Homeചർച്ചാവിഷയം

സ്ത്രീയും കുടുംബവും – മാര്‍ക്സിസ്റ്റ് മാതൃകയും വിശകലനവും

നൂറ്റാണ്ടിലെ ജര്‍മന്‍ തത്ത്വചിന്തകനയിരുന്ന കാള്‍ മാക്സും തന്‍റെ സുഹൃത്തും സോഷ്യലിസ്റ്റുമായ ഏംഗല്‍സും കൂടിച്ചേര്‍ന്ന് പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ പകുതിയോടുകൂടി നിരവധി മനുഷ്യ വിമോചന ആശയങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. എന്നാല്‍ സ്ത്രീവിമോചന ആശയങ്ങള്‍ക്ക് പ്രത്യയശാസ്ത്രപരമായ രൂപം നല്‍കിയത് ഏംഗല്‍സ് ആണ്. മാര്‍ക്സ് സ്ത്രീ വിമോചനത്തിന്‍റെ ഉത്ഭവത്തെക്കുറിച്ച് വിപുലമായ രീതിയില്‍ അന്വേഷണത്തില്‍ ഏര്‍പ്പെട്ടിട്ടില്ല എങ്കിലും ഏംഗല്‍സിന്‍റെ പ്രവര്‍ത്തനങ്ങള്‍ ആണ് ഇതിനു കൂടുതല്‍ വഴിത്തിരിവ് ആയിട്ടുള്ളത്. മാര്‍ക്സ് ഒരു ഫെമിനിസ്റ്റ് വീക്ഷണത്തിന് വികാസം നല്‍കിയിട്ടുണ്ട്. അതേസമയംതന്നെ ഫെമിനിസ്റ്റുകള്‍ അതിനെ വിശകലനം ചെയ്തിട്ടുമുണ്ട്. മാര്‍ക്സ് സ്ത്രീകളുടെ അടിച്ചമര്‍ത്തലിനെ കുറിച്ച് നേരിട്ട് സംസാരിച്ചിട്ടില്ല എന്നാല്‍ അദ്ദേഹത്തിന്‍റെ കൃതികള്‍ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന അസമത്വത്തെ മനസ്സിലാക്കാന്‍ ശക്തമായ ഉപകരണങ്ങള്‍ നല്‍കിയിട്ടുണ്ട്. മാര്‍ക്സിന്‍റെ സിദ്ധാന്തത്തെ ചരിത്രകരമായ ഭൗതികവാദം (ഒശീൃശെേരമഹ ാമലേൃശമഹശാെ) എന്ന് പറയുന്നു. ചരിത്രത്തെ ഭൗതിക പരമായി കൈകാര്യം ചെയ്തുകൊണ്ട് മുതലാളിത്ത വ്യവസ്ഥയില്‍ അന്ന് നില നിന്നിരുന്ന വര്‍ഗ്ഗപരവും ലിംഗപരവുമായ അസമത്വങ്ങള്‍ അദ്ദേഹം ചര്‍ച്ച ചെയ്തു.മുതലാളിത്തത്തിന് കീഴിലുള്ള തൊഴിലാളി സ്ത്രീകളോടായി അദ്ദേഹം ഇപ്രകാരം പറയുന്നുണ്ട്, ‘ലോകത്തിലെ സ്ത്രീകളെ, ഒന്നിക്കുക നിങ്ങളുടെ ചങ്ങലകള്‍ അല്ലാതെ നിങ്ങള്‍ക്ക് ഒന്നും നഷ്ടപ്പെടാനില്ല’.മാര്‍ക്സിസത്തിന്‍റെ സൈദ്ധാന്തിക പശ്ചാത്തലത്തില്‍ സ്ത്രീകള്‍ക്ക് യഥാര്‍ത്ഥത്തില്‍ ഉയര്‍ന്ന സാമൂഹിക പദവിയും തൊഴിലില്‍ തുല്യ പരിഗണനയും ഉണ്ടായിരുന്നു. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് മാത്രമേ കുടുംബപ്പേര് പങ്കിടാന്‍ കഴിയൂ, മാര്‍ക്സ് നിഗമനം ചെയ്യുന്നുണ്ട്. രണ്ടാം വ്യവസായ വിപ്ലവാനന്തരം തൊഴിലിടങ്ങളിലെ സ്ത്രീകളുടെ പദവിയില്‍ വന്ന മാറ്റം1844 ലെ ഫിലോസഫിക്കല്‍ മാനുസ്ക്രിപ്റ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മുതലാളിത്തത്തിന് കീഴിലെ സ്ത്രീകളുടെ അധ്വാനവും വേതന ഭേദവും കൃത്യമായി അദ്ദേഹം അടയാളപ്പെടുത്തിയിട്ടുണ്ട്. സ്ത്രീയുടേയും പുരുഷന്‍റേയും ശാരീരിക അധ്വാനത്തെ മുന്‍നിര്‍ത്തിയുള്ള ലിംഗ വിവേചനവും വേതന ഭേദവും മുതലാളിത്തത്തിന് കീഴിലെ തൊഴിലാളി സ്ത്രീകള്‍ക്ക് നേരെയുള്ള അടിച്ചമര്‍ത്തലിന് ഉദാഹരണങ്ങളാണ്.

