നിറവേറ്റുന്നത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത് . അതാണ് എനിക്ക് ആ സിനിമയുടെ വിജയം !

നീ ഒരു പെണ്ണാണ്, വെറും പെണ്ണ് എന്ന് പരസ്യമായി ആരും പറയാത്ത വിധം നമ്മള്‍ ഇന്ന് സാമൂഹികമായി പുരോഗമിച്ചിട്ടുണ്ട് . എന്നാല്‍ പല ആക്രമണങ്ങളും പരോക്ഷമായതിനാല്‍, അവയെ സൂക്ഷ്മമായി കൈകാര്യം ചെയ്യാന്‍ സ്ത്രീകള്‍ പഠിച്ചു തുടങ്ങി .ചില കാര്യങ്ങളെ കുറിച്ച് ഒന്നില്‍ കൂടുതല്‍ തവണയില്‍ കൂടുതല്‍ ഒരു ആശങ്ക ഉന്നയിക്കുകയാണെങ്കില്‍, വെറും ‘പരാതി’ എന്ന് പറയാറുണ്ട് . കൂടുതല്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിലോ അഭിപ്രായങ്ങള്‍ തേടുന്നതിലോ ദുര്‍ബലരായിരിക്കുന്നചില സമയങ്ങളില്‍ ശരിയാകുമോയെന്നു പറയുന്നതിലോ ബുദ്ധിമുട്ട് തോന്നാറില്ല . പുരുഷന്മാര്‍ക്ക് അനായാസമായി ഒന്നില്‍ ഉറച്ചുനില്‍ക്കാന്‍ കഴിയും, എന്നാല്‍ നമ്മള്‍ അങ്ങനെ ചെയ്യുകയാണെങ്കില്‍, അത് നമ്മുടെ അഹങ്കാരമായി ലേബല്‍ ചെയ്യപ്പെടും. സെറ്റിലെ ജനക്കൂട്ടത്തെ കൈകാര്യം ചെയ്യാന്‍ സ്ത്രീകള്‍ക്ക് കഴിയില്ലെന്നത് ഒരു മിഥ്യ മാത്രമാണ് . നമ്മള്‍ അല്പം ബഹളക്കാര്‍ ആണെങ്കില്‍ , ഉടനെ ആക്രമണകാരികളാണെന്ന് പറയപ്പെടുന്നു. ഒരു മനുഷ്യന്‍ അത് ചെയ്താല്‍, അയാള്‍ക്ക് എന്താണ് വേണ്ടതെന്ന് മനസ്സിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍ അത് ചുറ്റും നില്‍ക്കുന്നവരുടെ കൂടെ പ്രശ്നമാണ്. മാനസിക നില അവതാളത്തിലാണ് എന്ന് പറഞ്ഞു അതിനെ ആക്ഷേപിക്കുന്നത് എന്തിനാണ് ? ഒരു സിനിമയുടെ കഥയുമായി ചെന്ന് നിര്‍മ്മാണ കമ്പനിയെയും ആര്ടിസ്റ്റിനെയും ബോധ്യപ്പെടുത്തി, അവരുടെ പിന്നാലെ നടന്നു പ്രശ്നങ്ങളെയെല്ലാം തരണം ചെയ്ത് പ്രോജക്ടിന് നേതൃത്വം നല്‍കുന്ന, സാങ്കേതികമായി ഉയരത്തില്‍ നിന്നു നിയന്ത്രിക്കുന്നയാളാണ് ഈ സംവിധായിക എന്ന് പലരും ഓര്‍ക്കാറില്ല. ഒരു പെണ്‍കുട്ടി സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് കേള്‍ക്കുമ്പോള്‍, അത് ചെയ്യാന്‍ നമുക്കവളെ പ്രോത്സാഹിപ്പിക്കാം . സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും സിനിമയില്‍ എത്തിച്ചേരുക എന്നത് അത്ര എളുപ്പമല്ല. വരും കാലങ്ങളില്‍ എന്‍റെ ക്രൂവിലെ സ്ത്രീകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനായി ഞാന്‍ പ്രവര്‍ത്തിക്കും. നമ്മള്‍ ആഗ്രഹിക്കുന്ന മാറ്റം മാന്ത്രികമായി സംഭവിക്കില്ല.അധികാരത്തിലിരിക്കുന്ന ഒരു പുരുഷന്‍ തന്‍റെ സഹപ്രവര്‍ത്തകരായ സ്ത്രീകളെ അവര്‍ നേടിയതിന് അഭിനന്ദിക്കാനും അവരുടെ കഴിവുകളെ അംഗീകരിക്കാനും കൂടെ പഠിക്കണം. നിര്‍ഭാഗ്യവശാല്‍, ഇത് പലപ്പോഴും സംഭവിക്കുന്നില്ല, പക്ഷേ അത് ആവശ്യമാണ്. മമ്മൂക്ക പറഞ്ഞത് പോലെ , “സംവിധാനം ചെയ്യുന്നത് സ്ത്രീയായാലും പുരുഷനായാലും ഒരേ കാര്യങ്ങളാണ് അവര്‍ക്കു ചെയ്യാനുള്ളത് . നല്ല ഇച്ഛാശക്തിയും ആജ്ഞാ ശക്തിയുമുള്ളവരാണ് സ്ത്രീകള്‍!”

