എലിപ്പെണ്ണ്
ഒരു വീട്ടില്‍ അച്ഛനും അമ്മയും മകനും താമസിച്ചിരുന്നു. ഇവര്‍ എപ്പോഴും പറമ്പില്‍ പണിക്കുപോകും. ഒരു ദിവസം പറമ്പില്‍ പണി കഴിഞ്ഞു വരുമ്പോള്‍ അവരുടെ വീട്ടില്‍ നിന്ന് സാമ്പാറിന്‍റെയും മീന്‍ പൊരിച്ചതിന്‍റെയും മണം വരുന്നു. അവര്‍ വീടുതുറന്നു നോക്കി. ആരാണ് ഇത് പാകം ചെയ്തു വെച്ചത്. അവര്‍ ഏതായാലും വിഭവ സമൃദ്ധമായ ഭക്ഷണം കഴിച്ച് ഉറങ്ങി.
പിറ്റേന്ന് വീണ്ടും പറമ്പില്‍ പണിക്ക് പോയി. ഈരിലുള്ളവര്‍ ചോദിച്ചു. ڇനിങ്ങളുടെ വീട്ടില്‍ മരുകമള്‍ ചോറും കറിയും വെക്കുന്നുണ്ടല്ലേ? നല്ല മണം വരുന്നുണ്ടല്ലോ!ڈ അവര്‍ ചെന്നു നോക്കിയപ്പോള്‍ അന്നും ചോറും കറികളും തയ്യാറായിട്ടുണ്ട്. അവര്‍ക്ക് അദ്ഭുതമായി. നമ്മള്‍ പണിക്കു പോകുമ്പോള്‍ ഇവിടെ കയറി ചോറും കറിയും വെക്കുന്നത് ആരാണെന്ന് കണ്ടുപിടിക്കണം. അവര്‍ തീരുമാനിച്ചു. പിറ്റേന്ന് പണിക്കുപോകുന്നതുപോലെ തയ്യാറെടുത്ത് മകന്‍ വീടിന്‍റെ അടുത്ത് ഒളിച്ചിരുന്നു. ഒരു എലിപെണ്ണ് വന്ന് ചാമയരിയെടുത്ത് പൊടിച്ച് കഞ്ഞിവച്ചു. തുമര വറുത്ത് പൊടിച്ച് സാമ്പാറാക്കിവെച്ചു. എല്ലാ ജോലിയും കഴിഞ്ഞ് അവള്‍ എലിമാളത്തിലേക്ക് തിരിച്ചു പോകുമ്പോള്‍ മകന്‍ വന്ന് എലിപ്പെണ്ണിന്‍റെ കൈയില്‍ പിടിച്ചു. ڇനീ ഇനി മാളത്തിലേക്ക് പോകേണ്ട, എന്‍റെ ഭാര്യായി ഇവിടെ താമസിക്കാം എന്നു പറഞ്ഞു. സന്ധ്യയായപ്പോള്‍ അച്ഛനുമമ്മയും വന്നു. മരുമകളെ കണ്ട് അവര്‍ക്ക് അദ്ഭുതമായി.
