Homeചർച്ചാവിഷയം

ബോഡി ഷെയ്മിങ്ങും യുട്യൂബും : ചിലڔകോവിഡ്കാല ചിന്തകള്‍

ഞാന്‍ ഉദ്ദേശിക്കുന്ന വിഷയത്തില്‍ എത്തിപ്പെടാന്‍ കുറച്ചു മുഖവുര പറയാന്‍ എന്നെ അനുവദിക്കണേ… പറഞ്ഞുവരുന്നത്ബോഡിഷെയ്മിങ്ങിനെക്കുറിച്ചാണ്.ഏതു വേദിയിലും വളരെനോര്‍മലൈസ്ഡ്ആയ, എക്കാലവും യുക്തിയുക്തമാണ് എന്ന് പരക്കെ അംഗീകരിക്കപ്പെട്ട, ഒട്ടുംഅസാധാരണമല്ലാത്ത, ഒരുദൈനം ദിനവൃത്തിയാണ്നമ്മള്‍മലയാളികള്‍ക്ക്ബോഡിഷെയ്മിങ്. പക്ഷെ അത് നോര്‍മലൈസ് ചെയ്തുചെയ്ത് നമ്മള്‍ എത്തുന്ന ഇടങ്ങള്‍ ഏതാണെന്നു അറിയുമ്പോള്‍ ഭയം തോന്നുന്നു.
ഈ വിഷയത്തെപ്പറ്റി തര്‍ക്കിക്കുവാന്‍ വരും മുമ്പേ ഇനിപ്പറയുന്ന സ്ഥിരം രംഗം ഒന്ന് ഭാവനയില്‍ കാണുക.വളരെക്കാലങ്ങള്‍ക്കു ശേഷം വളരെ പ്രിയപ്പെട്ട ഒരാളെ കണ്ടുമുട്ടുകയാണ്. അപ്പോള്‍ നമ്മള്‍ സാധാരണയായി പറയുന്നതെന്താണ്?
‘തടിച്ചല്ലോ’,
‘ആകെ ക്ഷീണിച്ചു പോയല്ലോ’,
‘എടോ തന്റെ നിറമൊക്കെ എവിടെപ്പോയി ‘,
‘എന്ത് തലമുടി ഉണ്ടായിരുന്നതാ’,
പ്രിയപ്പെട്ടഒരു വ്യക്തിയോട്സ്‌നേഹംപ്രകടിപ്പിക്കുന്ന സീന്‍ ആണിത് എന്നോര്‍ക്കുക. ഇപ്പോള്‍ നിങ്ങള്‍ക്ക് മനസ്സില്‍ തോന്നിയത്,’അതിനെന്താ പ്രശ്‌നം? ഇതില്‍ തെറ്റൊന്നുമില്ലല്ലോ, അവര്‍ സ്‌നേഹം കൊണ്ട് പറയുന്നതല്ലേ’ എന്നാണോ? എങ്കില്‍ സീന്‍ കുറച്ചു കൂടി വിശാലമായി കണ്ടോളൂ.
‘ഹൊ വല്ലാതങ്ങ് തടിച്ചല്ലോ, അവിടത്തെ റേഷന്‍ കട കൊള്ളാല്ലോ'(കുലുങ്ങിച്ചിരിക്കുന്നു),
‘ആകെ ക്ഷീണിച്ചു പോയല്ലോ, കാശൊക്കെ ബാങ്കിലിടാതെ വല്ലോം മേടിച്ചു തിന്ന് കേട്ടോ’.(കസേരയില്‍ ചാരിയിരുന്ന് രണ്ടു കാലും വിറപ്പിച്ചു കൊണ്ട് കൂടുതല്‍ തൃപ്തിയോടെ ചായ മൊത്തുന്നു )
‘ഫാനിനു അടുത്തേക്കൊന്നും പോയി നില്‍ക്കല്ലേ, പറന്നു പോകും!'( ചുറ്റും നിന്നവര്‍ക്ക് ചിരിച്ചോ എന്നൊരു പ്രോംപ്റ്റ് കൊടുത്തു കൊണ്ട് അട്ടഹസിക്കുന്നു.)
‘എടോതന്റെ നിറമൊക്കെ എവിടെപ്പോയി, ഇപ്പൊ മേക്കപ്പൊന്നും ഇടാറില്ല?'( ഒരു വെടക്ക് ചിരി)
‘എന്ത് തലമുടി ഉണ്ടായിരുന്നതാ. കുളിക്കാനൊക്കെ മടി കാണിച്ചാല്‍ ഇങ്ങനിരിക്കും, എലിവാലു പോലെയാകും, നരച്ചു പോകും നേരത്തേ’ ( സ്വന്തം മുടി വാരിക്കെട്ടുന്നു)
ഇത് സ്‌നേഹിക്കുന്നവരുടെ അങ്കമാണെങ്കില്‍, നിങ്ങളെപ്പറ്റിയുള്ള ഒരു വെറും റഫറന്‍സ് പറയുന്ന മലയാളികളായ അപരിചിതരുടെ ഭാഷ അല്പം കൂടി കടുക്കും.
‘പൊട്ടക്കണ്ണി (നിങ്ങള്‍ കണ്ണട ധരിക്കുന്നുണ്ടെങ്കില്‍),കറമ്പി/ തടിച്ചി/ മുരിങ്ങക്കോല്‍/ മൊട്ടച്ചി /കൊന്ത്രമ്പല്ലിതുടങ്ങി നിങ്ങളുടെ ശരീരത്തിന്റെ അവസ്ഥ അനുസരിച്ചുള്ള എന്തും ആവാം നിങ്ങളുടെ വിശേഷണം .
ഒരാളെ കണ്ടുമുട്ടിയ ഉടനെ അയാളുടെ ശരീരത്തെക്കുറിച്ച് ഒരു അധമാഭിപ്രായംപറയുക എന്നത് ശീലവും ശരിയും ആക്കുന്ന സമൂഹം നമ്മള്‍ മാത്രമായിരിക്കില്ല. പക്ഷെ ഇങ്ങനെയൊക്കെ പറയുന്ന പൂര്‍ണ്ണ സാക്ഷരതയുള്ള, സാമൂഹിക സൂചികകളില്‍ നിവര്‍ന്നു ഗര്‍വ് കാണിക്കുന്ന സമൂഹം, ഒരു പക്ഷെ നമ്മള്‍ മാത്രമാവാം.
മിക്കവാറും ഒരുകൂട്ടംആളുകളുടെമുന്നില്‍വെച്ചാണ് പലരും ഈ അഭിപ്രായമൊക്കെ തട്ടിവിടുന്നത്.എന്നിട്ടത് ചുറ്റുമുള്ള എല്ലാവരുംകൂടി ചേര്‍ന്ന് ചിരിച്ച്ആഘോഷിക്കാറാണ്പതിവും.ഈതമാശനിങ്ങളോടുള്ളസ്‌നേഹംപ്രകടിപ്പിക്കുന്നതിനുള്ള മാര്‍ഗമായി കണക്കാക്കപ്പെടുകയുമാണ്.അത് പറയുന്നവരുടെ ശബ്ദത്തിലെ ഭാവവും ധ്വനിയും (ടോണ്‍) ഒക്കെ എപ്പോഴുംഅവഗണിക്കപ്പെടുന്നു. അത് കേള്‍ക്കുന്നവരാകട്ടെ മിക്കപ്പോഴും അസ്വസ്ഥരാവുകയും ചെയ്യും. എന്നാല്‍ഈതമാശപറഞ്ഞആളോട്നിങ്ങള്‍അതിനെക്കുറിച്ച്എന്തെങ്കിലും എതിര്‍ത്ത് പറഞ്ഞു നോക്കൂ…അവന്‍/അവള്‍ ഉടനെഅസ്വസ്ഥനാകും, ഒരു പക്ഷെ നമ്മളെ തിരിച്ചു ഒരു അപരാധിയാക്കിയെന്നും വരും. ഇനി ഇതു വീട്ടില്‍ ചെന്ന് പറഞ്ഞു നോക്കൂ,അത്വ്യക്തിപരമായിഎടുക്കരുതെന്ന് അവര്‍ നമ്മളോട് ആവശ്യപ്പെടും,അത്വെറുംതമാശയായികണക്കാക്കാനും പറയും. എന്നാലും ഇത്തരം കമന്റുകളിലെ ശരികേടോ, മര്യാദയില്ലായ്മയോ, അത് കേള്‍ക്കുന്നവര്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടോ ഒരിക്കലും അംഗീകരിക്കപ്പെടാറില്ല.

