നീ കൂടു തുറക്കുന്നതും കാത്ത്
ഹൃദയത്തിലൊരു മൂന്നാം ചിറകും
മുളപ്പിച്ച് കാത്തിരിക്കുകയാണ് നിന്റെ
പക്ഷിയെന്ന് നീ അറിയുന്നുണ്ടോ………?
പറന്നു പോവും മുമ്പേ നീ അന്നം
നല്കിയ അതേ കൈകളില്‍ ആഞ്ഞു
കൊത്തുവാനായി നീ പണിയിച്ച
ഇരുമ്പഴികളില്‍ ഉരച്ചു കൊണ്ട് നിന്റെ
പക്ഷി കൊക്കിന്റെ മൂര്‍ച്ച കൂട്ടുന്നത് നീ
കാണാറുണ്ടോ….?
ഇരുട്ടില്‍ ഒറ്റക്കിരുന്നു കരയാതെ കാത്തു
വെക്കുന്നതെല്ലാം വെളിച്ചം വരുമ്പോള്‍
നിന്നെ തളര്‍ത്താനാവുമെന്ന് നീ
ചിന്തിച്ചിട്ടുണ്ടോ….?
‘നീ ഭയപ്പെടേണ്ടിയിരിക്കുന്നു… ‘
‘അല്ല നീയെങ്ങനെ ഭയപെടാനാണ്? ‘
‘കൂട്ടിലടക്കപെട്ട പക്ഷിയെ കുറിച്ച്
നിനക്കെന്തറിയാം……..?
ഷബ്ന ഷെറിന്,
പ്ലസ് വണ്‍ വിദ്യാര്‍ത്ഥി
ജനത എച്ച്.എസ്.എസ്
നടുവട്ടം, പട്ടാമ്പി
COMMENTS