പുരുഷ മേധാവിത്വമുള്ള ഒരു സമൂഹ ഘടനയുടെ ഭാഗമായി പെണ്ണായി പിറന്നാല്‍ മണ്ണായി തീരും വോളം കണ്ണീരു കുടിക്കണം എന്ന ഒരു അലിഖിത നിയമം അടുത്തകാലംവരെ നിലനിന്നുപോന്നു. ഇന്നും ഈ ദുരവസ്ഥ തീരെ അപ്രത്യക്ഷമായി എന്നു പറയാനാവില്ല. ബാല സാഹിത്യ കൃതികളിലെ കഥാപാത്രങ്ങളുടെ സ്ഥാനം പ്രവചനാതീതമാണ്. അവിടെ ഉത്തമയായ സ്ത്രീ അമ്മ ഭാര്യ എന്നിങ്ങനെ നീളുന്നു സ്ത്രീ കഥാപാത്ര നിര. അവര്‍ അവര്‍ക്ക് തന്നെ ഏതോ ചട്ടത്തിന്റെ അടിസ്ഥാനത്തില്‍ നിശ്ചിത അതിര്‍വരമ്പുകള്‍ ഉണ്ടാക്കിയിരിക്കുന്നു. പാരമ്പര്യത്തില്‍ നിന്ന് വ്യതിചലിക്കാത്ത അടുക്കള പാത്രങ്ങളോട് മാത്രം ദ്വന്ദയുദ്ധത്തിലേര്പ്പെടുന്ന ജന്മങ്ങളുടെ നിരന്തര കാഴ്ച. മികവാര്‍ന്നൊരു വിഗ്രഹഭഞ്ജനം തന്നെ ഈ മേഖലയിലെ സ്ത്രീകഥാപാത്രങ്ങള്‍ ഒപ്പംതന്നെ ഉത്തമ സ്ത്രീകഥാപാത്രങ്ങള്‍ മാത്രം കുടികൊള്ളുന്ന അനുവാചക ഹൃദയങ്ങളും നേരിടേണ്ടിയിരിക്കുന്നു. ഉത്തമസ്ത്രീ എന്ന പ്രയോഗത്തില്‍ തന്നെ സ്വന്തം ആഗ്രഹങ്ങളെ അടുക്കള കോണില്‍ ഉപേക്ഷിച്ച അല്ലെങ്കില്‍ തിരക്കിട്ട ജീവിതത്തിലെവിടെയോ നഷ്ടപ്പെടുത്തിക്കളഞ്ഞതിന്റെ അസ്വാഭാവികതയുണ്ട്. ആ അസ്വാഭാവികതയെ സ്വന്തം കുടുംബത്തിനു വേണ്ടിയും ഭര്‍ത്താവിന് വേണ്ടിയും തികച്ചും സ്വാഭാവികമായി തീര്‍ക്കുന്നു. ഓരോ അമ്മമാരും സ്ത്രീ സ്വാതന്ത്ര്യത്തിന്റെ ആദ്യ വേരുകള്‍ മുളപൊട്ടേണ്ടത് കുരുന്നു മസ്തിഷ്കങ്ങളിലാണ്. അതിന് അവര്‍ അനുഭവിക്കുന്ന വേദനകള്‍ വായനയുടെ പടവുകള്‍ കയറുന്ന കുരുന്നുകള്‍ അറിഞ്ഞിരിക്കേണ്ടതത്യാവശ്യം തന്നെ. അവിടെയാണ് കുട്ടികളുടെ സാഹിത്യത്തില്‍ പുതിയ ഉദയമുണ്ടാകേണ്ടത്. സ്ത്രീ സ്വപ്നങ്ങള്‍ ചവിട്ടിമെതിക്കാനുള്ളതല്ലെന്നും അത് നേടിയെടുക്കാന്‍ അവരുടെ ചിറകുകള്‍ക്ക് കരുത്തുണ്ടെന്നുമുള്ള ചിന്താശേഷിയാണ് ടോടോച്ചനെ പോലെയുള്ള പെണ്കുട്ടികളിലൂടെ അവതരിപ്പിക്കപ്പെടുന്നത്. അവള് ധീരതയുടെ നവാധ്യായമാണ്. അതിന്റെ ചിന്താമണ്ഡലം കുരുന്നുകള്‍ക്ക് മുമ്പില്‍ തുറന്നിടുന്നു.