കൗമാരം മുതല്‍ നിരന്തരം ബോഡി ഷെയിമിങ്ങിനുഇരയായിട്ടുള്ള വ്യക്തി എന്ന നിലയില്‍ വളരെബോധ്യത്തോടെയാണ്ഞാന്‍ഇത്പറയുന്നത്. ആദ്യകാലത്ത് അസ്വസ്ഥത തോന്നിപ്പിച്ചിട്ടുള്ള സംഭാഷണങ്ങളെയുംവ്യക്തികളെയും പിന്നീട് നിരീക്ഷിച്ചപ്പോള്‍ ഞാന്‍ ചിലതു ശ്രദ്ധിച്ചു.
കുടുംബ/സൗഹൃദഒത്തുചേരലുകളില്‍ മിക്കപ്പോഴും എന്നോടുള്ള സംഭാഷണങ്ങള്‍ ആരംഭിക്കുന്നത് എന്റെ ശരീരത്തെക്കുറിച്ചുംഞാന്‍എങ്ങനെകാണപ്പെടുന്നു വെന്നുമുള്ളഅഭിപ്രായങ്ങളോടെയാണ്.ഇത്പലപ്പോഴുംഒരു മുഖവുര അഥവാ ശരലയൃലമസലൃ ആയിപലരുംഉപയോഗിക്കുന്നുണ്ടായിരുന്നു. വളരെ ചെറിയ ഒരു രൂപമായിരുന്നു ഞാന്‍. ഭാരം കുറവ്, ഉയരവും അങ്ങനെ തന്നെ, മെലിഞ്ഞ ശരീരം. ഇംഗ്‌ളീഷില്‍ ‘ുലശേലേ’ എന്ന് യാതൊരു ഡെക്കറേഷനും ഇല്ലാതെ പറയും. പക്ഷെ കാണുന്നവര്‍ക്കു ഉത്കണ്ഠ എന്റെ ആരോഗ്യത്തെക്കുറിച്ചു മാത്രമല്ല …
ഇങ്ങനെകമ്പുപോലെഇരുന്നാല്‍ചെറുക്കനെകിട്ടൂല കേട്ടോ!
ഗര്‍ഭിണിയാകുമ്പോള്‍നിങ്ങള്‍ക്ക് പ്രശ്‌നങ്ങളുണ്ടാകും…
എന്നിങ്ങനെ പോകും ഉദാഹരണങ്ങള്‍.