എങ്ങനെ ഒപ്പിച്ചു? കുലുങ്ങി ചിരിച്ചു കൊണ്ട് നിങ്ങള്‍ ഈ ചോദ്യം ആരോടൊക്കെ ചോദിച്ചിട്ടുണ്ട്? ഇതില്‍ ഒളിഞ്ഞിരിക്കുന്ന അശ്ലീലത്തില്‍ നിന്നു തുടങ്ങുന്നു സ്ത്രീകളുടെ ഈ യാത്ര. ചലച്ചിത്രപ്രവര്‍ത്തകര്‍ എന്ന നിലയില്‍, നമ്മള്‍ ഒരുപാട് മുന്നോട്ട് പോയിട്ടുണ്ട്, പക്ഷേ ഇപ്പോഴും സ്ത്രീ പ്രാതിനിധ്യത്തിന്‍റെ കാര്യത്തില്‍ നമ്മുടെ സിനിമ മേഖല ഏറെ പിന്നിലാണ് നില്‍ക്കുന്നത്. സ്ത്രീകള്‍ സാങ്കേതിക പ്രവര്‍ത്തകര്‍ വിരലില്‍ എണ്ണാവുന്നത്രയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന്, കൂടുതല്‍ സ്ത്രീകള്‍ ഉണ്ട്, എന്നാല്‍ പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോള്‍, എണ്ണം വളരെ കുറവാണ്. ഒരു സംവിധായകന് തന്‍റെ സിനിമ ഒരുക്കങ്ങള്‍ക്കായി വീട്ടില്‍ നിന്നും ഒരു ബാഗുമായി എന്ന് മടങ്ങി വരുമെന്ന് പറയുക പോലും ചെയ്യാതെ ഏത് സമയത്തും ഇറങ്ങാം. ഞാന്‍ ഒരു അമ്മയാണ് . ഞാന്‍ സിനിമ ചെയ്യുമ്പോള്‍ എന്‍റെ കുട്ടികളെ എവിടെയാണ് ഉപേക്ഷിക്കാന്‍ ഉദ്ദേശിക്കുന്നതെന്നാണ് ചിലര്‍ക്കൊക്കെ അറിയേണ്ടത്. മക്കളുടെ അസുഖങ്ങള്‍, അവരുടെ പരീക്ഷ, അവരുടെ കായിക കലോത്സവ മത്സരങ്ങള്‍ തുടങ്ങി അവര് കഴിക്കുന്ന ആഹാരത്തിലെ പോഷകത്തിന്‍റെ അളവ് വരെ എന്‍റെ സര്‍ഗാത്മകതയെ ബാധിക്കാറുണ്ടെന്നുള്ളത് ഒരു തമാശയല്ല. പത്താം ക്ലാസുകാരനായ മകന്‍റെ മാര്‍ക്കും, ഒന്നാം ക്ലാസുകാരന്‍റെ ഹോം വര്‍ക്കും എന്നെ സിനിമ ചെയ്യുന്നതില്‍ നിന്ന് അകറ്റി നിര്‍ത്തുന്നു എന്ന് പറഞ്ഞാല്‍ അതില്‍ ഒട്ടും അതിശയോക്തി ഇല്ല. പുരുഷന്മാരേക്കാള്‍ ഏറെ ചുറ്റുമുള്ള സ്ത്രീകള്‍ ആണ് ഇത്തരം കുറ്റബോധം നമ്മളില്‍ ഉണ്ടാക്കുന്നവരില്‍ മുന്‍പന്തിയില്‍ എന്നതാണ് വിചിത്രം. ഞാന്‍ വൈകി വരുന്നതും ഇടയ്ക്ക് വീട്ടില്‍ ഇല്ലാതിരിക്കുന്നതും, എന്‍റെ തിരക്കുകളും എന്‍റെ മക്കള്‍ക്ക് വളരെ സ്വാഭാവികമായിട്ടാണ് തോന്നാറ്. അവരെന്നെ ഒരു മോശം അമ്മയായി കണക്കാക്കുന്നില്ല . അവര്‍ അവരുടെ ജീവിതത്തിലെ സ്ത്രീകളെയും അവരുടെ തെരഞ്ഞെടുപ്പുകളെയും മോശമായി ഒരിക്കലും വിധിക്കില്ല എന്നെനിക്കുറപ്പാണ്.

