ഫെബ്രുവരി 1991 : കൊനാന്‍ പോഷ്പോര, കാശ്മീര്‍
കശ്മീരിലെ ആ രണ്ടു ഗ്രാമങ്ങളിലെ മനുഷ്യര്‍ തങ്ങളുടെ വീടുകളില്‍ തീകാഞ്ഞോ, ചുടു ഭക്ഷണം കഴിച്ചോ പ്രിയപ്പെട്ടവരുമായി സംസാരിച്ചിരിക്കെ, ഇന്ത്യന്‍ സേനയിലെ സൈനികരും, ഓഫിസര്‍മാരും അവിടങ്ങളില്‍ ഇരച്ചു കയറി. അവിടെ ഒളിവില്‍ കഴിയുന്ന മിലിറ്റന്‍സ്റ്റിനെ പിടിക്കാന്‍ എന്ന പേരില്‍ അവിടുത്തെ പുരുഷന്മാരെ ക്രൂരമായി ആക്രമിക്കുകെയും, സ്ത്രീകളെ ബലാത്സംഗം ചെയ്യുകെയും ചെയ്തു.
21 വര്‍ഷത്തിന് ശേഷം, 2013 -ഇല്‍ ഒരു പറ്റം സ്ത്രീകള്‍ സര്‍ക്കാരും, സൈന്യവും മറച്ചു വെയ്ക്കാന്‍ ശ്രമിച്ച ഈ ക്രൂരതകള്‍ പുറത്തു കൊണ്ട് വരാന്‍ ശ്രമം തുടങ്ങി.
ജൂലായ് 2004: ഇംഫാല്‍, മണിപ്പൂര്‍
ഇന്ത്യന്‍ സൈന്യത്തിന്‍റെ ഒരു യൂണിറ്റായ ആസ്സാം റൈഫിളിന്‍റെ ആസ്ഥാന കേന്ദ്രമായ കണ്‍ഗ്ലാ ഫോര്‍ട്ടില്‍ അന്ന് 12 സ്ത്രീകള്‍ അണിനിരന്നു. സൈനികര്‍ നോക്കി നില്‍ക്കെ, അവര്‍ തങ്ങളുടെ വസ്ത്രങ്ങള്‍ ഒന്നൊന്നായി അഴിക്കാന്‍ തുടങ്ങി. പൂര്‍ണ്ണ നഗ്നരായി, ‘ഇന്ത്യന്‍ ആര്‍മി റേപ്പ് അസ്’ (ഇന്ത്യന്‍ സൈന്യമേ, ഞങ്ങളെ ബലാത്സംഗം ചെയ്യൂ), ‘ടേക്ക്ڔഅവര്‍ ഫ്ലെഷ്’ (ഞങ്ങളുടെ മാംസമെടുക്കു) എന്ന മുദ്രാവാക്യവും, കൊടികളും ഏന്തി അവര്‍ സമരം ചെയ്തു. 32കാരി ഥാങ്ജം മനോരമയെ ക്രൂരമായി റേപ്പ് ചെയ്തു കൊലപ്പെടുത്തിയതിനെതിരെയുള്ള രോഷമായിരുന്നു മണിപ്പൂരിന്‍റെ ഇമാസ്(Imas) അഥവാ മണിപ്പൂരിന്‍റെ അമ്മമാര്‍ക്ക്.