ചുരുക്കിപ്പറഞ്ഞാല്‍,എല്ലാ കമന്റുകളും ഭാര്യയും മാതാവും ആകാനുള്ള എന്റെ കഴിവിന് നേരെ ചൂണ്ടുവിരല്‍ നീട്ടുന്നവ!(എനിക്ക്അതിനുതാല്പര്യംഉണ്ടോഎന്ന്പോലും ഇതില്‍ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്നത്വേറെഒരുവിഷയം). എന്ത് പഠിക്കുന്നു, എവിടെ, എങ്ങനെയുണ്ട് കഴിഞ്ഞ പരീക്ഷയുടെ മാര്‍ക്ക്, ജോലിക്കു ശ്രമിക്കുന്നുണ്ടോ തുടങ്ങിയ ചോദ്യങ്ങളൊന്നും പൊതുവെ എന്നോട് ചോദിക്കാറില്ല, എന്റെ ശരീരം അതിനു മുന്നേ തന്നെ തൊഴിലില്ലാത്ത ആ ചോദ്യകര്‍ത്താവിനുള്ള ‘പുല്ലും വൈക്കോലും’ കൊടുത്തു കഴിഞ്ഞിട്ടുണ്ടാകും.ദിവസവും ഇങ്ങനെ ഒരു അവസ്ഥയിലൂടെ കടന്നുപോകുന്നകൗമാരക്കാരുടെമാനസികാഘാതം നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുമോ?അവരുടെമനസില്‍സ്വാഭാവികമായുംതോന്നുകശരീരംഒരുനിശ്ചിതരീതിയില്‍ അല്ലെങ്കില്‍ അവരവര്‍ക്കു എന്തോകുഴപ്പംഉണ്ടെന്നല്ലേ? ഇത്തരം ‘നിരുപദ്രവകരമായ’അഭിപ്രായങ്ങള്‍ഒരാളുടെആത്മാഭിമാനത്തെയും ആത്മ വിശ്വാസത്തെയുംസാരമായി ബാധിക്കുന്ന കാര്യമാണ്.

ഒരു കാലത്ത് എന്റെ ഫോട്ടോ എടുക്കാനോസാമൂഹ്യമാധ്യമങ്ങളില്‍ അപ്ലോഡ്ചെയ്യാനോആരെയും ഞാന്‍ അനുവദിക്കുമായിരുന്നില്ല. സുഹൃത്തുക്കള്‍ ആരെങ്കിലും ഫോട്ടോഅപ്ലോഡ്ചെയ്യുകയാണെങ്കില്‍, അതില്‍ എന്നെ അണ്‍ടാഗ്ചെയ്യാന്‍ഞാന്‍ ശ്രദ്ധിക്കുമായിരുന്നു. (‘ഡാ തടിയാ’, ‘തമാശ’ തുടങ്ങിയ സിനിമകള്‍ഈവിഷയത്തെ വളരെ തന്മയത്വത്തോടെ സമീപിച്ചിട്ടുണ്ട്.) സ്വന്തം ശരീരത്തെ പറ്റിഅനാവശ്യപരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളിലെ കമന്റുകളില്‍ കാണുന്നത്വളരെ വിഷമം ഉണ്ടാക്കുന്ന ഒന്നാണ്. നമ്മുടെശരീരംമറ്റുള്ളവര്‍ക്ക് കയ്യടക്കാന്‍ കഴിയുന്നഒരുപൊതുസ്വത്താണ് എന്നുതോന്നിക്കുന്ന അവസരം തന്നെയാണിത്. ബോഡിഷേമിങ്ങ് ആണ്‍കുട്ടികളെ ബാധിക്കുന്ന ഒന്നല്ല എന്ന് ഞാന്‍ ഇവിടെ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല. അവരുടെ കഥ മറ്റൊരു അദ്ധ്യായമായി എഴുതേണ്ടുന്ന ഒന്ന് തന്നെയാണ്.എന്നാല്‍ പെണ്‍കുട്ടികള്‍ ഇത്തരം പെരുമാറ്റം കൂടുതല്‍ നേരിടേണ്ടി വരുന്നു എന്ന്തോ ന്നിയിട്ടുണ്ട്. സ്ത്രീയുടെശരീരം എങ്ങനെയായിരിക്കണം എന്നതിന്പുരുഷാധിപത്യസമൂഹം ചില മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്.ഇത്ചെറുപ്പം മുതലേ സ്ത്രീയുടെ മേല്‍അടിച്ചേല്‍പ്പിക്കപ്പെടന്നു.ഇതിനു പിന്നില്‍ ഉപഭോക്തൃവിപണിയും, മാട്രിമോണിയല്‍ മാര്‍ക്കറ്റുകളും തീര്‍ച്ചയായും ഉണ്ട്. ഒപ്പം ഇതേ സമൂഹത്തിലെ മറ്റു സ്ത്രീകളും. അതത്രെ നമ്മുടെ ‘ശീലം.’