രണ്ടുമൂന്നു ദിവസങ്ങള്‍ക്കുശേഷം മൂവരും വീണ്ടും പറമ്പില്‍ പണിക്കുപോയി. വീട്ടിലെത്തിയപ്പോള്‍ അടുപ്പിലെ ചാരമെല്ലാം മാന്തി പുറത്തിട്ടത് കണ്ടു. പിന്നെ എല്ലാ ദിവസവും വീട്ടിലെ ഓരോന്നും നശിപ്പിക്കാന്‍ തുടങ്ങി. അമ്മയും അച്ഛനും എലിപ്പെണ്ണിനെ നശിപ്പിക്കാന്‍ കെണിവെക്കാന്‍ തീരുമാനിച്ചു. മകന്‍ എലിപ്പെണ്ണിനോട് നീ പറമ്പില്‍ പോകുമ്പോള്‍ പറമ്പിന്‍റെ അരികിലൂടെ പോകരുത് എന്നു മാത്രം പറഞ്ഞു. എലിപ്പെണ്ണിന് കാര്യം മനസ്സിലായില്ല. എന്തുകൊണ്ടാണ് തന്നോട് അവിടെ പോകരുതെന്ന് പറയുന്നത്? അത് കണ്ടുപിടിക്കണമല്ലോڈ അവള്‍ തീരുമാനിച്ചു. അച്ഛനും അമ്മയും മകനും പറമ്പില്‍ പണിക്കു പോയ ഉടനെ എലിപ്പെണ്ണ് ചേലചുറ്റി, കനകപ്പൂച്ചൂടി പറമ്പിലേക്ക് പോയി. പോകരുതെന്ന് പറഞ്ഞ യിടത്തുകൂടി തന്നെ അവള്‍ നടന്നു. അവിടെ എലിയെ പിടിക്കാനുള്ള കത്താരി (മുള കൊണ്ടുണ്ടാക്കിയ കെണി) വെച്ചിരുന്നു. അതില്‍ കുടുങ്ങി ചത്തുപോയി. പണി കഴിഞ്ഞ് മകന്‍ തിരിച്ചെത്തിയപ്പോള്‍ എലിപ്പെണ്ണിനെ കണ്ടില്ല. അവന്‍ എല്ലായിടത്തും അന്വേഷിച്ചപ്പോള്‍ അച്ചനും അമ്മയും അവര്‍ക്കറിയില്ല എന്നു പറഞ്ഞു. പറമ്പില്‍ ചെന്നു നോക്കിയപ്പോള്‍ കുടുക്കില്‍ കുടുങ്ങി ചത്തു കിടക്കുന്ന എലിപ്പെണ്ണിനെ കണ്ടു. അവന് വലിയ സങ്കടമായി. ഉറക്കെ കരഞ്ഞു. ഒടുവില്‍ ഊരിലുള്ളവര്‍ ആചാര പ്രകാരം കൂത്തും പാട്ടുമായി എലിപ്പെണ്ണിനെ അടക്കം ചെയ്തു.
സൂണ്ടിപ്പെണ്ട്
അവ്വെമ് അപ്പാന്മ് ഒന്‍റ് മകാന്മ് ഒന്‍റ് ബ്ടില് ഇര്ന്താരമ്പ ഇവാരമ്പ നാള്ക്ക്മ്കാട് ബേലെക്ക് പോവാര് ഒന്‍റ് നാള് കാട് ബേലെ സെയ്ത് ബര്ഗാട്ടി സാറ് സോറ് ബാടെ ഗമ ഗമാന്ത് ബന്‍റ്. ڇആര് ബ്ടിലൊ സാറ് സോറ് ബാടെ എന്‍റ് കൊണ്ട് ബന്ത് ബ്ട്ണ തുറാന്ത് നോട്കാട്ടി ബ്ട്ല് കഞ്ചിമ് സാറ്മ് ഇറ്ന്‍റമ്പ.
തിന്‍റ് മാടി ഉറങ്കിനാരമ്പ പിന്നെ മ് കാട്ക്ക് പോയി വെര്ഗാട്ടി മാമിയമ്പ സൊലിബന്‍റ ڇഏത് ബീടിലൊബെങ്കിയ ബറ്ത്തട്ടുവ ബാടെ?ڈ
ഊര്ലാവരാമ്പ ڇനിമ്മ് ബിടില്ത്തെ, നിന്ന് ബര്മകത്തെ കഞ്ചികാശിബെത്ത് ഇര്ന്‍റڈ എന്‍റാരമ്പ. അത്തെല്ലമ നീ നാളെ ആര് ബന്ത് ഈ ബേലെന സെയ് വാത് എന്‍റ് കണ്ടുപിടിക്കുടൊڈ എന്‍റ അപ്പാന്മ് അവ്വെമ് മകന്മ് സട്ട കെട്ടിനാരമ്പ.
കാട്ക്ക് പോവമാതിരി പോയി മകാനമ്പ ബീട്ക്ക് ബന്ത് ഒളിന്തിര്ന്താനമ്പ.