1848 ല്‍ മാര്‍ക്സും ഏംഗല്‍സും ചേര്‍ന്ന് എഴുതിയ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ മുതലാളിത്തത്തിന് കീഴില്‍ ശാരീരിക അദ്ധ്വാനത്തിന്‍റെ പേരിലും മറ്റുമായി സ്ത്രീ പുരുഷ അസമത്വങ്ങള്‍ നിലനിന്നിരുന്നു എന്നും തല്‍ഫലമായി തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ സാന്നിധ്യം വളരെ കുറവായിരുന്നു എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. . വിപ്ലവാനന്തരം ഫാക്ടറികളില്‍ യന്ത്ര സാമഗ്രികള്‍ പ്രവേശിപ്പിക്കപ്പെടുമ്പോള്‍ കുറഞ്ഞ ശാരീരിക അധ്വാനം ആവശ്യമായിവരുന്നതിനാല്‍ സ്ത്രീകള്‍ തൊഴിലാളികളുടെ പ്രധാന വിഭാഗങ്ങളായി മാറുന്നതും കാണാം. ലീഡ്സിലെ ഇംഗ്ലീഷ് ഫാക്സ് മില്ലുകളില്‍ ഓരോ 100 പുരുഷ തൊഴിലാളികള്‍ക്കും 147 സ്ത്രീ തൊഴിലാളികള്‍ ഉണ്ടെന്ന് കണ്ടെത്തി.സണിയിലും സ്കോട്ട്ലാന്‍ഡിലെ കിഴക്കന്‍ തീരത്തും 280 ഇംഗ്ലീഷ് സില്‍ക്ക് മില്ലുകളിലും ധാരാളം സ്ത്രീ തൊഴിലാളികള്‍ ഉണ്ടായിരുന്നു.

അലക്സാണ്ട്ര കൊല്ലന്തായി

1833ല്‍ വടക്കേ അമേരിക്കന്‍ കോട്ടണ്‍ മില്ലുകളില്‍ 18,593 പുരുഷന്മാരോടൊപ്പം 38,927 സ്ത്രീകളും ജോലി ചെയ്തിരുന്നു. അധ്വാന ജീവിതത്തിലെ മാറ്റങ്ങളുടെ ഫലമായി ലാഭകരമായ തൊഴിലിന്‍റെ ഒരു വിശാലമായ മേഖല അങ്ങനെ സ്ത്രീ ലിംഗത്തിന്‍റെ വിഹിതത്തിലേക്ക് വീണു. സ്ത്രീകള്‍ ഇപ്പോള്‍ സാമ്പത്തികമായി കൂടുതല്‍ സ്വതന്ത്രമായ ഒരു സ്ഥാനം വഹിക്കുന്നുണ്ട്. രണ്ട് ലിംഗങ്ങളും തമ്മില്‍ അടുക്കുന്നു, അവരുടെ സാമൂഹിക സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍.. (ഹയശറ,പേജ് 71, 72).തൊഴിലാളിവര്‍ഗ്ഗ സൈന്യത്തിലെ സ്ത്രീ വിഭാഗത്തിന് പ്രത്യേക പ്രാധാന്യം ഉണ്ടായിരുന്നു എന്നും, ഒരു വിപ്ലവത്തിന്‍റെ വിജയം സ്ത്രീകള്‍ അതില്‍ എത്രത്തോളം പങ്കെടുക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുമെന്നും സോവിയറ്റ് യൂണിയന്‍റെ മുന്‍ പ്രധാനമന്ത്രിയായിരുന്ന വ്ളാഡിമര്‍ ലെനിന്‍ പറയുന്നു. മാര്‍ക്സിന്‍റെ സ്ത്രീവിമോചന ആശയങ്ങള്‍ കൂടുതലും ഏംഗല്‍സ് വഴിയാണ് വികസിപ്പിച്ചെടുത്തത്.

മാര്‍ക്സിന്‍റെ സുഹൃത്തും ജര്‍മന്‍ തത്ത്വചിന്തകനും സോഷ്യലിസ്റ്റുമായ ഏംഗല്‍സ്, അദ്ദേഹത്തിന്‍റെ ‘ഒറിജിന്‍ ഓഫ് ഫാമിലി, പ്രോപ്പര്‍ട്ടി ആന്‍ഡ് സ്റ്റേറ്റ്’ എന്ന പുസ്തകം കുടുംബത്തിന്‍റെ ഉല്‍ഭവം, ഭരണകൂടവും വിഭവങ്ങളുടെ പദവികള്‍ തമ്മിലുള്ള ബന്ധം എന്നിവ പര്യവേഷണം ചെയ്യുന്നു. മാര്‍ക്സ്, കുടുംബത്തില്‍ ഉപരി തൊഴില്‍മേഖലയിലെ സ്ത്രീകളുടെ പ്രാധാന്യവും അവര്‍ നേരിടുന്ന വെല്ലുവിളികളും വ്യക്തമായി വിശകലനം ചെയ്തതായി നമുക്ക് അദ്ദേഹത്തിന്‍റെ രചനകളില്‍ കാണാം മാര്‍ക്സ് തൊഴിലിടങ്ങളിലെ സ്ത്രീകളുടെ മാത്രം അവസ്ഥയെ എടുത്തു നോക്കിയപ്പോള്‍ ഏം ഗല്‍സ് കുടുംബത്തിനുള്ളിലെ സ്ത്രീപുരുഷ അസമത്വങ്ങളും വിശകലനം ചെയ്തു. മാര്‍ക്സ് മുതലാളിത്ത വ്യവസ്ഥയിലെ വര്‍ഗ്ഗ ബന്ധങ്ങളെ മനസ്സിലാക്കിക്കൊണ്ട് സ്ത്രീകളുടെ തുല്യത ക്കുവേണ്ടി പരോക്ഷമായ രീതിയില്‍ പ്രവര്‍ത്തിച്ചു. മുതലാളിത്തം മനുഷ്യര്‍ക്കിടയില്‍ വിഭാഗീയതക്കും ലിംഗ അസമത്വങ്ങള്‍ക്കും ഇടയാക്കുന്നു എന്ന് മാര്‍ക്സ് തിരിച്ചറിഞ്ഞു. 1948ലാണ് മാര്‍ക്സും ഏംഗല്‍സും ചേര്‍ന്നെഴുതിയ ‘കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ’ പ്രസിദ്ധീകരിച്ചത് മുതലാളിത്തം അനിവാര്യമായി സ്വയം നശിക്കുകയും സോഷ്യലിസവും അധികമായി കമ്മ്യൂണിസവും സ്ഥാപിക്കുകയും ചെയ്യുമെന്ന് അവര്‍ വാദിച്ചുകൊണ്ട് ഇന്ന് നമുക്കറിയാവുന്ന ഈ ആധുനിക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് അടിത്തറ പാകി.

