സംവിധാനം: സെലിന്‍ സിയമ്മ
വര്‍ഷം: 2019
ഭാഷ: ഫ്രഞ്ച്
ദൈര്‍ഘ്യം: 120 മിനിറ്റ്
അഭിനേതാക്കള്‍: അഡെല്‍ ഹീനല്‍, ഹെലോയിസ് നോമി , ലുവാന ബജ്രാമി, സോഫി
അവാര്‍ഡുകള്‍: 2019 ലെ കാന്‍ ചലച്ചിത്രമേളയില്‍ പാം ഡി ഓര്‍ മത്സരത്തിനായി ഒരു ലേഡി ഓണ്‍ ഫയറിന്‍റെ ഛായാചിത്രം തിരഞ്ഞെടുത്തു. കാന്‍ ലെ ക്വീന്‍ പാം നേടിയ ഈ ചിത്രം അവാര്‍ഡ് നേടിയ ഒരു സ്ത്രീ സംവിധാനം ചെയ്ത ആദ്യ ചിത്രമായി. കാന്‍ ലെ മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡും സിയമ്മ നേടി. ഇന്‍ഡിപെന്‍ഡന്‍റ് സ്പിരിറ്റ് അവാര്‍ഡുകള്‍, ക്രിട്ടിക്സ് ചോയ്സ് അവാര്‍ഡുകള്‍, മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് എന്നിവയ്ക്ക് ഇത് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു; കൂടാതെ നാഷണല്‍ ബോര്‍ഡ് ഓഫ് റിവ്യൂ 2019 ലെ മികച്ച അഞ്ച് വിദേശഭാഷാ ചിത്രങ്ങളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ടു.
മൈ ഫസ്റ്റ് ഡിസയര്‍ ഈസ് റൈറ്റ് എ ലവ് സ്റ്റോറി . എ ഫിലിം ഡെഡിക്കേറ്റഡ് ടു ലവ് , മെമ്മറി ഓഫ് ലവ് , പൊളിറ്റിക്സ് ഓഫ് ലവ് , ഫിലോസഫി ഓഫ് ലവ്. ടോറോന്‍റ്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ പോര്‍ട്രൈറ്റ് ഓഫ് എ ലേഡി ഓണ്‍ ഫയര്‍ എന്ന സിനിമയുടെ പ്രദര്‍ശനത്തിന് ശേഷം സംവിധായിക സെലിന്‍ സിയാമ്മ തന്‍റെ സിനിമയെപ്പറ്റി പറഞ്ഞതാണ് ഈ വാക്കുകള്‍ . സിനിമ സംഭവിക്കുന്നത് പതിനെട്ടാം നൂറ്റാണ്ടിലാണ് ആ കാലഘട്ടത്തില്‍ പൊളിറ്റിക്കല്‍ ആയിട്ടുള്ള ധാരാളം സ്ത്രീ കലാകാരികള്‍ ഫ്രാന്‍സില്‍ ഉണ്ടായിരുന്നു.ڔ മരിയന്‍ എന്ന യുവ ചിത്രകാരിയും അവര്‍ വരയ്ക്കുന്ന സബ്ജെക്ട് ആയിട്ടുള്ള ഹെലൂയിസ് എന്ന യുവതിയും തമ്മിലുള്ള പ്രണയമാണ് സിനിമയുടെ പ്രമേയം
സെലിന്‍ സിയാമ്മ 2014 ല്‍ ലെസ്ബിയന്‍ ആണെന്ന് തുറന്നു പറഞ്ഞ വ്യക്തിയാണ് . രണ്ട് സ്ത്രീകള്‍ തമ്മിലുള്ള പ്രണയം ഹൃദയസ്പര്‍ശിയായി സംവിധായിക ചിത്രീകരിച്ചിട്ടുണ്ട് . സൂക്ഷ്മമായി തന്നെ രണ്ടു സ്ത്രീകളുടേയും മാനറിസങ്ങള്‍ കാണിക്കുന്നുണ്ട് . ക്യാമറയുടെ അതിയായ കൈകടത്തല്‍ ഇല്ലാതെ തന്നെ. ചിത്രകാരി ആണെന്ന് പറയാതെ ഒരു സുഹൃത്തായി കൂടെ നടന്ന് ഹെലൂയിസിനെ നിരീക്ഷിച്ചുڔ അവളുടെ ചിത്രം വരയ്ക്കുന്നുണ്ട് . ഹെലൂയിസിന്‍റെ അടുത്ത് സത്യം തുറന്ന് പറയുന്ന മരിയന്‍ അവള്‍ വരച്ച ഹെലൂയിസിന്‍റെ ചിത്രം അവളെ കാണിക്കുന്നു . ഹെലൂയിസ് ആڔ ചിത്രത്തെ വിമര്‍ശിക്കുന്നു . മരിയന്‍ വരച്ച ഹെലൂയിസിന്‍റെ ചിത്രത്തിന് ജീവനില്ല എന്ന്ڔ പറയുന്നു . ഭൗതികതയ്ക്കും അപ്പുറമാണ് കല നില്‍ക്കുന്നത് . ആത്മാവില്ലാത്ത ആ കല മരിയന്‍ എന്ന ചിത്രകാരിക്ക് ചേരുന്നില്ല എന്ന് ഹെലൂയിസ് പറയുന്നു . കലയുടെ ശക്തിയെ ക്കുറിച്ചു സിനിമ പറയുന്നുണ്ട് . കല നില്‍ക്കുന്നത് ഒട്ടും ഭൗതിക തലത്തില്‍ അല്ല എന്ന് സിനിമ പറയുന്നു . അത്തരത്തില്‍ തന്നെയുള്ള കല ആണ് ഈ സിനിമയും . സൈന്ധാന്തികമായിട്ടാണ് കലയെയും പ്രണയത്തെയും സിനിമയില്‍ വരച്ചു വെച്ചിരിക്കുന്നത് .ڔ
ഹെലൂയിസ് സ്വതന്ത്രമായി നടക്കാന്‍ തുടങ്ങിത് മരിയന്‍ വന്നതിനുശേഷമാണെന്നും അവള്‍ പോയാല്‍ ചിലപ്പോള്‍ ആ സ്വാതന്ത്ര്യം നഷ്ടപ്പെടുമെന്നും ഹെലൂയിസ് ഭയന്നിരുന്നു . മരിയന്‍റെ സാമിപ്യം ഹെലൂയിസിന്ڔ കണ്‍ഫര്‍ട്ട് ആയിരുന്നു . അതുകൊണ്ട് ചിത്രം വരയ്ക്കാനായി മരിയന് നിന്നു കൊടുക്കാം എന്ന് അമ്മയുടെ അടുത്തവള്‍ പറയുന്നു . താന്‍ ഇറ്റലിയിലേക്ക് പോകുകയാണെന്നുംഅഞ്ചു ദിവസം കഴിഞ്ഞു തിരിച്ചു വരുമ്പോഴേക്കും ചിത്രം പൂര്‍ത്തിയാക്കണമെന്നും ആ ചിത്രം നല്ലതാണോ ചീത്തയാണോ എന്ന് താന്‍ വിലയിരുത്തും എന്നും അമ്മ പറയുന്നു . അമ്മയുടെ അസാന്നിധ്യത്തില്‍ ഹെലൂയിസും മരിയനും കൂടുതല്‍ അടുക്കുന്നു . എത്ര ശ്രമിച്ചിട്ടും ഹെലൂയിസിന്‍റെ ചിരിച്ച മുഖം വരയ്ക്കുവാന്‍ മരിയന് സാധിക്കുന്നില്ല .
ഒട്ടും ഡോമിനന്‍സിയോ പവര്‍ ഹയരാര്‍ക്കിയോ ഇല്ലാത്ത മനോഹരമായ ഒരു പ്രേമമാണ് സിനിമയില്‍ കാണിക്കുന്നത് . സ്വവര്‍ഗപ്രേമികള്‍ നേരിടേണ്ടി വരുന്ന ഒരു ചോദ്യമാണ് നിങ്ങളില്‍ ആരാണ് ആണ് ആരാണ് പെണ്ണ് എന്നത് . ഈ ചോദ്യത്തിന് ഒരു അര്‍ത്ഥവുമില്ല . ചോദ്യകര്‍ത്താവ് ഉദ്ദേശിക്കുന്നത് ചിലപ്പോള്‍ നിങ്ങളില്‍ ഡോമിനന്‍സി ആര്‍ക്കാണ് എന്നായിരിക്കും . പാട്രിയാര്‍ക്കല്‍ സമൂഹത്തില്‍ ഹെട്രോസെക്ഷ്വല്‍ڔ ബന്ധങ്ങളില്‍ അധികാരം കൂടുതല്‍ പുരുഷന്മാര്‍ക്ക് ആയിരിക്കും എന്നതാണ് ഈ ചോദ്യത്തിന് ഉറവിടം . ഹോമോസെക്ഷ്വല്‍ ആയിട്ടുള്ളവരിലും ഇത്തരത്തില്‍ പവര്‍ ഹയരാര്‍ക്കി ഉണ്ടാവാറുണ്ട് . രണ്ടുപേരും സ്വതന്ത്രരായ വ്യക്തികള്‍ ആണെന്നതാണ് റിലേഷന്‍ഷിപ്പിന്‍റെ ഭംഗി എന്ന് ഈ സിനിമ പറയുന്നുണ്ട് . ഹോമോസെക്ഷ്വല്‍ ആയിട്ടുള്ള ആളുകള്‍ നേരിടുന്ന ഒരു പ്രതിസന്ധിയാണ് കലയില്‍ അവരെ അടയാളപ്പെടുത്തിയത് കുറവാണ് എന്നുള്ളത് . അതുകൊണ്ട് നിലനില്‍ക്കുന്ന പാട്രിയാര്‍ക്കല്‍ ഹോമോസെക്ഷ്വല്‍ മാതൃകകള്‍ പിന്തുടരുന്നു .ڔ