അടുത്ത കാലത്തായി, സ്ത്രീകള്‍ വിവിധ മേഖലകളിലേക്ക് ചുവടുവെക്കുകയും സിനിമകള്‍ സ്ത്രീ പ്രേക്ഷകരോട് ശക്തമായതും മികച്ചതുമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ പ്രതികരിക്കാന്‍ തുടങ്ങുകയും ചെയ്തിട്ടുണ്ട്. എന്നിരുന്നാലും സിനിമയിലെ സ്ത്രീപ്രാതിനിധ്യത്തില്‍ , സിനിമാ നിര്‍മ്മാണപ്രക്രിയയിലെ ചില ഘടകങ്ങളാണ് കാര്യമായ സ്വാധീനം ചെലുത്തുന്നത്, കൂടാതെ കൂടുതല്‍ സ്ത്രീ പ്രാതിനിധ്യം കാണിക്കുന്ന സിനിമകള്‍ വാണിജ്യപരമായി അല്ലാത്തവയെ മറികടക്കാന്‍ ബുദ്ധിമുട്ടുകയും ചെയ്യുന്നു . സ്ത്രീ സംവിധായകര്‍, പ്രത്യേകിച്ച് സ്ത്രീ തിരക്കഥാകൃത്തുക്കള്‍, സിനിമകള്‍ക്ക് മികച്ച സ്ത്രീ പ്രാതിനിധ്യം ലഭിക്കുന്നതിന് സഹായകമാണ്, എന്നാല്‍ സ്ത്രീ സംവിധായകരുടെ ശതമാനം വളരെ കുറവാണ്. മറ്റൊന്ന് , സ്ത്രീകളെക്കുറിച്ചുള്ള കഥകള്‍ പറയാന്‍ അത് പോലെ സ്ത്രീകള്‍ പ്രധാന കഥാപാത്രങ്ങളാകുന്ന കഴിവുള്ള സിനിമകള്‍ക്ക് പലപ്പോഴും കുറഞ്ഞ ബജറ്റാണ് നല്‍കുന്നത്, ഇത് മികച്ച സ്ത്രീ പക്ഷ സിനിമകള്‍ ഉണ്ടാകത്തതിന് വലിയ ഒരു കാരണമാണ്. മോശം സ്ത്രീപ്രാതിനിധ്യമുള്ള സിനിമകള്‍ ഇപ്പോഴും ബോക്സോഫീസ് വിജയത്തെ ബാധിക്കുന്നില്ല, അവ വളരെ ജനപ്രിയവും വിജയകരവുമാകകയും ചെയ്യുന്നു . അത് കൊണ്ട് തന്നെ സിനിമാപ്രേക്ഷകരില്‍ നിന്ന് നമുക്ക് മികച്ച സ്ത്രീ പ്രാതിനിധ്യം വേണമെന്ന ആവശ്യം സിനിമാ വ്യവസായത്തെ മാറ്റാന്‍ പ്രേരിപ്പിക്കാന്‍ ശക്തമല്ല .