മാര്‍ക്സ് ഒരു ഫെമിനിസ്റ്റ് വീക്ഷണത്തിന് വികാസം കുറിച്ചു എന്ന് തന്നെ പറയാം അതേസമയം ഫെമിനിസ്റ്റുകള്‍ അതിനെ വിശകലനം ചെയ്തിട്ടുമുണ്ട്. മാര്‍ക്സിന്‍റെ ഈ സ്ത്രീവിമോചന ആശയങ്ങളെ പിന്നീട് ചില ഫെമിനിസ്റ്റുകള്‍ അംഗീകരിച്ചതായും കാണാം. മാര്‍ക്സ് സ്വയമൊരു സ്ത്രീവിമോചന സിദ്ധാന്തം രൂപീകരിച്ചിട്ടില്ല. പകരം മാര്‍ക്സിന്‍റെയും ഏംഗല്‍സിന്‍റെയും സ്ത്രീപക്ഷ ആശയങ്ങളെ മുതല്‍ കൊണ്ടാണ് ഫെമിനിസ്റ്റുകള്‍ മാര്‍ക്സിസ്റ്റ് ഫെമിനിസം എന്ന സ്ത്രീവിമോചന സിദ്ധാന്തം രൂപീകരിച്ചത്. മാര്‍ക്സിസ്റ്റ് ഫെമിനിസം ഫെമിനിസത്തിന്‍റെ ഒരു ദാര്‍ശനിക വകഭേദം ആണെന്ന് തന്നെ പറയാം. പതിനാലാം നൂറ്റാണ്ട് മുതല്‍ തന്നെ സ്ത്രീവിമോചന ആശയങ്ങളും പൊതുസംവാദങ്ങളും ഇടയില്‍ ഉയര്‍ന്നു വന്നിരുന്നുവെങ്കിലും ഒരു പദം എന്ന നിലയില്‍ ഉപയോഗിച്ചു തുടങ്ങിയത് പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ ഒടുവില്‍ ഫ്രാന്‍സില്‍ ആയിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിലെ രണ്ടാം പകുതിയിലാണ് മനുഷ്യ സിദ്ധാന്തങ്ങള്‍ക്ക് ശാസ്ത്രീയമായ അടിത്തറ നല്‍കിയ, പോരാട്ടങ്ങള്‍ക്ക് ദിശാബോധം നല്‍കി കൊണ്ട് മാര്‍ക്സിസം ഉയര്‍ന്നുവരുന്നത്. മാര്‍ക്സ് മുന്നോട്ടുവെച്ച സിദ്ധാന്തങ്ങള്‍ വൈരുധ്യാധിഷ്ഠിതവും, ചരിത്രപരമായ ഭൗതികവാദം, തൊഴിലാളിവര്‍ഗ സര്‍വാധിപത്യത്തി ലൂടെ മുതലാളിത്തത്തിന്‍റെ അന്ത്യം, മുതലാളിത്തത്തിന്‍റെയും സ്വകാര്യ സ്വത്തിന്‍റേയും അഭാവത്തോടെ പുരുഷാധിപത്യത്തിന്‍റെ അന്ത്യം തുടങ്ങിയ പുത്തന്‍ ആശയങ്ങളിലൂടെ അതുവരെ നിലനിന്നിരുന്ന മറ്റ് സോഷ്യലിസ്റ്റ് ആശയങ്ങളെല്ലാം മാര്‍ക്സ് പുതുക്കിപ്പണിതു.1840 കളില്‍ മാര്‍ക്സിസത്തിന്‍റെ ആവിര്‍ഭാവത്തോടു കൂടി അന്ന് നിലനിന്നിരുന്ന വര്‍ഗ്ഗ ബന്ധങ്ങളും സാമൂഹിക സംഘര്‍ഷങ്ങളും വിശദമായി ചര്‍ച്ച ചെയ്യപ്പെട്ടു. ഈ ചരിത്ര പരമായ വികസനത്തിന് ഭൗതികപരമായ വ്യാഖ്യാനങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ആനുകാലിക സമൂഹത്തിലെ സാമൂഹിക സാമ്പത്തിക അവസ്ഥകള്‍ വിശകലനം ചെയ്യല്‍ അനിവാര്യമാണ്.. അതുകൊണ്ട് തന്നെയാണ് മാര്‍ക്സിന്‍റേയും ഏംഗല്‍സിന്‍റേയും മാര്‍ക്സിസ്റ്റ് വീക്ഷണങ്ങള്‍ അടിസ്ഥാനമാക്കിക്കൊണ്ട് മാര്‍ക്സിസ്റ്റ് ഫെമിനിസം എന്ന സ്ത്രീപക്ഷ സിദ്ധാന്തം ഉയര്‍ന്നുവന്നത്.

റോസ ലക്സംബര്‍ഗ്

മാര്‍ക്സിസം,ലിബറലിസം, റാഡിക്കല്‍ ഫെമിനിസം എന്നിവയുടെ അപര്യാപ്തത കളോടുള്ള സൈദ്ധാന്തിക പ്രതികരണം ആയിട്ടാണ് മാര്‍ക്സിസ്റ്റ് ഫെമിനിസം ഉയര്‍ന്നുവന്നത്. മാര്‍ക്സിസ്റ്റ് ഫെമിനിസ്റ്റുകള്‍ എന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് അവര്‍ സ്ത്രീകളെ അടിച്ചമര്‍ത്തുന്നതിനെക്കുറിച്ചുള്ള ലിബറല്‍, റാഡിക്കല്‍ ഫെമിനിസ്റ്റുകളുടെ വിശകലനത്തില്‍ അതൃപ്തര്‍ ആയിരുന്നു. മുതലാളിത്തത്തിലെ സ്ത്രീ ചൂഷണത്തേയും അടിച്ചമര്‍ത്തലിനേയും നന്നായി മനസ്സിലാക്കുന്നതിന് ഉല്‍പാദനവുമായി ബന്ധപ്പെട്ട പുനരുല്പാദനത്തെ മാര്‍ക്സിസ്റ്റ് ഫെമിനിസ്റ്റുകള്‍ ചരിത്രവത്കരിക്കുന്നു. വിപ്ലവകരമായ ആത്മനിഷ്ഠയോടെ മുതലാളിത്ത വിരുദ്ധ ഭാവിയുടെ സാധ്യതകളെയാണ് മാര്‍ക്സിസ്റ്റ് ഫെമിനിസ്റ്റുകള്‍ സിദ്ധാന്തിക്കുന്നത്. വര്‍ഗ്ഗപരമായ അസമത്വത്തില്‍ മാര്‍ക്സിസ്റ്റുകള്‍ കേന്ദ്രീകരിച്ചപ്പോള്‍ അതിലുള്ള ലിംഗപരമായ അസമത്വത്തിന്‍റെ മറ്റൊരു രൂപത്തെയാണ് മാര്‍ക്സിസ്റ്റ് ഫെമിനിസ്റ്റുകള്‍ കൈകാര്യം ചെയ്തത്. 1898 ‘വുമണ്‍ ആന്‍ഡ് എക്കണോമിക്’ എന്ന പുസ്തകം രചിച്ചുകൊണ്ട് പത്തൊമ്പതാം നൂറ്റാണ്ടിലെ സ്ത്രീകളുടെ അധ്വാനത്തെ കുറിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട ഫെമിനിസ്റ്റ് വിശകലനം നല്‍കികൊണ്ട് ആദ്യമായി മാര്‍ക്സിസ്റ്റ് ഫെമിനിസം തുടങ്ങിവെച്ച വ്യക്തികളിലൊരാളാണ് ഗില്‍മാന്‍,1837 ല്‍ ജോണ്‍സും, 1872 അലക്സാണ്ട്ര കൊല്ലന്തായിയും മാക്സിസ്റ്റ് ഫെമിനിസത്തിന്‍റെ ആദ്യ തരംഗമായി മാറി. ഇവര്‍ മാര്‍ക്സിന്‍റേയും ഏംഗല്‍സിന്‍റേയും സ്ത്രീപക്ഷ ആശയങ്ങളെ വ്യത്യസ്ത രീതിയില്‍ വിശകലനം ചെയ്തു. മുതലാളിത്ത വ്യവസ്ഥയും സ്വകാര്യ സ്വത്തവകാശ വ്യവസ്ഥയും പത്തൊമ്പതാം നൂറ്റാണ്ടിലെ സ്ത്രീ പുരുഷ സമത്വത്തിനും വര്‍ഗീയതക്കും യഥാര്‍ത്ഥ കാരണമായോ എന്നവര്‍ വിശകലനം ചെയ്യുന്നു.മുതലാളിത്തത്തില്‍ ഉടമയും സ്വകാര്യസ്വത്ത് വ്യക്തിഗത ഉടമസ്ഥതയിലും ആണ് സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്നത് എന്ന് മാര്‍ക്സിസ്റ്റ് ഫെമിനിസം കണ്ടെത്തുന്നു മാര്‍ക്സിസ്റ്റ് ഫെമിനിസ്റ്റുകളുടെ അഭിപ്രായത്തില്‍ സ്ത്രീകളുടെ അധ്വാനത്തിനെ ഭൂരിഭാഗവും നഷ്ടപരിഹാരം നല്‍കാത്ത മുതലാളിത്ത വ്യവസ്ഥയെ തകര്‍ക്കുന്നതിലൂടെ മാത്രമേ സ്ത്രീ വിമോചനം സാധിക്കൂ എന്നാണ് അവര്‍ വാദിക്കുന്നത് മുതലാളിത്തം എന്നത് അധികാരത്തിന് ഏകീകൃതമായ ഒരു പ്രവര്‍ത്തനം എന്നതിലുപരി ചരിത്രത്തിലുടനീളം ലോകമെമ്പാടുമുള്ള വ്യത്യസ്തമായ കോണ്‍ഫിഗറേഷന്‍ ഉള്ള സ്ഥാപനങ്ങള്‍, പാരമ്പര്യ ചരിത്രങ്ങള്‍, പ്രവേശന രീതികള്‍, തടവറയുടെ തന്ത്രങ്ങള്‍ എന്നിവയുടെ ഒരു വലയാണ്.

