Homeവാസ്തവം

ഔദാര്യമല്ല, അവകാശമാണ്

സിനിമാലോകം രഹസ്യങ്ങളുടെ കലവറയാണെന്നും അത് ആ ലോകത്തുള്ളവർ മാത്രം അറിഞ്ഞാൽ മതിയെന്നുംഎല്ലാവരും ഒരുപോലെ സമ്മതിച്ചിരുന്നകാര്യായിരുന്നു.സിനിമയിൽ അഭിനയിക്കണമെങ്കിൽ എല്ലാം നഷ്ടപ്പെടുത്തേണ്ടിവരും എന്നൊക്കെ പണ്ടുള്ളോർ പറഞ്ഞു കേട്ടിരുന്നു. ഇന്നും അതു തന്നെ പറയുമ്പോഴാണ് ലവന്മാരുടെ തലയിലൊന്നും നേരം വെളുത്തില്ലാന്ന് മനസ്സിലാവുന്നത് . എല്ലാത്തരം പീഡനങ്ങളും പുറത്തുപറയാതിരിക്കാനാവില്ല എന്നു വരുമ്പമ്പോൾ മാത്റമാണ്  അനുഭവിക്കുന്നവർ അത് തുറന്ന് പറയുന്നത്.  സിനിമാലോകം  അതിനുള്ളിലെ  പെണ്ണുങ്ങളെ ഇഷ്ടംപോലെ കൈകാര്യും ചെയ്യാനുള്ള അവകാശം  തീറെഴുതി വാങ്ങിയ കളികളല്ലേ കളിക്കുന്നത്?.കുറ്റംചെയ്യുന്നവരും അത്  മൗനം കൊണ്ട്‌ സപ്പൊർട്ടു ചെയ്യുന്നവരും കുറ്റവാളികളാണ് എന്നറിയാല്ലോ.കൃത്യമായും തെളിവുണ്ടായിട്ടും ക മാ ന്നു ഒരക്ഷരം മീണ്ടാത്ത വൃത്തികെട്ട മനസ്സുകളും ധാരാളം.എന്തായാലും എന്തുകണ്ടാലും വാതുറക്കരുത് എന്ന അലിഖിത നിയമത്തിനാണിപ്പോൾ പൂട്ടു വീണിരിക്കന്നത്.സധൈര്യം പുറത്തു  പറഞ്ഞവും അവരെ സപ്പോർട്ട് ചെയ്തവരും നമുക്ക് അഭിമാനമായി മാറിയിരിക്കുകയാണ്. സിനിമാലോകം എന്തൊരു അപമാനമായിരുന്നു നമുക്ക് ഉണ്ടാക്കി വെച്ചിരുന്നത് ? ഇക്കാലമത്രയും അഭിനയമോഹികളായ പെണ്ണുങ്ങൾ അനുഭവിച്ചു പോന്ന എല്ലാ അവസ്ഥകളും;അതായത് പീഡനങ്ങളും അടിമത്തവും മറ്റു തിരസ്കാരങ്ങളും തുറന്നു പറയാൻ തയ്യാറായി മുന്നോട്ടു വരേണ്ടതുണ്ട്. സിനിമയിലെ ആണഹങ്കാരത്തിന്റെ മുനയൊടിക്കാൻ സമയമായി.ഈ ലോകം നമ്മുടെ അവകാശമാണ്. ആരുടേം ഔദാര്യമല്ല.

 

 

 

 

 

ഡോ.ജാന്‍സി ജോസ്

COMMENTS

COMMENT WITH EMAIL: 0