ഇന്ത്യന്‍ സ്റ്റേറ്റിന്‍റെ ഭീകരതയും, സൈന്യത്തിന്‍റെ ഇപ്യുണിറ്റി അഥവാ ശിക്ഷാഭീതിയില്ലായ്മയുമാണ് ഈ രണ്ടു അവസരത്തിലും നമുക്ക് കാണാന്‍ സാധിക്കുന്നത്. അതിനെ തുറന്നു കാണിക്കുന്ന ശ്രമങ്ങളെ കുറിച്ച് വിശദമായി പറയുന്ന രണ്ടു പുസ്തകങ്ങളെ പരിചയപ്പെടുത്താനാണ് ഈ കുറിപ്പു ശ്രമിക്കുന്നത്. ഇന്ത്യയിലെ ഫെമിനിസ്റ്റ് പ്രസാധകരായ സുബാന്‍ ആണ് ഈ രണ്ടു പുസ്തങ്ങളും പ്രസിദ്ധികരിച്ചതു: 2016 പുറത്തിങ്ങിയ Do you Rememeber Kunan Poshpora (കൊനാന്‍ പോഷ്പരയെ നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ)യും 2017 ഇല്‍ പുറത്തിറങ്ങിയ The Mothers of Manipur: Twelve Women who made History (ചരിത്രം നിര്‍മിച്ച മണിപ്പൂരിന്‍റെ 12 അമ്മമാര്‍). കാശ്മീര്‍, മണിപ്പൂര്‍ എന്നി രണ്ടിടത്തും അതിഭീകര സൈന്യവത്കരണത്തിലൂടെയും സര്‍ക്കാര്‍ നിലനിര്‍ത്തുന്ന നിരന്തര ഭീതിയും ഉത്ക്കണ്ഠയും എങ്ങിനെയൊക്കെ അവിടുത്തുകാര്‍ ചെറുക്കുന്നു എന്നും, അതിനെ തകര്‍ക്കാന്‍ സര്‍ക്കാര്‍ എന്തൊക്കെ ചെയ്യുന്നു എന്നും മനസിക്കാന്‍ ഉതകുന്ന രണ്ടു പുസ്തകങ്ങള്‍ ആണിവ. സംഘര്‍ഷം നിലനില്‍ക്കുന്ന, അഥവാ നിയമങ്ങളിലൂടെയും മറ്റു ഭരണ സംവിധാനങ്ങളിലൂടെയും അവയെ നിലനിര്‍ത്തുന്ന ഈ രണ്ടിടത്തും നടന്ന സ്ത്രീ കൂട്ടായ്മകളുടെ ചെറുത്തു നില്‍പ്പിന്‍റെ കഥ പറയുന്ന പുസ്തകങ്ങളാണിവ.
മറയ്ക്കാന്‍ പാടുള്ളതല്ലാത്ത ട്രോമ
എസ്സാര്‍ ബതുല്‍, ഇര്‍ഫാഹ് ബട്ട്, മുനാസാ റഷീദ്, നടാഷ റാത്തേര്‍, സമറീന മുഷ്ഠാക് എന്നിവരാണ് കൊനാന്‍ പോഷ്പരയെ നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ എന്ന പുസ്തകം എഴുതിയത്. മേല്‍ പറഞ്ഞ കേസിന്‍റെ പുനഃരന്വേഷണത്തിനായുള്ള പൊതു താല്പര്യ ഹര്‍ജി നല്‍കിയവരില്‍ പ്രധാനപെട്ടവര്‍ ആണിവര്‍. കേസിന്‍റെ വിവരങ്ങളും, ഡോക്യുമെന്‍റേഷന്‍ പ്രക്രിയയും, പരാതിക്കാരികളെന്ന നിലയില്‍ അവരുടെ ജീവിതാനുഭവങ്ങളും അതോടോപ്പം നിയമ പ്രക്രിയയുടെ വെല്ലുവിളികളും, ഹര്‍ജിക്കാര്‍ നേരിടേണ്ടി വരുന്ന അപ്രിയ അനുഭവങ്ങളും വിവരിക്കുന്ന പുസ്തകമായാണിത്. അതീവ ഗൗരവയും, രണ്ടു ദശാബ്ദങ്ങള്‍ക്കു മുന്‍പ് നടന്ന അതി ക്രൂരമായ സൈന്യ വേട്ടയെ സരളമായ ഭാഷയില്‍ വളരെ പേഴ്സണലായ ഒരു ആഖ്യാന ശൈലിയില്‍ അവതരിപ്പിക്കുന്ന ഒരു ആഖ്യാന രീതിയാണ് ഈ പുസ്തകത്തിന്‍റെത്.