മലയാള സിനിമകള്‍ എല്ലായ്പ്പോഴും സമ്പന്നമാണ്, അവയുടെ ഉള്ളടക്കത്തിലായാലും കച്ചവടത്തിലായാലും , കഴിവുള്ള കലാകാരന്മാരാലും, സാങ്കേതിക പ്രവര്‍ത്തകരാലും, പാന്‍ ഇന്ത്യന്‍ പ്രേക്ഷകരില്‍ നമുക്ക് ഒരു മതിപ്പ് ഉണ്ടാക്കാന്‍ എന്നും കഴിഞ്ഞിട്ടുണ്ട്. പുതിയ സിനിമകള്‍, അവയുടെ സാങ്കേതിക മികവ്, റിയലിസ്റ്റിക് പ്ലോട്ട് ലൈനുകള്‍, വേറിട്ട കണ്ടന്‍റ്കള്‍, തിയേറ്റര്‍ ഒ.ടി.ടി മാത്രമല്ലാതെ സാധ്യതകള്‍, ഇതെല്ലം ചേര്‍ന്ന് വന്നതോടെ നമ്മള്‍ കുറച്ചധികം എല്ലാ തരത്തിലുള്ള പ്രേക്ഷകരിലേക്കും എത്തിച്ചേരുന്നുണ്ട്. നമ്മുടെ അഭിനേതാക്കളുടെ കഴിവുകള്‍ അന്യഭാഷക്കാര്‍ പുകഴ്ത്തുന്ന സ്ഥിതി ഇന്നും തുടരുന്നു. പഴയ കാലത്തെ അപേക്ഷിച്ചു കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഒരുപാട് പുതിയ ആളുകള്‍ മലയാള സിനിമയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. അവസരങ്ങള്‍ കുറച്ചൂടെ വിശാലമാക്കപ്പെട്ടു. സ്ത്രീ സാന്നിധ്യം വര്‍ധിച്ചു . ഇതെല്ലം മലയാള സിനിമ ഒരു തരത്തിലും തളരാതെ മുന്നോട്ടു കുതിക്കുകയാണ് എന്ന സൂചനയാണ് നല്‍കുന്നത്. ഏതൊരു ചലച്ചിത്ര പ്രവര്‍ത്തകനും അത് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല .
മുന്‍പായിരുന്നെങ്കില്‍ സമാന്തര സിനിമാ ആശയങ്ങളാവേണ്ടിയിരുന്ന വിഷയങ്ങളെ ഇന്ന് മുഖ്യധാരാ സിനിമ മേക്കിങ് ചേരുവകള്‍ എടുത്തു കൂടുതല്‍ ജനകീയമാക്കി അവതരിപ്പിക്കാനാണ് ഈ തലമുറ ശ്രമിക്കുന്നത്. അവര്‍ക്കൊപ്പം ചേര്‍ന്ന് സഞ്ചരിക്കാനാണ് ഞാനും ശ്രമിക്കുന്നത് .ഒരു മാധ്യമമെന്ന നിലയില്‍, മറ്റ് കലാരൂപങ്ങളിലൂടെ പകര്‍ത്താന്‍ കഴിയാത്ത വിധത്തില്‍ ജീവിതത്തെ പകര്‍ത്തുവാന്‍ സിനിമയ്ക്ക് കഴിയും. സിനിമ ഒരു ശക്തമായ ആശയവിനിമയ മാധ്യമമാണ്. ദരിദ്രര്‍ മുതല്‍ സമ്പന്നര്‍ വരെ, സാക്ഷരര്‍ മുതല്‍ നിരക്ഷരര്‍ വരെ, നഗരം മുതല്‍ ഗ്രാമം വരെ, കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ അങ്ങനെ ആശയവിനിമയം നടത്താന്‍ ഇതിന് കഴിയും. ആശയവിനിമയം, നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ, വിവരങ്ങള്‍ കൈമാറുന്നതിനുള്ള ഒരു പ്രവൃത്തിയാണ്. അടിസ്ഥാനപരമായി ആശയങ്ങള്‍, കാഴ്ചപ്പാടുകള്‍, ചിന്തകള്‍, ഭാവങ്ങള്‍ എന്നിവ ഏതെങ്കിലും മാധ്യമത്തിലൂടെ പങ്കുവയ്ക്കുന്ന പ്രവര്‍ത്തനമാണ്.ആളുകള്‍ ഒരു സിനിമയെ കുറിച്ച് നല്ല രീതിയില്‍ ചര്‍ച്ച ചെയ്യുമ്പോഴാണ് ആ സിനിമ അതിന്‍റെ ഉദ്ദേശം നിറവേറ്റുന്നത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത് . അതാണ് എനിക്ക് ആ സിനിമയുടെ വിജയം !