ഈ അര്‍ത്ഥത്തില്‍ മുതലാളിത്തം എല്ലാത്തിനുമുപരിയായി തൊഴിലാളികളെ പരസ്പരം അകറ്റി നിര്‍ത്തിയിരിക്കുന്ന വിഭജനങ്ങള്‍,അസമത്വങ്ങള്‍ അധികാര ശ്രേണികള്‍ എന്നിവയുടെ ഒരു ശേഖരണമാണ് എന്ന് വാദിക്കുന്ന മാര്‍ക്സിസ്റ്റ് ഫെമിനിസ്റ്റ് സെല്‍വിയ ഫ്രഡ്രിക്കയുടെ വിശകലനം ഞാന്‍ അംഗീകരിക്കുന്നു. ഈ വ്യത്യാസങ്ങളുടെ എല്ലാം ഒരു കുമിഞ്ഞു കൂടല്‍ ആയിട്ടാണ് മുതലാളിത്തത്തെ ഏതൊരു മാര്‍ക്സിയന്‍ ഫെമിനിസ്റ്റ് വീക്ഷകനും വീക്ഷിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ പകുതിയോടെ കാറല്‍മാക്സ് തന്നെ ദസ് ക്യാപിറ്റലിലൂടെ അടിസ്ഥാനപരമായി മുതലാളിത്ത വ്യവസ്ഥ എങ്ങനെ വര്‍ത്തിക്കുന്നു അത് സ്വയം എങ്ങനെ നശിക്കുന്നു എന്നെല്ലാം അടങ്ങിയിട്ടുള്ള ഒരു വിവരണം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ലിബറല്‍ വാദിയായിരുന്ന കെന്നഡി ഇപ്രകാരം വാദിക്കുന്നു ‘ലിംഗഭേദം അത് സാമൂഹികപരമായി നിര്‍മിച്ച റോളുകള്‍ ഉള്‍ക്കൊള്ളുന്നു അത് രണ്ട് ലിംഗക്കാര്‍ക്കും ആട്രിബ്യൂട്ട് ചെയ്യുന്നു’. സ്ത്രീകളുടെ അടിച്ചമര്‍ത്തലിന് കാരണം ആയിട്ടുള്ള മറ്റൊരു ഘടകം എന്ന രീതിയില്‍ സ്വകാര്യ സ്വത്തിനെയാണ് മാര്‍ക്സിസ്റ്റ് ഫെമിനിസ്റ്റുകള്‍ കണക്കാക്കുന്നത്. ഇതിലെ ഏംഗല്‍സിന്‍റെ രചനകള്‍ അവരെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്. 1891ല്‍ അദ്ദേഹം രചിച്ച ‘ദി ഒറിജിന്‍ ഓഫ് ഫാമിലി’, പ്രോപ്പര്‍ട്ടി ആന്‍ഡ് സ്റ്റേറ്റ് എന്ന പുസ്തകം മാര്‍ക്സിസ്റ്റ് ഫെമിനിസ്റ്റ് ആശയത്തിന് മുതല്‍ക്കൂട്ടാണ് എന്നുതന്നെ പറയാം.ഏംഗല്‍സിന്‍റെ കാഴ്ചപ്പാടില്‍ കുടുംബം എന്നത് സാമൂഹികവും സാമ്പത്തികവുമായ യൂണിറ്റുകള്‍ ആയിരുന്നു.സ്ത്രീകള്‍ സമൂഹത്തിന് പകരം ഭര്‍ത്താവിന് വേണ്ടി മാത്രമായി ജോലി ചെയ്യുന്നു എന്നും അവരുടെ അധ്വാനം മിച്ചം വല്ലതും ഉല്‍പാദിപ്പിക്കാനായുള്ള ഒരു കീഴ്ഘടകമായി മാറുകയും ചെയ്തു എന്ന് ഏംഗല്‍സ് അഭിപ്രായപെടുന്നു.ഏംഗല്‍സിനെ സംബന്ധിച്ചിടത്തോളം പുരുഷാധിപത്യ കുടുംബം കൃഷിയുടെ വികാസത്തോടെ ഉയര്‍ന്നുവന്നു എന്നാണ്.അവിടെ പുരുഷന്മാര്‍ മൃഗങ്ങള്‍, ഉപകരണങ്ങള്‍, ഭൂമി എന്നിവയില്‍ സ്വകാര്യ സ്വത്ത് വികസിപ്പിക്കാന്‍ തുടങ്ങി. എന്നാല്‍ സ്ത്രീകളോടും കുടുംബത്തോടുമുള്ള മാര്‍ക്സിന്‍റെ സമീപനം പരമ്പരാഗത സാമ്പത്തിക ശാസ്ത്രത്തില്‍ നിന്ന് വ്യത്യസ്തമായിരുന്നു. മാര്‍ക്സിയന്‍ മാതൃകയില്‍ സ്ത്രീകള്‍ കുടുംബത്തിന്‍റെ ഭാഗമായിരുന്നു.

കുട്ടികളെ പ്രസവിക്കുന്നതിലും വളര്‍ത്തുന്നതിലും കുടുംബത്തെ പരിപാലിക്കുന്നതിലും ഉത്തരവാദിത്വം ഉണ്ടായിരുന്നു. ഇത് അനിവാര്യമായ ജോലിയാണെന്ന് തിരിച്ചറിവ് ഉണ്ടായിട്ടുണ്ടാകും എങ്കിലും അത് വിനിമയത്തിലൂടെ മൂല്യവത്തായ മുതലാളിത്ത ഉല്‍പാദന മാതൃകയുടെ ഭാഗമായജോലിയും ആയിരുന്നില്ല. മാര്‍ക്സിന്‍റെ വീക്ഷണത്തില്‍ മുതലാളിത്തവിശകലനത്തില്‍ വീട്ടമ്മമാര്‍ക്ക് സ്ഥാനമുണ്ടായിരുന്നില്ല. എന്നാല്‍ വീട്ടമ്മമാരെ മുതലാളിത്ത ഘടനയില്‍ മാര്‍ക്സിസ്റ്റ് ഫെമിനിസ്റ്റുകള്‍ ഉള്‍പ്പെടുത്തി.
വീട്ടമ്മമാര്‍ മുതലാളിത്തത്തിന് അത്യന്താപേക്ഷിതമാണെന്നും വീട്ടിലെ ശമ്പളം ഇല്ലാത്ത ജോലി മുതലാളിമാരേയും തൊഴിലാളിമാരേയും പരിപാലിക്കുകയും അടുത്ത തലമുറയിലെ മുതലാളിമാരേയും തൊഴിലാളിമാരേയും പുനര്‍നിര്‍മ്മിക്കുകയും ചെയ്യുന്നു എന്ന് കാള്‍ മാക്സ് അവകാശപ്പെടുന്നുണ്ട്.സ്ത്രീകളുടെ ഉത്പാദന പുനരുല്‍പാദന ബന്ധങ്ങളും ഏംഗല്‍സ് തന്‍റെ രചനയിലും കൂട്ടി ച്ചേര്‍ക്കുന്നുണ്ട്. സ്ത്രീകള്‍ വീട്ടുജോലിയിലും കുടുംബത്തിന്‍റെ കെട്ടുറപ്പിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സ്ത്രീകള്‍ക്ക് വീട്ടിനുള്ളിലെ ഒരു പ്രോപ്പര്‍ട്ടിയിലും സ്വകാര്യ അവകാശമുണ്ടായിരുന്നില്ല. അവര്‍ പ്രസവിക്കുന്ന അവരുടെ കുട്ടികള്‍ പോലും വരുന്ന തലമുറയുടെ സ്വത്തവകാശികള്‍ ആയതിനാല്‍ അവരും ഭര്‍ത്താക്കന്മാരുടെ മാത്രം സ്വകാര്യ സ്വത്തായി മാറി. ഇവിടെ ഒരു അന്യവല്‍ക്കരണം ആണ് ഏംഗല്‍സ് നമുക്ക് കാണിച്ചു തരുന്നത്. തുടര്‍ന്ന് ബഹുഭാര്യത്വം നിര്‍ത്തലാക്കുകയും ചെയ്തു, കാരണം ബഹുഭാര്യത്വത്തില്‍ പിറക്കുന്ന തലമുറയില്‍ സ്വത്ത് കൈമാറ്റ വ്യവസ്ഥ വളരെ ബുദ്ധിമുട്ട് ഉള്ളതായിരുന്നു. അതുകൊണ്ടു തന്നെ ഏകഭാര്യത്വം നിലവില്‍ വരുകയും ചെയ്തു എന്നും അദ്ദേഹം വിശദീകരിക്കുന്നു.