ഇന്ത്യന്‍ മീഡിയ ആകട്ടെ, നിയമ വ്യവസ്ഥ ആകട്ടെ, എങ്ങിനെ ആണ് കാശ്മീരികളെ കാണുന്നതെന്നും, ഇത്തരം ഒരു ഭീകരാവസ്ഥ നേരിട്ട, അത് അതീജീവിച്ചڔഒരു പറ്റം ആള്‍ക്കാരെ എങ്ങിനെ ആണ് വീണ്ടും വീണ്ടും വേട്ടയാടുന്നതെതും, അവര്‍ക്കു നീതി ലഭിക്കാനായി പോരാടുന്നവരെ എങ്ങിനെയാണ് ‘തീവ്രവാദികളെ’ന്നും, ‘രാജ്യദ്രോഹിക’ളെന്നും മുദ്രകുത്തി വേട്ടയാടുന്നതെന്നും സ്വന്തം അനുഭവത്തിന്‍റെ വെളിച്ചത്തില്‍ എഴുത്തുകാര്‍ വിശദീകരിക്കുന്നു. ഡല്‍ഹിയില്‍ 2012 ഡിസംബറില്‍ ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ റേപ്പ് ചെയ്തു കൊലപ്പെടുത്തിയ കേസിന്‍റെ പശ്ചാത്തത്തില്‍ ഇന്ത്യയില്‍ ഒട്ടാകെ തന്നെ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭത്തിന്‍റെڔസമയത്താണ് ഈ കേസിന്‍റെ പണികളും അവര്‍ തുടങ്ങിയത്. എന്നാല്‍ മീഡിയയും, നിയമവ്യവസ്ഥയും, രാഷ്ട്രീയ നേതാക്കളും ആ കേസിനു നല്‍കിയ യാതൊരു പരിഗണനയും കാശ്മീര്‍, ഛത്തിസ്ഗര്‍, മണിപ്പുര്‍, തുടങ്ങിയ സ്ഥലങ്ങളില്‍ നടക്കുന്ന അതിക്രങ്ങള്‍ക്കു എപ്പോഴും ഒരു ‘പക്ഷെ’ ന്യായീകരണം ഉണ്ടാകുമെന്നു ഈ കൃതി പറയുന്നു. സംഘര്‍ഷ മേഖല എന്ന് വീണ്ടും വീണ്ടും ആ ഇടങ്ങളെ മുദ്രകുത്തുന്നത് ഇപ്പോഴും ഭരണയന്ത്രം തിരിക്കുന്നവരുടെ ലാഭത്തിനാണെന്നു ഈ കൃതി കൃത്യമായി സംവദിക്കുന്നു.
ഇത്രയും പഴയ ഒരു കേസ്സു ശ്രമിക്കുമ്പോള്‍ അത് എത്ര മാനസിക ആഘാതം ഉണ്ടാക്കുന്നു എന്നും ഇതില്‍ വ്യക്തമായി പറയുന്നു. ഇത്തരം കേസുകളിലെ ദുഃഖകരമായ കാര്യം, കേസുകള്‍ തെളിയിക്കേണ്ട, അതിന്‍റെ വിഷാദശാംശങ്ങള്‍ ഓര്‍ത്തു വയ്ക്കേണ്ട ഉത്തരവാദിത്തം അതിന്‍റെ ഇരകള്‍/സര്‍വൈവര്‍ക്കാണ് എപ്പോഴും. എന്നാല്‍ ആ ഓര്‍മകളുടെ വിഷാദശാംശങ്ങള്‍ ഓര്‍ത്തെടുക്കല്‍, അത് ഓരോ തവണ പറയുമ്പോഴും ആ ഓര്‍മയിലൂടെ അവരെ വീണ്ടും ജീവിപ്പിക്കുമ്പോള്‍ ടോക്യുമെന്‍റേറ്റര്‍ എന്ന നിലയില്‍ അത് എത്ര ശ്രമകരമാണെന്നു ഇതില്‍ വിശദീകരിക്കുന്നു. അത് പോലെ തന്നെ എത്ര പ്രധാനമാണെന്നും.
