Homeഉപ്പും മുളകും

അതിജീവിതക്ക് നീതി ഉറപ്പാക്കുക

ക്രമിക്കപ്പെട്ട നടിയുടെ കേസിന്‍റെ വിചാരണാ ഘട്ടത്തിലെ നാടകീയ സന്ദര്‍ഭങ്ങള്‍ ഇത്തരമൊരു വിചാരം ഉണ്ടാക്കുന്നു. അതിജീവിതയെ ന്യായയുക്തമായി സംരക്ഷിക്കുകയും അവള്‍ക്കു കാവലാവുകയും ചെയ്യുകയെന്നതാണ് ഒരു വനിതാ ജഡ്ജിയില്‍ നിന്ന് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ ഈ പ്രതീക്ഷയെ തകര്‍ക്കുന്ന ഒട്ടേറെ വാര്‍ത്തകള്‍ നടിയുടെ വിചാരണയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത് വലിയ ആശങ്കയുളവാക്കുന്നു.

അതിജീവിതക്കു വേണ്ടി എത്തിയ ആദ്യത്തെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജിവെക്കാനിടയായതാണ് ആദ്യ സംഭവം. നടിക്കു വേണ്ടി വാദം മുമ്പോട്ടു കൊണ്ടു പോകുമ്പോള്‍ താന്‍ അപമാനിക്കപ്പെടുകയും അധിക്ഷേപിക്കപ്പെടുകയുമാണ് ഉണ്ടായതെന്നദ്ദേഹം പരസ്യപ്പെടുത്തിയിരുന്നു. രണ്ടാമത്തെ പ്രത്യേക പ്രോസിക്യൂട്ടറും ഇതേ കാര്യ മുന്നയിച്ചു രാജിവെച്ചൊഴിഞ്ഞു. സ്ത്രീപീഡന കേസുകളുടെ വിചാരണാ ചരിത്രത്തിലെ അപൂര്‍വ സംഭവമെന്ന നിലക്ക് പ്രത്യേക പ്രോസിക്യൂട്ടര്‍മാരുടെ ഈ രാജി പരിഗണിക്കപ്പെടേണ്ടതുണ്ട്. പ്രതിഭാഗം വക്കീലന്മാരുടെ ഭാഗത്തു നിന്നുള്ള ആക്രമണം കൊണ്ട് ഒരു പ്രോസിക്യൂട്ടറും രാജിവെക്കാറില്ലെന്നു നമുക്കറിയാം. അപ്പോള്‍പ്പിന്നെ മറ്റെന്താണ് സാഹചര്യം? അതും ഒരു വനിതാ ജഡ്ജിയുള്ള സാഹചര്യത്തില്‍? സംശയമില്ല ആ സാഹചര്യം ചര്‍ച്ച ചെയ്യപ്പെടുകയും പരിശോധിക്കപ്പെടുകയും തിരുത്തപ്പെടുകയും വേണ്ടതുണ്ട്. അത് സര്‍ക്കാര്‍ തലത്തില്‍ത്തന്നെ സംഭവിക്കേണ്ടതുമാണ്. കാരണം സര്‍ക്കാരാണ് വാദി. സര്‍ക്കാര്‍ പ്രത്യേകമായി നിയമിച്ച പ്രോസിക്യൂട്ടര്‍മാരാണ്, തുടര്‍ച്ചയായി രണ്ടു പേര്‍, രാജിവെച്ചത്. ഇതിന്‍റെ ഉത്തരവാദിത്വത്തില്‍ നിന്ന് സര്‍ക്കാരിന് പിന്മാറാന്‍ സാധ്യമല്ലെന്നാണ് എന്‍റെ അഭിപ്രായം.

ആക്രമിക്കപ്പെട്ട ഒരു സ്ത്രീയുടെ ആകെയുള്ള ഒരേയൊരഭയമാണ് നീതിന്യായ വ്യവസ്ഥ. അവിടെ അവളും അവള്‍ക്കു വേണ്ടി ഔദ്യോഗികമായി നിലകൊള്ളുന്നവരും ഇത്തരത്തില്‍ അരക്ഷിതരും അപമാനിതരുമാകുന്ന സാഹചര്യം ആവര്‍ത്തിക്കെപ്പെട്ടു കൂടാ. ഇത് ഒരു സ്ത്രീയുടെ നിസ്സഹായതയാണ്. എന്നാല്‍ അവള്‍ക്കു വേണ്ടി നിലകൊള്ളുന്ന / നിലകൊള്ളേണ്ട സര്‍ക്കാരിന്‍റെ നിസ്സഹായതയല്ല; പരാജയം തന്നെയാണ്.