‘കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ’ കവര്‍

സ്വകാര്യസ്വത്തിന്‍റെ അഭാവം പുരുഷന്മാരുടെ ഉല്‍പാദന പരമായ ജോലിയും സ്ത്രീകളുടെ വീട്ടുജോലിയും തുല്ല്യ സാമൂഹിക പ്രാധാന്യം വര്‍ത്തിക്കുന്നതായി കാണാം എന്ന് അദ്ദേഹം പറയുന്നു. ഏംഗല്‍സിന്‍റെ ഈ വീക്ഷണങ്ങള്‍ സോഷ്യലിസത്തിലേക്കും പിന്നീട് കമ്മ്യൂണിസത്തിലേക്കും നയിക്കുന്ന കാഴ്ചപ്പാടുകളാണ്. എന്നാല്‍ സോഷ്യലിസവും കമ്മ്യൂണിസവും നടപ്പിലായാല്‍ സ്ത്രീയും പുരുഷനും ഉണ്ടാവില്ല എന്നും, അവിടെ തുല്യരായ തൊഴിലാളികള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ എന്നും,ഈ തത്ത്വത്തെ വിശകലനം ചെയ്യുമ്പോള്‍ നമുക്ക് മനസ്സിലാക്കാം. മാര്‍ക്സിസ്റ്റ് തത്ത്വ ചിന്തയിലെ ഒരു പ്രധാന പാകപ്പിഴ ആയിട്ടാണ് ഫെമിനിസ്റ്റ് വിമര്‍ശകര്‍ ഇതിനെ ചൂണ്ടിക്കാണിക്കുന്നത്. 1844 ഫിലോസഫിക്കല്‍ മാനുസ്ക്രിപ്റ്റില്‍ മാര്‍ക്സ് ഇപ്രകാരം പറയുന്നു..മനുഷ്യന്‍ പുരുഷന്മാരോടും സ്ത്രീകളോടും പെരുമാറുന്ന വ്യത്യസ്ത രീതികള്‍ രേഖപ്പെടുത്തുന്നു. ഒരു ജീവിവര്‍ഗം എന്ന നിലയില്‍ നമ്മുടെ പരിണാമത്തെ നാം സ്ത്രീകളോട് പെരുമാറുന്ന രീതിയില്‍ അളക്കാം എന്ന് വാദിക്കുന്നു, അത് അങ്ങനെ ആയിരിക്കണം എന്നും നമ്മള്‍ പുരുഷന്മാരോട് പെരുമാറുന്ന രീതിക്ക് തുല്യമല്ല സ്ത്രീയോട് പെരുമാറേണ്ടത് എന്നും പറയുന്നു. മനുഷ്യന്‍ എന്നതിന് അവരുടെ ജീവിത സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ സ്ത്രീയും പുരുഷനും എന്ന് വേറെയായി തന്നെ കാണേണ്ടതുണ്ട് എന്നതിന്‍റെ ആവശ്യകതയെ ഡി. ബുവ്വോറും എടുത്തുകാണിക്കുന്നുണ്ട്. ഇത് ആധുനികോത്തര സിദ്ധാന്തങ്ങളുടെ ലിംഗപദവിയിലെ ഇന്‍റര്‍സെക്ഷണാലിറ്റി  എന്ന ആശയത്തിലേക്ക് വഴി തിരിക്കുന്നു. വ്യക്തികളുടെ സാമൂഹികവും രാഷ്ട്രീയവുമായ ഐഡന്‍റിറ്റിയുടെ വശങ്ങളെ സംയോജിപ്പിച്ച് വിവേചനത്തിന്‍റേയും പ്രത്യേക അവകാശത്തിന്‍റേയും വ്യത്യസ്ത രീതികള്‍ സൃഷ്ടിക്കുന്നുവെന്ന് മനസ്സിലാക്കുന്നതിനായിട്ടുള്ള ഒരു വിശകലന ചട്ടക്കൂടാണ് ഇന്‍റര്‍സെക്ഷനാലിറ്റി. 1989 നവംബറില്‍ പ്രെന്‍ഷന്‍ ആണ് ഈ പദം ഉപയോഗിച്ചത് സമീപ വര്‍ഷങ്ങളായി ഇന്‍റര്‍സെക്ഷണാലിറ്റി മുമ്പത്തേക്കാള്‍ ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. കാരണം ഇന്ന് വര്‍ഗ്ഗവിവേചനം ഇതിനൊപ്പം സമൂഹത്തില്‍ നിലനില്‍ക്കുന്ന മറ്റൊരു പ്രധാന പ്രശ്നമാണ്. ചിലര്‍ അതിനെ ആധിപത്യം എന്ന് വിളിക്കുന്നു പണ്ഡിതന്മാര്‍ മാര്‍ക്സിസ്റ്റുകളെയും മാര്‍ക്സിസ്റ്റുകള്‍ തിരിച്ച് അവരെയും വിമര്‍ശിക്കുന്നുണ്ട്. മാര്‍ക്സിയന്‍ ആശയങ്ങള്‍ ആയ സോഷ്യലിസവും കമ്മ്യൂണിസവും ഇന്‍റര്‍സെക്ഷണാലിറ്റിക് വഴിതെളിച്ചു എന്നും അവര്‍ വാദിക്കുന്നു.