ഈ എലിയമ്പ ബന്ത് സാമെ ബല്ലാക്ക് ബ്ന്ത് സാമെ എടുത്ത് തിവാരി ബല്ലക്ക് ബിന്ത് തിവാരി എടുത്ത് സാമെ ഇടിത്ത് അരിയാക്കി, തിവാരിന ബറ്ത്ത് ഒടെത്ത് പര്പ്പാക്കി സാറ്ണ കാസികഞ്ചിന കാസി ബീട്കാട്ണ ഒടിക്കിപ്പടിക്കി എലിബായിക്ക് നൊഗെയ പോകാട്ടി മകാനച്ചനമ്പ ബന്ത് കൈന പിടിത്ത ڇനീ ഇനി പോക ബേഡڈ എന്‍റ് സൊല്ലി ബീട്ക്ക്ബെത്ത. സന്തോട അവ്വെമ് അപ്പാന്മ് ബന്ത് ബര്മകാള്ണ കണ്ട് പിരിയപ്പെട്ട് ഇര്ന്താര്മ്പ.
റാഡ് മൂറ് നാള് കളിന്ത് മാമിമാമാന് ആളാന്കാറ എല്ലാര്മ് കാട്ക്ക് പോയി ബന്താരമ്പ ബീഡ്ല ഒലെകൂട്ടവ മദ്ല്ണ എല്ല മണ്ണ് തുരുക്കി കചമുച ആക്കിറ്റമ്പ څഇത് ആരവ്വ ഇത്തെ ഗെയ്ന്താത്چ എന്‍റ ആളകേള്‍കാട്ടി മാമിയമ്പ സൊന്ന ڇഇനിയാര് നിന്മ്പെണ്ട്ത്തെ സുണ്ടി എപ്പ്മ് സൂണ്ടി ബുദ്ധിത്തെ കാട്ട്മ് എന്‍റ് സൊന്നാളമ്പ.
സൂണ്ടിയമ്പ ബോറാനാളമ്പ… കാട്ക്ക് പോയി ആളാന്മ് പെണ്ട്മ്മ്പ ഒന്‍റ് നാള് ബെള്ളമെന്ന നോടി നടാക്കാട്ടി ആളനമ്പസൊന്‍റാന്. നീ കാട്ക്ക് ബര്ഗാട്ടി അര്ക്മേലെ മാത്ര പോക ബേട എന്‍റ് സൊലി ബീട്ക്ക് ബന്താരമ്പ.
മറ്നാള് ആളകാര കൊങ്ക്ക്ക് പോനനമ്പ.
പെണ്ട് കാട്ക്ക് പോയി മുടിന മുടിത്ത് സീലെന ഉടിത്ത് അട്ക്ക് പൂണ സൂടി നെനേത്ത് പോകാട്ടിയമ്പ ഒന്‍റുമ് പിടിക്കിട്ടുവാതില്ലെ. എങ്ക് പോനാല്മ് അര്ക് മേലെ എന്ത്ക്ക് പോകബേഡ എന്‍റ് സൊന്നാത് എന്‍റ് കണ്ട്പിടിക്കുഡോ? എന്‍റ് അര്ക്മേലെ നടാന്തമ്പ പോര… കോടിബേറായിര്ക്കവ, നടാന്ത് നടാന്ത് പോയി കത്താരി ബായിക്ക്തനെ തലെന ബെത്തപെണ്ട് ബേറെ പിളെബേറെയായി സത്ത് ഇര്ന്‍റാളമ്പ കെങ്ക്ക്ക് പോയി ബന്ത ആള പെണ്ട്ണ പരാന്ത് പരാന്ത് അവ്വെന കേട്ട് അപ്പന കേട്ട് എത്ല് എന്‍റ് തെരിയാതെ കാട്ക്ക് പോയി പരാന്ത് നോട്കാട്ടിപെണ്ട് സത്തിരന്‍റ് കേയിന്ത് ബഗേന്ത് എടുത്ത് ബന്ത് ആടി പാടി സുടാലെക്ക്ഇക്കി നാരമ്പ.