സെലിബ്രിറ്റി പദവിയുള്ള ഒരു നടിയുടെ കാര്യത്തില്‍ ഇങ്ങനെ സംഭവിച്ചുവെങ്കില്‍ സാധാരാണക്കാരികളായ സ്ത്രീകളുടെ കാര്യത്തില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരോ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരോ എങ്ങനെ നിലപാടെടുക്കും? ആക്രമിക്കപ്പെട്ട ഒരു സ്ത്രീയുടെ ആകെയുള്ള ഒരേയൊരഭയമാണ് നീതിന്യായ വ്യവസ്ഥ. അവിടെ അവളും അവള്‍ക്കു വേണ്ടി ഔദ്യോഗികമായി നിലകൊള്ളുന്നവരും ഇത്തരത്തില്‍ അരക്ഷിതരും അപമാനിതരുമാകുന്ന സാഹചര്യം ആവര്‍ത്തിക്കെപ്പെട്ടു കൂടാ. ഇത് ഒരു സ്ത്രീയുടെ നിസ്സഹായതയാണ്. എന്നാല്‍ അവള്‍ക്കു വേണ്ടി നിലകൊള്ളുന്ന / നിലകൊള്ളേണ്ട സര്‍ക്കാരിന്‍റെ നിസ്സഹായതയല്ല; പരാജയം തന്നെയാണ്. തെരഞ്ഞെടുപ്പുമാനിഫെസ്റ്റോയില്‍ വാഗ്ദാനം ചെയ്യപ്പെട്ടതും നൂറ്റൊന്നാവര്‍ത്തിക്കുന്നതുമായ സ്ത്രീ സുരക്ഷയുടെ കാര്യം വിട്ടു കളയാം. പക്ഷേ മഹത്തായ ഇന്ത്യന്‍ ഭരണഘടന വാഗ്ദാനം ചെയ്യുന്ന തുല്യനീതിയുടെ നിഷേധമാണിവിടെ സംഭവിക്കുന്നത് . അതങ്ങനെ വിട്ടു കളയാന്‍ പറ്റില്ല തന്നെ.

നടിയുടെ കേസില്‍ രണ്ടാമത്തെ പ്രോസിക്യൂട്ടര്‍ രാജി വെക്കുന്നതിനു മുമ്പുതന്നെ ബാലചന്ദ്രകുമാര്‍ എന്ന സിനിമാപ്രവര്‍ത്തകന്‍റെ നിര്‍ണായകമായ ചില വെളിപ്പെടുത്തലുകള്‍ പുറത്തു വരികയുണ്ടായി. അദ്ദേഹം സര്‍ക്കാരിനു പരാതി കൊടുത്തിട്ടുണ്ടെന്നാണ് അവകാശപ്പെടുന്നത്. അദ്ദേഹം നടത്തിയ വെളിപ്പെടുത്തലുകളുടെ സത്യാവസ്ഥ അന്വേഷിക്കപ്പെടുകയും അതു സത്യമാണെങ്കില്‍ കുറ്റാരോപിതന്‍റെ ജാമ്യം നിഷേധിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് നിയമജ്ഞര്‍ അഭിപ്രായപ്പെടുന്നത് സര്‍ക്കാര്‍ മുഖവിലക്കെടുക്കണം. മാത്രമല്ല നടിയുടെ കേസില്‍ പുനരന്വേഷണം പ്രഖ്യാപിക്കുകയും വേണം. ഇത് ഒരു സ്ത്രീ എന്ന നിലയിലും പൗരി എന്ന നിലയിലുമുള്ള ഏറ്റവും കുറഞ്ഞ ആവശ്യമാണ്. ഏതൊരു സ്ത്രീക്കും സ്വന്തം നീതിക്കായി സര്‍ക്കാരിനെ സമീപിക്കാന്‍ അവകാശമുണ്ട്. അതിനവള്‍ക്കു ധൈര്യവും വിശ്വാസവും കിട്ടണമെങ്കില്‍ ഇങ്ങനെ ചില തിരുത്തുകളും നടപടികളും ആവശ്യമാണ്. അതായത് ആക്രമിക്കപ്പെട്ടവള്‍ക്കു വേണ്ടി നിയമിതരായ പ്രത്യേക പ്രോസിക്യൂട്ടര്‍മാര്‍ രാജിവെക്കാനിടയായ വിചാരണാ സാഹചര്യം സര്‍ക്കാര്‍ അന്വേഷിക്കുകയും ഈ കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ പുനരന്വേഷണം പ്രഖ്യാപിക്കുകയും വേണം. എന്താണോ സത്യം അതു മറ നീക്കി പുറത്തു വരട്ടെ. അതിജീവിതയുടെ അവകാശപ്പെട്ട നീതി ഉറപ്പാകട്ടെ.

ഗീത

 

 

COMMENTS

COMMENT WITH EMAIL: 0