പരമ്പരാഗത മാക്സിസ്റ്റ് സൈദ്ധാന്തികരുടെ കാര്യത്തില്‍ ഇത് ശരി വെക്കാം എങ്കിലും ഇന്‍റര്‍ സെക്ഷണാലിറ്റി ഇന്ന് ഒരു പ്രധാന പ്രശ്നമായി എടുത്ത് കൈകാര്യം ചെയ്യുന്നതില്‍ പുതിയ മാര്‍ക്സിസ്റ്റ് ഫെമിനിസ്റ്റ് സൈദ്ധാന്തികരുടെ പങ്ക് വലുത് തന്നെയാണ് എന്നാണ് എനിക്ക് തോന്നുന്നത്. സ്ത്രീ- വര്‍ണ്ണ ഫെമിനിസ്റ്റുകള്‍ ഇന്‍റര്‍സെക്ഷണാലിറ്റിയില്‍ നിറമുള്ള സ്ത്രീകളും നിറമില്ലാത്ത സ്ത്രീകളും അനുഭവിക്കുന്ന പ്രത്യേക പ്രശ്നങ്ങള്‍ പലപ്പോഴും ചര്‍ച്ച ചെയ്തിട്ടുണ്ട്. വംശീയത, ലിംഗവിവേചനം, വര്‍ഗ്ഗവിവേചനം,ഭിന്നലിംഗവാദം എന്നിവ ഉള്‍പ്പെടുന്ന പ്രശ്നങ്ങള്‍ അവര്‍ ഇന്‍റര്‍സെക്ഷണാലിറ്റിയിലൂടെ സിദ്ധാന്തിക്കാന്‍ ശ്രമിച്ചു.ആനുകാലിക പ്രാധാന്യം എടുത്തു നോക്കുകയാണെങ്കില്‍ ഇന്‍റര്‍സെക്ഷണാലിറ്റിയുടെ റോള്‍ സമൂഹത്തില്‍ വ്യാപിച്ചതായി കാണാം. 2018ലെ ഇന്‍ഡസ്ട്രിയല്‍ റിപ്പോര്‍ട്ട് അനുസരിച്ച് വര്‍ണ്ണത്തിലുള്ള സ്ത്രീകളുടെ പ്രാതിനിധ്യം വര്‍ണ്ണം കുറഞ്ഞ സ്ത്രീകളേക്കാള്‍ മുകളിലാണ്. 17% എന്‍ഡ്രി ലെവല്‍ റോളുകളിലും പുരുഷന്മാര്‍ വെളുത്ത സ്ത്രീകള്‍ക്ക് പിന്നില്‍ നില്‍ക്കാന്‍ കാരണമാകുന്നു. നിറമുള്ള സ്ത്രീകള്‍ മാത്രം ഉയര്‍ന്ന പൊസിഷനുകളില്‍ ഉള്‍പ്പെടുന്ന ഒരു പ്രവണതയും കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. പല ഫെമിനിസ്റ്റു വിമര്‍ശകരും മാര്‍ക്സിസത്തിനെ ലൈംഗിക-അന്ധവും ലിംഗവിവേചനവും ആണെന്ന് പറയുന്നു. ചിലര്‍ ഇങ്ങനെയും പറയുന്നു, വര്‍ഗ്ഗ ബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ ലിംഗ ബന്ധങ്ങളെ വിമര്‍ശിച്ചതിനാല്‍ സ്ത്രീകള്‍ നേരിടുന്ന ദുരിതങ്ങള്‍ വ്യക്തിഗത രീതിയില്‍ ചര്‍ച്ച ചെയ്യാതെ അത് സാമൂഹികപ്രശ്നങ്ങള്‍ ആയി കണ്ടെത്തുകയാണ് ചെയ്തതെന്ന്. എന്നാല്‍ ഈ അഭിപ്രായത്തോട് യോജിക്കാതെ പ്രശ്നങ്ങള്‍ വ്യക്തികളില്‍ അല്ല മറിച്ച് മുഴുവന്‍ സാമൂഹിക വ്യവസ്ഥക്കും ഉള്ളില്‍ ആണെന്ന് മാര്‍ക്സിസം അര്‍ത്ഥമാക്കുന്നുണ്ട്.