……………
കഥ എന്നു കേള്‍ക്കുമ്പോഴേ നമ്മുടെയൊക്കെ മനസ്സില്‍ ഒരു മുത്തശ്ശി ഓടിയെത്തുമല്ലോ അല്പം കൂടി വിശാലമായി ഓര്‍ക്കുമ്പോള്‍ കയ്യില്‍ മുറുക്കാന്‍ ചെല്ലവുമായി കാലും നീട്ടിയിരുന്ന് കഥപറയുന്ന മുത്തശ്ശിയുടെയും ചുറ്റും കൂടിയിരുന്ന് കഥ കേള്‍ക്കുന്ന കുഞ്ഞുങ്ങളുടെയും ചിത്രമാവും തെളിയുക. പലപ്പോഴുമാലോചിച്ചിട്ടുണ്ട് കഥയും മുത്തശ്ശിയും തമ്മിലുള്ള ബന്ധമെ ന്തെന്ന് ! അഥവാ കഥപറച്ചിലും ഒരു ഫെമിനിസ്റ്റ് മുഖമുണ്ടോയെന്ന് ഉണ്ടായിരിക്കണം അതാണല്ലോ ഇംഗ്ലീഷിലെ ഗ്രാന്‍ഡ്മാ സ്റ്റോറീസ് ഉം മലയാളത്തിലെ മുത്തശ്ശി കഥകളുമൊക്കെ. അതിനു സമാനമായി ഇപ്പോള്‍ ഗോത്ര ജീവിതാനുഭവങ്ങള്‍ നേരിട്ട് അറിയുമ്പോള്‍ ഗോത്ര സമൂഹത്തിലും കഥകള്‍ക്കും കുട്ടികള്‍ക്കിടയില്‍ ഒരു മുത്തശ്ശി ഉണ്ടെന്നത് കൗതുകമാകുകയാണ്. ഇവിടെയും കൊച്ചുമക്കളുമായി വാത്സല്യത്തോടെ സംവദിക്കുന്നത് മുത്തശ്ശികള്‍ തന്നെ! ലോകത്തെ എല്ലാ മുത്തശ്ശികഥകള്‍ക്കും ഒരു സമാന സ്വഭാവമുണ്ടെന്നതു കൂടി കാണാം. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമിടയില്‍ അറിവും അനുഭവവും വിനിമയം ചെയ്യുന്നതിനുള്ള ഒരുപാധികൂടിയാണല്ലോ കഥകള്‍. ഗുണപാഠകഥകള്‍ എന്ന് പലപ്പോഴും നമ്മള്‍ പേരിട്ടു വിളിക്കുന്നതും ഇതുകൊണ്ടുകൂടിയാവാം. മുതിര്‍ന്നവര്‍ക്ക് പറയാനുള്ളത് കുട്ടികളുടെ മനസ്സിലേക്ക് എളുപ്പം സന്നിവേശിപ്പിക്കുന്നതിനുള്ള ചാലകങ്ങളായാണല്ലോ ഇത്തരം കഥകള്‍ പ്രവര്‍ത്തിക്കുന്നത്. പറഞ്ഞു ഫലിപ്പിക്കാന്‍ ദുര്‍ഗ്രാഹ്യമായ പല ഉപദേശങ്ങളും കഥാരൂപത്തിലാകുമ്പോള്‍ വേഗം ഉള്‍ക്കൊള്ളാനാകുമെന്നതും കാരണങ്ങള്‍ തന്നെ. ഗോത്രജനതയുടെ അതിവിപുലമായ കഥാപാരമ്പര്യം വിസ്മയിപ്പിക്കുന്നതാണ് . ഇക്കഥകളുടെ പഴക്കം എത്രയാണെന്നതിന് വ്യക്തമായ തെളിവുകളൊന്നുമില്ല. പ്രകൃതിയുമായുള്ള പാരസ്പര്യം മനുഷ്യബന്ധങ്ങള്‍ എന്നിവയൊക്കെയാണ് കഥകളുടെ ഇതിവൃത്തമായി വരുന്നത്. ഈസോപ്പുകഥകള്‍ പ്രശസ്തമായ ഗുണപാഠകഥകള്‍ ബാലസാഹിത്യത്തിലെ പരിചിതമായ ലോകക്ലാസിക്കുകള്‍ എന്നിവക്കു പല