പോളിയോ ബാധിച്ച തന്റെ സഹപാഠിയെ മരത്തിലേക്ക് എത്തിക്കാന്‍ ശ്രമം പെടുന്ന കൊച്ചു പെണ്‍കുട്ടിയിലൂടെ വെളിവാകുന്നത് പെണ്ണിന്റെ ആത്മവിശ്വാസം മാത്രമല്ല സഹജീവികളോടുള്ള മനോഭാവം കൂടിയാണ് . ഉണര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ഉത്തേജനം ഒറ്റ കഥാപാത്രത്തിലൂടെ അനുവാചകന് ലഭിക്കുന്നു. അതല്ലാതെ പുരുഷമേധാവിത്വം കൊടികുത്തി വാഴുന്ന ഈ ജനതയുടെ ഇടയില്‍ സ്വന്തം അസ്ഥിത്വാന്വേഷണത്തില് ജന്മം കീഴ്മേല്‍ മറിയുന്ന സ്ത്രീകഥാപാത്രങ്ങളെ തിരഞ്ഞുപിടിച്ച് അവതരിപ്പിച്ചതു കൊണ്ട് ആര്‍ക്കെന്തു പ്രയോജനം. അഭിപ്രായ സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ട് തിരുവായ്ക്ക് എതിര്‍വാ ഇല്ലാത്ത പുരുഷന്റെ ഉപഭോഗവസ്തു മാത്രമായിത്തീരുന്ന സ്ത്രീകഥാപാത്രങ്ങളുടെ ദൈന്യം എക്കാലത്തെയും ഛായാചിത്രമാണ്. അവ ആ കാലഘട്ടത്തിന്റെ രചനകളില്‍ പ്രതിധ്വനിക്കുകയും ചെയ്യുന്നു. ഇത്തരത്തിലെ അനുഭവത്തിനെയാണ് മൈന ഉമൈബാന്‍ ഹൈറേഞ്ച് തീവണ്ടിയില്‍ അവതരണ വിധേയമാക്കുന്നത്. ബാല്യത്തിന്റെ ഒരു പിടി നല്ല ഓര്‍മ്മകള്‍ മുറുകെ പിടിക്കുന്ന അതില്‍ സന്തോഷം കണ്ടെത്തുന്ന ഒരു അമ്മയെ ഇവിടെ കാണാം. മകളായ അമ്മുണുവിന്റെ അമ്മ ഓരോന്ന് ഡയറിയില്‍ കുറിച്ചിടുന്നു. നഗരവല്‍ക്കരണത്തിന്റെ കെണിയില്‍പെട്ട തന്റെ ഓര്‍മകളില്‍ നിന്നു പോലും ഗ്രാമം മാഞ്ഞു പോകുമോ എന്ന ഉത്കണ്ഠ അവിടെ കാണാം. അമ്മയുടെ ബാല്യം ഇന്ന് മകള്‍ക്ക് കഥയാണ്. ഒരു പക്ഷേ ഓരോ സാധാരണക്കാരിയും ദൂരം കടന്നു വന്നതിന്റെ ആകെ തുക പോലും ഈ കഥകളിലായിരിക്കും അതിന്റെ അന്തസത്ത അവര്‍ അടുത്ത തലമുറയ്ക്ക് വേണ്ടി പകര്‍ന്നു നല്കുന്നു . ഒരുപക്ഷേ പുരുഷന്മാരിലുമേറെ. സ്ത്രീ ശാക്തീകരണത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കേണ്ടത് വിദ്യാഭ്യാസം തന്നെയാണ് . അതിലുപരി വിദ്യാഭ്യാസത്തിലൂടെ ലഭിക്കുന്ന ചിന്താശേഷിയാണ്. അവകാശങ്ങളെക്കുറിച്ചുള്ള തിരിച്ചറിവാണ്. പ്രതികരിക്കാനുള്ള കരുത്താണ്. വിലക്കുകളുടെ യും സദാചാരത്തെയും ഇരുമ്പഴിക്കുള്ളില്‍ നിന്ന് അവള്‍ക്ക് നിന്നും പുറത്തുവരാന്‍ ആയിട്ടില്ല. സന്ധ്യ മയങ്ങുന്ന അതോടെ അവസാനിക്കുന്ന സ്ത്രീ സ്വാതന്ത്ര്യം ഉള്ള നാട്ടിലാണ് സ്ത്രീക്കും പുരുഷനും തുല്യത ഉറപ്പാക്കുന്ന നിയമസംഹിതകള്‍ ഭരണഘടനയുടെ ഏടുകളില്‍ മാത്രമായി തുടരുന്നത്. അതുപോലെ തന്നെ പ്രധാനമാണ് വസ്ത്രധാരണം അത് ഒരുവന്റെ വ്യക്തിത്വത്തിന്റെ അടയാളമാണ്. അതിനിടയില്‍ പരമ്പരാഗത ജാതിമത വസ്ത്രധാരണ ശൈലികള്‍ അടിച്ചേല്‍പ്പിക്കേണ്ടതുണ്ടോ? കപടസദാചാരത്തിന്റെ പേരില്‍ വേട്ടക്കിറങ്ങുന്ന പകല്‍ മാന്യന്മാരെയും തിരിഞ്ഞെതിര്ക്കേണ്ടിയിരിക്കുന്നു. അതല്ലാതെ കേട്ട് കേട്ട് തഴക്കം ആയ ഫെയറി ടെയ്ല് സിന്‍ട്രല്ല കഥകളിലെ പോലെ തന്റെ സ്വപ്നങ്ങളുടെ വാതില്‍ കൊട്ടിയടക്കപെടുമ്പോള് അത് തള്ളിത്തുറന്ന് പ്രകാശം പരത്താന്‍ രാജകുമാരന് എത്തുമെന്ന് വിശ്വസിച്ച് ഒച്ചയുയര്ത്താതെയിരിക്കുന്നത് എത്രയോ നിരര്‍ത്ഥകമാണ്. പ്രതിസന്ധിഘട്ടങ്ങളില്‍ സ്വയം തളര്‍ന്നിരുന്നു വിധിയെ പഴിക്കുന്നതിലും അഭികാമ്യം സ്വയം ശക്തിയാ ഇനിയും സ്ത്രീത്വം അറിയേണ്ടിയിരിക്കുന്നു ഇത്തരത്തിലുള്ള മാറ്റമാണ് ബാലസാഹിത്യത്തിന് ഭാഗങ്ങള്‍ തിരഞ്ഞു കൊണ്ടിരുന്നത് അവിടെ ഒതുങ്ങിക്കൂടുന്നതിനപ്പുറം ചെറുത്തുനില്ക്കുന്ന സ്ത്രീകഥാപാത്രങ്ങളെയായിരിക്കണം അവതരിപ്പിക്കേണ്ടത്. സ്ത്രീ ഇലതുമ്പിലെ മത്തുള്ളിയാണ്. അവയില്‍ ശാക്തീകരണത്തിന്റെ പ്രകാശം പതിക്കുന്ന തെളിഞ്ഞ പ്രകാശിക്കുന്നു ഒപ്പം ആര്‍ദ്രതയോടൊപ്പം സപ്തവര്‍ണ്ണങ്ങള്‍ ഉണ്ടാകുന്നു. ആ സപ്തവര്‍ണ്ണങ്ങളില്‍ ഭൂഗോളം പ്രതിഫലിക്കുന്നു. ഇത്തരത്തില്‍ കേവലമൊരു മഞ്ഞുതുള്ളി തുമ്പാലെ ഭൂഗോളത്തെ പ്രതിഫലിപ്പിക്കുന്ന സ്ത്രീസമൂഹത്തെ ബാലസാഹിത്യത്തിലെ അവതരണമികവും പൊളിച്ചെഴുത്തും കൊണ്ട് സ്വതന്ത്രയാക്കാം. അവള് ധീരതയുടെ നവാദ്യായമാ ണ് അതിന്റെ ചിന്താമണ്ഡലം കുരുന്നുകള്‍ക്ക് മുമ്പില്‍ തുറന്നിടുന്നു.
അഹ് ലാം ബി.ഫൈസല്‍
പ്ലസ്ടു സയന്‍സ്
ഗവ. HSS ഏരൂര്‍
COMMENTS