നഗ്നത എന്ന ആയുധം
മണിപ്പൂറിന്‍റെ മാര്‍ഗദര്‍ഹികള്‍ എന്നര്‍ത്ഥമാക്കുന്നڔങലശൃമ ജമശയശആയെ 12 സ്ത്രീകളുമായി തെരേസ റഹ്മാന്‍ എന്ന പത്രപ്രവര്‍ത്തക നടത്തിയ അഭിമുഖങ്ങളാണ്
ചരിത്രം നിര്‍മിച്ചڔമണിപ്പൂരിന്‍റെ 12 അമ്മമാര്‍ എന്ന പുസ്തകത്തില്‍ ഉള്ളത്. കലാപം,യുദ്ധം എന്നിവ സ്ഥിരമായി റിപ്പോര്‍ട്ടു ചെയ്യുകെയും സ്ത്രീകള്‍, കുട്ടികള്‍, പരിസ്ഥിതി, ആരോഗ്യം എന്നിവരെ എങ്ങിനെയാണ് ഇത്തരം സംഘട്ടനങ്ങള്‍ ബാധിക്കുന്നതു എന്നത് സ്ഥിരമായി റിപ്പോര്‍ട്ട് ചെയ്യുന്ന പത്രപ്രവര്‍ത്തകയാണ് തെരേസ റഹ്മാന്‍. മണിപ്പൂരിന്‍റെ സാമൂഹികവും സാംസ്കാരികവുമായڔപശ്ചാത്തലത്തിലാണ് ഈ 12 സ്ത്രീകളുമായുള്ള അവരുടെ സംഭാഷണം പുരോഗമിക്കുന്നത്. ശരീരം ഒരു സമരായുധമായി ഉപയോഗിക്കുന്നത് മണിപ്പുരിലെ ഉരുക്കു വനിതാ എന്നറിയപ്പെടുന്ന ഇറോം ശര്‍മിളയുടെ വിഷയത്തില്‍ നമ്മള്‍ കണ്ടതാണല്ലോ. ആര്‍മ്ട് ഫോര്‍സസ് സ്പെഷ്യല്‍ പവര്‍സ് ആക്ടിനെതിരെ റദ്ദ് ചെയ്യുന്നത് വരെ താന്‍ڔജലപാനം ചെയ്കേയോ, മുടി ചീകുകെയോ, കണ്ണാടിയില്‍ നോക്കുകെയോ ചെയ്യില്ലെന്ന അവരുടെ പ്രതിജ്ഞ 16 വര്‍ഷം നീണ്ടു നിന്നു. അവിടെ നിന്നാണ് തെരേസ റഹ്മാന്‍ ആ അമ്മമാരുമായുള്ള സംഭാഷണം തുടങ്ങുന്നത്.