കഥകളും കൂട്ടത്തില്‍ നമുക്ക് കാണാം. ലോകത്തിന്‍റെ ഏതു കോണിലുമുള്ള മനുഷ്യരുടെ ചിന്തകള്‍ സമാനങ്ങളാണെന്ന് നമ്മെ ആശ്ചര്യപ്പെടുത്തുന്നവയാണ് ഇക്കഥകളേറെയും . ചെറുജീവികള്‍ അടക്കം മനുഷ്യ കഥാപാത്രങ്ങളായി വരുന്ന കഥകളും ഏറെയുണ്ട്. ഗൃഹോപകരണങ്ങള്‍ പോലും കഥാപാത്രങ്ങളാകുകയും മനുഷ്യരെ പോലെ പെരുമാറുകയും ചെയ്യുന്ന കൗതുകമുണര്‍ത്തുന്ന കഥകളും ഈ ഗണത്തില്‍ പെടും. സ്ഥലനാമകഥകള്‍, പാമ്പുകളെ കുറിച്ചുള്ള വിവിധ കഥകള്‍ എന്നിവയും നിലവിലുണ്ടായിരുന്നു. കാമുകീകാമുകന്മാരുടെ പ്രണയ കഥകളും നിരവധിയാണ്. ഒപ്പക്കഥകള്‍ എന്നാണിവ അറിയപ്പെട്ടിരുന്നത്. ഗോത്രകഥകള്‍ യഥാര്‍ത്ഥത്തില്‍ വായിച്ച് ആസ്വദിക്കാനുള്ളതല്ല. അവ കേട്ടാസ്വദിക്കാനുള്ളതാണ്. പ്രത്യേകമായ ഈണത്തിലും താളത്തിലും കഥ പറയുന്ന രീതിയാണ് ഈ കഥകളെ പ്രിയങ്കരങ്ങളാക്കുന്നത്. പഴയകാലത്ത് മുത്തശ്ശിമായായിരുന്നു കുഞ്ഞുങ്ങളെ ചേര്‍ത്തിരുത്തി ഈ കഥകള്‍ പറഞ്ഞിരുന്നത് . പകല്‍ മുഴുവന്‍ കൃഷിസ്ഥലത്ത് പണിയെടുക്കുന്ന മുതിര്‍ന്നവര്‍ സന്ധ്യയോടെയാണ് വീട്ടിലെത്തുക. ഭക്ഷണം തയ്യാറാക്കി കഴിയുന്നതുവരെ കൊച്ചു കുഞ്ഞുങ്ങള്‍ ഉറങ്ങാതെ നോക്കുക എന്നതായിരുന്നു മുത്തശ്ശിമാരുടെ ജോലി. അതിനായാണ് അവര്‍ നീട്ടിയും കുറുക്കിയും താളാത്മകമായി കുഞ്ഞുങ്ങളെ വിസ്മയിപ്പിക്കുന്ന കഥ പറഞ്ഞിരുന്നത്. മുത്തശ്ശിമാരുടെ കഥക്ക് അനുസരിച്ച് കുട്ടികള്‍ ആഹോയ് ഓഹോയ് എന്നിങ്ങനെ താളമിട്ട് ചൊല്ലും. ചൊല്ല് എത്രത്തോളം രസകരം ആകുന്നുവോ അത്രത്തോളം തന്നെ ആസ്വാദ്യകരമാകും കഥകളും. ഇത്തരത്തില്‍ പല കഥകളും തുടര്‍ച്ചയായി നീട്ടി പറയാവുന്നവ കൂടിയായിരുന്നു . ഒരേ കഥ തന്നെ വ്യത്യസ്ത അവസരങ്ങളില്‍ പറയുമ്പോള്‍ ചെറിയ വ്യത്യാസങ്ങള്‍ കാണാം . കഥാപാത്രങ്ങളുടെ പേരുകള്‍, സ്ഥലപ്പേരുകള്‍ എന്നിവ മാറിമാറി വരും . കഥകളുടെ ഒടുക്കവും സന്ദര്‍ഭത്തിനനുസരിച്ച് വിത്യാസപെടാറുണ്ട്. ശ്രോതാക്കള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ മാറ്റി കൊണ്ടുപോകാവുന്ന കഥകളും