മരിയനും ഹെലൂയിസും തമ്മിലുള്ള ബന്ധം ദൃഢമായതിനുശേഷം വിവാഹവേഷത്തിലുള്ള ഹെലൂയിസിയന്‍റെ രൂപം മരിയനെ പിന്തുടരുന്നുണ്ടായിരുന്നു . മരിയനും ഹെലൂയിസും സോഫിയും കൂടെ ഓര്‍ഫിയസിന്‍റെയും യൂറിഡിസിന്‍റെയും പ്രണയത്തെക്കുറിച്ചു വായിക്കുന്നുണ്ട് . ഓര്‍ഫിയസ് അയാളുടെ കാമുകിയെ മരണത്തില്‍നിന്നും തിരിച്ചു കൊണ്ടുവരാനായി അധോലോക ഗുഹകളില്‍ നിന്ന് പുറത്തേക്ക് നടക്കുന്ന ഓര്‍ഫിയസ് പിന്തുടരുന്ന യൂറിഡീസിനെ തിരിഞ്ഞു നോക്കാതിരുന്നാല്‍ അവനു അവളെ മരണത്തില്‍ നിന്നും ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ സാധിക്കും . അതീവക്ഷമയുള്ള ഓര്‍ഫിയസ് വെളിച്ചത്തിലേക്ക് എത്തുന്നതിനു തൊട്ട് മുന്‍പ് തിരിഞ്ഞു നോക്കുന്നു .ചിലപ്പോള്‍ അവളായിരിക്കും അവനെ വിളിച്ചത് . അവന്‍ തിരിഞ്ഞു നോക്കിയത് അവളുടെ ഓര്‍മകള്‍ക്ക് വേണ്ടിയാണ് . തിരിഞ്ഞു നോട്ടങ്ങള്‍ ഓര്‍മ്മകള്‍ക്ക് വേണ്ടിയാണ് . യാത്ര പറഞ്ഞു പോകുന്ന മരിയനോട് തിരിഞ്ഞു നോക്കാന്‍ ഹെലൂയിസ് പറയുന്നുണ്ട് . അതുവരെ തന്നെ ഹോണ്ട് ചെയ്തുകൊണ്ടിരുന്ന വിവാഹവേഷത്തിലുള്ള രൂപമാണ് അവള്‍ കാണുന്നത് . അവസാനരാത്രി രണ്ടുപേരും തമ്മിലുള്ള ഓര്‍മ്മകള്‍ അവര്‍ പറയുന്നുണ്ട്.
അവസാനമായി മരിയന്‍ ഹെലൂയിസിനെ കാണുന്നത് ഒരു കോണ്‍സേര്‍ട്ടില്‍വെച്ചാണ്. മരിയന്‍ പ്ലേ ചെയ്ത മ്യൂസിക് വേദനയോട് കൂടി കേള്‍ക്കുന്ന ഹെലൂയിസ് ആണ് അവസാനത്തെ ഫ്രെയിമില്‍ . സിനിമ സ്ലോ മൂഡില്‍ ആണ് ചിത്രീകരിച്ചിരിക്കുന്നത് . രണ്ടു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന സിനിമയില്‍ പൂര്‍ണമായും സ്ത്രീ കഥാപാത്രങ്ങള്‍ മാത്രമേ ഉള്ളു. മരിയനും ഹെലൂയിസും മാത്രമുള്ള ഷോട്ടുകള്‍ ധരാളമുണ്ട് . അവരുടെ ഇന്‍റിമസി കാണിക്കുന്ന ടൈറ്റ് മിഡ്ഷോര്‍ട്ടുകളുമുണ്ട് . ഷോര്‍ട്ടുകളില്‍ ഒബ്ജെക്ടിനെ പ്ലേസ് ചെയ്തിരിക്കുന്നത് വ്യത്യസ്തമായി തോന്നി . വളരെ സ്ലോ മോഷന്‍ മൂവ്മെന്‍റ് ഷോട്ടുകളും സിനിമ നല്ലൊരു അനുഭവമാക്കുന്നു . സൗന്ദര്യത്തെ രാഷ്ട്രീയവല്‍ക്കരിച്ചു കൊണ്ട് ചിത്രീകരിച്ച സിനിമ, കലയ്ക്ക് രാഷ്ട്രീയമായി ഇടപെടാന്‍ സാധിക്കുമെന്ന് കാണിക്കുന്നു . സിനിമയുടെ സൗന്ദര്യത്തില്‍ കോമ്പ്രമൈസ് ചെയ്യാതെ തന്നെ . സൗന്ദര്യത്തെ രാഷ്ട്രീയവല്‍ക്കരിച്ച സിനിമ വൈകാരികമായ പല കാര്യങ്ങളും സൂക്ഷ്മതയോടെ അതിന്‍റെ എല്ലാ പ്രാധാന്യത്തോട് കൂടി ചെയ്തിരിക്കുന്നു .
അമൃത ബര്‍സ
ഫിലിം സ്റ്റുഡന്‍റ്
COMMENTS