അപ്പോള്‍ പറഞ്ഞു വന്നത് കോവിഡും ബോഡി ഷേമിങ്ങും തമ്മില്‍ ഞാന്‍ നിരീക്ഷിച്ച ബന്ധത്തെപ്പറ്റിയാണ്.2020ല്‍ കോവിഡ് 19 രംഗപ്രവേശം ചെയ്തതു മുതല്‍ ഒരു പുതിയ പദാവലിയും ജീവിതരീതിയും നമ്മുടെ ജീവിതങ്ങളെ മാറ്റിമറിച്ചു. വീടുകളില്‍ പൂര്‍ണ്ണമായി ഒതുങ്ങിയ ജീവിതങ്ങളായ നമ്മളെ വര്‍ക്ക് ഫ്രം ഹോമും ലോക്ക്ഡൗണും കൊണ്ടെത്തിച്ചത് ലാപ്ടോപ്പുകളുടെയും മൊബൈല്‍ഫോണുകളുടെയും വര്‍ദ്ധിച്ച ഉപയോഗത്തിലേക്കാണ്. . ഇതിലൂടെ ഉണ്ടായ ഒരു പ്രധാന മാറ്റംസോഷ്യല്‍മീഡിയ നമ്മുടെ ജീവിതത്തെ ഏറ്റെടുത്ത ശീഘ്രഗതിയാണ്. ഫേസ്ബുക്കും ട്വിറ്ററും മാത്രം ഉള്ള ലോകത്ത് നിന്നും പെട്ടെന്ന് സാധാരണ സോഷ്യല്‍ മീഡിയ യൂസര്‍മാര്‍ യുട്യൂബിന്റെയും ഇന്‍സ്റ്റയുടെയും ലോകത്തേക്ക് ധാരാളമായി ആകര്‍ഷിക്കപ്പെട്ടു. അവിടെ നിരത്തി വച്ചിട്ടുള്ള അതുവരെ അത്ര ഗൗനിക്കാത്ത വിഭവങ്ങള്‍ (കണ്ടെന്റ്) മാറിയ സാഹചര്യത്തില്‍ ചൂടപ്പം പോലെ പ്രേക്ഷകരെ വശീകരിക്കാന്‍ തുടങ്ങി എന്ന് വേണമെങ്കില്‍ പറയാം. അത്തരം യുട്യൂബ്ബ്‌വീഡിയോകളുടെ മാസ്മരലോകത്ത് പെട്ട് പോയ വ്യക്തികളില്‍ ഒരാളായിരുന്നു ഞാനും. (ഞാന്‍എന്റെചര്‍ച്ചമലയാളത്തിലെവീഡിയോകളില്‍മാത്രമായിപരിമിതപ്പെടുത്തുന്നു,കേരളീയരല്ലാത്തവര്‍ ഈ ഈവിഷയത്തില്‍ഏര്‍പ്പെടുന്നില്ലഎന്ന് ഇവിടെ അര്‍ത്ഥമാക്കുന്നില്ല)

പ്രിവിലേജ്ഡ് ആയ സാഹചര്യങ്ങളില്‍ പെട്ടവര്‍ തന്നെയാണ് ഈ ചര്‍ച്ചയിലെ കഥാപാത്രങ്ങള്‍.കോവിഡുംലോക്ക്ഡൗണും ഇവര്‍ക്ക് കുടുംബത്തോടൊപ്പംസമയംചെലവഴിക്കാന്‍ കിട്ടിയ ഒരുഅവസരവും കൂടി ആയിരുന്നു.അവരില്‍ഭൂരിഭാഗവും ഈ സമയത്തെ അനുഗ്രഹമായി കരുതി.ഈവിഭാഗത്തിന്ജോലിനഷ്ടപ്പെടുമെന്നോപകുതിശമ്പളമേലഭിക്കുള്ളുവെന്നോ വിഷമിക്കേണ്ടി വന്നിട്ടില്ല. അതുകൊണ്ടു തന്നെസ്വയംമെച്ചപ്പെടുത്തുന്നതിലായിരുന്നുഅവരുടെശ്രദ്ധ. ഇവരുടെ മുന്നിലേക്കാണ് യു ട്യൂബര്‍ന്മാരുടെ ഘോഷയാത്ര വന്നെത്തിയത്.കോണ്‍ടെന്റ്ക്രിയേറ്റര്‍,ഇന്‍ഫ്‌ലുന്‍സര്‍,വ്ലോഗര്‍എന്നിങ്ങനെവ്യത്യസ്തപേരുകളില്‍ ഇവര്‍ അറിയപ്പെട്ടു.അന്നുമുതല്‍ കോണ്‍ടെന്റ്നയിക്കുന്നലോകംപുതിയ’നോര്‍മല്‍’ ആയിത്തീരുകയായിരുന്നു. കോണ്‍ടെന്റ്ക്രിയേറ്റര്‍സ് കൃത്യമായി ഈ പ്രിവിലേജ്ഡ് പ്രേക്ഷകര്‍ക്ക് വേണ്ടുന്ന വിഭവങ്ങള്‍ തന്നെയാണ് വിളമ്പിയത്. ആരോഗ്യമുള്ള ചര്‍മ്മമോമുടിയോ ലഭിക്കുന്നത് മുതല്‍വിദേശരുചിയിലുള്ളവിഭവങ്ങള്‍എങ്ങനെപാചകംചെയ്യാം,ഒരുപുതിയഭാഷഎങ്ങനെപഠിക്കാം, അങ്ങനെ സൂര്യന് കീഴിലുള്ളഎന്തിനെ പറ്റിയും വീഡിയോകള്‍ സുലഭമായി.