പ്രചാരത്തിലുണ്ട്. ഇത്തരത്തില്‍ കഥകളുടെ ഒരു വിസ്മയലോകം തന്നെ ഗോത്രജനതക്ക് സ്വന്തമാണ്. ഗോത്രഭാഷയെ സംബന്ധിച്ചിടത്തോളം ലിപി ഇല്ലാത്തതിനാല്‍ കഥകളിലൂടെയും പാട്ടുകളിലൂടെയുമാണ് പരമ്പരാഗതമായി ചിന്തകള്‍ കൈമാറിയിരുന്നത്. അതുകൊണ്ടുതന്നെ ഈ കഥകള്‍ ഒരു സംസ്കാരത്തിന്‍റെ ശേഷിപ്പുകള്‍ കൂടിയാണ്. ഗോത്രകഥകളിലെ സ്ത്രീ സാന്നിധ്യം പരിശോധിക്കപ്പെടേണ്ടത് കഥ പറയുന്ന മുത്തശ്ശന്മാരും ഇല്ലെന്നല്ല എങ്കിലും മുത്തശ്ശിമാര്‍ക്ക് തന്നെയാണ് കഥ പറച്ചില്‍ മുഖ്യപങ്കുള്ളത്. ഗോത്രജനതയുടെ കഥകള്‍ നമ്മെ വിസ്മയിപ്പിക്കുന്നത് മറ്റൊരുതരത്തില്‍ കൂടിയാണ്. ഒരുകാലത്ത് പുറംലോകവുമായി കാര്യംമായ ബന്ധങ്ങളില്ലാതെ ജീവിച്ചു വരുന്നവര്‍ കൂടിയായിരുന്നുവല്ലോ. ഇവര്‍ യാത്രകളിലൂടെയോ മറ്റ് രീതിയിലോ ലഭ്യമാകുന്ന അറിവുകളും പരിമിതമായിരുന്നല്ലോ. അതില്‍ തന്നെ സ്ത്രീകള്‍ പുരുഷന്മാരെ അപേക്ഷിച്ച് പിന്നെയും സാധ്യത കുറവുള്ളവര്‍ തന്നെയായിരുന്നല്ലോ. എന്നിട്ടും ഈ കഥകള്‍ പരിശോധിക്കുമ്പോള്‍ അതിനു സാധാരണമായ ഒരു ഭാവനാലോകം ദൃശ്യമാകുന്നത് കാണാം. മനുഷ്യമനസ്സിന് എത്ര വേഗവും ദൂരവും ആണെന്ന് നിസ്സംശയം പറയുക കൂടിയാണിത്. ചെറുജീവികള്‍ , ഗൃഹോപകരണങ്ങള്‍ എന്നിവ മനുഷ്യ കഥാപാത്രമായി വരുന്ന കഥകളും സ്ത്രീകള്‍ മുഖ്യ കഥാപാത്രങ്ങളാകുന്ന കഥകളും അതില്‍ തന്നെ പൊതുവില്‍ ഗുണാത്മകമായ സ്വഭാവവിശേഷണങ്ങളോട് കൂടിയ സ്ത്രീകളും ഗോത്ര കഥകളില്‍ തിളങ്ങി നില്‍ക്കുന്നത് കാണാം. ഇത്തരത്തില്‍ ഗോത്ര കഥകളില്‍ സ്ത്രീസാന്നിധ്യം പലരീതിയില്‍ പ്രത്യക്ഷത്തില്‍ പ്രകടമാണെങ്കിലും യഥാര്‍ത്ഥ കാരണം എന്ന് അടിവരയിട്ടു സ്ഥാപിക്കാന്‍ കാരണങ്ങള്‍ ആലോചന വിഷയമായിട്ടില്ല . കഥകള്‍ അധികവും സ്ത്രീകളുടെ ലോകത്തുനിന്ന് രൂപംകൊണ്ട തായതുകൊണ്ടാകുമോ ഇത്തരത്തില്‍ കഥകളില്‍ സ്ത്രീ പ്രാതിനിധ്യം കൂടുതല്‍ തെളിഞ്ഞുകാണുന്നത് എന്ന കാര്യവും സൂക്ഷ്മ പഠനത്തിലൂടെ ഇനിയും കണ്ടെത്തേണ്ട ഒന്നാണെന്ന് മാത്രമേ ഇപ്പോള്‍ പറയാനാകൂ.
സിന്ധു സാജന്‍
അദ്ധ്യാപിക
അട്ടപ്പാടി
COMMENTS