അറുപതു-എഴുപതു വയസായ സ്ത്രീകളണ് ആ ജൂലൈ 15 -ന് തങ്ങളുടെ വസ്ത്രങ്ങള്‍ അഴിച്ചു. ‘ഞങ്ങള്‍ മനോരമയുടെ അമ്മമാര്‍’ എന്ന മുദ്രാവാക്യവുമായി അവിടെ നിന്നതു. ഇവരില്‍ പലരും തന്നെ രണ്ടാം ലോക മഹായുദ്ധത്തില്‍ ജപ്പാന്‍ സൈനികര്‍ സ്ത്രീകളുടെമേല്‍ നടത്തിയ അതിക്രമങ്ങള്‍ കണ്ടവരാണ്. ലൈശ്രം ഗാണേശ്വരി, രമണി ദേവി, ഇമڔതരുണി തുടങ്ങിയ സ്ത്രീകളില്‍ പലരും തന്നെ സാധാരണ ജീവിതം നയിക്കുന്നവരാണ്. എന്നാല്‍ അതോടൊപ്പം തന്നെ ഇന്ത്യന്‍ സ്റ്റേറ്റിന്‍റെ പല പ്രവര്‍ത്തികള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നവരായിരുന്നു. അവരുടെ ദൈനംദിന ജീവിതത്തോടൊപ്പം തന്നെ ഭയം, ഭീഷണി, അത് നേരിടാന്‍ കൂട്ടായ്മകളിലൂടെ ലഭിക്കുന്ന ധൈര്യം, ഒരു സ്ത്രീയെന്ന നിലയില്‍ ഒരു പൊതുവിടത്തില്‍ വിവസ്ത്രമാകുന്നതിന്‍റെ ആധി ഒക്കെ ഇതില്‍ വൈകാരികമായ രീതിയില്‍ പറയുന്നു. വ്യക്തികളുടെ അനുഭവം, അവരുടെ ദൈനം ദിന ജീവിതം, ഓര്‍മകള്‍, പഴയകാല സംഭവങ്ങളെ കുറിച്ചുള്ള ഓര്‍മ്മകള്‍ എന്നിവയെ അടയാള പെടുത്തുന്ന അഭിമുഖങ്ങങ്ങള്‍ അഥവാ എഴുതിലൂടെയാണ് ഈ രണ്ടു പുസ്തകകങ്ങളുംڔപുരോഗമിക്കുന്നത്. രണ്ടിലും തന്നെ സ്റ്റേയ്റ്റ് ഒരു സമൂഹത്തിനെതിരെ സ്ത്രീ ശരീരം എങ്ങിനെ ഒരു പീഡന ഉപകാരണമാക്കുന്നു എന്നതും, അതിനെ പ്രതിരോധിക്കാന്‍ സ്ത്രീകള്‍ എന്ത് ചെയ്യുന്നു എന്നതുമാണ്. ഒരിടത്തു ഓര്‍മ്മകള്‍ ഭയാനകമായ ഒരു അനുഭവമാകുമ്പോള്‍, മറുവശത്തു ഓര്‍മകള്‍ ഒരു പ്രതിരോധത്തിന്‍റെ ആയുധമാകുന്നു. കൊനാന്‍ പോഷ്പരയിലെ സ്ത്രീകള്‍ സ്വന്തം മുഖമോ, സ്വതം വെളിപ്പെടുതാത്തെ പ്രതിരോധിക്കുമ്പോള്‍, മണിപ്പൂരിലെ അമ്മമാര്‍ സ്വന്തം നഗ്ന ശരീരം പ്രദര്‍ശിപ്പുച്ചുകൊണ്ടാണ് പ്രതിരോധിച്ചത്. ഇതും രണ്ടും തന്നെ പ്രതിരോധത്തിന്‍റെڔരണ്ടു രീതികളാണ്, രണ്ടും രണ്ടിടത്തിലെ സ്ത്രീകളുടെ യാഥാര്‍ത്യമാണ്. രണ്ടും സംഘട്ടന മേഖലകളിലെ രണ്ടു തരം സ്ത്രീകളുടെ പ്രധിരോധായുദ്ധങ്ങളാണ്.
ഈ രണ്ടിടത്തും ഇന്നും സംഘര്‍ഷം നിലനില്‍ക്കുന്നു. ഒരിടത്തു ഇന്‍റര്‍നെറ്റ് പോലും ഇല്ലാതെ.
അശ്വതി സേനന്‍
ഡല്‍ഹിയില്‍ ദ റിസേര്‍ച് കലക്റ്റിവിലെ ഗവേഷക
COMMENTS