സമ്പൂര്‍ണ്ണ ലോക്ക് ടൗണിന്റ പ്രാരംഭഘട്ടത്തില്‍ ആളുകള്‍അവരുടെവീടുകളിലേക്ക് വേണ്ടുന്ന പച്ചക്കറികളും മറ്റു ഭക്ഷണസാമഗ്രികളും ശേഖരിക്കുന്ന തിരക്കിലായിരുന്നു. ഒരു മാസത്തിനപ്പുറം എന്താവും ലോകം എന്ന് പോലും വ്യക്തമല്ലാത്ത ഒരു കാലമായിരുന്നല്ലോ അത്. ബന്ദുംസമരവുംഒക്കെപരിചയം ഉള്ള ജനം ആയതുകൊണ്ട് കരുതലോടെയുള്ള ഒരു സമീപനംആയിരുന്നു തുടക്കത്തില്‍. എന്നാല്‍ മഹാമാരിയുടെ ഗൗരവം അവര്‍ അറിഞ്ഞു തുടങ്ങിയിരുന്നില്ല.

ഈസമയത്താണ് കോണ്‍ടെന്റ്ക്രിയേറ്റര്‍സ്ഉരുളക്കിഴങ്ങിനും തക്കാളിക്കും നമ്മുടെ മുഖം മിനുക്കാമെന്നും വാഴപ്പഴവും മുട്ടയും കൊണ്ട് ഹെയര്‍ മാസ്‌കുണ്ടാക്കാം എന്നും പേര്‍ത്തും പേര്‍ത്തും പറഞ്ഞു തന്നത്. നമ്മുടെഅടുക്കളയിലെയും മുറ്റത്തെയും ഏതാണ്ട് എല്ലാവസ്തുക്കളും ശരീരം മനോഹരമാക്കാന്‍ എങ്ങനെ ഉപയോഗിക്കാം എന്ന് യു ട്യൂബ് നിയമങ്ങള്‍ക്കുള്ളില്‍ നില്‍ക്കാന്‍ ശ്രദ്ധിച്ചു കൊണ്ട് അവര്‍ പഠിപ്പിച്ചു. ഇത്തരം വീഡിയോകളുടെ ഒരു പെരുമഴപ്പെയ്ത്തായിരുന്നു 2020 ന്റെ മദ്ധ്യകാലത്ത്.അങ്ങനെ ഭംഗികൂടാന്‍ വേണ്ടി ചെയ്യുന്നവയെക്കുറിച്ച് പറയുമ്പോള്‍അതില്‍ഒരുപൊളിറ്റിക്കല്‍ഇന്‍കറക്ട്‌നെസ്സ് ഉണ്ടല്ലോ!അതാണ്ഇവിടുത്തെചര്‍ച്ചവിഷയവും.ഈവിഷയത്തെബന്ധപ്പെട്ടവീഡിയകളുടെ വര്‍ദ്ധനവ്സാമൂഹികമാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ശരീരത്തോടുള്ളഅമിതമായആസക്തിയെസാക്ഷ്യപ്പെടുത്തുന്നു. ഈയൂട്യൂബ്വീഡിയോകളുടെസൂക്ഷ്മവിശകലനം, ഒരു മഹാമാരി താണ്ഡവമാടുമ്പോഴും നമ്മുടെശാരീരിക രൂപങ്ങളില്‍നാംഎത്രമാത്രംശ്രദ്ധാലുക്കളാണ്എന്ന്കാണിക്കുന്നു.