സ്ത്രീപീഡനത്തിന്‍റെ യഥാര്‍ത്ഥ ഉറവിടം സ്വകാര്യസ്വത്താണോ എന്നും അവര്‍ പരിശോധിക്കുന്നുണ്ട്. മാര്‍ക്സിസ്റ്റ് സിദ്ധാന്തത്തില്‍ കാണാവുന്ന പിഴകളുടേയും, ഒഴിവാക്കലുകളുടേയും ചില ഉദാഹരണങ്ങള്‍ അവര്‍ നല്‍കുന്നുണ്ട്. സ്ത്രീകളുടെ അടിച്ചമര്‍ത്തല്‍, തൊഴിലാളികളുടെ ലൈംഗിക വിഭജനം എന്നിവ തിരിച്ചറിഞ്ഞ് തൊഴിലാളികളുടെ ഐക്യത്തിന് തടസ്സമായി കാണുന്ന ഘടകങ്ങളെ എതിര്‍ക്കുന്നതില്‍ മാക്സിസം സമ്പൂര്‍ണ്ണമായി നിഷിദ്ധമല്ല, അവരുടെ അഭിപ്രായത്തില്‍ ഏംഗല്‍സ് മുന്നോട്ടുവെച്ച പരിഹാരമാര്‍ഗ്ഗം ആയ സ്വകാര്യ പ്രോപ്പര്‍ട്ടി സമ്പ്രദായത്തിന്‍റെ തകര്‍ച്ചയിലൂടെ സ്ത്രീയെ ഗുണനിലവാരം ഉള്ള സ്ഥാനത്തേക്ക് തിരിച്ചുവിടുമെന്ന ഒരു വിശ്വാസത്തിലേക്ക് മാത്രം ആണ് അത് നയിച്ചത്. ഇത് തീര്‍ത്തും ഒരു സ്വാഭാവിക സ്ത്രീപീഡനം പോലെയാണെന്നും അവര്‍ വിമര്‍ശിക്കുന്നു. എന്നാല്‍ മുതലാളിത്ത വ്യവസ്ഥയിലെ തൊഴില്‍ വിഭജനത്തില്‍ ഉപരി കുടുംബത്തിനുള്ളില്‍ ലൈംഗിക തൊഴില്‍ വിഭജനം ഉള്ളിടത്തോളം കാലം സ്ത്രീകള്‍ക്ക് സാമൂഹിക ഉല്‍പാദനത്തിലും പൊതുസമൂഹത്തിലും ഒരുതരത്തിലുമുള്ള സമത്വം ഉണ്ടാകില്ല എന്നും അവര്‍ വാദിക്കുന്നു.

മുതലാളിത്തത്തിന് ഉള്ളിലെ സ്ത്രീകളെ കുറിച്ചും കുടുംബത്തിനുള്ളിലെ സ്ത്രീകളെക്കുറിച്ചും വ്യക്തമായ വിശകലനം മാര്‍ക്സിസിറ്റ് ഫെമിനിസ്റ്റുകള്‍ അവകാശപ്പെടുന്നു. എന്നാല്‍ സാമ്പത്തിക മേഖലയിലെ വര്‍ഗ ബന്ധങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുകയും തൊഴില്‍ വിപണിക്കു പുറത്തുള്ള സ്ത്രീ അനുഭവങ്ങളെ അവഗണിക്കുകയും ചെയ്യുന്നു എന്നും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. പ്രേട്രേഷയഹില്‍ കൊളിന്‍ഹന്‍റെയും,ദൊ റോത്തി സ്മിത്തിന്‍റെയും പഠനങ്ങള്‍ വ്യക്തമാക്കുന്ന രീതിയില്‍ മാര്‍ക്സിസം സ്ത്രീകളുടെ പ്രത്യേക ഗ്രൂപ്പിന്‍റെ കാഴ്ചപ്പാടില്‍ നിന്ന് സോഷ്യല്‍ സയന്‍സ് പരിശീലിക്കണം എന്ന് പ്രസ്താവിക്കുന്ന സ്റ്റാന്‍ഡേപോയിന്‍റ് തിയറിയേയും അവര്‍ അംഗീകരിക്കുന്നു.എന്നാല്‍ അത്തരം വിമര്‍ശനങ്ങളെ മാര്‍ക്സിസ്റ്റുകള്‍ ചെവികൊള്ളുന്നില്ല പകരം മാക്സിസം അന്തര്‍ലീനമായി കൊണ്ട് ലിംഗ വിരുദ്ധവും വംശീയ വിരുദ്ധവുമാണെന്നും സ്ത്രീകള്‍ക്കും മറ്റും നേരെയുള്ള എല്ലാതരം ചൂഷണങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും എതിരെയാണെന്നും മാര്‍ക്സിസ്റ്റ് ഫെമിനിസ്റ്റുകള്‍ വാദിക്കുന്നുണ്ട്. പരമ്പരാഗതവും സമകാലികവും ആയ ഫെമിനിസ്റ്റ് സിദ്ധാന്തത്തിന് ഒരു അവലോകനം സൂചിപ്പിക്കുന്നതില്‍ ലിംഗ വിശകലനത്തില്‍ പ്രയോഗിക്കുന്ന ഏറ്റവും പ്രബലമായ ഫെമിനിസ്റ്റ് ചട്ടക്കൂടാണ് മാര്‍ക്സിസം എന്ന് 1975 ഗെയില്‍ ഫുബിന്‍ എന്ന മാര്‍ക്സിസ്റ്റ് തത്ത്വചിന്തക അവളുടെ മാര്‍ക്സിസ്റ്റ് ആഭിമുഖ്യത്തില്‍ പറയുന്നുണ്ട്.. മാര്‍ക്സിയന്‍ ഫെമിനിസത്തിലൂടെ വര്‍ഗ്ഗ രഹിതമായ ഉല്‍പാദന രീതിയെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ മാനവികതയുടെ വികസനത്തിനായി പ്രവര്‍ത്തിക്കുക എന്നതാണ് അവരുടെ ലക്ഷ്യം.

ഗ്രന്ഥസൂചിക
1. Karl marx “Communist manifesto “1948 pg 71, 72
2. Ashley J. Bohere “Marxism and inter sectionality- race, gender class and sexuality under contemporary capitalism” 2021 Transcript verlag publishrs. pg 2, 3,4
3. Murli Desai “The paradigm of international social devolepment”.1st edition,2014 published by routledge. Pg15.
4. Martha E. Gimerneze “Marx,women & capital social reproduction”.2019, published by Haymarket books pg101
5. Momin Rahman and Stevi jackson “Gender and sexuality : sociological approaches”. 2010, published by polity pg 20
6. R&R industrial report trends 2022
Internet
www.ml.m.wikiepedia.org.com
www.goodreadee.com.
www.blog.vantagecircle.com.

മുഹ്സിന എ.കെ.
ബി.എ.ഫിലോസഫി (ഫൈനല്‍ ഇയര്‍)
ശ്രീ കേരളവര്‍മ കോളേജ്, തൃശൂര്‍

 

 

 

 

 

COMMENTS

COMMENT WITH EMAIL: 0