നീ ഒരു പെണ്ണാണ്, വെറും പെണ്ണ് എന്ന് പരസ്യമായി ആരും പറയാത്ത വിധം നമ്മള്‍ ഇന്ന് സാമൂഹികമായി പുരോഗമിച്ചിട്ടുണ്ട് . എന്നാല്‍ പല ആക്രമണങ്ങളും പരോക്ഷമായതിനാല്‍, അവയെ സൂക്ഷ്മമായി കൈകാര്യം ചെയ്യാന്‍ സ്ത്രീകള്‍ പഠിച്ചു തുടങ്ങി .ചില കാര്യങ്ങളെ കുറിച്ച് ഒന്നില്‍ കൂടുതല്‍ തവണയില്‍ കൂടുതല്‍ ഒരു ആശങ്ക ഉന്നയിക്കുകയാണെങ്കില്‍, വെറും ‘പരാതി’ എന്ന് പറയാറുണ്ട് . കൂടുതല്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിലോ അഭിപ്രായങ്ങള്‍ തേടുന്നതിലോ ദുര്‍ബലരായിരിക്കുന്നചില സമയങ്ങളില്‍ ശരിയാകുമോയെന്നു പറയുന്നതിലോ ബുദ്ധിമുട്ട് തോന്നാറില്ല . പുരുഷന്മാര്‍ക്ക് അനായാസമായി ഒന്നില്‍ ഉറച്ചുനില്‍ക്കാന്‍ കഴിയും, എന്നാല്‍ നമ്മള്‍ അങ്ങനെ ചെയ്യുകയാണെങ്കില്‍, അത് നമ്മുടെ അഹങ്കാരമായി ലേബല്‍ ചെയ്യപ്പെടും. സെറ്റിലെ ജനക്കൂട്ടത്തെ കൈകാര്യം ചെയ്യാന്‍ സ്ത്രീകള്‍ക്ക് കഴിയില്ലെന്നത് ഒരു മിഥ്യ മാത്രമാണ് . നമ്മള്‍ അല്പം ബഹളക്കാര്‍ ആണെങ്കില്‍ , ഉടനെ ആക്രമണകാരികളാണെന്ന് പറയപ്പെടുന്നു. ഒരു മനുഷ്യന്‍ അത് ചെയ്താല്‍, അയാള്‍ക്ക് എന്താണ് വേണ്ടതെന്ന് മനസ്സിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍ അത് ചുറ്റും നില്‍ക്കുന്നവരുടെ കൂടെ പ്രശ്നമാണ്. മാനസിക നില അവതാളത്തിലാണ് എന്ന് പറഞ്ഞു അതിനെ ആക്ഷേപിക്കുന്നത് എന്തിനാണ് ? ഒരു സിനിമയുടെ കഥയുമായി ചെന്ന് നിര്‍മ്മാണ കമ്പനിയെയും ആര്ടിസ്റ്റിനെയും ബോധ്യപ്പെടുത്തി, അവരുടെ പിന്നാലെ നടന്നു പ്രശ്നങ്ങളെയെല്ലാം തരണം ചെയ്ത് പ്രോജക്ടിന് നേതൃത്വം നല്‍കുന്ന, സാങ്കേതികമായി ഉയരത്തില്‍ നിന്നു നിയന്ത്രിക്കുന്നയാളാണ് ഈ സംവിധായിക എന്ന് പലരും ഓര്‍ക്കാറില്ല. ഒരു പെണ്‍കുട്ടി സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് കേള്‍ക്കുമ്പോള്‍, അത് ചെയ്യാന്‍ നമുക്കവളെ പ്രോത്സാഹിപ്പിക്കാം . സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും സിനിമയില്‍ എത്തിച്ചേരുക എന്നത് അത്ര എളുപ്പമല്ല. വരും കാലങ്ങളില്‍ എന്‍റെ ക്രൂവിലെ സ്ത്രീകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനായി ഞാന്‍ പ്രവര്‍ത്തിക്കും. നമ്മള്‍ ആഗ്രഹിക്കുന്ന മാറ്റം മാന്ത്രികമായി സംഭവിക്കില്ല.അധികാരത്തിലിരിക്കുന്ന ഒരു പുരുഷന്‍ തന്‍റെ സഹപ്രവര്‍ത്തകരായ സ്ത്രീകളെ അവര്‍ നേടിയതിന് അഭിനന്ദിക്കാനും അവരുടെ കഴിവുകളെ അംഗീകരിക്കാനും കൂടെ പഠിക്കണം. നിര്‍ഭാഗ്യവശാല്‍, ഇത് പലപ്പോഴും സംഭവിക്കുന്നില്ല, പക്ഷേ അത് ആവശ്യമാണ്. മമ്മൂക്ക പറഞ്ഞത് പോലെ , “സംവിധാനം ചെയ്യുന്നത് സ്ത്രീയായാലും പുരുഷനായാലും ഒരേ കാര്യങ്ങളാണ് അവര്‍ക്കു ചെയ്യാനുള്ളത് . നല്ല ഇച്ഛാശക്തിയും ആജ്ഞാ ശക്തിയുമുള്ളവരാണ് സ്ത്രീകള്‍!”

റത്തീന
സംവിധായിക

COMMENTS

COMMENT WITH EMAIL: 0