ഇന്‍സ്റ്റാഗ്രാം,യൂട്യൂബ് തുടങ്ങിയ വേദികള്‍ ആളുകളുമായി നേരിട്ട്ആശയവിനിമയം നടത്താന്‍സാധിക്കുന്നവയാണ്.ആദ്യം ഒക്കെ  DIY (do it yourself) നിന്നാണ്ആരംഭിച്ചത്. വെയ്റ്റ്ലോസ്ചലഞ്ച് യൂട്യൂബിലും ഇന്‍സ്റ്റാഗ്രാമിലും ഏറ്റവും പ്രചാരമുള്ള വിഷയങ്ങളിലൊന്നായിരുന്നു. ഡയറ്റിംഗ്, വ്യത്യസ്ത തരം ഭക്ഷണരീതികള്‍, വ്യത്യസ്തതരത്തിലുള്ള വ്യായാമങ്ങള്‍ ഇങ്ങനെ ശരീരഭാരം കുറയ്ക്കാന്‍ സാധ്യമായ എല്ലാവഴികളും ഈ വീഡിയോകള്‍ കാണിച്ചുതന്നു.കാഴ്ചക്കാര്‍ ധാരാളമാകുമ്പോള്‍ ഉണ്ടാകുന്ന ഒരു സ്വാഭാവിക പ്രയാണത്തില്‍ ഇത്തരം വീഡിയോസ് പുതിയ മാനങ്ങളിലേക്കു വളര്‍ന്നു. അവതാരകയോടൊത്ത് weight loss challenges ക്ലാസ്സ്, കണ്‍സള്‍ട്ടേഷന്‍ അങ്ങനെ പല പുതിയ മട്ടുകളിലേക്ക് അവതരണം വളരുകയും അവരുടെ സ്വാധീനവും വരുമാനവും വര്‍ദ്ധിക്കുകയും ചെയ്തു.

ശരീരഭാരംകൂട്ടുക,വയറിലെകൊഴുപ്പ്കുറയ്ക്കുക,കൈയിലെകൊഴുപ്പ്കുറയ്ക്കുകതുടങ്ങിയവയായിരുന്നുമറ്റ്ജനപ്രിയവീഡിയോകള്‍.ഈവീഡിയോകള്‍ക്കു കാഴ്ചക്കാരുടെ എണ്ണം കൂടിയപ്പോള്‍ കോണ്‍ടെന്റ് ക്രിയേറ്റര്‍ എന്ന അവതാരം ഇന്‍ഫ്‌ലുന്‍സര്‍ ആയി മാറാന്‍ തുടങ്ങി. പലരെയും വന്‍കിട കച്ചവടക്കാര്‍ സമീപിക്കാന്‍ തുടങ്ങി അവരുടെ ഉത്പന്നങ്ങളുടെ വേദി ആയി ഇവിടം മാറി. വീഡിയോ ഒടുവില്‍ വരെ കാണുന്നവര്‍ക്കു മാത്രം നല്‍കുന്ന ഇവരുടെകോഡുകള്‍ഉപയോഗിച്ച്പ്രേക്ഷകര്‍ക്ക്പ്രത്യേകകിഴിവില്‍ അതാത് ഉത്പന്നങ്ങള്‍ വാങ്ങാന്‍ അവസരം ലഭിച്ചു.

മഹാമാരി സമയത്തു ഓണ്‍ലൈന്‍ഷോപ്പിംഗ്ഒരുസാധാരണപ്രവര്‍ത്തനമാതായിരുന്നു മറ്റൊരു പ്രധാന മാറ്റം. മുമ്പ് അത് ചെയ്യാന്‍ മടിച്ചവര്‍ പോലും ഓണ്‍ലൈന്‍ ഷോപ്പിംഗ് പതിവാക്കി. ഒപ്പം ഇത്തരം ആനുകൂല്യങ്ങള്‍ കൂടിയായപ്പോള്‍ യൂട്യൂബുംഇന്‍സ്റ്റാഗ്രാമും ജനങ്ങളുടെ ഷോപ്പിംഗ്ശീലങ്ങളെമാറ്റിമറിച്ചു.

ശരീരഭാരംമാത്രമല്ല ഇത്തരം വീഡിയോകള്‍ കൈകാര്യം ചെയ്ത വിഷയം. ചര്‍മ്മം,തലമുടി, മുഖസൗന്ദര്യം എന്നിവയും പ്രധാന ആശങ്കകളായിരുന്നു.ഫെയ്സ്വാഷുകള്‍, ടോണറുകള്‍, സെറം, ഫേഷ്യല്‍ഓയിലുകള്‍, മോയ്സ്ചുറൈസറുകള്‍ തുടങ്ങി കോസ്മെറ്റിക് വ്യവസായത്തിലെ വ്യത്യസ്ത ഉല്‍പ്പന്നങ്ങളും അവ ഉപയോഗിക്കേണ്ട രീതികളും ഈ വീഡിയോകള്‍ നമുക്ക്പരിചയപ്പെടുത്തി തന്നു.മേക്കപ്പ്ഉല്‍പ്പന്നങ്ങള്‍ പ്രൊഫഷണല്‍രീതിയില്‍ ഉപയോഗിക്കാന്‍ അവര്‍ പഠിപ്പിച്ചു. ഡബിള്‍ക്ലെന്‍സിംഗ്, മൈക്രോനീഡിലിംഗ്,ഹെയര്‍എക്സ്റ്റന്‍ഷന്‍ തുടങ്ങിയ പുതിയ സൗന്ദര്യപ്രവണതകള്‍ കാണിച്ചുതന്നു. പുതുതായി വന്നതോ, അതുവരെ പച്ച പിടിക്കാത്തതോ ആയ ഷോപ്പിം ഗ് വെബ്സൈറ്റുകള്‍ ഇവര്‍പരിചിതമാകി. ഹാള്‍ വീഡിയോസ് ആയിരുന്നു വേറെ ഒരുജനപ്രിയവിഷയം.പ്രത്യേകിച്ചും ഓണ്‍ലൈന്‍ഷോപ്പിംഗ് വെബ്സൈറ്റുകളിലെ മെഗാസെയില്‍ സമയത്ത്ഹാള്‍വീഡിയോകള്‍ കാണാന്‍ ആളുകള്‍ ഇഷ്ടപ്പെട്ടിരുന്നു.

