2022 പിറന്നതോടെ കേരളത്തിലെ സ്ത്രീസമൂഹത്തിനുമേല്‍ ഒരു ഇടിത്തീ പോലെ വന്നുപതിച്ച ഒരു കനത്ത അടിയാണ് ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കി വിട്ടയച്ച കോട്ടയം സെഷന്‍സ് കോടതിവിധി. വരാന്‍ പോകുന്ന മറ്റൊരു വിധിയെക്കറിച്ചായിരുന്നു പൊതുവെ ആകാംക്ഷ. പ്രമുഖ നടിയെ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് ക്രൂരമായി ലൈംഗികാക്രമണം നടത്തിയ നടന്‍ ദിലീപിന്നെതിരായ കേസിനെക്കുറിച്ചുള്ള വേവലാതികളും ആശങ്കകളുമായിരുന്നു സോഷ്യല്‍ മീഡിയയിലും മറ്റും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്. ഫ്രാങ്കോ കേസ് വിധിയാണ് നാളെ എന്ന് ഒരു ദിവസം പത്രത്തില്‍ വരുന്നു, പിറ്റേന്ന് വിധി വരികയും ചെയ്തു.
കുറവിലങ്ങാട്ടെ കന്യാസ്ത്രീമഠത്തില്‍ രണ്ടു വര്‍ഷകാലത്ത് പല തവണ ഫ്രാങ്കോയുടെ അധികാരത്തിന്‍ കീഴില്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട ആ കന്യാസ്ത്രീ സഹോദരി എന്തുമാത്രം മാനസിക അവഹേളനത്തിനും അപമാനത്തിനും ഇരയായി എന്നത് സാധാരണക്കാരായ നമുക്കൊക്കെ ഉള്‍ക്കൊള്ളാനായി എങ്കിലും, തലനാരിഴ കീറിയ തെളിവുകള്‍ മനുഷ്യത്വരഹിതമായി ആവശ്യപ്പെടുന്ന നമ്മുടെ കോടതിക്കും ജഡ്ജി ഏമാനും അത് മനസ്സിലായില്ല. സ്വന്തം ജീവന്‍ പണയം വെച്ചിട്ടാണ് ആ കന്യാസ്ത്രീ ഇങ്ങനെയൊരു പോരാട്ടത്തിന് മുന്നിട്ടിറങ്ങിയത്. അത്രപോലും ഉള്‍ക്കൊള്ളാന്‍ ജഡ്ജിക്കു കഴിഞ്ഞില്ല. അഥവാ മന:പൂര്‍വം മനസ്സിലായില്ലെന്ന് നടിക്കുകയാണോ?

മാത്രമല്ല, കേരള ചരിത്രത്തിലൊരിക്കലും കാണാത്ത തരത്തിലുള്ള അഭൂതപൂര്‍വമായ ഒരു പിന്തുണ മറ്റനേകം കന്യാസ്ത്രീകളില്‍ നിന്നും ക്രിസ്ത്യന്‍ പുരോഹിതന്മാരില്‍ നിന്നും അവര്‍ക്ക് ലഭിച്ചു. കേരള ഹൈക്കോടതിക്കു മുന്നിലുള്ള വാഞ്ചി സ്ക്വയറില്‍ അഞ്ചു കന്യാസ്ത്രീകളും ഫ്രാങ്കോയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ദിവസങ്ങളോളം നിരാഹാര സമരം ചെയ്തു. ജാതിമത വ്യത്യാസങ്ങളില്ലാതെ പൊതു സമൂഹത്തില്‍ നിന്നും വ്യാപകമായ പിന്തുണയാണ് ഈ സമരത്തിനു കിട്ടിയത്.
ഫ്രാങ്കോയുടെ അറസ്റ്റില്‍ ആ സമരം അവസാനിച്ചു. പിന്നീട് നടന്ന പൊലീസ് അന്വേഷണവും കോടതി വിചാരണയുമെല്ലാം അവസാനം ദൈവത്തിന്‍റെ നാമത്തില്‍ എല്ലാവിധ ചൂഷണങ്ങളും നടത്തുന്ന പുരോഹിതനെ കുററവിമുക്തനാക്കി. ആരോപണമുന്നയിച്ച കന്യാസ്ത്രീ അവഹേളിക്കപ്പെടുകയും ചെയ്തു.
കേരളത്തിലെ പ്രമാദമായ കേസുകളുടെയെല്ലാം ചരിത്രം പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥി/നിക്ക് ഇതിനെല്ലാം ഒരു പൊതുസ്വഭാവമുണ്ടെന്ന് കാണാം. കേസ് വീണ്ടും വീണ്ടും ഉയര്‍ന്നുവരുന്നു. പക്ഷെ, പൊലീസും കോടതിയും രാഷ്ട്രീയ നേതൃത്വങ്ങളും ചേര്‍ന്ന് പണത്തിന്‍റേയും അധികാരത്തിന്‍റേയും സ്വാധീനവലയത്തില്‍പെട്ട് കേസ് ഒന്നുമല്ലാതാക്കിത്തീര്‍ക്കുന്നു! ഈ പാറ്റേണ്‍ തുടരാനനുവദിച്ചുകൂടാ. അവിടെയാണ് സ്ത്രീപ്രവര്‍ത്തകരും മനുഷ്യാവകാശപ്രവര്‍ത്തകരും പുരോഗമനവാദികളും ഒന്നിക്കേണ്ടത്. ഈ വിധി വന്ന ശേഷം കന്യാസ്ത്രീ സഹോദരിക്ക് പിന്തുണയുമായി ആയിരക്കണക്കിന് കത്തുകളാണ് അവര്‍ക്ക് കേരളത്തില്‍നിന്ന് ഒഴുകിയെത്തിയത്. നീതിക്കുവേണ്ടിയുള്ള ഈ പോരാട്ടം തുടരണമെന്നും കേരള സമൂഹം സഹോദരിയോടൊപ്പമുണ്ടെന്നും ആ കത്തുകള്‍ പറയുന്നു.
അതെ, നീതി വിജയിച്ചേ പറ്റൂ. സത്യം പുലര്‍ന്നേ പറ്റൂ. അതിജീവന പാത തിരഞ്ഞെടുക്കുന്ന ഇന്നാട്ടിലെ സ്ത്രീകള്‍ക്ക് ആത്മാഭിമാനത്തോടെ തലയുയര്‍ത്തി ജീവിക്കാനുള്ള സാഹചര്യമുണ്ടായേ പറ്റൂ…..
COMMENTS