സമൂഹമാധ്യമങ്ങളുടെ ഒരുപ്രധാന സവിശേഷത പ്രേക്ഷകര്‍ക്കു ഇഷ്ടപ്പെട്ടോ ഇല്ലയോ എന്ന്ഉടനെ അറിയാന്‍ പറ്റും എന്നതാണ്. അവരുടെ ഇഷ്ടാനുസരിച്ചു ആണ്  വീഡിയോസ്ഉണ്ടാക്കപ്പെടുന്നതും വിഡിയോസിന്റെ വ്യൂസും (എത്ര പേരു കണ്ടു എന്നത്) കമന്റ്സെക്ഷനും കണ്ടുകഴിഞ്ഞാല്‍ വീഡിയോയുടെ സ്വീകാര്യതയെ പറ്റി ഏകദേശം ഒരു ധാരണവരും.കോണ്‍ടെന്റ്ക്രിയേറ്റഴ്സും എന്റെ ജീവിതത്തിലെ ഒരുദിവസം, എന്റെബാഗില്‍ എന്താണുള്ളത്, ഫോണിലുള്ളത്, റൂംടൂര്‍തുടങ്ങിയ വീഡിയോകള്‍ നിര്‍മ്മിക്കാന്‍ പലപ്പോഴും നിര്‍ബന്ധിതരാകുന്നു. കട്ടിയുള്ള കറുത്ത പുരികങ്ങള്‍, ആരോഗ്യമുള്ള ചര്‍മ്മം, ആരോഗ്യമുള്ളമുടി, ശരീരത്തില്‍ നിന്ന്കൊഴുപ്പ്നീക്കംചെയ്യല്‍ തുടങ്ങി സമൂഹത്തിലെ സൗന്ദര്യമാനദണ്ഡങ്ങള്‍അനുസരിച്ചു നമ്മുടെ ഏതുശരീരഭാഗവും മാറ്റി എടുക്കാനും കഴിയും.ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഉണ്ടാക്കുന്ന മാറ്റങ്ങള്‍ ആണ്അവയെല്ലാം എന്നിരിക്കിലും മഹാമാരിയും ലോക്കഡൗണും സാമൂഹ്യമാധ്യമങ്ങളുടെ അതിപ്രസരവും ജനസ്വാധീനവും തന്നെയാണ്ആളുകളെ ഈ നടപടിക്രമങ്ങളെ പറ്റി കൂടുതല്‍ ബോധവാന്മാരാക്കിയത്. പലപ്പോഴും ഈ പ്രവര്‍ത്തനങ്ങള്‍ മുഴുവനുംഅതു മൂലം വരുന്ന മാറ്റങ്ങളും കാണിക്കുകയും ചെയ്യാറുണ്ട്. ട്രാന്‍സ്‌ഫോര്‍മേഷന്‍/ മെയ്ക് ഓവര്‍ വീഡിയോകള്‍ ആളുകളെ വലിയ അളവില്‍ സ്വാധീനിക്കുന്നു. വീഡിയോയുടെ താഴെവരുന്നേ കമന്റ്‌സ്നോക്കിയാല്‍ ആളുകള്‍ ഇതിനെപറ്റി ചോദിക്കുന്ന സംശയങ്ങളും, അത് ചെയ്തവര്‍ അനുഭവങ്ങള്‍ വിവരിക്കുന്നതും കാണാം.

കോണ്‍ടെന്റ്ക്രിയേറ്റര്‍/ഇന്‍ഫ്‌ലുന്‍സര്‍ എന്നിവരെ ഡോക്ടര്‍മാരെ പോലെകാണുന്ന പ്രവണതയും കണ്ടുവരുന്നുണ്ട്. എന്നെ വല്ലാതെ വിഷമിപ്പിച്ച ഒരു വിഷയമായിരുന്നു സ്തനവലിപ്പത്തെ പറ്റി ഉള്ള വിഡിയോയകള്‍. ഒരുപ്രത്യേകവലിപ്പത്തിലുള്ള സ്തനങ്ങള്‍ ഇല്ലാത്തതില്‍ സങ്കടപ്പെടുന്ന പെണ്‍കുട്ടികളെ കമന്റ്വിഭാഗത്തില്‍ കാണാന്‍ ഇടയായി. ചിലര്‍ തങ്ങള്‍ക്ക്ഒരുഭര്‍ത്താവിനെ ലഭിക്കുമോ എന്ന് വരെ ആശങ്കാകുലരായിരുന്നു, മറ്റു ചിലരാകട്ടെ ഈ വിഷയത്തെക്കുറിച്ച് പരാതിപ്പെടുന്നകാമുകനെ/ഭര്‍ത്താവിനെക്കുറിച്ച് എഴുതിക്കണ്ടു. ഒരുസ്ത്രീയുടെ ശരീരം എങ്ങനെ ഇരിക്കണം എന്ന്സമൂഹം/കമ്പോളം പറയുന്നതിന്റെ തെളിവല്ലേ ഇതെല്ലാം?

ഒരു നിശ്ചിത അളവിലും വലുപ്പത്തിലും അല്ല നിങ്ങളുടെ ശരീരം എങ്കില്‍ സമൂഹം നിങ്ങളെ തെറ്റുകാരാക്കും എന്ന് ചിലരെങ്കിലും വിശ്വസിക്കാന്‍ ഇട വരുത്തുന്ന ഇടപെടലുകള്‍ ഒരു നിയന്ത്രണവും ഇല്ലാതെ യു ട്യൂബില്‍ നിലനിന്നു പോവുകയാണ്. അങ്ങനെ ഒരാളുടെ സ്വകാര്യ ഇടത്തില്‍ കയ്യേറുന്നതില്‍ ആരുംതെറ്റും കാണുന്നില്ല. ഒരു പരാതിയും ആരും ഉന്നയിച്ചു കണ്ടുമില്ല.
ഒരു സ്ത്രീയുടെ ശരീരം അവളുടെ ഭര്‍ത്താവിന്മാത്രംഅവകാശപ്പെട്ടതാണ്എന്ന ബോധത്തില്‍ നിന്ന് വരുന്നത് അല്ലെ ഇതെല്ലം?
ബലാത്സംഗത്തക്കുറിച്ചുള്ള സമൂഹത്തിന്റെ ധാരണയെ പറ്റി ദി ന്യൂസ്മിനിറ്റിന് നല്‍കിയ അഭിമുഖത്തില്‍ പ്രവീണകോടോത്ത് വിശദീകരിക്കുന്ന ഒന്നുണ്ട്. ഒരുസ്ത്രീയെ ശിക്ഷിക്കാന്‍ ഉപയോഗിക്കുന്ന ഒരു ആയുധം ആണ്ബലാത്സംഗം. ശരീരം ഒരു വ്യക്തിയുടേതാണ്(ഭര്‍ത്താവ്),മറ്റാരെങ്കിലുംനിങ്ങളെ സ്പര്‍ശിക്കുന്നത്നിങ്ങളുടെ സ്വഭാവദൂഷ്യത്തെ ചൂണ്ടികാണിക്കുന്നു. ഭര്‍ത്താവിന്റെ മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ വിസ്മയ എന്ന മരണപ്പെട്ട പെണ്‍കുട്ടി സഹിച്ചതിന്റെ ഒരുകാരണം അവളുടെ ശരീരത്തില്‍ ആദ്യമായിസ്പര്‍ശിച്ച പുരുഷന്‍ കിരണ്‍ ആയിരുന്നു എന്നതാണ്. (വിസ്മയുടെ അച്ഛന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്) ശരീരം ഒരുപുണ്യപാത്രമാണെന്ന ഇത്തരം തെറ്റിദ്ധാരണകള്‍ ഇന്നും നമ്മുടെ സമൂഹത്തില്‍നിലനില്‍ക്കുന്നുണ്ട്. ഇവ എന്താണ് സൂചിപ്പിക്കുന്നത്? ഒരുസ്ത്രീയുടെ ശരീരം അടിസ്ഥാനപരമായി ഒരുപുരുഷന്റേതാണ് എന്നല്ലേ?

പരോമിതവോഹ്റയുടെ അണ്‍ലിമിറ്റഡ്ഗേള്‍സ്(2002)എന്ന ഡോക്യുമെന്ററിയില്‍പുരുഷ വീക്ഷണത്തിന്റെ കണ്ണടകളെക്കുറിച്ച് ഒരു പരാമര്‍ശംഉണ്ട്. സാങ്കല്പികമായ ഈകണ്ണട വച്ചാല്‍ പുരുഷന്റെ കണ്ണിലൂടെ സ്ത്രീകളെ നോക്കിക്കാണാന്‍ കഴിയും. ഈ കണ്ണാടിയില്‍ കൂടി നോക്കിയാല്‍ സ്ത്രീകളെ ലൈംഗികക്കണ്ണുകളില്‍ കൂടിമാത്രമേ കാണാന്‍ കഴിയുകയുള്ളൂ. ഈ പുരുഷവീക്ഷണത്തിന്റെ കണ്ണടകളിലൂടെയത്രെ ഒരാള്‍എപ്പോഴും ഒരു സ്ത്രീയുടെ ശരീരത്തിലേക്ക്നോക്കുന്നത്!

നിരുപമ സുനീത
ഗവേഷക വിദ്യാര്‍ത്ഥിനി
ഇംഗ്ലീഷ് വിഭാഗം
എം.ജി. യൂണിവേഴ്സിറ്റി കോട്ടയം

 

COMMENTS

COMMENT WITH EMAIL: 0